ഉത്തരം ----സസ്യങ്ങള്‍ വളരുന്നു പൂക്കുന്നു കായ്ക്കുന്നു വംശം വര്‍ദ്ധി പ്പിക്കുന്നു അതിനാല്‍ അതിനു ജീവനുണ്ട് --എന്നാല്‍ ജീവികള്‍ക്ക് ഉള്ളത് പോലെ നേര്‍വുകള്‍ ഇല്ല -നേര്‍വിലൂടെ പ്രസരിക്കുന്ന വേദനയോ ഇല്ല --സസ്യങ്ങളിലെ ഫലങ്ങളും ഇലകളും എടുത്തു ഉപയോഗിക്കുന്നത് കൊണ്ട് സസ്യം പൂര്‍ണമായും നശിക്കുന്നില്ല --മാത്രമല്ല പലപ്പോഴും അവയുടെ വളര്‍ച്ചക്ക് ഈ പ്രക്രിയ ആവശ്യവും ആണ് -ശിഖരങ്ങള്‍ വെട്ടി മാറ്റുന്നത് കൊണ്ട് കുരുന്നു ശാഖകള്‍ ഉണര്‍ന്നു വരുന്നു പുതിയ ഇലകളും ശാഖകളും വരുന്നത് വഴി പുതിയ ചൈതന്യം അവയ്ക്ക് വരുന്നു -ഓരോ ഫലത്തിലും ചെടിക്ക് മുളക്കുവാനും വളരുവാനും ആവശ്യമില്ലാത്ത ഒരു ഘടകം എങ്കിലും ഉണ്ടാകും --ഇത് മനുഷ്യനെയും പക്ഷി മൃഗാദികളെയും ആകര്‍ഷിക്കുന്നു അവയാണ് ഫലങ്ങള്‍ ഇവയുടെ സ്വാദുള്ള മാംസള ഭാഗങ്ങള്‍ ചെടിയുടെ വളര്‍ച്ചക്ക് യാതൊരു പങ്കും വഹിക്കുന്നില്ല ജീവികള്‍ക്ക് ഇത് ഈശ്വരന്‍റെ വരദാനം ആണ് ---വേദന ഉണ്ടായാല്‍ --അതും മാനസികമായോ ശാരീരികംമയോ --മാത്രമേ --പാപം ഭാവിക്കുന്നുള്ളൂ നമ്മള്‍ മുടി വെട്ടാ റില്ലേ? അതിനു വേദന ഇല്ല അതിനാല്‍ വെട്ടുന്നവന് പാപവും ഇല്ല എന്നാല്‍ ജന്തുക്കള്‍ക്ക് അങ്ങിനെ അല്ല ഒരവയവും മുറിഞ്ഞു പോയാല്‍ വേറെ വരുന്നില്ല -സസ്യങ്ങളെ പോലെ മൃഗങ്ങളുടെ പ്രജനനം അനന്തം അല്ല ജന്തുക്കളില്‍ ഭയം വേദന പിടച്ചില്‍ ഇവയെല്ലാം ഉണ്ട് എന്നാല്‍ ചെടികളില്‍ ഇതില്ല പഴങ്ങളെ പോലെ ജന്തുക്കളില്‍ കൊഴിഞ്ഞു വീണു പോകുന്ന ഒന്നും ഇല്ല സസ്യങ്ങള്‍ക്ക് അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈഒക്സൈടും ജലവും ലവണവും ആണ് ആഹാരം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ