2015, ഒക്‌ടോബർ 29, വ്യാഴാഴ്‌ച

ശ്രീമദ്‌ ഭാഗവതം --മാഹാത്മ്യം --മൂന്നാം ദിവസംശ്ലോകം -



-




ഭക്തി ജ്ഞാന വിരാഗാപ്തോ വിവേകോവര്‍ദ്ധ തേ മഹാന്‍ 
മായാ മോഹിനി രാസശ്ച വൈഷ്ണവൈഃ ക്രിയതേകഥം
****************************************************************************
അര്‍ത്ഥം--ഏതുവിധത്തില്‍ ആണ് വിഷ്ണു ഭക്തന്മാര്‍ വിവേകം വര്‍ദ്ധിപ്പിക്കുകയും, മായാ മോഹം നിരസിക്കുകയും ചെയ്യുന്നത് ?
************************************************************************************
ശ്ലോകം --6****
*************
ഇഹ ഘോരേ കലൌ പ്രായോ ജീവശ്ചാ സുരതാംഗതഃ
ക്ലേശാക്രാന്തസ്യതസൃൈവ ശോധനേ കിം പരായണം
******************************************************************
അര്‍ത്ഥം---ഘോരമായ ഈ കലികാലത്ത് ജീവന്‍ പ്രായേണ അസുര സ്വഭാവം ഉള്ളതായി തീരുന്നു .അങ്ങിനെ ക്ലേശിക്കുന്ന ആ ജീവനെ എങ്ങിനെ ഉദ്ധരിക്കാം ?
************************************************************************************
വ്യാഖ്യാനം 
***************
ആദ്യം ചോദിക്കുന്നത് വിഷ്ണു ഭക്തന്മാര്‍ എങ്ങിനെ ആണ് ഭക്തി ജ്ഞാന വൈരാഗ്യങ്ങളാല്‍വിവേകം വര്‍ദ്ധിപ്പിക്കുന്നത് എന്നാണ് മായാമുക്തന്‍ ആകുന്നതു? എന്നും ചോദിക്കുന്നു --ഇവിടെ വിഷ്ണു എന്നതിന് ബ്രഹ്മം മുഴുവന്‍ നിറഞ്ഞു നില്‍ക്കുന്ന ബ്രഹ്മം എന്നാ അര്‍ത്ഥത്തില്‍ ആണ് .അങ്ങിനെ ഉള്ള ഈശ്വര ഭക്തന്മാര്‍ എങ്ങിനെ ജ്ഞാന വൈരാഗ്യങ്ങള്‍ നേടും? കലികാലം ഏറ്റവും ദുഷിച്ചതാണ് ആസുര ഭാവം ആണ് ഭൂരി ഭാഗവും അപ്പോള്‍ അങ്ങിനെ ഉള്ള ജീവാത്മാക്കളെ എങ്ങിനെ ഉദ്ധരിക്കാം? എന്നാണു പിന്നെ ചോദിക്കുന്നത് --തുടരും

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ