2015, ഒക്‌ടോബർ 29, വ്യാഴാഴ്‌ച

പശു ഇറച്ചി കഴിക്കരുത് എന്ന് പറയുന്നതിലെ ശാസ്ത്രം






മൃഗങ്ങള്‍ എല്ലാ വിധ വികാരങ്ങളും ഉള്ളവരാണ് --മനുഷ്യനും പ്രകൃതിയും  തമ്മില്‍ പരസ്പര കൊടുക്കല്‍ വാങ്ങലുകള്‍  പണ്ട് മുതലേ ഉണ്ടായിട്ടുണ്ട് ബ്രഹ്മാവ്‌ തന്റെ ഉള്ളിലുള്ള വേദം അഥവാ ജ്ഞാനം നിക്ഷേപിച്ചത് പ്രകൃതിയിലാണ് അത് കണ്ടെടുത്ത് മനുഷ്യന് ഉപകാരപ്രദം ആക്കിയത് ഋഷി മാരാണ് --അങ്ങിനെ മനുഷ്യന് ആവശ്യമുള്ള ഒരു പാഠശാല  ആണ് പ്രകൃതിയും പ്രകൃതിയിലെ സസ്യങ്ങളും മൃഗങ്ങളും ഈ കാരണം കൊണ്ടാണ് മനുഷ്യന് വേണ്ടിയാണ് പ്രകൃതിയില്‍ ഉള്ളതെല്ലാം എന്ന് പറയുന്നത് അല്ലാതെ പ്രകൃതി വിഭവങ്ങളെയും മൃഗങ്ങളെ കൊന്നും സ്വാര്‍ത്ഥ താല്‍പ്പര്യം പരിരക്ഷിക്കാനല്ല--പശു വിന്‍റെ  ചാണകം മൂത്രം എന്നിവ ഔഷധം ആണ് --അത് കൊണ്ടാണ് ക്ഷേത്രങ്ങളില്‍ പഞ്ചഗവ്യം ഉണ്ടാക്കുന്നത്‌ സ്വാഭാവികമായും ശരീരത്തില്‍ ഉണ്ടായേക്കാവുന്ന മാലിന്യം പശുവിന്‍റെ കാര്യത്തില്‍ എവിടെ പോകുന്നു? തൊലി വഴി ശരീരത്തിലേക്ക് അപ്പോള്‍ പശുവിന്‍റെ ഇറച്ചി തിന്നാല്‍ രോഗം സുനിശ്ചിതം -പ്രസിദ്ധ ഡോക്ടര്‍ ആയ ശ്രീ ടി പി സേതുമാധവന്‍ ഒരിക്കല്‍ ഒരു ലേഖനത്തിലൂടെ പറയുകയുണ്ടായി --ടീനിയാസാ ജി നേറ്റ-ടീനിയാസോളിയം മാംസാഹാരത്തിലൂടെ മാത്രം പകരുന്ന വിരകളാണ് ഇവയുടെ ജീവിത ചക്രത്തിലെ ഒരു പരിണാമ ദിശ  പശുവിലും പന്നിയിലും ആണ് -എക്കൈനോക്കൊക്കസ്-ഗ്രാനുലോസ യുടെ പരിണാമ ദശയും കന്നുകാലികളില്‍ ആണ് --ഇതും മനുഷ്യനില്‍ മാരകമായ രോഗം ഉണ്ടാക്കുന്നു ---ഇത്രയും കാര്യങ്ങള്‍ നമ്മുടെ പൂര്‍വ  ഋഷികള്‍ക്ക് അറിയാമായിരുന്നത് കൊണ്ടാണ് സജ്ജനങ്ങള്‍ മാംസം എന്ന് പറയപ്പെടുന്ന ഇറച്ചി ഭക്ഷിക്കരുത് എന്ന് പറയുന്നത് --പുരാണങ്ങളിലും സ്മൃതികളിലും ഒക്കെ മാംസം എന്നെ കാണൂ ഇറച്ചി എന്ന് കാണില്ല --മാംസം എന്നതിന് --ഉള്ളിലെ  കഴമ്പ്--പഞ്ച ഭൂതങ്ങള്‍ എന്നൊക്കെയാണ് അര്‍ത്ഥം തൊലിക്ക് ഉള്ളിലെ  കഴമ്പ് ആണല്ലോ മൃഗങ്ങളുടെ ശരീരത്തിലെ ഇറച്ചി --അങ്ങിനെയാണ് മാംസം എന്നതിന് ഇറച്ചി  എന്നഅര്‍ത്ഥം വന്നത് --നമ്മുടെ ആചാരങ്ങളില്‍ ഭൂരി ഭാഗവും ശാസ്ത്രവുമായി ബന്ധം ഉള്ളതാണ് ഭക്തിയുടെ അല്ലെങ്കില്‍ ഈശ്വരന്റെ പേരില്‍ പറഞ്ഞാലേ ജനം അത് സ്വീകരിക്കൂ എന്നാ മനശ്ശാസ്ത്ര പരമായ സമീപനം കൈക്കൊണ്ടാണ് മിക്ക ആചാരങ്ങളും രൂപം കൊണ്ടിട്ടുള്ളത് --ചിന്തിക്കുക 

2 അഭിപ്രായങ്ങൾ: