2015, ഒക്‌ടോബർ 29, വ്യാഴാഴ്‌ച

പുരാണ ഇതിഹാസങ്ങള്‍ പഠിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത് --യോഗീശ്വരന്‍












അവതാരം എന്നാല്‍ എന്ത് എന്ന് അതിന്റെ സ്വഭാവം എന്ത് എന്നും പറഞ്ഞു --ആ സ്വഭാവം മനസ്സില്‍ വെച്ച് കൊണ്ട് വേണം അവതാര പുരുഷന്മാരെ സമീപിക്കാന്‍ --വേറൊരു വാക്കാണ്‌ യോഗീശ്വരന്‍ --ശ്രീകൃഷ്ണന്‍ യോഗീശ്വരന്‍ ആണ് എന്ന് ഋഷീശ്വരന്മാര്‍ പറയുന്നു -അപ്പോള്‍ യോഗീശ്വരന്‍ എന്നാ അവസ്ഥയുടെ സ്വഭാവം ഒന്ന് ശ്രദ്ധിക്കണം --ഇന്ദ്രിയ നിഗ്രഹം നടത്തിയവരും എല്ലാ കാമ ങ്ങള്‍ക്കും അതീ തരും  ആയിരിക്കും യോഗീശ്വരന്‍ മാര്‍--അവര്‍ ചെയ്യുന്ന കാര്യങ്ങള്‍ക്ക് ഒക്കെ അര്‍ത്ഥം വേറെ ആയിരിക്കും --കൃഷ്ണന്‍ ഗോപികമാരോടോത്ത് ആടിയും പാടിയും ജീവിച്ചു --ശാരീരിക കാമത്തിനും അതീതന്‍ ആണ് യോഗീശ്വരനായ കൃഷ്ണന്‍ എന്നിരിക്കെ അദ്ദേഹം ചെയ്തതിന്റെ അര്‍ത്ഥം എന്ത്? ഞാന്‍ തന്നെയാണ് സര്‍വ്വവും എന്ന് ഉറച്ച ഭഗവാന്‍ തന്നിലേക്ക് അടുപ്പിക്കുകയാണ് ചെയ്യുന്നത് --ഗോപികര്‍ താന്‍ തന്നെയാണ് --ഞാന്‍ തന്നെയാണ് കൃഷ്ണനും എന്ന് ഓരോ ഗോപികമാരെയും ബോധിപ്പിക്കുവാന്‍ ആണ് ഭഗവാന്റെ ശ്രമം --അത് പരിപൂര്‍ണമായും വിജയിച്ചു ഗോപികമാര്‍ ഭഗവദ് ഭക്തകള്‍ ആയിത്തീര്‍ന്നു --ഭക്തി മൂലം ജ്ഞാനം നേടുകയും അത് വഴി ഭാസ് ഉള്ളവരായ ശ്രേഷ്ഠ കള്‍ ആകുകയും ചെയ്തു --അങ്ങിനെ ഭാസ് ഉള്ള ശ്രേഷ്ടകള്‍ ആയ സ്ത്രീകളെ പറയുന്ന പദം  ആണ് ഭാര്യ --അപ്പോള്‍ ഭാഗാവാന്റെ ഭക്തകളെ ആണ് ഭാര്യമാര്‍ എന്ന് പറയുന്നത് ---അവതാരം --യോഗീശ്വരന്‍ എന്നീ പ ദങ്ങളുടെ അര്‍ത്ഥം   ഓര്‍ മ്മിക്കാതെ ശ്രീകൃ ഷ്ണനെ  മനസ്സിലാക്കാന്‍ സാധ്യമല്ല --ഈ പ്രപഞ്ചത്തിലുള്ള ദൃശ്യവസ്തുക്കളെല്ലാം അദൃശ്യനായ തന്‍റെ ദൃശ്യ ഭാവമാണ് എന്ന് ഉറപ്പുള്ള ഭഗവാന്‍ സര്‍വ്വ കാമനകള്‍ക്കും അതീതന്‍ ആയ ഭഗവാന്‍ --ജ്ഞാന സ്വരൂപ്ന്‍ ആയ ഭഗവാന്‍ അതാണ്‌ കൃഷ്ണന്‍ --അങ്ങിനെയുള്ള ഭഗവാനെ നമ്മുടെ അല്‍പ്പ ബുദ്ധികൊണ്ട് വിലയിരുത്തിയാല്‍ ഉള്ളം കയ്യില്‍ കോരി എടുത്ത സാഗര ജലം കുടിച്ചിട്ട് ഞാന്‍ കടല്‍ കുടിച്ചു എന്ന് പറയുന്ന പോലുണ്ടാകും --ഇന്ന് കാണുന്ന അജ്ഞാനികളെ  ആണ് മനു ശൂദ്രന്‍ എന്ന് വിശേഷിപ്പിച്ചത്‌--യാതൊരു ലജ്ജയും കൂടാതെ അവതാരങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്ന ഇത്തരം ശൂദ്രന്മാര്‍ ഉള്ളത് കൊണ്ടാണ് കലിയുഗം ശൂദ്ര യുഗം ആണെന്ന് പൂര്‍വ മനീഷികള്‍ പറഞ്ഞിട്ടുള്ളത് --ആയതിനാല്‍ സജ്ജനങ്ങള്‍ അവതാരം യോഗീശ്വരന്‍ എന്നീ പദ ങ്ങളുടെ അര്‍ത്ഥം ഓര്‍മ്മയില്‍ വെച്ച് കൊണ്ടായിരിക്കണം പുരാണ ഇതിഹാസങ്ങള്‍ വായിക്കുവാന്‍ --പേരി ലും പ്രശസ്തിയിലും ഭ്രമിച്ചു എങ്ങിനെ എങ്കിലും അത് സമ്പാദിച്ച അജ്നാനികളുടെ വ്യാഖ്യാനങ്ങളെ ദൂരെ കളയുക --ശ്രീരാമനും ശ്രീകൃഷ്ണനും ബലരാമനും ഒക്കെ ശ്രേഷ്ടരും സര്‍വ കാമങ്ങള്‍ക്കും അതീതരാണ് എന്നും ഋഷി പ്രോക്തങ്ങള്‍ ആണ് ആധികാരികമായി എടുക്കേണ്ടത് എന്നും പറയട്ടെ---നമ്മുടെ അല്‍പ്പ ജ്ഞാനത്താല്‍ ഇവരെ അളക്കുകയും അരുത് --തുടരും 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ