2015, ഒക്‌ടോബർ 29, വ്യാഴാഴ്‌ച

ഭഗവദ് ഗീതാ പഠനം അഞ്ചാം ദിവസം -- ധ്യാനശ്ലോകം 4 രണ്ടാം ഭാഗം




ഗോപാല നന്ദനന്‍ എന്ന് കൃഷ്ണനെ വിശേഷിപ്പിച്ചിരിക്കുന്നു .ഗോപാലന്‍ എന്നത് എന്താണെന്ന് പറഞ്ഞു നന്ദനന്‍--ആനന്ദി പ്പിക്കുന്നവ്ന്‍ എന്നര്‍ഥം --ഇവിടെ ഗോവിനെ പാലിക്കുന്നവനായ നന്ദ ഗോപരുടെ പുത്രന്‍ എന്നാ അര്‍ഥം എടുക്കരുത് ജ്ഞാനത്തെ പാലിക്കുന്നവനും ആനന്ദത്തെ നല്‍കുന്നവനും ആരോ അവന്‍ ഗോപാലനന്ദനന്‍ --സാക്ഷാല്‍ ഈശ്വരന്‍ എന്നര്‍ഥം .പിന്നെ അര്‍ജുനനെ പശുക്കിടാവായി പറഞ്ഞിരിക്കുന്നു.ഒരു കിടാവിനു കറന്നു കൊടുക്കേണ്ട ആവശ്യം ഇല്ല. അപ്പോള്‍ അര്‍ജുനനെ സാക്ഷിയാക്കി മനുഷ്യന് വേണ്ടിയാണ് ഗോപാല നന്ദനന്‍ എന്നാ കറവക്കാരന്‍ ഉപനിഷത്തുക്കള്‍ എ ന്ന പശുക്കളെ കറന്നത് എന്ന് വ്യക്തം .പിന്നെ പറയുന്നത് ആരാണ് ഈ പാല്‍ കുടിക്കാന്‍ അര്‍ഹന്‍? സുധി:ഭോക്ത --എന്നാണു പറഞ്ഞിരിക്കുന്നത് ശോഭനമായ ബുധ്ധിയോടോത്തവ്ന്‍ അതാണ്‌ സുധീ എന്നാ പദത്തിനു അര്‍ഥം --അപ്പോള്‍ മൊത്തത്തില്‍ സാരം -----സര്‍വ ഉപനിഷത്തുക്കളും ആയ പശുക്കളെ ഗോപാലനന്ദനന്‍ ആയ ഭഗവാന്‍ അര്‍ജുനന്‍ എന്ന പശുക്കുട്ടിയെ സാക്ഷിയാക്കി കറന്നു.ആ പാല്‍ കുടിക്കുവാന്‍ അര്‍ഹന്‍ ശുദ്ധമായ ബുധ്ധിയോടും വക്രതയില്ലാത്ത സ്വഭാവത്തോട് കൂടിയവനും ആരോ അല്ലെങ്കില്‍ ആരൊക്കെയോ അവരാണ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ