2015, ഒക്‌ടോബർ 23, വെള്ളിയാഴ്‌ച

ഗുരുവും ശിഷ്യനും



ശിഷ്യന്‍ --ആരാണ് ബ്രാഹ്മണന്‍ ?
ഗുരു --യോഗസ്തപോ ദമം ദാനം സത്യം  ശൌച്യം ദയാ ശ്രുതം വിദ്യാ  വിജ്ഞാന മാസ്തിക്യമേ തദ് ബ്രാഹ്മണ ലക്ഷണ ------ഒരാള്‍ യോഗിയും ,തപസ്വിയും, ദമിയും ദാനം ചെയ്യുന്നവനും സത്യം പറയുന്നവനും,ആചരിക്കുന്നവനും ,അകത്തും പുറത്തും ശുചിയുള്ളവനും ,സകല ചരാ ചരങ്ങളോടും  ദയയുള്ളവനും  ,വൈദിക കാര്യങ്ങള്‍ അറിയുന്നവനും ,വിദ്യ ഉള്ളവനും ഉപരി വിജ്ഞാനം ഉള്ളവനും ആയാല്‍ അവന്‍ ബ്രാഹ്മണന്‍ ആയി --ഈ പത്ത് ഗുണങ്ങള്‍ ആര്‍ക്കുണ്ടോ? അവന്‍ ബ്രാഹ്മണന്‍ 
ശിഷ്യന്‍ --ദമം എന്നാല്‍ എന്താണ്?
ഗുരു --വിഷയങ്ങളില്‍ നിന്ന് ഇന്ദ്രിയങ്ങളെ പിന്‍ വലിക്കല്‍ അതാണ്‌ ദമം അങ്ങിനെ ചെയ്തവനെ ദമി  എന്ന് പറയുന്നു 
ശിഷ്യന്‍ --വിദ്യ എന്നാല്‍ എന്താണ്?
ഗുരു --വിദ്യ,അവിദ്യ എന്നിങ്ങനെ രണ്ടു അവസ്ഥ ഉണ്ട് --ഇല്ലാത്ത ഒന്നിനെ ഉണ്ട് എന്ന് കരുതി പ്രതികരിക്കുന്നത് അവിദ്യ --ഉദാഹരം രാത്രിയില്‍ കയറോ പ്ലാസ്റ്റിക്  കഷണമോ  കണ്ട് പാമ്പ് എന്ന് കരുതി നിലവിളിക്കുന്നത് അവിദ്യ --ഇവിടെ ഇല്ലാത്ത പാമ്പിനെ ഉണ്ട് എന്ന് കരുതി പ്രതികരിച്ചു --എന്നാല്‍ അത് പാമ്പ് അല്ലെന്നും അങ്ങിനെ തോന്നിയതാണ് എന്നും അറിയുന്നത് വിദ്യ --അവിദ്യയെ മായ എന്നും പറയും 

ശിഷ്യന്‍ ---വേറെ ഉദാഹരണം പറയാമോ?
ഗുരു ---പറയാം --കന്യാകുമാരി കടപ്പുറത്ത് ചെന്നാല്‍ സൂര്യോദയവും സൂര്യാസ്തമയവും നമുക്ക് കാണാം --ഇത് ദൃശ്യമാണ് എന്നാല്‍ സൂര്യന്‍ ഉടിക്കുന്നും ഇല്ല അസ്തമിക്കുന്നും ഇല്ല --ഉ ദയത്തെയും അസ്തമയത്തെയും ആധാരം ആക്കിയാണ് നമ്മുടെ ജീവിതം ചിട്ടപ്പെടുത്തിയിരിക്കുന്നത്‌ --എന്നാല്‍ ഉദയവും അസ്തമയവും ഇല്ലതന്നെ --അപ്പോള്‍ ഇല്ലാത്ത ഒന്നിനെ അടിസ്ഥാനമാക്കി നാം ജീവിതം നയിക്കുന്നു --അത് കൊണ്ട് കൂടിയാണ് ബ്രഹ്മ സത്യം ജഗദ്‌ മിഥ്യ  എന്ന് പറയുന്നത് 

ശിഷ്യന്‍ --വിജ്ഞാനം എന്നാല്‍ എന്താണ്?
ഗുരു --പുരുഷനും പ്രകൃതിയും തമ്മിലുള്ള ബന്ധം അഥവാ ക്ഷേത്രവും ക്ഷേത്രജ്ഞനും  തമ്മിലുള്ള ബന്ധം ഇത് അറിയുന്നവനെ വിജ്ഞാനി എന്ന് പറയുന്നു 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ