2016, ഫെബ്രുവരി 29, തിങ്കളാഴ്‌ച

ബിന്ദു ജ വീണ്ടും ചോദിക്കുന്നു എന്തിനാണ് മഹാബലയിലെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തിയത്
മറുപടി
ബിന്ദു ജ സങ്കല്പിക്കൂ! സൗദി അറേബ്യയിലെ രാജാവ് ഇന്ത്യ ആക്രമിച്ച് കീഴക്കി ഇവിടെ ഭരണം തുടങ്ങി മതപരവും സാമൂഹ്യ പരവും ആയ കാര്യങ്ങൾ അദ്ദേഹത്തിന്റെ താൽപ്പര്യപ്രകാരം നടക്കുന്നു ജനങ്ങൾ ഭക്ഷണം പാർപ്പിടം തൊഴിൽ സാമ്പത്തിക ഭദ്രത എല്ലാം നേടി സുഖജീവിതം നയിക്കുന്നു കള്ളവുമില്ല കാരണം കട്ടവന്റെ കൈ മുറിക്കുന്നു ചതിയുമില്ല കാരണം ചതിച്ചവനെ വധിക്കുന്ന എള്ളോളമില്ല പൊളിവചനം കാരണം നുണ പറഞ്ഞാൽ നാവ് മുറിക്കുന്നു  ഇത്തരത്തിലുള്ള ഭരണത്തിൽ ബിന്ദു ജ സംതൃപ്തയാകുമോ?
ബിന്ദു ജ    'ഇല്ല സാർ ഒന്നാമത് ഒരു വിദേശി രണ്ടാമത് ഒരു ബന്ധനം പോലുള്ള അവസ്ഥ
ഞാൻ   'അപ്പോൾ ദേവനല്ലാത്ത മഹാബലി ദേവലോകം ആക്രമിച്ച് കീഴടക്കി അവിടെ മഹാബലിയുടെതായ നിയമം നടപ്പാക്കിയാൽ ദേവൻമാർ വെറുതെ ഇരിക്കുമോ? അതും ഭൂമിയിൽ ഇരുന്നു കൊണ്ട് ദേവലോകം നിയന്ത്രിക്കുന്നു അപ്പോൾ ദേവൻമാർ പരാതിയുമായി വിഷ്ണുവിനെ സമീപിച്ചു അപ്പോൾ തനിക്ക് അർഹതയില്ലാത്ത ഇടം ഭക്തി മൂലം ലഭിച്ച കഴിവ് ദുരുപയോഗം ചെയ്തു അതിനാണ് മഹാബലിയെ മറ്റൊരു സ്ഥലത്തേക്ക് പറഞ്ഞയച്ചത് നമ്മൾ കേൾക്കുന്ന നന്മ ഭുമി യിലേതാണ്  നടപടി സ്വീകരിച്ചത് ദേവലോകം അനധികൃതമായി കൈവശം വെച്ചതിനാലാണ്  ഇത്രയും കഥ  ഇനിയുള്ള ഭാഗം തത്വചിന്താപരമായി കാണേണ്ടതാണ് അത് അടുത്ത പോസ്റ്റിൽ
ഭഗവദ് ഗീതാപഠനം - 280 ആം ദിവസം അദ്ധ്യായം 7 ജ്ഞാനവിജ്ഞാന യോഗം ശ്ലോകം 13 Date 29/2/2016

ത്രിഭിർഗുണമയൈർ ഭാവൈ: ഏ ഭി: സർവ്വമിദം ജഗത്
മോഹിതം നാഭിജാനാതി മാമേഭ്യ: പരമ വ്യയം
അർത്ഥം
ഈ ത്രിഗുണ ഭാവങ്ങളാൽ ഈ എല്ലാ ലോകവും മോഹിതമായിരിക്കുന്നു അതിനാൽ ഇവയ്ക്ക് അതീതനും അവ്യയനു 'മായ എന്നെ അറിയൂന്നില്ല
വിശദീകരണം
    മനുഷ്യനെ മോഹിപ്പിക്കുന്ന ഘടകങ്ങൾ ത്രിഗുണങ്ങൾ ചേർന്നതാണ് സത്വഗുണം രജോഗുണം തമോഗുണം ഇവയാണ് ത്രിഗുണങ്ങൾ പഞ്ചഭൂതാത്മകമായ ഈ പ്രപഞ്ചത്തിൽ ത്രിഗുണങ്ങൾ ചേരുമ്പോൾ മനുഷ്യനെ മോഹിപ്പിക്കുവാനുള്ള വസ്തുവായി മാറുന്നു അവയിൽ ഭ്രമിച്ചു പോയാൽ പിന്നെ അതീതനായ എന്നെ കുറിച്ച് ചിന്തിക്കുവാൻ മനുഷ്യൻ തയ്യാറല്ല ഊഹരണം സുന്ദരിയായ ഒരു സ്ത്രീയുമായി ശൃംഗാര ഭാവത്തോടെ
സംസാരിച്ച് നിൽക്കുന്ന ഒരു പുരുഷനോടു് വിളിച്ച് ധർമ്മ ശാസ്ത്ര ഗ്രന്ഥങ്ങളെ കുറിച്ചോ ഭക്തിയെ കുറിച്ചോ സംസാരിക്കാൻ വിളിച്ചു നോക്കു അയാൾ കോ പീഷ് oനും അസ്വസ്ഥനും ആയി മാറുന്നത് കാണാം അയാൾ മോഹിച്ച ആ സ്ത്രീയിൽ നിന്നും മനസ്സിനെ വേർപെടുത്തി ഈശ്വര കാര്യത്തിൽ ശ്രദ്ധിക്കാൻ അയാൾക്ക് കഴിയുന്നില്ല അതിനാൽ എന്നെ അറിയുവാനോ സ്മരീക്കുവാനോ അയാൾക്ക്‌ കഴിയുന്നില്ല - ഇങ്ങനെയാണ് ത്രിഗുണാത്മകമായ ഈ ലോകം ഏവരേയും മോഹിത മനസ് കരാക്കുന്നത്

2016, ഫെബ്രുവരി 28, ഞായറാഴ്‌ച

സുഭാഷിതം - 5
ദാ നേ ന തുല്യോനിധി രസ് തി നാ ന്യോ
ലോ ഭാച്ചനാന്യോസ്തി രിപു :പൃഥി വ്യാം
വിഭൂഷണം ശീല സമം ച നാന്യത്
സന്തോഷ തുല്യം ധനമസ്തി നാന്യത്
/
അർത്ഥം   --- ഭൂമിയിൽ ദാനത്തിന് തുല്യമായ മറ്റൊരു നിധിയില്ലലോ ഭ മ ല്ലാത്ത മറ്റൊരു ശത്രു വില്ല ശീലത്തിന് തുല്യമായ മറ്റൊരു ആഭരണവും ഇല്ല സന്തോഷത്തിന് തുല്യമായ മറ്റൊരു ധനവും ഇല്ല
      ദാനം ചെയ്യുമ്പോൾ കിട്ടുന്ന ഫലം ആണ് ഏറ്റവും വലിയ നിധി അത്യാർത്തി ആണ് വലിയ ശത്രു നമ്മുടെ സ്വഭാവമാണ് നമ്മുടെ ആലങ്കാരം ഏറ്റവും വലിയ ധനം സന്തോഷമാണ് (സുഭാഷിതാ വലി)

ശങ്കര ദർശനത്തിൽ ഇസ്ലാമിന്റെ സ്വാധീനമോ?
Dr താരാ ചന്ദ് 1 nfluene of Islamon Indan Culture എന്ന ഗ്രന്ഥത്തിൽ ശങ്കര ദർശനത്തിൽ ഇസ് ലാമിന്റെ സ്വാധീനം ഉണ്ടെന്ന് പറഞ്ഞിരിക്കുന്നു സത്യമാണെങ്കിൽ അതിൽ പ്രതിഷേധം ഒന്നും ഇല്ല. പക്ഷെ അസത്യമാണെങ്കിലോ അതിനെ എതിർക്കേണ്ടേ? ഇവിടെ ശങ്കരന്റ കാലഘട്ടം ആരും ഗൗരവമായി എടുക്കന്നില്ല   BC 507 ആണ് ജഗദ് ഗുരുവിന്റെ കാലഘട്ടം എന്ന് വ്യക്തമായി ചിൽ സുഖയതി (ജഗദ് ഗുരുവിന്റെ ശിഷ്യൻ ) തന്റെ ബൃഹത് ശങ്കരവിജയം  എന്ന കൃതിയിൽ വ്യക്തമാക്കിയിട്ടുണ്ടു് സർവശ്രീ സഖ്യാനന്ദ സരസ്വതികൾ തന്റെ - കലികാലാവലോകനം - എന്ന ഗ്രന്ഥത്തിലും ഇതിനെ സാധുകരിക്കുന്നു ഒരു പക്ഷെ ജഗദ് ഗുരുവിന്റെ ദർശനങ്ങൾ വല്ല പ്രകാരവും നഷ്ടപ്പെട്ട് അവ പുനർജനിപ്പിച്ചത് കാലടി ശങ്കരാചാര്യർ ആയിരിക്കാം ആയതിനാൽ ആയിരിക്കണം കാലടി ശങ്കരാചാര്യരെ ജഗദ് ഗുരുവായി കാണാൻ കാരണം ജഗദ് ഗുരുവിന്റെ 36 ആം തലമുറയാണ് കാലടി ശങ്കരാചാര്യർ എന്ന് കലികാലാവലോകനം  പറയുന്നു  അപ്പോൾ കൃസ്തുവിന് മുമ്പ് ജനിച്ച ശങ്കര ദർശനത്തിൽ കൃസ്തുവിന് ശേഷം ഉദയം കൊണ്ട ഇസ്ലാം എങ്ങിനെയാണ് സ്വാധീനിക്കുക? നേരേ തിരിച്ചല്ലേ വന്നിട്ടുണ്ടാവുക? ശങ്കര ദർശനം ഇസ്ലാമിൽ കാണുന്നു എന്ന് വെച്ചാൽ ഖുറാനിൽ പറയുന്നതോ പ്രവാചകൻ പറഞ്ഞതോ ആയ കാര്യങ്ങൾ ജഗദ് ഗുരു നേരത്തെ ദർശിച്ചിരുന്നു എന്നല്ലേ അതിനർത്ഥം? 36 ശങ്കരാചാര്യ ൻമാരുടെയും കഥയും കൃതികളൂം കൂട്ടിക്കുഴച്ച് കാലടി ശങ്കരാചാര്യരിൽ ആരോപിച്ചിരിക്കു വിദേശിക  ളു ടെ കരവിരുത് അതിന് കനത്ത വില കൊടുക്കേണ്ടി വരുന്നത് ഹൈന്ദവ സമൂഹത്തിനും - ചിന്തിക്കുക

2016, ഫെബ്രുവരി 27, ശനിയാഴ്‌ച

നിർമ്മല- സാർ ഒരു പോസ്റ്റ് കണ്ടു അതിനൊരു മറുപടി പറയാമോ വി.കെ നാരായണന്റെ താണ് പോസ്റ്റ് - അത് ചേർക്കുന്നു
   "100 പേർ കയറിയ ബസ്സ് മറിഞ്ഞ് 40 പേർ മരിച്ചു 60 പേർ രക്ഷപ്പെട്ടു  ഈശ്വരാനുഗ്രഹം കൊണ്ട് രക്ഷപ്പെട്ടുവെന്ന് രക്ഷപ്പെട്ടവർ പറയുന്നു മരിച്ചവരെ ദൈവം കൊന്നതാണോ? എന്ന് ചിന്തിക്കുന്നില്ല സ്വാർത്ഥം സ്വാർത്ഥം സ്വാർത്ഥം കടുക് കടുക് കടുക് അതാണ് മനുഷ്യ മനസ്സു്
        ഭൂമാനന്ദ തീർത്ഥ

മുപടി
          ഈ പോസ്റ്റ് ഭൂമാനന്ദ തീർത്ഥയുടെ ത് ആകാൻ വഴിയില്ല അഥവാ ആണെങ്കിൽ അങ്ങേരും വിവരക്കേടു് പറയാൻ തുടങ്ങി എന്നർത്ഥം സൃഷ്ടി സ്ഥിതി സംഹാരം ജനനം ജീവിതം മരണം സർവ്വ ചരാചരങ്ങൾക്കും ഈശ്വരൻ കല്ലിച്ച വിധി ഇതാണ് അതിന്നിടയിൽ സംഭവിക്കുന്ന കർമ്മഫലം നമ്മുടെ വിധിയായി മാറുകയാണ് പതിവ് ഒരാൾക്ക് 1 കോടി രൂപ ലോട്ടറി അടിച്ചാലും കിട്ടിയവൻ ഈശ്വരൻ തന്നു എന്റെ ദുരിതം ഭഗവാൻ കണ്ടു എന്നാണ് പറയുക അപ്പോൾ ലോട്ടറി അടിക്കാത്തവന്റെ ദുരിതം ദൈവം കണ്ടില്ലേ? എന്താ ഒരാളോട് മാത്രം ദൈവത്തിന് ഇത്ര താല്പര്യം? എന്ന് ചോദിച്ചാൽ എന്താ മ  റുപടി പറയുക? അത് അയാളുടെ കർമ്മഫലം ലോട്ടറിയുടെ രൂപത്തിൽ വന്നു
     അപ്പോൾ ഇവിടെയും കർമ്മ ഫലമാണ് ബസ്സ് മറിയാൻ ഒരു കാരണം ഉണ്ടാകും അതിന് ആദ്യം 100 പേർക്ക് കയറാനുള്ള പെർമിറ്റ് ബസ്സിന് ഉണ്ടായിരുന്നോ എന്നറിയണം ഉണ്ടാകാൻ വഴിയില്ല അപ്പോൾ ഒരു ബസ്സിന് താങ്ങാവുന്നതിനും അപ്പുറം ഭാരം അതിലുണ്ട് അപ്പോൾ അപകടം സംഭവിക്കാം കർമ്മഫലം നിമിത്തം രക്ഷപ്പെടാൻ യോഗമുള്ളവർ അതിന് പാകത്തിലുള്ള രീതിയിൽ ബസ്സ് മറിഞ്ഞു ജീവനക്കാരുടെ കർമ്മദോഷം ആണ് ബസ്സ് മറിയാൻ മുഖ്യകാരണം അമിതമായ ഭാരം കയറുക ബസ്സ് പുറപ്പെടുന്നതിന് മുപ് ചെക്ക് ചെയ്യാതിരിക്കുക ഇവയെല്ലാം ആണ് കർമ്മദോഷം രക്ഷപ്പെട്ടവർ സ്വാഭാവികമായും ഈശ്വര കടാക്ഷം എന്ന് പറയും ഈ സ്വാമി ആണെങ്കിലും അതേ അപ്പോളത്തെ പരിതസ്ഥിതിയിൽ പറയു ! ഇനി മരിച്ചവർക്ക് എന്താ പറയാൻ ഉണ്ടായിരുന്നത് എന്ന് അറിയുവാൻ വഴിയും ഇല്ലല്ലോ അപ്പോൾ ഒരു കുട്ട  രുടെ വാക്കുകൾ മാത്രം കേട്ട് ഒരു സംഭവത്തെ എങ്ങിനെ വിലയിരുത്തും?''     മരിച്ചവരിൽ അവസാനം കയറിയവരുണ്ടെങ്കിൽ അമിതമായി ജനങ്ങളെ കയറ്റിയ ബസ്സിൽ അവരെന്തിനാ കയറാൻ പോയത്? അപ്പോ അവന്നവന്റെ കർമ്മദോഷം ഈശ്വരനിൽ ആരോപിക്കുകയോ? ഈ സ്വാമി ജനങ്ങളെ ഭക്തി മാർഗ്ഗത്തിലേക്ക് നയിക്കാനാണോ? അതോ നിരീശ്വരവാദികൾ ആക്കാനോ? ഏതിനാ ശ്രമിക്കുന്നത്?
സുഭാഷിതം 4
ദാനേന പാണി ർ ന തുക ങ്കണേന
മാനേ ന തൃപ്തി ർ ന തു ഭോജനേ ന
സ്നാ നേ ന ശുദ്ധിർ നതു ചന്ദനേ ന
ജ്ഞാനേന മുക്തി ർ ന തു മുണ്ഡനേ ന (സുഭാഷിതാവലി)

അർത്ഥo
കയ്യ് കയ്യാവുന്നത് ദാനത്താലാണ് വളയാൽ അല്ല 'തൃപ്തി എന്നത് അഭിമാനത്താലാണ് ഭക്ഷണത്താലല്ല കുളിയാലാണ് വൃത്തിയുണ്ടാകുന്നത് അല്ലാതെ ചന്ദനം പൂശിയാലല്ല അറിവിനാലാണ് മോക്ഷം ലഭിക്കുന്നത് അല്ലാതെ തല മുണ്ഡനം ചെയ്താലല്ല
       ദാനം ചെയ്യുമ്പോഴേ കയ്യിന്റെ ധർമ്മം പൂർണമാകൂ യഥാർത്ഥത്തിൽ തൃപ്തി എന്നത് അഭിമാനം മൂലം ഉള്ള മാനസികാവസ്ഥയാണ് കുളിച്ചാലേ ശരീരം വൃത്തിയാകൂ എന്നതിന് ശേഷം ചന്ദനം പൂശിയാലേ ചന്ദനത്തിന് റ ധർമ്മം പൂർണമാകൂ മോക്ഷം ലഭിക്കുന്നത് ജ്ഞാനം മൂലമാണ് ജ്ഞാനത്തിന് ആധാരം ഭക്തിയും തല മുണ്ഡനം ചെയ്യുന്നത് താൻ വലിയ ആചാര്യൻ ആണ് അല്ലെങ്കിൽ പണ്ഡിതനായ സ്വാമി ആണ് എന്ന് കാണിക്കു 1വാനാണ് 

2016, ഫെബ്രുവരി 26, വെള്ളിയാഴ്‌ച

അന്വേഷണത്തിന്റെ വഴികൾ
,,,,,,,,,,,,,,,,,,,,,
സാർ ഞാൻ ദിനേശ് പണിക്കർ നെല്ലായ് തൃശൂർ ജില്ല: ഒരു ഗ്രൂപ്പിൽ Manaf koomanna  എന്ന വ്യക്തി ഒരു Postഇട്ടിട്ടുണ്ട്.
      (C അല്ലാഹു മുസ്ലിമിന്റെ മാത്രം ദൈവമല്ല' ഏതൊരു വിശ്വാസിയുടെ 'മനസ്സിലും അവൻ ആരാധിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്ന ദൈവങ്ങൾക്കപ്പുറം എല്ലാ വസ്തുക്കളേയും സൃഷ്ടിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന ഒരു വ ൻ ഉണ്ടെന്ന വിശ്വാസമുണ്ട് സ്രഷ്ടാവും സംരക്ഷകനുമായ ആ പ്രപഞ്ചനാഥന് ഇസ്ലാം പറയുന്ന പേരാണ് അല്ലാഹു അത് കൊണ്ട് അല്ലാഹു നമ്മുടെ ദൈവമാണ് ">> അപ്പോൾ നമ്മൾ ആരാധിക്കുന്ന ഈശ്വര നിലും വലുതാണ് അല്ലാഹു എന്നൊരു അർത്ഥം വരുന്നില്ലേ? ഇതിനെന്താണ് ഒരു മറുപടി?

ഉത്തരം
ഇതിന് ഒരു മുപടി കൊടുക്കേണ്ട കാര്യമില്ല പിന്നെ താങ്കളുടെ മനസ്സമാധാനത്തിന് വേണ്ടി ചില കാര്യങ്ങൾ പറയാം ഇസ്ലാം പറയുന്ന പേരാണ് അല്ലാഹു എന്നൊരു വാചകമുണ്ടല്ലോ അപ്പോൾ ഇസ്ലാം മതം പ്രായോഗികതയിൽ വരുന്ന തിന് മുമ്പ് ആ പേരു് ഇല്ലായിരുന്നു എന്ന് വ്യക്തമല്ലേ? 1437-38 വർഷമേ ആയിട്ടുള്ളൂ ആ പേര് നിലവിൽ വന്നിട്ട് എന്നല്ലേ അർത്ഥം വരിക? അപ്പോൾ ആ പേര് നിലവിൽ വരുന്നതിന് മുമ്പ് സൃഷ്ടിക' ർത്താവിന് പേരില്ലേ? നാം ഉപയോഗിക്കുന്ന പേരാണ് പരബ്രഹ്മം അതിന്റെ കാരണ ശരീരത്തെയാണ് ഈശ്വരൻ എന്ന് പറയുന്നത് അപ്പോൾ സനാതന ധർമ്മികളായ ഹിന്ദുക്കൾക്ക് ആ പേരാണ് പത്ഥ്യം മാത്രമല്ല നിരവധി സഹസ്രനാമങ്ങൾ വേറെയും ഉണ്ട് വിഷ്ണു സഹസ്രനാമം ലളിതാസഹസ്രനാമം എന്നിങ്ങനെ മാത്രവുമല്ല ഒരു വാക്കിന്റെ അർത്ഥം പ്രാർത്ഥനാവേളയിൽ നിശ്ചയിക്കുന്നത് നമ്മുടെ അന്തക രണമാണ് ഭക്തിയാണ് ആ വാക്കിന്റെ ജീവനും ആത്മാവും ആയതിനാൽ ഇത്തരം പോസ്റ്റ്കൾ കണ്ടാൽ വിഷമം തോന്നുന്നുവെങ്കിൽ  ഓം നമോ ഭഗവതേ വാസുദേവായ   ഓം നമോ നാരായണായ ഓം നമഃശിവായ എന്നീ മന്ത്രങ്ങൾ കുറേ നേരം ജപിക്കുക അപ്പോൾ മനസ്സമാധാനം ലഭിക്കും സാക്ഷാൽ പരബ്രഹ്മത്തിന് ഈ പ്രാർത്ഥന തൃപ്തിയായി അത് കൊണ്ടാണ് നമുക്ക് മനസ്സമാധാനം ലഭിക്കുന്നത് കാരണം ആ പരബ്രഹ്മം തന്നെയാണല്ലോ ജീവാത്മാരുപത്തിൽ നമ്മുടെ ശരീരത്തിന് ഉള്ളിൽ ഉള്ളത്?  ചിന്തിക്കുക
തിരുമേനിയുടെ അമർഷം
         കഥ ഇങ്ങിനെ പാലക്കാട് ജില്ലയിൽ ഞാൻ ഒരു ക്ഷേത്രത്തിൽ പ്രഭാഷണത്തിന് പോയി നേരത്തെ എത്തി ശാന്തിക്കാരനായ പരമേശ്വരൻ നമ്പൂതിരിയുടെ ഇല്ലത്താണ് വിശ്രമം സംഭാഷണത്തിന്നിടയിൽ തിരുമേനി പറഞ്ഞു "ഇന്നലെ ഒരു വഷളൻ പ്രഭാഷണം നടത്തി കൃഷ്ണൻ ജീവിച്ചിരുന്നില്ലത്ര ! പിന്നെപ്പറഞ്ഞു അമ്പാടിയിൽ കളിച്ചു നടന്ന കൃഷ്ണനല്ല ഗീത ഉപദേശിച്ച കൃഷ്ണൻ എന്ന്  മുഖത്ത് ഒന്നങ്ങ് ട് പ്രഹരിക്കാനാ
തോന്നിയത് കഴിഞ്ഞ 40 വർഷമായി ഇതാ ഈ കൃഷ്ണപാദത്തിൽ സമർപ്പിച്ചാ ഞാനും കുടുംബവും കഴിയുന്നത് എന്താ മാഷേ ഇവറ്റകൾ ഇങ്ങിനെ?
 
   തിരുമേനീ ഇതൊരു ഒളിച്ചോട്ടമാണ് അമ്പാടിയിലെ കൃഷ്ണൻ അല്ല ഗീത ഉപദേശിച്ച കൃഷ്ണൻ നമ്മളും അങ്ങിനെത്തന്നെയല്ലേ? അമ്മയുടെ മുലപ്പാൽ കുടിച്ച് അമ്മയെ കാണാഞ്ഞ് കരഞ്ഞ ആകൃഷ്ണകുമാർ അല്ലല്ലോ. ഇന്ന് പ്രഭാഷണത്തിന് വന്ന കൃഷ്ണകുമാർ? അന്നത്തെ പരമേശ്വരൻ അല്ല ഇന്നത്തെ പൂജാരിയായ പരമേശ്വരൻ നമ്പൂതിരി എന്താ ശരിയല്ലേ?
   ഹാവൂ | ഇപ്പൊ സമാധാനമായി പിന്നെ ആ വഷളൻ കൃഷ്ണൻ ജീവിച്ചിരുന്നില്ല എന്ന് പറഞ്ഞതോ?
തിരുമേനീ ഇത് ഒരിക്കൽ ഒരാൾ വേദിയിൽ പറയുന്നത് കേട്ടു അപ്പോൾ സദസ്സിൽ നിന്ന് ഒരാളുടെ ചോദ്യവു കേട്ടു cc  അപ്പോ ഗീത ഉപദേശിച്ചത് തന്റെ അപ്പനാണോ? എന്ന്
കൃഷ്ണന്റെ ചരിത്ര പരമായ അസ്തിത്വം  സ്ഥാപിക്കാൻ കഴിയാത്തവരാണ് ഇങ്ങനെ പറയുന്നത്
  അപ്പോ തെളിയിക്കാൻ കഴിയുമോ?
കഴിയും വജ്രൻ എന്ന രാജാവിന്റെ പിൻതലമുറക്കാർ 'ചരിത്രത്തിൽ ഇടം പിടിച്ചിട്ടുണ്ട് വജ്ര ന്റ പിതാവ് അനിരുദ്ധൻ അനിരുദ്ധന്റ പിതാവ് പ്രദ്യുമ്നൻ അദ്ദേഹത്തിന്റെ പിതാവ് ശ്രീകൃഷ്ണൻ അപ്പോൾ കൃഷ്ണൻ ഇല്ലെങ്കിൽ പിന്നെങ്ങിനെ വജ്രൻ ഉണ്ടാകും? അദ്ദേഹത്തിന്റ പിൻതലമുറക്കാർ ഉണ്ടാകും?
    എന്നാ  ഇത് ഇന്നത്തെ പ്രഭാഷണത്തിൽ  പറയണം ട്ടോ
  ശരി പറയാം

2016, ഫെബ്രുവരി 25, വ്യാഴാഴ്‌ച

എന്താണ് സനാതന ധർമ്മം? ഭാഗം 7
   
  സനാതന ധർമ്മം എന്നത് ശാസ്ത്രമാണ് എന്നതിന് തെളിവുകൾ ഏറെയാണ് ഹിന്ദുവിന്റെ ആധികാരികമായ ഗ്രന്ഥം വേദമാണ് വേദത്തിൽ ഉപദേവും ഉണ്ട്
1 ഋഗ്വേദം  -- ആയൂർവേദം
2യജുർവേദം-- ധനുർവേദം
3 സാമവേദം-- ഗാന്ധർവ്വവേദം
4 - അഥർവ്വവേദം-- അർത്ഥശാസ്ത്രം ശില്ല ശാസ്ത്രം
       ആയുർവേദം-രോഗം രോഗാണുക്കൾ- അവൂഷധ o-ചെടികൾ അവ വളരുന്ന സ്ഥലം - ഇവയെപ്പറ്റി വിവരം തരുന്നു ആയതിനാൽ സസ്യ ശാസ്ത്രം ജീവ ശാസ്ത്രം ഭൂമിശാസ്ത്രം തുടങ്ങിയ ശാസ്ത്രം ഇതിൽ ഉൾപ്പെട്ടിരിക്കുന്നു
2 ധനുർവേദം-ആയുധ ശാസ്ത്രം - ഗൃഹോപകരണങ്ങൾ കാർഷികോപകരണങ്ങൾ യുദ്ധോപകരണങ്ങൾ എന്നിവയെപ്പറ്റി വിവരം ലഭിക്കുന്നു വിവിധ തരം ലോഹങ്ങളെ പറ്റിയുള്ള പ0നം യുദ്ധതന്ത്രം രാജനീതി നീതിന്യായ വ്യവസ്ഥ എന്നിവ അതിൽ നിന്നും ഉരുത്തിരിഞ്ഞു
3. ഗാന്ധർവ്വവേദം-സംഗീത ശാസ്ത്രം സംഗീതം എന്ന് പറ യുമ്പോൾ ശബ്ദത്തിന് പ്രാധാന്യം ശബ്ദമാണെങ്കിലോ അതിശക്തമായ ഊർജ്ജവും അതിനാൽ ഊർജ്ജതന്ത്രം അതിൽ നിന്നും ഉരുത്തിരിഞ്ഞു വിവിധ സംഗീത ഉപകരണങ്ങൾ അവയുടെ ഉപയോഗരീതി നിർമ്മാണ രീതി തുടങ്ങി നിരവധി ശാസ്ത്രങ്ങൾ ഇതിൽ നിന്നും ഉരുത്തിരിഞ്ഞു
4 അർത്ഥശാസ്ത്രം - സാമ്പത്തിക ശാസ്ത്രം ഗണിത ശാസ്ത്രം എന്നിവ ഇതിൽ നിന്നും ഉരുത്തിരിഞ്ഞു
4 b  ശില്ല ശാസ്ത്രം - വിവിധ തരത്തിലുള്ള ശില്ലങ്ങൾ പ്രായോഗിക കല - ( applied Art) ചിത്രകല വേദ ഗണിതം മുതലായ ശാസ്ത്രങ്ങൾ ഇതിൽ നിന്നും ഉരുത്തിരിഞ്ഞു
    ഇനി ചിന്തിക്കൂ! സനാതന ധർമ്മം ശാസ്ത്രമല്ലേ? ഹിന്ദൂ മത ഗ്രന്ഥങ്ങൾ സമൂഹത്തിലെ ആധാരശിലയല്ലേ? ആയതിനാൽ ഹിന്ദുമതം ഒരു ചെറിയ ചട്ടക്കൂടുകൾക്കുള്ളിൽ ഒതുങ്ങിയ സെമി സ്റ്റിക് - മതമല്ല   ചിന്തിക്കുക



ഇന്നത്തെ ചിന്താവിഷയം 25/2/2016
   ' മുമ്പൊന്നും കണ്ടിട്ടില്ലാത്ത വിധം ഈ അടുത്ത കാലത്തായി ഭാരതീയ - സനാതന ധർമ്മത്തിന് നേരെ ശക്തമായ ആക്രമണം നടക്കുന്നു പുരാണ ഇതിഹാസങ്ങൾ നീചമായ രീതിയിൽ ദുർവ്യാഖ്യാനം ചെയ്യപ്പെടുന്നു  ആദ്യമായി ദുർവ്യാഖ്യാനത്തിന് ഇരയായത് മനുസ്മൃതിയാണ് കാരണം അതിലെ ഓരോ പദത്തിന്റേയും അർത്ഥം നമ്മൾ ഭൗതികമായി പ്രയോഗിക്കുന്ന അർത്ഥമല്ല ഉദാഹരണം അധികാരം എന്ന പദ'ത്തിന് power അല്ലെങ്കിൽ അവകാശം എന്ന അർത്ഥം ആണ് നമുക്ക് അറിയുന്നത് എന്നാൽ മനുസ്മൃതിയിൽ സാഹചര്യം വിധി എന്നീ അർത്ഥങ്ങളാണ് '
  ..... ശൂദ്രന് വേദാധികാരം ഇല്ല എന്ന് പറഞ്ഞാൽ അവകാശമില്ല എന്നാണ് മനുസ്മൃതി പറഞ്ഞിരിക്കുന്നത് എന്ന് പറഞ്ഞ് ബ്രാഹ്മണമേധാവിത്വത്തിന്റെ സൃഷ്ടിയാണ് മനുസ്മൃതി എന്ന് പറഞ്ഞ് പ്രഹ്മ പൗത്രനായ വൈവസ്വത മനുവിനെ അപമാനിക്കുന്നു എന്നാൽ ശുദ്രന് വേദം പഠിക്കുവാൻ ഉള്ള സാഹചര്യം ഇല്ല എന്നേ അർത്ഥമുള്ളൂ
       മാംസം / വേട്ട /യാഗം / എന്നീ പദങ്ങൾക്കും മനുസ്മൃതിയിൽ അർത്ഥം നാം മനസ്സിലാക്കിയതല്ല ഒരേ പദത്തിന് ഉപനിഷത്തുക്കളിലും പുരാണങ്ങളിലും അർത്ഥം വേറെ വേറെ ആണ്.വിവേകാനന്ദൻ ഹിന്ദുമതം എന്ന് പല സന്ദർഭങ്ങളിലും പറഞ്ഞിട്ടുണ്ട്. എന്നാൽ ഹിന്ദുമതം എന്നൊന്ന് ഇല്ലെന്നും  സനാതന ധർമ്മം എന്നാണ് പറയേണ്ടത് എന്നും സ്വാമിജിക്ക് അറിയാഞ്ഞിട്ടല്ല കാരണം ആ പദത്തിന്റെ അർത്ഥം വേറെയാണ് മ   എന്നാൽ ഈശ്വരൻ എന്നും  തം    എന്നാൽ അതിന്റെ തായ ധർമ്മം എന്നുമാണ് അപ്പോൾ  മതം   എന്നാൽ ഈശ്വരന്റ ധർമ്മം. അല്ലെങ്കിൽ ഈശ്വരന്റെ നിശ്ചയം എന്ന് അർത്ഥം വരുന്നു ഈശ്വര നിശ്ചയം ശാസ്ത്രവും സനാതന ധർമ്മവും ആണ് ആ യതിനാൽ ഹിന്ദുമതം എന്ന് പറഞ്ഞാൽ അതിൽ യാതൊരു തെറ്റും ഇല്ല. അതായത് ഹിന്ദുമതം എന്നാൽ ഹിന്ദു അനുസരിക്കുന്ന ഈശ്വരീയ നിയമങ്ങൾ എന്നർത്ഥം
      അപ്പോൾ സംസ്കൃത ഭാഷയുടെ ആത്മാവിനെ തൊട്ടറിയാതെ ബാഹ്യമായ വ്യാവഹാരിക അർത്ഥം എടുത്ത് ഹൈന്ദവ ഗ്രന്ഥങ്ങളെ സമീപിച്ച് ശാസ്ത്ര വിരുദ്ധവും യുക്തിരഹിത വും ആയ അർത്ഥങ്ങൾ നൽകി ഹൈന്ദവീയതയെ അ - പമാനിച്ചു കൊണ്ടിരിക്കുന്നു


നാരായണീയം ദശകം 14 ശ്ലോകം 10

വനമേയുഷി കർദ്ദമേ പ്രസ ന്നേ
മത സർവസ്വമു പാദിശൻ ജനന്യൈ
കപിലാത്മക ,വായു മന്ദിരേശാ!
ത്വരിതം ത്വം പരിപാഹി മാം ഗദവു ഘാത്

അർത്ഥം --- കപില മൂർത്തിയായി അവതരിച്ച അല്ലയോ ഗുരുവായൂരപ്പാ! കൃതകൃത്യ നായ കർദ്ദമൻ വനത്തിലേക്ക് തപസ്സിനായി പോയപ്പോൾ അമ്മയ്ക്ക് മത സിദ്ധാന്തങ്ങളുടെയെല്ലാം സാരാംശം ഉപദേശിക്കുന്ന നിന്തിരുവടി എന്നെ വേഗത്തിൽ എല്ലാ രോഗ ങ്ങളും മാറ്റിത്തന്നു രക്ഷിക്കണേ! -
         മത സിദ്ധാന്തം എന്ന് ഇവിടെ പറഞ്ഞത് സാംഖ്യ ദ ർ ശനത്തെ ഉദ്ദേശിച്ചാണ് കപില മഹർഷിയാണ് അതിന്റെ ഉപജ്ഞാതാവു്
         പതിനാലാം ദശകം ഇവിടെ പൂർണ്ണമാകുന്നു
സുഭാഷിതം 2
ആചാര്യാത്പാദമാദത്തേ
പാദം ശിഷ്യ: സ്വമേധയാ
 പാദം സബ്രഹ്മചാരിഭ്യ:
പാദം കാലക്രമേണ ച

അർത്ഥം -- ശിഷ്യൻ അറിവിന്റെ കാൽ ഭാഗം ആചാര്യനിൽ നിന്നും കാൽ ഭാഗം സ്വയവും കാൽ ഭാഗം സഹപാഠികളിൽ നിന്നും ബാക്കി കാൽ ഭാഗം കാലക്രമത്തിലും നേടിയെടുക്കുന്നു
     
        ഇവിടെ ഗുരുവിൽ നിന്നാണ് ഏതൊന്നിന്റേയും ആദ്യാക്ഷരം  പഠിക്കേണ്ടത്  തുടർന്ന് സ്വയം പുസ്തകത്തിലൂടെ അനുഭവത്തിലൂടെ - പഠിക്കുന്നു സംശയ നിവാരണം മറ്റുള്ളവരോടു് ചോദിച്ച് പഠിക്കുന്നു. സഹപാഠികൾ എന്ന് പറഞ്ഞത് ഒരേ വിഷയത്തിൽ താല്പര്യമുള്ളവർ എന്നർത്ഥം കാലക്രമത്തിൽ ലഭിക്കുന്നത് സംയമന സ്വഭാവം  ആണ് പക്വതയോടെ വിഷയങ്ങളെ സമീപിക്കുവാനുള്ള കഴിവ് ഗുരുവിൽ നിന്ന് ആദ്യ പാഠങ്ങളോടൊപ്പം അനുഗ്രഹവും ലഭിക്കുന്നു സഹപാഠികൾ ആണെങ്കിൽ പറഞ്ഞു കൊടുത്ത് താൻ കേമനാണ് എന്ന് കാണിക്കാനായി ആത്മാർത്ഥമായി സംശയ നിവാരണം നടത്തും കാരണം ആഭാവം സഹപാഠിക്ക് ഇല്ലാതാകണം എങ്കിൽ കാലം - വേണമല്ലോ സ്വയം പഠിക്കുകയാണ് പ്രധാനം 'അത് പെട്ടെന്ന് ഉൾക്കൊള്ളാനും  നേരായ വഴിക്ക് മനനം ചെയ്യാനും ഗുരുവിന്റെ 'അനുഗ്രഹം വേണം ഇത്രയൊക്കെ ആയിക്കഴിഞ്ഞാൽ സാഹചര്യം അനുസരിച്ച് സംയമനം അഥവാ പ ക്വത നേടുന്നു അങ്ങിനെയാണ് വിദ്യ നമ്മളിൽ എത്തുന്നത് അതായത് ഗുരു സഹപാഠി സ്വയം കാലം എന്നിവയിലൂടെ മത്സ്യം ഗമിക്കുന്നത് പോലെ അറിവു നമ്മളിൽ എത്തുന്നു
''

2016, ഫെബ്രുവരി 24, ബുധനാഴ്‌ച

അവതാരം.   എന്താണ് അവതാരം?
    അവതരിക്കുക എന്നാൽ പ്രത്യക്ഷപ്പെടുക ഭുമിയിൽ ജന്മമെടുക്കുക രൂപം ഇല്ലാ എന്ന് ബാഹ്യ ഇന്ദ്രിയങ്ങൾ കൊണ്ട് തോന്നിയ ബ്രഹ്മം ഒരു രൂപം എടുക്കുക എന്നിങ്ങനെ നിരവധി അർത്ഥ തലങ്ങൾ ഉണ്ട്.
    | മത്സ്യം     ജലത്തിലാണ് മത്സ്യത്തിന്റെ വാസം അപ്പോൾ ഭൂമിയിൽ സൃഷ്ടി തുടങ്ങിയത് ജലത്തിൽ നിന്നാണ് എന്ന് അനുമാനിക്കാം    നമ്മുടെ ഉള്ളിൽ ജ്ഞാനം ഉദിക്കുന്നത് മത്സ്യത്തിന്റെ ഗമനം പോലെയാണ് ഒരു കാര്യം കേട്ടാൽ തിരിച്ചും മറിച്ചും ചിന്തിച്ച് വിലയിരുത്തിയാണ് നാം കാര്യം ഗ്രഹിക്കുന്നത് അതായത് മ ത്സ്യത്തിന്റെ ഗമനംപോലെ അങ്ങോട്ടു ഇങ്ങോട്ടം ചിന്തകൾ ഗമിക്കുന്നു.  മറ്റൊന്ന് നമ്മുടെ നാഡീവ്യു ഹങ്ങളുടെ ഇടയിൽ കൂടി മത്സ്യം എന്ന പോലെ ജീവൽ ശക്തി ഗമിച്ച് മസ്തിഷ്കത്തിൽ എത്തി സത്തായ ചിന്തയ്ക്ക് രൂപം കൊടുക്കുന്നു.
    ഇത് യും തത്വചിന്താപരമായ വ്യാഖ്യാനം മത്സ്യാവതാരത്തിന് കൊടുക്കാം എന്നാൽ നിരവധി വ്യാഖ്യാനങ്ങൾ ഇതിനുണ്ടു്. മറ്റു പലരും പല തരത്തിൽ വ്യാഖ്യാനിക്കാറുണ്ട്. യുക്തിഭദ്രവും സത്തായതും ആണെങ്കിൽ അവയെ സ്വീകരിക്കാം   എന്നാൽ എല്ലാ അവതാരങ്ങളും തത്വചിന്താപരമായി മാത്രം വ്യാഖ്യാനിക്കാൻ ഉള്ളതല്ല. ശ്രീരാമൻ ശ്രീകൃഷ്ണൻ പരശുരാമൻ ബലരാമൻ എന്നിവർക്ക് ചരിത്രപരമായ അസ്ഥിത്യം കൂടിയുണ്ടു് ചിന്തി

2016, ഫെബ്രുവരി 22, തിങ്കളാഴ്‌ച

എന്താണ് സനാതന ധർമ്മം? 4

എന്താണ് സനാതന ധർമ്മം 4

     ചാതുർ വർണ്യം മയാ സൃഷ്ടം
      ഗുണകർമ്മ വിഭാഗ ശ
ഈ ശ്ലോകം വളരെ തെറ്റിദ്ധരിപ്പിക്കപ്പെട്ട ഒന്നാണ് ചാതുർവർ ണ്യം ഈ ലോകത്ത് സർവ്വ മതങ്ങളിലും രാഷ്ട്രങ്ങളിലും പ്രസക്തി ഉള്ളതാണ് എന്നാൽ അതിനെ ജാതീയതയുമായി ബന്ധപ്പെട്ത്തി ഹൈന്ദവരുടെ തലയിൽ കെട്ടിവെയ്ക്കാൻ ബോധപൂർവ്വം ശ്രമം നടന്നു
   ജോലികളിലെ അധികാര വ്യത്യസ്ഥത ജാതിയിലെ ഉച്ചനീചത്വമായി വ്യാഖ്യാനിക്കപ്പെട്ടു
     ഈ സത്യം നമ്മുടെ ഹൈന്ദവ സമൂഹം അടുത്ത കാലത്താണ് തിരിച്ചറിയാൻ തുടങ്ങിയത് കാലം എല്ലാറ്റിനും മറുപടി നൽകും എന്ന ആപ്തവാക്യം ഇവിടെ പ്രസക്തമാണ് പ്രകൃതിയിൽ ഈ ചാതുർവർണ്യം ഫലപ്രദമായി പ്രപഞ്ച വസ്തുക്കളിൽ നിക്ഷിപ്തമാണ് പ്രകൃതിയിലെ വിഭവങ്ങൾക്ക് പ്രാധാന്യ വ്യത്യാസം വരുന്നത് ഈ കാരണത്താൽ ആണ്  പ്രകൃതിയിൽ നിന്ന് കിട്ടുന്ന ലോഹങ്ങൾ എല്ലാം തുല്യ സ്ഥാനം ആണെങ്കിലും സ്വർണത്തിന് നാം പ്രാധാന്യം കൊടുക്കുന്നുണ്ടല്ലോ ' സംഗീതത്തിലെ സ്വരങ്ങൾക്കടക്കം ബ്രാഹ്മണ ക്ഷത്രിയ വൈശ്വ ശൂദ്ര വ്യത്യാസം കൽപ്പിച്ചിരിക്കുന്നു വിശാലമായ ചിന്തയിലൂടെ സനാതനമായ അഥവാ പ്രകൃതി ദത്തമായ നിയമാനുസൃതമാണ് ചാതുർവർണ്യം എന്ന് നമുക്ക് തിരിച്ചറിയാൻ കഴിയും    തുടരും

ഭഗവദ് ഗീതാപഠനം 273-ആം ദിവസം

ഭഗവദ് ഗീതാപഠനം 273 ആം ദിവസം അദ്ധ്യായം 7 ഗ്ലോകം - 1 ജ്ഞാന വിജ്ഞാന യോഗം 22/2/2016

മയ്യാസക്തമനാ: പാർത്ഥ
യോഗം യുഞ്ജൻ മദാശ്രയ :
അസംശയം സമഗ്രം മാം
യഥാ ജ്ഞാസ്യ സി തത് ശൃണു

അർത്ഥം  ഹേ അർജുന എന്നിൽ മനസ്സുറപ്പിച്ച് എന്നെത്തന്നെ ആശ്രയിച്ച് യോഗം ശീലിക്കുന്നതായാൽ  എ പ്രകാരം എന്നെ പൂർണ്ണമായി സംശയം കൂടാതെ നീ അറിയുമോ അതിനെ കേട്ട് കൊൾക

2 ജ്ഞാനം തേfഹംസ വിജ്ഞാനം
ഇദം വക്ഷ്യാമ്യശേഷത:
യത് ജ്ഞാത്വാ നേ ഹ ഭൂയോf ന്യത്
ജ്ഞാത വ്യമ വശിഷ്യതേ

അർത്ഥം  ഏതൊന്നറിഞ്ഞാൽ പിന്നെ ഇവിടെ വേറെ ഒന്നും അറിയേണ്ടതായി ശേഷിക്കുന്നില്ലയോ ആജ്ഞാനത്തെ അനുഭവജ്ഞാന സഹിതം പൂർണമായിട്ട് ഞാൻ നിനക്ക് ഉപദേശിച്ചു തരാം

      ഭഗവാനിൽ മനസ്സ് ഉറപ്പിച്ച് ഭഗവാനിൽ സർവ്വം സമർപ്പിച്ചു യോഗം ശീലിക്കുമ്പോൾ ഉണ്ടാകുന്ന അവസ്ഥ  ഭഗവാൻ പറയുന്ന
      ഏറ്റവും പരമമായതിനെ അറിഞ്ഞാൽ പിന്നെ വേറെ ഒന്നും അറിയേണ്ടതില്ല അതെന്താണ് എന്ന് അനുഭവ ജ്ഞാനം സഹിതം ഞാൻ നിനക്ക് ഉപദേശിച്ചു തരാം എന്ന് ശ്രീകൃഷ്ണൻ അർജ്ജു ന നോ ട് പറയുന്നു

2016, ഫെബ്രുവരി 21, ഞായറാഴ്‌ച

ഭഗവദ് ഗീതാപഠനം 27 2 ആം ദിവസം ആറാം അദ്ധ്യായം തിരിഞ്ഞുനോട്ടം ഭാഗം 4

ഭഗവദ് ഗീതാ പഠനം 27 2 ആം ദിവസം ആറാം അദ്ധ്യായം തിരിഞ്ഞു നോട്ടം ഭാഗം 4
    സർവ്വ ബാഹ്യമായ വിഷയങ്ങളിൽ നിന്നും മനസ്സിനെ വേർപെടുത്തി എല്ലാ ഇടത്തും അകത്തു.o പുറത്തും ഞാൻ തന്നെ എന്ന ബോധം ഉറച്ച വൻ യോഗിയാകുന്നു. ജീവാത്മാവായ ഞാൻ പരമാത്മാവായ ആഞാൻ തന്നെയാണ് എന്ന് ' ധരിച്ച് ആരാണോ എന്നെ എല്ലാ ഇടത്തും കാണുന്നത് അഥവാ ഈ ദൃശ്യപ്രപഞ്ചം എന്നിൽ നിന്ന് ഉദ്ഭവിച്ചതാണ് എന്ന് ആർ കരുതുന്നുവോ അവൻ എന്നേയുo ഞാൻ അവനേയും അറിയുന്നു
    അദ്വൈതം ആയ ഞാൻ തന്നെയാണ് ദ്വൈതവും വിശിഷ്ടാദ്വൈതവും ദ്വൈതാ ദ്വൈതവും എന്ന് മനസ്സിലാക്കിയവൻ യോഗിയാകുന്നു. അവൻ ബ്രഹ്മ സത്യം ജഗദ് മിഥ്യ എന്ന സത്യം ഉൾക്കൊണ്ടവൻ ആകുന്നു
      അകത്തും പുറത്തും ഞാൻ തന്നെ എന്ന് പറയുമ്പോൾ ഞാൻ അല്ല. തെ വേറെ ഒന്നും ഇല്ലെന്ന് പറയുമ്പോൾ ക്ഷേത്രസങ്കല്പത്തിൽ എന്താണ് അപാകത ? ഗീത വിഗ്രഹത്തിലൂടെയുള്ള പ്രാർത്ഥന അംഗീകരിക്കുന്നില്ല എന്ന് ചിലർ വാദിക്കുന്നതിന്റെ അർത്ഥം എന്ത്? ഒരു പുഴയിൽ എവിടെ വേണമെങ്കിലും കുളിക്കാമല്ലോ നമ്മുടെ സൗകര്യത്തിന് ചില സ്ഥാനങ്ങൾ നാം ഉണ്ടാക്കുന്നു എന്ന് വെച്ച് മറ്റു സ്ഥലങ്ങളിൽ കുളിച്ചാൽ ശുചിയാവില്ല എന്ന് പറയുന്നതിൽ എന്തർത്ഥം? എല്ലാ ഇടത്തും ഞാൻ തന്നെ എങ്കിൽ വിഗ്രഹത്തിലും ഞാൻ ഉണ്ടാകില്ലോ ചിന്തിക്കുക   നാളെ 7-ാം അദ്ധ്യായം തുടങ്ങുന്നു.

2016, ഫെബ്രുവരി 20, ശനിയാഴ്‌ച

ആരാണ് ഹിന്ദു ?

ആരാണ് ഹിന്ദു ?
സനാതന ധർമ്മം അനുഷ്ടിക്കുന്നവരെയാണ് ഹിന്ദൂ എന്ന് പറയുന്നത്.
എന്താണ് സനാതന ധർമ്മം?
  സനാതന o അതായത് ശാശ്വതമായ കാര്യങ്ങൾ അനുള്ളക്കുക
| നാം എങ്ങിനെ മറ്റുള്ളവരോടു് പെരുമാറുന്നുവോ അപ്രകാരം ആയിരിക്കും മറ്റുള്ളവർ നമ്മോടു് പെരുമാറുന്നത് തെങ്ങിന് എത്ര വളം ഇടുന്നുവോ? അതിനനുസരിച്ച് അവ നമുക്ക് ഫലം തരുന്നു. അപ്പോൾ അങ്ങോട്ട് എങ്ങിനെ ചെയ്യുന്നു? അതുപോലെ തിരിച്ചും കിട്ടുന്നു ഭഗവൻ ഗീതയിൽ പറഞ്ഞതും ഇതു തന്നെ നീ ഏത് രൂപത്തിൽ എന്നെ കാണുന്നുവോ ആ രൂപത്തിൽ ഞാൻ നിന്റെ കൂടെയുണ്ട്. അപ്പോൾ ഭഗവാൻ നമുക്ക് എന്ത് തരികയാണെങ്കിലും അത് ഒരു മാദ്ധ്യമം മൂലം ആണ്. ആയതിനാൽ നാം പ്രാർത്ഥനാദി കാര്യങ്ങൾ മാദ്ധ്യമം ആയ വിഗ്രഹത്തിലൂടെ ആകുമ്പോൾ അത് സനാതനവും ശാസ്ത്ര നിബന്ധവും ആകുന്നു.മാദ്ധ്യമമില്ലാതെ ജ്ഞാനസ്വരൂപനായ ഈശ്വരനെ കാണാൻ കഴിവുള്ളവർക്ക് അങ്ങിനെയാകാം. പക്ഷെ വിഗ്രഹത്തിലൂടെ കാണുന്നത് പ്രകൃതി നിയമം അനുസരിച്ച് സനാതനമാണ് മന:ശാസ്ത്ര പരവും ആണ്  ചിന്തിക്കു

ശ്രീരാ മോദന്തം യുദ്ധകാണ്ഡം ശ്ലോകം 51

ശ്രീരാ മോദന്തം യുദ്ധകാണ്ഡം ശ്ലോകം  51
വിഭീഷണസ്യ ധർമ്മാത്മാ
സത്യസന്ധ ഉദാരധീ:
കാരയാ മാമ്പ ലക്ഷ്മീ വാൻ
അനു ജേനാഭിഷേചനം
അർത്ഥം
ധർമ്മാത്മാവും സത്യസന്ധനും ഉദാരമനസ്കനുo ഐശ്വര്യ സമ്പന്നനുമായ രാമൻ അനുജനെ ക്കൊണ്ടു് വിഭീഷണനെ ലങ്കാധിപതി എന്ന നിലയിൽ സിംഹാസനസ്ഥനാക്കി അഭിഷേകം ചെയ്തു
ശ്ലോകം 52
തത: പുഷ്പക മാരുഹ്യ
സഹമിത്രൈർ ജഗത്പതി:
ഭാര്യാനു ജാഭ്യാം സഹിതം
കിഷ്കിന്ധാം പ്രാപ രാഘവ:
അർത്ഥം
ജഗത് പതിയായ രാമൻ പിന്നീട്‌ സീതാലക്ഷ്മണന്മാരും മിത്രങ്ങളൂം ഒത്ത് പുഷ്പക വിമാനത്തിൽ കയറി കിഷ്കിന്ധയിൽ എത്തിച്ചേർന്നു.
ശ്ലോകം 53
കിഷ്കിന്ധാ നി ല യാ : സർവാ':
കപീനാം യോഷിത: പ്രിയാ:
സീതാകു തൂഹലാത് പുഷ്പം
വിമാനം താ: സമാരു ഹൻ
അർത്ഥം
കിഷ്കിന്ധയിൽ വസിക്കുന്ന കപികളുടെ പ്രിയപത്നിമാർ സീതയെ കാണുവാനുള്ള കൗതുകം മൂലം പുഷ്പക വിമാനത്തിൽ കയറി

2016, ഫെബ്രുവരി 19, വെള്ളിയാഴ്‌ച

കാലം _

Iദേവൻമാരുടെ ഒരു വർഷം മനുഷ്യന്റെ 360 വർഷം ഇതെത്ര ആലോചിച്ചിട്ടും ഒന്നും മനസ്സിലായില്ല. ഒന്ന് വ്യക്തമാക്കാമോ സാർ?
    നിഷ ബാലരാമപുര o

മറുപടി

ഭുമി ക്ക് സൂര്യനെ ഒന്ന് ചുറ്റാൻ 3651/4 ദിവസം വേണം ആ ചുറ്റുന്ന കാലയളവിനെ ആണ് ഒരു വർഷം എന്ന് പറയുന്നത് വ്യാഴത്തിന് സൂര്യനെ ഒന്ന് വലം വെയ്ക്കാൻ  നമുടെ 12വർഷക്കാലം വേണം
അപ്പോൾ വ്യാഴത്തിൽ ജനങ്ങൾ ഉണ്ടെങ്കിൽ അവരുടെ ഒരു വർഷം എന്ന അവസ്ഥ അഥവാ കാലം നമ്മുടെ 12 വർഷം കൂടുമ്പോൾ ആണ് അതേപോലെ ദേവലോകം എന്നറിയപ്പെടുന്ന ലോകം അതിന്റെ കേന്ദ്ര നേതൃത്വമുള്ള സൂര്യനെ ഒന്ന് വലം വെയ്ക്കാൻ മനുഷ്യന്റെ 360 വർഷം എന്ന കാലയളവ് വേണം ഇങ്ങിനെ ചിന്തിച്ചു നോക്കൂ




ചോദ്യവും ഉത്തരവു o i-19/2/2016

ചോദ്യം -പരിണാമ സിദ്ധാന്തത്തെ ഹൈന്ദവർ അംഗീകരിക്കുന്നുണ്ടോ? ഇസ് ലാം മതം അംഗീകരിക്കുന്നില്ല. ഹൈന്ദവർ അംഗീകരിക്കുന്നുവെങ്കിൽ എന്ത് കൊണ്ട്? മുഹമ്മദ് അസ്ലം ചങ്ങനാശ്ശേരി

ഉത്തരം
ശാസ്ത്രം പരിണാമ സിദ്ധാന്തം തെളിയിക്കുന്നതിന് വളരെ കാലം മുമ്പ് തന്നെ ഭാരതീയ സനാതന ധർമ്മവിശ്വാസികൾ അംഗീകരിച്ചിട്ടുണ്ടു് ആന്തരികമായ പരിണാമം അതായത് വിത്തിൽ നിന്ന് വ്യക്ഷം പിന്നെ അതിൽ നിന്ന് ഫലം - മനുഷ്യൻ ശൈശവത്തിൽ നിന്ന് ബാല്യത്തിലേക്കും കൗമാരം യൗവ്വനം വാർദ്ധക്യം എന്നിവയിലേക്കും പരിണമിക്കുന്നു 'ബ്രഹ്മാണ്ഡത്തിന്റെ ചെറിയ പതിപ്പ് ആണ് പിണ്ഡാണ്ഡം അപ്പോൾ ബ്രഹ്മാണ്ഡത്തിൽ നടക്കുന്നതു് മാത്രമേ പിണ്ഡാണ്ഡത്തിലും നടക്കുകയുള്ളു. അപ്പോൾ ശൈശവം ബാല്യം യവ്നം വാർദ്ധക്യം എന്നീ അവസ്ഥകൾ പരിണാമത്തിലൂടെ ആണ് അപ്പോൾ ബ്രഹ്മാണ്ഡത്തിലുo പരിണാമം നടന്നിരിക്കണം ഇന്ന് കാണുന്ന വൃക്ഷങ്ങൾ പക്ഷി മൃഗാദികൾ എന്നിവ ആദ്യകാലങ്ങളിൽ ഇല്ല. അന്ന് ഉണ്ടായിരുന്ന പലതും ഇന്നില്ല. കോടി ക്കണക്കിന് വർഷങ്ങൾ എടുത്താണ് ചെറിയ വ്യത്യാസങ്ങൾ വന്ന് വന്ന് മറെറാന്നായി മാറുന്നത് ആയിരം വർഷങ്ങൾക്ക് മുൻപ് ഉണ്ടായിരുന്ന മനുഷ്യരുടെ കഴിവ് അല്ല ഇപ്പോൾ ഉള്ളവർക്ക് ശാരീരികമായും ഉയരം കായബലം ആയുസ്സ് എന്നിവയിൽ വളരെ കുറവ് വന്നിട്ടുണ്ട്. ഇന്ന് യന്ത്രങ്ങളുടെ സഹായത്താൽ ചെയ്തിരുന്ന പലതും അന്ന് മന്ത്രങ്ങളൂടെ സഹായത്താൽ ചെയ്തിരുന്നു.' ഇനിയും നിരവധി വർഷം കഴിഞ്ഞാൽ മനുഷ്യൻ വളരെ ഉയർന്നതോ താഴ്ന്നതോ ആയ അവസ്ഥയെ പ്രാപിക്കില്ല എന്ന് പറയാൻ നിവൃത്തി ഇല്ല. ശിലായുഗ ത്തിലെ മനുഷ്യരുടെ അവസ്ഥയെ പ്പറ്റി നാം പഠിക്കുന്നു ആ അവസ്ഥയിൽ നിന്ന് ഇന്നത്തെ മനുഷ്യൻ മാറിയിട്ടില്ലേ? ഈ മാറ്റം പിന്നാമ സിദ്ധാന്തം അനുസരിച്ച് അല്ലെങ്കിൽ പിന്നെന്താണ്?

2016, ഫെബ്രുവരി 11, വ്യാഴാഴ്‌ച

ഭഗവദ് ഗീതാ പഠനം --അറുപത്തി എട്ടാം ദിവസം







ഭഗവദ്ഗീതാ പഠനം --അറുപത്തി എട്ടാം ദിവസം --
************************************************************************************
രണ്ടാം അദ്ധ്യായം--ശ്ലോകം --23 
*********************************************
നൈനം ഛി ന്ദ ന്തി ശസ്ത്രാണി നൈനം ദഹതി പാവക:
ന ചൈനം ക്ലേദയന്ത്യാപോ ന ശോഷയതി മാരുത:
********************************************************************************************
അര്‍ഥം --ഈ ആത്മാവിനെ ശ്സ്ത്രങ്ങള്‍ അതായത് ആയുധങ്ങള്‍ ഛേ ദിക്കുന്നില്ല ഇതിനെ അഗ്നി ദഹിപ്പിക്കുന്നില്ല, ഇവനെ ജലം നനയ്ക്കുന്നില്ല .കാറ്റ് ശോഷിപ്പിക്കുന്നില്ല
********************************************************************************************
വിശദീകരണം -
*******************
ദേഹിയെ ഈ പ്രപഞ്ചത്തിലെ ഒരു വസ്തുവും ബാധിക്കുന്നില്ല എന്ന് ഭഗവാന്‍ പറയുന്നു.അസ്ത്രം വാള്‍ തുടങ്ങിയ ശ്സ്ത്രങ്ങളാല്‍ ആത്മാവിനെ ഒന്നും ചെയ്യാന്‍ സാധ്യമല്ല.അഗ്നിക്ക് ,ജലത്തിന്,വായുവിനു ഒന്നിനും ആത്മാവിനെ ബാധിക്കാന്‍ സാധ്യമല്ല.ഈ പ്രാപഞ്ചിക ക്ഷയത്തിനു കാരണം ആയ ഒന്നിനും ആത്മാവിനെ ബാധിക്കാന്‍ സാധ്യമല്ല.ഞാന്‍ എന്ന് പറയുന്നതും നീ എന്ന് പറയുന്നതും ദേഹിയെ ആണ്. അപ്പോള്‍ അര്‍ജുനാ,ഞാന്‍ കൊല്ലുന്നു,അല്ലെങ്കില്‍ കൊല്ലിക്കുന്നു എന്നിങ്ങനെയുള്ള നിന്റെ ചിന്താഗതിക്ക് യാതൊരു അടിസ്ഥാനവും ഇല്ല.തികച്ചും അജ്ഞാനം ആണ് എന്ന് ഭഗവാന്‍ ഒരിക്കല്‍ക്കൂടി ഊന്നി പറയുന്നു

ബ്രഹ്മം അഥവാ ഈശ്വരന്‍ എന്താണ് എന്നറിയുമ്പോള്‍ ***********

 
 
 
 
 
 
 

 
 
 
 
ബ്രഹ്മം  അഥവാ  ഈശ്വരന്‍  എന്താണെന്ന്  അറിയാന്‍  തുടങ്ങുമ്പോള്‍ *******
***************************************************************************
***യോഗം  ധ്യാനം  തപസ്സു  എന്നിവയ്ക്ക്  നാം  ഒരര്‍ത്ഥം  കല്‍പ്പിച്ചിട്ടുണ്ട്‌ --എന്നാല്‍  ആ അര്‍ത്ഥ  പരിധിക്കുള്ളില്‍  നില്‍ക്കുന്നതല്ല  ഇതിന്റെയൊന്നും  യഥാര്‍ത്ഥ  ഭാവം --ഈശ്വര  സാക്ഷാത്കാര ത്തിനു  നിരവധി  വഴികള്‍ ഋഷിമാര്‍   ഗ്രന്ഥങ്ങള്‍ മുഖാന്തിരം നമുക്ക്  പറഞ്ഞു തന്നിട്ടുണ്ട് --എന്നാല്‍  ഈശ്വര  സാക്ഷാത്കാരത്തിനുള്ള  വഴികള്‍  ഇതിലും  ഒതുങ്ങുന്നതല്ല --പക്ഷെ ഏതൊക്കെ  വഴികളില്‍ കൂടി  സഞ്ചരിച്ചാലും  അവ  യോഗത്തിന്‍റെ  പരിധിയിലേക്ക് എത്തും
വിഷ്ണു  ശിവന്‍  എന്നിവരുടെ രൂപം  എങ്ങിനെ  വന്നു എന്ന് കഴിഞ്ഞ ലേഖനങ്ങളില്‍  കൂടി  വ്യക്തമാക്കി ഇത്  മാത്രമാണ്  ശരി  എന്ന് പറയുന്നില്ല ഇതേപോലെ  ഒരു ഗ്രന്ഥ ത്തിലും  പറഞ്ഞിട്ടും  ഇല്ല --എന്നാല്‍ വേദ ഇതിഹാസ പുരാണ ഉപനിഷത്തുക്കള്‍  പരിശോധിക്കുകയും  പഠിക്കുകയും  ചെയ്തപ്പോള്‍  എന്റെ മനസ്സില്‍ സൃഷ്ടിക്കപ്പെട്ട ഉദ്ഭവ രൂപമാണ് പറഞ്ഞത്  ഇതില്‍  ഞാന്‍  സംതൃപ്തന്‍  ആണ്  താനും  ഞാന്‍  സംതൃപ്തന്‍  ആണെങ്കില്‍   പരമാത്മാവിനു  സംത്രുപ്തമാണ്  എന്ന് ഉറപ്പാണ് പരമാത്മാവിന്  സംതൃപ്തി ഉണ്ടെങ്കിലെ  ജീവാത്മാവിന്  സംതൃപ്തി  ഉണ്ടാകൂ --പറഞ്ഞത്  ഒരാള്‍ക്കെങ്കിലും ശരിയാണ്  എന്ന് തോന്നിയാല്‍ അതിനര്‍ത്ഥം ശരിയായ  വീക്ഷണം  ആണ്  ഇത് എന്ന് തന്നെയാണ് --കാരണം  അയാളുടെ ഉള്ളിലും കുടി കൊള്ളുന്നത്‌ അതെ  ആത്മാവ്  തന്നെ മാത്രമല്ല  മുന്വിധിയോടെ അല്ലല്ലോ  ഇതൊന്നും കാണുന്നത് --നിരീശ്വര വാദി കള്‍ക്ക് മാത്രമാണ്  ഇതൊന്നും  ഉള്‍ക്കൊള്ളാന്‍   കഴിയാ ത്തത്  അതിനു  കാരണം  അവര്‍ക്കൊക്കെ  ഒരു  മുന്‍ വിധി ഉണ്ട്  എന്നതാണ്  അതെ സമയം  പഠിക്കാന്‍  ആഗ്രഹിക്കുന്ന  ഒരുവന്  ഇത് ഉള്‍ക്കൊള്ളാന്‍  കഴിഞ്ഞാല്‍  അത്  പരമാത്മാവ് ഉള്‍ക്കൊന്ദത്തിനു  തുല്യം  ആണ്
*****നമ്മുടെ  ഇന്ദ്രിയങ്ങളില്‍  നാസികക്ക്  ഒരു പ്രത്യേകതയുണ്ട് --അന്തരീക്ഷത്തില്‍  ധാരാളം  വാതകങ്ങള്‍  ഉണ്ട്  പക്ഷെ  നാസിക  ആവശ്യമുള്ള  പ്രാണവായു  മാത്രമേ  വലി ച്ചെടുക്കുന്നുള്ളൂ --ആയതിനാല്‍  സത്തായ  വായു മാത്രമേ  അതിനു  മുന്നില്‍ ഉള്ളൂ  അതിന്റെ പ്രതീകമായി  സത്തായതിനെ കാണുന്നവന്‍  അഥവാ സത്തായതിനെ  മാത്രം  സൃഷ്ടിച്ചവന്‍  എന്നാ അര്‍ത്ഥത്തില്‍  നീണ്ട  നാസിക കൊടുത്തു --നല്ലത് മാത്രമേ അതായത്  നേരായത്  മാത്രമേ  ശ്രദ്ധിക്കൂ എല്ലാം  കാണുന്നു  പക്ഷെ ശ്രദ്ധ   നേരായ തില്‍ മാത്രം  അതിന്റെ  പ്രതീകമായി  നീണ്ട മൂക്കിന്റെ ഇരുവശത്തും  രണ്ടു  കണ്ണുകള്‍  നല്‍കി --ഈശ്വരന്‍  വിഘ്നങ്ങള്‍  നീക്കുന്നവന്‍  ആകയാല്‍ വിഘ്നം ഇല്ലാതാക്കണം  എങ്കില്‍ തുരന്നു  ഇല്ലാതാക്കണം  അതിന്റെ പ്രതീകമായി  എലിയെ  വാഹനമാക്കി --സര്‍വ്വ  ഗണങ്ങള്‍ക്കും   അധിപന്‍  ആണ്  ഈശ്വരന്‍  അതിനാല്‍ ഗണപതി  എന്നാ പേര് നല്‍കി --സദാ സമയത്തും ഹരിയെ ധ്യാനിച്ച്‌ ഇരിക്കുന്നതിനാല്‍  ലഹരിയില്‍  ആണ് --അപ്പോള്‍ ഗണപതിയെ  നയിക്കുന്നത് പരബ്രഹ്മ ചിന്തയും എല്ലാം തുരന്നു  നിശ്ശേഷം  വിഘ്നങ്ങള്‍  തീര്‍ക്കുന്ന  സ്വഭാവവും  ആണ്  അതിനാല്‍ ഗണപതിയുടെ  വാഹനം  എലി  എന്ന് പറയുന്നു --എലി  എന്നതിന്  ലഹരി  എന്നൊരര്‍ത്ഥം  ഉണ്ട് --സിദ്ധി ബുദ്ധി  എന്നെ  രണ്ടു ഭാര്യമാര്‍  അതിന്‍റെ  പ്രതീകം  ആയി രണ്ടു  കൊമ്പുകള്‍ --ഈ പ്രപഞ്ചം മുഴുവനും സൂഷ്മരൂപത്ത്തില്‍  ബ്രഹ്മത്തില്‍  അടങ്ങിയിരുന്നവ  ആയിരുന്നു  അതിനാല്‍  എല്ലാം  ഉള്‍ക്കൊള്ളാന്‍  പാകത്തില്‍ വലിയ കുക്ഷി അഥവാ ഉദരം  കൊടുത്തു --ഗണപതി  ലംബോദരന്‍  ആണ്  പരബ്രഹ്മ  ചിന്ത  എന്ന് ഇവിടെ  പറഞ്ഞത്  സ്വയം  ആനന്ദിച്ചു രസിക്കുക  എന്നാ  അര്‍ത്ഥത്തില്‍  ആണ് --  ഗണ പതിയുടെ  വര്‍ണന  തുടരും

ഇനിഒരു ചോദ്യം വരുന്നതിനു മുന്‍പ് /////







ഇനി ഒരു  ചോദ്യം  വരുന്നതിനു  മുന്‍പ് //////
********************************************
****സര്‍വം  വ്യാപിച്ചു കിടക്കുന്ന  ബ്രഹ്മത്തെ  വിഷ്ണു എന്ന്     ഭാവത്തില്‍ മാത്രം  കണ്ടു ഋഷിമാര്‍  സംതൃപ്തരായില്ല --പ്രപഞ്ച  നാഥന്റെ ഗുണഗണങ്ങള്‍  ഏറെ അപ്പോള്‍ കുറെ ഗുണവും തത്വവും ഉള്‍ക്കൊള്ളിച്ചു ഓരോ രൂപങ്ങളെ  ദര്‍ശിച്ചു -മനുഷ്യ ശരീരം ഒടുവില്‍  ഭസ്മം  ആകേണ്ടതാണ്  ഈ തത്വത്തില്‍  ശരീരം  ചുടല ഭസ്മം പൂശിയവനാക്കി --സംസാര ബന്ധ്മാകുന്ന  കരാള സര്‍പ്പം എപ്പോളും ജീവാത്മാവിനെ ചുറ്റി വരിഞ്ഞിരിക്കും ഇതിന്റെ പ്രതീകമായി  കഴുത്തില്‍  സര്‍പ്പത്തെ  ചിത്രീകരിച്ചു -- മനുഷ്യ ശരീരം  മൃഗ തുല്യമാണ്  അതിനാല്‍  ആനത്തോലും  പുലിത്തോലും ഉടുപ്പിച്ചു --പക്ഷെ  ഈശ്വരന്‍  സഞ്ചരിക്കുന്നത് ധര്‍മ്മത്തിലൂടെ ആണ്  ആയതിനാല്‍  ധര്‍മ്മത്തിന്റെ പ്രതീകമായി  കാളയെ നിശ്ചയിച്ചു --സകല താളവും ഉയിര്‍ കൊണ്ടത്‌ ഈശ്വരനില്‍ നിന്ന്  ആയതിനാല്‍ ഉടുക്ക് ഒരു കയ്യില്‍ കൊടുത്തു -സംഹാരം  ധര്മ്മമായത്  കാരണം ശൂലം  അധര്‍മ്മത്തെ കീറി മുറിക്കെണ്ടാതിന്റെ പ്രതീകമായി കൊടുത്തു --ചിന്ത എപ്പോളും തെളിഞ്ഞതാണ്  ഈശ്വരന്റെത് --മനുഷ്യന്റെതും  അതെ പോലെ  ആയിരിക്കണം  അതിന്റെ പ്രതീകമായി ചന്ദ്രക്കല തലയ്ക്കു  മുകളില്‍ കൊടുത്തു   ചിന്ത  ആകാശം  ആണ് --ചിദാകാശം  അതിനാല്‍ തലയ്ക്കു മുകളില്‍ ചന്ദ്രക്കല കൊടുത്തു --പുരുഷന് എപ്പോളും  സഹധര്‍മ്മിണി യായി  പ്രകൃതി  വേണം  അഥവാ  ഈശ്വരന്‍റെ  ധര്‍മ്മം പുരുഷ സ്ത്രീ  സംയുക്തമായി  ചെയ്യേണ്ടതാണ്  അതായത് ഒന്നായ  ബ്രഹ്മത്തിന്റെ  രണ്ടു  ഭാവം  ആണ്  പുരുഷന്‍-സ്ത്രീ എന്നുള്ളത്  അതിനാല്‍  അര്‍ദ്ധ  നാരീശ്വരന്‍  എന്ന്  പറയുന്നു -പരമമായ  ശ്രേഷ്ടമായ  മംഗലം  മാത്രമേ  ഭഗവാന്‍  തരുന്നുള്ളൂ  ആയതിനാല്‍  പരമശിവന്‍  എന്ന്  ആ സങ്കല്പത്തിനു  പേര്  കൊടുക്കുകയും  കൈലാസം  വാസസ്ഥാനമായി  കല്‍പ്പിക്കുകയും  ചെയ്തു  ധ്യാനിച്ചപ്പോള്‍ അരൂപിയായ ബ്രഹ്മം  പരമശിവ രൂപത്തില്‍ വാങ് മയ രൂപത്തിലും  പിന്നെ  അവ്യക്ത രൂപത്തിലും  പിന്നെ  വ്യക്ത രൂപത്തിലും പിന്നെ ബാഹ്യ ചക്ഷു സിന് ഗോചരമായ  വിധത്തിലും  ഭാവിച്ചു അനേകം  ഋഷികള്‍  ഇത് ദര്‍ശിച്ചതിനാല്‍  പരമശിവന്‍  ഇവരുടെ  മുന്നില്‍ രൂപഭാവ  അസ്ഥിത്വം ഉള്ളബ്വനായി  പിന്നെ ഓരോ കഥകള്‍  മഹര്‍ഷിമാര്‍ നിര്‍മ്മിച്ച്‌ --ഇവര്‍ എന്താണോ  ചിന്തിച്ചത്  അത്  സംഭവിച്ചു കൊണ്ടേ ഇരുന്നു -- അന്ന് എല്ലാവരും യോഗികളും ഈശ്വര ഭാവം  കാണാന്‍  കഴിവുള്ള  ജ്ഞാനികളും  ആയിരുന്നു

**** അപ്പോള്‍  അജനും  സംരക്ഷണ  സ്വഭാവവും  അദ്വൈതവും  ആയ  ബ്രഹ്മത്തെ  വിഷ്ണു  എന്ന് പറഞ്ഞപ്പോള്‍  ദ്വൈതം ഇല്ലാതെ പ്രപഞ്ചം  ഉണ്ടാകില്ല  അപ്പോള്‍  അജനായ  മഹാവിഷ്ണുവില്‍  നിന്ന്  സൃഷ്ടി കര്‍ത്താവ്  ആയ  ബ്രഹ്മാവ്‌  ഉണ്ടായി  സൃഷ്ടിയും  സ്ഥിതിയും   കഴിഞ്ഞാ  ണല്ലോ  സംഹാരം? അപ്പോള്‍  ബ്രഹ്മ രൂപമായ  ബ്രഹ്മാവ്‌  വിഷ്ണുവില്‍ നിന്നും  സംഹാര സ്വരൂപനായ  ശിവന്‍  ബ്രഹ്മാവില്‍  നിന്നും  ഉയിര്‍  കൊണ്ടതായി  കല്‍പ്പിച്ചു  ധ്യാനിച്ച്‌  അത്  സത്യമായി  പരിണമിച്ചു  അത്  മുനികള്‍  കഥാ രൂപമായ  പുരാണം  നിര്‍മ്മിച്ചു  --ചിന്തിക്കുക

ജീവന്‍  ഈശ്വരനിലൂടെ  മാത്രമേ  ഭൂമിയില്‍ എത്തൂ --ജീവന്റെ ഉദ്ഭവം  ജലത്തിലും  ആണ് അതാണ്‌  ആകാശ ഗംഗ ശിവ ശിരസ്സില്‍ കൂടി  ഭൂമിയില്‍ വന്നു  എന്ന് സങ്കല്‍പ്പിച്ചത്‌ --എന്ന് വെച്ച്  പരമശിവന്‍  ഏതു  സമയത്തും  ഇത്  ശിരസ്സിലേറ്റി  നടക്കുന്നില്ല  ഭൂമിയില്‍  എത്താന്‍  വേണ്ടി  ഒരു  മാധ്യമമായി ശിവന്‍  നിലകൊണ്ടു  ശിവന്‍ ഇല്ലെങ്കില്‍ ഗംഗാ ജലം  ഭൂമിയില്‍ എത്തില്ല

വിനയന്‍ വീണ്ടും ചോദിക്കുന്നു

 
 
 
 
 
 
വിനയന്‍ വീണ്ടും ചോദിക്കുന്നു
********************************************
വിനയന്‍ -- സാറ് പറയുന്നത് പോലെ ആണെങ്കില്‍ ഓരോ ഈശ്വര ഭാവങ്ങള്‍ക്കും ഓരോ അവയവത്തിനും തത്വം ഉണ്ടായിരിക്കണം അങ്ങിനെയാണെങ്കില്‍ എന്താണ് thathwamതത്വം?
...
ഉത്തരം --കുറച്ചു ചലനം വിനയന് സംഭിച്ചു എന്ന് തോന്നുന്നു എന്താ ശരിയല്ലേ ?
വിനയന്‍ --ഇല്ല എനിക്ക് ഒരു ചലനവും ഇല്ല ഈശ്വരന്‍ എന്നാ ഒരു നിയത്രിക്കുന്നവന്‍ ഉണ്ട് എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല --
ഞാന്‍ --വേണ്ട --വിനയന്‍ വിശ്വസിച്ചാലും ഇല്ലെങ്കിലും സത്യം എന്നും സത്യം തന്നെയാണ്
****ജ്ഞാനം ആണ് ഈശ്വര രൂപം ജ്ഞാനികള്‍ ആയ ഋഷി മാര്‍ ഈശ്വര സ്വഭാവം മനസ്സില്‍ ചിന്തിച്ചപ്പോള്‍ ചില രൂപങ്ങള്‍ രൂപാന്തരപ്പെട്ടു --ഈശ്വരന് ഏറ്റവും ശ്രേഷ്ടമായ സൃഷ്ടി മനുഷ്യന്റേതു ആയതിനാല്‍ ഒരു മനുഷ്യ രൂപം കല്‍പ്പിച്ചു --ആദിയും അന്തവും ഇല്ലാത്തതാകയാല്‍ ഉറവിടം അനന്തമാണ്‌ ആയതിനാല്‍ അനന്തന്റെ മുകളില്‍ കിടക്കുന്നതായി സങ്കല്‍പ്പിച്ചു --സര്‍പ്പാകൃതിയില്‍ ആണ് ഗ്യാലക്സി ആയതിനാല്‍ അനന്തനെ സര്‍പ്പമായി കല്‍പ്പിച്ചു --കാല സ്വരൂപ്ന്‍ ആയതിനാലും എപ്പോളും സത്തായ ദര്‍ശനം മാത്രം ഉള്ളവനും ആകയാല്‍ സുദര്‍ശനം എന്നാ ചക്രം കയ്യില്‍ കല്‍പ്പിച്ചു --ജ്ഞാന സ്വരൂപനും ഓം കാര സ്വരൂപനും ആകയാല്‍ ഒരു കയ്യില്‍ ശംഖു കല്‍പ്പിച്ചു -ജീവന്റെ ഉല്‍പ്പത്തിജലത്തില്‍ ആയതിനാലും സൌന്ദര്യ വര്‍ണ നയില്‍ ശ്രേഷ്ഠ പദവും ഔഷധിയും ആയതിനാല്‍ ഒരു കയ്യില്‍ താമര കല്‍പ്പിച്ചു --അധര്‍മ്മത്തെ അടിച്ചമര്‍ത്താന്‍ അവതാരം എടുക്കുന്നതിനാല്‍ അതിന്റെ സൂചനയായി ഒരു കയ്യില്‍ ഗദയും കല്‍പ്പിച്ചു --സര്‍വ ഐശ്വര്യത്തിനും ധനത്തിനും അധിപന്‍ ആയതിനാല്‍ ലക്ഷ്മീ ദേവിയെ പത്നിയായി കല്‍പ്പിച്ചു -അരൂപിയും ശാന്ത സ്വഭാവം ഉള്ളതും ആയതിനാല്‍ അതിന്റെ പ്രതീകമായി നീല നിറം ശരീരത്തിനു കല്‍പ്പിച്ചു - വിശ്വം മുഴുവന്‍ വ്യാപിച്ചവനും സംരക്ഷിക്കുന്നവനും ആകയാല്‍ മഹാവിഷ്ണു എന്ന് നാമവും ചെയ്തു --ആ ഈശ്വരന്റെ ലീലകള്‍ നമ്മെ അറിയിക്കാനായി കഥകളു ടെ രൂപം മെനഞ്ഞു അപ്പോള്‍ ആ കഥകള്‍ അതായത് ഇതിഹാസ പുരാണങ്ങള്‍ സാധാരണ കഥ വായിച്ചു മനസ്സിലാക്കുന്നത് പോലെ എളുപ്പമല്ല --കഥയുടെ രൂപം ആണ് ഇതിഹാസ പുരാണങ്ങള്‍ അല്ലാതെ കഥയല്ല

2016, ഫെബ്രുവരി 10, ബുധനാഴ്‌ച

ചോദ്യവും ഉത്തരവും -10/2/20 16







ചോദ്യവും  ഉത്തരവും 
**********************
സര്‍ ഞാന്‍ സജീഷ് -പരപ്പനങ്ങാടി --ഇന്നലെ  ഒരു  മുസ ലിയാരുമായി  കുറച്ചു  നേരം  ആധ്യാത്മിക  കാര്യങ്ങള്‍  സംസാരിച്ചു --ഇശ്ലാം  ദ്വൈതത്തില് വിശ്വസിക്കുന്നു  അദ്വൈതം അവര്‍  അന്ഗീകരിക്കുന്നില്ല  അത് യുക്തിയല്ലത്രേ  ഇതിനു  സാറിനു  എന്ത്  മറുപടിയാണ്  ഉള്ളത്?

*****************************************************************************
മറുപടി 
********
അവര്‍ ദ്വൈതത്ത്തില്‍  വിശ്വസിക്കട്ടെ പക്ഷെ  അദ്വൈതം  യുക്തി യല്ല  എന്ന് പറയുന്നത് വിവരക്കേടാണ് --അദ്വൈതം ലക്ഷ്യമാണ്‌  മാര്‍ഗ്ഗം  ദ്വൈതം  വിശിഷ്ടാദ്വൈതം  എന്നിവയും --
സജീഷ് --ഇതൊക്കെ  അയാള്‍  പറഞ്ഞു  എന്നിട്ടും അദ്വൈതം  തെറ്റ് ആണ് എന്നാണു  അയാള്‍  പറയുന്നത് -
മറുപടി --  ബ്രഹ്മസത്യം  ജഗദ്‌  മിഥ്യ  എന്നാ  അദ്വൈത  വചനം  ഉള്‍ക്കൊള്ളാന്‍ മാത്രം  വിവേകശാലികള്‍  പൊതുവേ  കുറവാണ്  ഭൌതിക   നേട്ടങ്ങളില്‍ നോട്ടമിട്ടവര്‍ക്ക്  അദ്വൈതം  അംഗീകരിക്കാന്‍  കഴിയില്ല  -ഒരു  ഉദാഹരണത്തിലൂടെ  വ്യക്തമാക്കാം  --താങ്കളുടെ കയ്യില്‍ ഇപ്പോള്‍  പത്ത് ലക്ഷം രൂപയുണ്ട്  എന്ന് കരുതുക --ഒന്ന്  എന്ന സംഖ്യയെ  ആധാരം  ആക്കിയല്ലേ പത്ത് ലക്ഷം  വന്നത്? ഒന്നില്ലെങ്കില്‍  പിന്നെ  മറ്റൊന്നും ഇല്ല  എന്ന് ഉറപ്പല്ലേ  ഒന്ന്   കഴിഞ്ഞല്ലേ  രണ്ടു  എന്ന് പറയാന്‍  പറ്റൂ അപ്പോള്‍ ഒന്നില്ലെങ്കില്‍   പിന്നെ ഒന്നും  ഇല്ല  മാത്രമല്ല  ഒന്നേ  ഉള്ളൂ  രണ്ടു  എന്ന്  പറയുന്നത് --ഒന്ന്  വീണ്ടും ഒന്ന്  അപ്പോളാണ്  രണ്ടു വരുന്നത്  100  എന്ന് പറയുമ്പോളും ലക്ഷം  എന്ന്  പറയുമ്പോളും  ഈ ഒന്ന്  മാത്രമേ  സത്യമായിട്ടുള്ളൂ  ശരിയല്ലേ? ഒന്നിനെ  നിഷേധിച്ചു  പത്ത് ആണ്  ശരി  എന്ന് പറയാന്‍  പറ്റുമോ?പത്ത് വരണം എങ്കില്‍ ഒന്ന്  വീണ്ടും വീണ്ടും  വന്നു കൊണ്ടേ ഇരിക്കണം അപ്പോളെ പത്താകൂ അപ്പോള്‍ ഒന്നേ  ഇവിടെ യുള്ളൂ  ബാക്കി യൊക്കെ  ഒന്ന് എണ്ണം കൂടി  അവര്ത്തി ക്കുമ്പോള്‍  തോന്നുന്ന  ഒരു  തോന്നല്‍ --ഭൌതിക  വ്യവഹാരത്തില്‍ അതിനു  വില  കല്‍പ്പിക്കുന്നു എന്ന് മാത്രം 

സജീഷ് --സാറ്  പറഞ്ഞ  ഉദാഹരണ ത്തിലൂടെ നോക്കുമ്പോള്‍ അദ്വൈതം --രണ്ടാല്ലാത്തത്  --ഒന്ന്  --ഇത് മാത്രമാണ്  ശരി  എന്ന് വരുന്നല്ലോ?

മറുപടി --തീര്‍ച്ചയായും  ഒരിക്കലും  നിഷേധിക്കാന്‍  പറ്റാത്തതാണ്  അദ്വൈതം --പിന്നെ  വിവരക്കേട്  കൊണ്ട്  പലതും  വിളിച്ചു  പറയാം  എന്ന് മാത്രം --സൃഷ്ടിക്കു മുന്‍പും  പ്രളയത്തിനു  ശേഷവും  ഒന്നേ  ഉള്ളൂ  അതിനിടയില്‍ പലതും  കാണും  എന്നാല്‍  അവയൊക്കെ  ആ  ഒന്നിന്റെ  വിവിധ  ഭാവങ്ങള്‍  ആണ്  

2016, ഫെബ്രുവരി 9, ചൊവ്വാഴ്ച

ഭഗവദ് ഗീതാ പഠനം --അറുപത്തി ഏഴാം ദിവസം








ഗീതാ പഠനം --അറുപത്തി എഴാം ദിവസം --

**************************************************************************
രണ്ടാം അധ്യായം ശ്ലോകം -22
*******************************************
വാസാംസി ജീര്‍ ണാനി യഥാ വിഹായ 
നവാനി ഗൃഹ്ണാതി നാരോ/പരാണി
തഥാ ശരീരാണി വിഹായ ജീര്ണാന്യ-
ന്യാനി സംയാതി നവാനി ദേഹീ
^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^അര്‍ഥം --ഒരു മനുഷ്യന്‍ എപ്രകാരം ആണോ നാശമായ വസ്ത്രങ്ങളെ ഉപേക്ഷിച്ചു പുതിയവ സ്വീകരിക്കുന്നത്? അതെ പോലെ ദേഹി(ജീവന്‍) ജീര്‍ണിച്ച ശരീരങ്ങളെ ഒഴിവാക്കി പുതിയ ശരീരങ്ങളെ പ്രാപിക്കുന്നു
^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^
വിശദീകരണം 
^^^^^^^^^^^^^^^^
ഇവിടെ പുനര്‍ ജന്മം,ദേഹാന്തര പ്രാപ്തി ഇവയൊക്കെ ദേഹിയെ സംബന്ധിച്ച് ആണ്.പരമാത്മാവിനെ സംബന്ധിച്ച് ഇത് ബാധകമല്ല കാരണം ആത്മാവ് ജനിക്കുന്നും ഇല്ല നശിക്കുന്നും ഇല്ല --വളരെ സംശയം തോന്നാവുന്ന ഒരു ഭാഗം ആണിത് .ഒരിക്കല്‍ ശരീരം സ്വീകരിച്ച ആത്മാവിനെ ആണ് ദേഹി എന്ന് പറയുന്നത് ആ ദേഹിക്ക് ആണ് പുനര്‍ജന്മവും ദേഹാന്തര പ്രാപ്തിയും ഒക്കെ എന്നാല്‍ ജീവാത്മാവിന് വിട്ടു ബാഹ്യമായി നില്‍ക്കുന്ന പരമാത്മാവിന് ഇത് ബാധകം അല്ല.ഇവിടെ ദ്വൈതം,വിശിഷ്ടാദ്വൈതം ദ്വൈതാദ്വൈതം ഇവക്കു പ്രാധാന്യം ഉള്ളതായി തോന്നാം .അദ്വൈതം ആണ് ഭാരതീയ സനാതന ധര്‍മ്മത്തിന്റെ കാതല്‍ എങ്കിലും പ്രപഞ്ച വ്യവഹാരത്തില്‍ ദ്വൈത,വിശിഷ്ടാദ്വൈത,ദ്വൈതാദ്വൈത ഭാവങ്ങള്‍ക്ക് പ്രസക്തി ഉണ്ട്.അഥവാ ഇത്തരം ഭാവങ്ങളില്‍ കൂടി മാത്രമേ പരമമായ സത്യമായ അദ്വൈതത്തില്‍ എത്തിചെരൂ.സൃഷ്ടി സ്തിതി സംഹാരം എന്നൊക്കെ പറയുമ്പോള്‍ ഇതിനു പ്രസക്തി ഉണ്ടാകാതെ തരമില്ല.അതിനാല്‍ ആണ് അവക്കൊക്കെ അസ്ഥിത്വം ഉണ്ട് എന്നാ വാദം നിലനില്‍ക്കുന്നത്.മഹത്തായ പ്രളയം വന്നാല്‍ അദ്വൈതം ഒഴിച്ചു ബാക്കി ഒക്കെ അപ്രത്യക്ഷം ആകുന്നു.അപ്പോള്‍ എപ്പോളും ശാശ്വതം ആയി നില്‍ക്കുന്നത് അദ്വൈതം തന്നെ
ദേഹിയെ സംബന്ധിച്ചിടത്തോളം മോക്ഷ പ്രാപ്തി വരെ പുനര്‍ ജന്മം തുടര്‍ന്ന് കൊണ്ടേ ഇരിക്കും.അതായത് ഞാന്‍ എന്നാ ശരീര ബോധം ഇല്ലാതെ ഇരിക്കണം എങ്കില്‍ മോക്ഷം ലഭിക്കണം എന്നര്‍ഥം.യോഗികള്‍ക്ക് ആ ബോധം ഉണ്ടെങ്കിലും അവര്‍ ശരീരത്തില്‍ ആണ് വസിക്കുന്നത് എന്ന് ചിന്തിച്ചിട്ട് വേണം ഇതിനെ വിലയിരുത്താന്‍ --അപ്പോള്‍ വസ്ത്രം മാറുന്ന പോലെയാണ് പുനര്‍ജന്മം അത് കൊണ്ട് അര്‍ജുനാ മരണ ഭീതി ഒഴിവാക്കുക കൊല്ലുന്നു കൊല്ലിക്കുന്നു മരിക്കുന്നു എന്നീ ചിന്തകള്‍ അടിസ്ഥാനം ഇല്ലാ ത്തതാണ് എന്ന് ഭഗവാന്‍ സൂചിപ്പിക്കുന്നു .
t

2016, ഫെബ്രുവരി 8, തിങ്കളാഴ്‌ച

ഈശാവാസ്യോപ നിഷത്ത് --മന്ത്രം -18









ഈശാവാസ്യോപ നിഷത്ത് --പതിനെട്ടാം ദിവസം --മന്ത്രം --18--തിയ്യതി --3/6/2015
*******************************************************************************************
ആഗ്നേ നയ സുപഥാ രായേആസ്മാന്‍
വിശ്വാനി ദേവ വയുനാനിവിദ്വാന്‍ !
യുയോധ്യസ്മത് ജുഹുരാണമേനോ
ഭുയിഷ്ഠാം തേ നമ ഉക്തിം വിധേമഃ
**************************************************************************************
അല്ലയോ അഗ്നിഭാഗവാനെ എല്ലാ കര്‍മ്മങ്ങളും ജ്നാനങ്ങളും അറിയുന്ന അങ്ങ് ഞങ്ങളെ കര്‍മ്മ ഫലം അനുഭവിക്കുന്നതിനായി ശോഭനമായ വഴിയിലൂടെ നയിച്ചാലും ഞങ്ങളില്‍ നിന്ന് പാപത്തെ വേര്‍ പെടുത്തി അതിനെ നശിപ്പിച്ചാലും അങ്ങക്ക്‌ അനേകം നമസ്കാര വചനങ്ങള്‍ ചൊല്ലാം ----അഗ്നിഭാഗവാനെ അങ്ങ് ഞങ്ങളെ ശ്രേഷ്ഠ മാര്‍ഗ്ഗത്തിലൂടെ പരബ്രഹ്മത്തെ സേവിക്കാന്‍ ഇട നല്‍കുക എല്ലാറ്റിനും അങ്ങ് സാക്ഷി ആണല്ലോ ഞങ്ങളുടെ മാര്‍ഗ്ഗത്തില്‍ പ്രതിബന്ധമായി നില്‍ക്കുന്ന പാപങ്ങളെ നശിപ്പിച്ചാലും അങ്ങക്ക്‌ വീണ്ടും വീണ്ടും നമസ്കാരം
******************************************************************************************
വ്യാഖ്യാനം 
****************
ഇവിടെ അഗ്നി ഭഗവാനെ എന്ന് സംബോധന ചെയ്തത് --അല്ലയോ പരമാത്മാവേ,അല്ലെങ്കില്‍ ഈശ്വരാ എന്നാ അര്‍ത്ഥത്തില്‍ ആണ്.പുരാണ കഥകളില്‍ കാണുന്ന അഗ്നി ദേവനെയോ അല്ലെങ്കില്‍ നാം ഉപയോഗിക്കുന്ന അഗ്നിയെ ഉദ്ദേശിച്ചോ അല്ല.---ഇത് അധികം പേരും മനസ്സിലാക്കിയിട്ടില്ല എന്ന് തോന്നുന്നു.എല്ലാം അറിയുന്നവനായ ഈശ്വരാ ചെയ്ത നല്ല കര്‍മ്മങ്ങളുടെ ഫലത്തെ അനുഭവിക്കാന്‍ അനുഗ്രഹിക്കേണമേ എന്ന് പ്രാര്‍ഥിക്കുന്നതിനോടോപ്പം ഞങ്ങളില്‍ അകപ്പെട്ടിട്ടുള്ള പാപ സഞ്ചയത്തെ ഞങ്ങളില്‍ നിന്നും എടുത്ത് മാറ്റി ആ പാപ സമൂഹത്തെ നശിപ്പിക്കണം എന്നും പറയുന്നു. അതായത് അറിഞ്ഞു കൊണ്ട് പാപം ചെയ്യില്ലെന്നും അങ്ങിനെ ആണെങ്കില്‍ ശിക്ഷ അനുഭവിക്കാന്‍ തെയ്യാര്‍ ആണെന്നും ഇത് അറിയാതെ ചെയ്തു പോയതാണ് അതിനാല്‍ ശിക്ഷ നല്‍കാതെ ആ പാപത്തെ ഞങ്ങളില്‍ നിന്നും എടുത്തു മാറ്റി നശിപ്പിക്കണം എന്ന് ആന്തരികമായ അര്‍ഥം.എന്നും സത്തായ കര്‍മ്മങ്ങള്‍ ചെയ്യുവാന്‍ ഞങ്ങളെ അനുഗ്രഹിക്കണം അതിനായി അങ്ങയെ വീണ്ടും വീണ്ടും നമിക്കുന്നു ---ഒരു യഥാര്‍ത്ഥ പ്രാര്‍ത്ഥന എങ്ങിനെ എന്ന് കാണിച്ചു തരുന്നു. പ്രാര്തിക്കുമ്പോള്‍ ഒന്നും ആവശ്യപ്പെടരുത് എന്ന് പറയാറുണ്ട്‌. പക്ഷെ ഈ ആവശ്യം ന്യായവും യുക്തവും ആണ്.--തെറ്റ് ചെയ്യാന്‍ ആഗ്രഹമില്ല --അപ്പോള്‍ അതൊരിക്കലും സംഭവിക്കാതെ നോക്കേണമേ -- എന്ന് പറയുന്നത് സകാമ പ്രാര്‍ത്ഥന അല്ല--ഏതായാലും ഒരു കര്‍മ്മം ചെയ്‌താല്‍ ഫലം ഉണ്ട് അപ്പോള്‍ അത് ലഭിക്കട്ടെ അതിനു അനുഗ്രഹിക്കണം അതിനു വിഘാതമായി നില്‍ക്കുന്ന വല്ല പാപ സഞ്ചയവും ഉണ്ടെങ്കില്‍ അതിനെ വേര്‍ പെടുത്തി നശിപ്പിക്കണം -- എന്നും പറയുമ്പോള്‍ ഇതിലും സകാമം ഇല്ല --ഒരു ജീവാത്മാവ് ഭഗവാനോട് അഭ്യര്‍ത്ഥിക്കുന്നതു ഇങ്ങിനെ ആകണം എന്നും ഒരു ധ്വനി ഉണ്ട്
ഈശാ വാസ്യോപ നിഷത്ത് ഇവിടെ സമാപിക്കുന്നു --തുടര്‍ന്ന് ഒരു തിരിഞ്ഞു നോട്ടം നാളെ

2016, ഫെബ്രുവരി 7, ഞായറാഴ്‌ച

ഈശാ വാസ്യോപ നിഷത്ത് --മന്ത്രം --17








ഈശാ വാസ്യോപനിഷത്ത് --പതിനേഴാം ദിവസം --മന്ത്രം -17--
*****************************************************************************************
വായുരനിലമമൃതമഥേദം ഭസ്മാന്തം ശരീരം !
ഓം ക്രതോ സ്മരകൃതം സ്മരക്രതോസ്മരകൃതം സ്മര
********************************************************************************************
അര്‍ത്ഥം--മരണാ സന്നനായ എന്‍റെ പ്രാണവായു വായുവിനെ പ്രാപിക്കട്ടെ ! പിന്നെ ഈ സ്ഥൂല ശരീരം ഭസ്മമായി തീരട്ടെ !പ്രണവ ശബ്ദം സങ്കല്‍പ്പ സ്വരൂപമായ മനസ്സേ ഓര്‍മ്മിച്ചാലും!ചെയ്തിട്ടുള്ള നല്ല കാര്യങ്ങള്‍ ഓര്‍ക്കുക !സത്യാത്മകനുംസങ്കല്‍പ്പ സ്വരൂപനും ആയ അഗ്നിദേവ ഓര്‍മ്മിച്ചാലും!ഞാന്‍ ചെയ്തിട്ടുള്ള സത് കര്‍മ്മങ്ങളെ ഓര്‍മ്മിച്ചാലും
*******************************************************************************************
വ്യാഖ്യാനം
*****************
ഇതില്‍ നിന്നും മരണാനന്തര ക്രിയയില്‍ ശരീരം അഗ്നിയില്‍ സമര്‍പ്പിക്കയാണ് വേണ്ടത് എന്ന് വ്യക്തം .മരണ സമയത്ത് ഓം കാരം ആണ് മനസ്സ് കൊണ്ട് മന്ത്രിക്കേണ്ടത് -അതാണ്‌ ഉത്തമം --എന്ന് വെച്ച് നാരായണ മന്ത്രമോ നമശിവായ മന്ത്രമോ രാമാ മന്ത്രമോ പാടില്ല എന്നല്ല അതിനൊക്കെ മുന്‍പില്‍ ഓം ചേര്‍ത്ത് മരണ സമയത്ത് ജപിക്കണം എന്ന് മനസ്സിനോട് ആവശ്യപ്പെടുന്നു.--പിന്നെ ഈശ്വരനോട് അഭ്യര്ത്തിക്കുന്നു ഞാന്‍ ചെയ്ത നല്ല കാര്യങ്ങളെ ഓര്‍ത്താലും --ഇവിടെ ഈ വാക്കിനു നല്ല പ്രാധാന്യം ഉണ്ട് മനസ്സ് കൊണ്ട് ഓംകാര സ്വരൂപത്തോടെ ഭഗവദ് നാമം ജപിക്കുകയും.ഞാന്‍ ചെയ്ത നല്ല കാര്യങ്ങളെ ഈശ്വരാ ഓര്‍ത്താലും എന്നും പ്രാര്‍ത്ഥന ചെയ്യുമ്പോള്‍ അത് തീര്‍ച്ചയായും ഫലിക്കും എന്ന് ഉറപ്പു ഭഗവദ് ഗീതയും ഇതിനു സാക്ഷ്യം വഹിക്കുന്നു.--മരണ സമയത്ത് എന്താണോ നാം ചിന്തിക്കുന്നത് അതിനു അനുസരിച്ച ജന്മം ആയിരിക്കും അടുത്തത് എന്ന് ഗീത പറയുന്നു --ചിന്തിക്കുക

ഭഗവദ് ഗീതാ പഠനം --അറുപത്തി ആറാം ദിവസം









ഭഗവദ് ഗീതാ പഠനം --അറുപത്തി ആറാം ദിവസം -- 

**************************************************************************************
രണ്ടാം അദ്ധ്യായം--ശ്ലോകം --21 
*********************************************
വേദാവിനാശിനം നിത്യം യ ഏനജ മവ്യയം 
കഥം സ പുരുഷ:പാര്‍ത്ഥ കം ഘാതയതി ഹന്തി കം 
^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^
അര്‍ഥം ---അല്ലയോ അര്‍ജുനാ,ഏതൊരാള്‍ ഈ പറയുന്ന നാശരഹിതനും,നിത്യനും,ജന്മരഹിതനും,ക്ഷയരഹിതനും ആയ ആത്മാവിനെ അറിയുന്നുവോ അങ്ങിനെ ഉള്ള ആള്‍ എങ്ങിനെ ആരെ കൊല്ലിക്കുന്നു?എങ്ങിനെ ആരെ കൊല്ലുന്നു?
^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^
വിശദീകരണം 
*******************
ആത്മാവിന്‍റെ യഥാര്‍ത്ഥ ഭാവം അറിയുന്ന ഒരാള്‍ --അതായത് ആത്മാവ് നിത്യനും നാശരഹിതനും ,ജന്മരഹിതനും ക്ഷയ രഹിതനും ആണെന്ന് അറിയുന്ന ഒരാള്‍ ആരെയും കൊല്ലുന്നുമില്ലകൊല്ലിക്കുന്നുമില്ല എന്ന് ഉപദേശിക്കുന്ന ഈ ശ്ലോകത്തില്‍ ആത്മാവിനെ സൂചിപ്പിക്കാന്‍ ഏനം എന്നാണു പറഞ്ഞിരിക്കുന്നത് .കഴിഞ്ഞ ശ്ലോകത്തിലൂടെ പറയപ്പെട്ട സ്വഭാവത്തോട് കൂടിയത് എന്ന് കാണിക്കാനാണ് ഏനം എന്നാ പദം പ്രയോഗിച്ചിരിക്കുന്നത്. പരമമായ അദ്വൈത സിദ്ധാന്തം കാണിക്കുകയാണ് ഇവിടെ സത്യമായിട്ടുള്ളതും എന്നും ഉള്ളതും അജനും ആയ ആത്മാവിനു സുഖ ദുഖാ ദികളോ മറ്റു ഭൌതിക കാര്യങ്ങളോ ഏല്‍ക്കുന്നില്ല. ജനിക്കുന്നും മരിക്കുന്നും ഇല്ലെങ്കില്‍ കൊല്ലുക കൊല്ലിക്കുക എന്നീ വിചാരങ്ങള്‍ക്ക്‌ യാതൊരു അടിസ്ഥാനവും ഇല്ല. ശരീരം എടുക്കുമ്പോള്‍ ഞാന്‍ എന്നാ ശരീര ബോധം ഉണ്ടാകുമ്പോള്‍ ആണ് ഇത്തരത്തിലുള്ള ചിന്താ ഗതികള്‍ വരുന്നത് ഇത് തികച്ചും അജ്നാനവും സത്യവിരുദ്ധവും ആകുന്നു. കാരണം ഈ ശരീരം ഉപേക്ഷിച്ചു മറ്റൊരു ശരീരം സ്വീകരിക്കുമ്പോള്‍ ഈ ജന്മത്തില്‍ ഉള്ള ബന്ധങ്ങളും ദുഃഖ സുഖാദികളും മുന്‍പുള്ള ശരീര നഷ്ടത്തോടെ അപ്രത്യക്ഷം ആകുന്നു.അര്‍ജുനാ നീ ശ്രദ്ധിച്ചു കേള്‍ക്കണം --എന്ന് ഭഗവാന്‍ ഉള്ളു കൊണ്ട് ആഗ്രഹിക്കുന്നു ഇവിടെ
Like · Comment