*ആരാണ് പാര്‍ത്ഥന്‍ എന്നും ആരാണ് ഭഗവാന്‍ ആയ നാരായണന്‍ എന്നും പറഞ്ഞു .ഇനി എന്താണ് ഗീത ? മദ്ധ്യേ മഹാ ഭാരതം എന്നാണു പറഞ്ഞത് ഗീത ഭീഷ്മ പര്‍വ്വതത്തില്‍ ആണല്ലോ 1 8 പര്‍വങ്ങളില്‍ ഭീഷ്മ പര്‍വം മധ്യത്തില്‍ അല്ല അപ്പോള്‍ ഇടയില്‍ എന്നര്‍ഥം എടുക്കാം പക്ഷെ ഇവിടെ വിവക്ഷ അതല്ല മഹാഭാരതം --മഹത്തായ ഭാസില്‍ രതി ചെയ്യുന്നത് എന്നര്‍ഥം .പുരുഷാര്‍ത്ഥങ്ങളെ വിശദമായി പറഞ്ഞ ഭാരതം ഒരു ജ്ഞാന സാഗരം ആണ് അതിന്റെ കേന്ദ്ര ബിന്ദു ആണ് ഗീത,എന്ന് വെച്ചാല്‍ സര്‍വ ജ്ഞാനത്തിന്റെയും കേന്ദ്രം എന്നര്‍ഥം പിന്നെ ഓരോ വാക്കിലും അദ്വൈതം നിറഞ്ഞു നില്‍ക്കുന്നു .പിന്നെ അഷ്ടാ ദാശാധ്യായിനി ആണ് 1 8 അധ്യായങ്ങളോട് കൂടിയത് പക്ഷെ ഇവിടെ അത് മാത്രമല്ല അര്‍ഥം 1 8 എന്നതിന് കടപയാദി സംഖ്യ പ്രകാരം ജയ എന്നര്‍ഥം.ഈ ജയ ആണെങ്കിലോ അഷ്ട ലക്ഷ്മി മാരില്‍ ഒരാളായ ജയ ലക്ഷ്മിയും അങ്ങിനെയുള്ള അമ്മയായ ഭഗവദ് ഗീതെ നിന്നെ ഞാന്‍ പിന്‍ തുടരുന്നു --അപ്പോള്‍ മൊത്തത്തില്‍ സാരം ----ഭൂമിയുടെ പുത്രനായ മനുഷ്യനായ പാര്‍ത്ഥനോട് നാരത്തില്‍ കുടികൊള്ളുന്ന നാരായണന്‍ ആയ പരമാത്മാവ് ,ഉപദേശിച്ചതാണ് ഗീത.അതാകട്ടെ പുരാണമുനിയായ വ്യാസനാല്‍ എഴുതപ്പെട്ടതും,സര്‍വ ജ്ഞാനത്തിന്റെയും കേന്ദ്രബിന്‍ദുവും,അദ്വൈതം തുളുംബുന്നവളും,ജയലക്ഷ്മിയും ആണ് അങ്ങിനെയുള്ള അമ്മയായ ഗീതെ നിന്നെ ഞാന്‍ പിന്‍ തുടരുന്നു .--ജയ ലക്ഷ്മിയായ ഗീതയെ പിന്‍ തുടര്‍ന്നാല്‍ പരാജയം സംഭവിക്കില്ല എന്ന് ആന്തരികമായ അര്‍ഥം
·
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ