2016, ഫെബ്രുവരി 25, വ്യാഴാഴ്‌ച

നാരായണീയം ദശകം 14 ശ്ലോകം 10

വനമേയുഷി കർദ്ദമേ പ്രസ ന്നേ
മത സർവസ്വമു പാദിശൻ ജനന്യൈ
കപിലാത്മക ,വായു മന്ദിരേശാ!
ത്വരിതം ത്വം പരിപാഹി മാം ഗദവു ഘാത്

അർത്ഥം --- കപില മൂർത്തിയായി അവതരിച്ച അല്ലയോ ഗുരുവായൂരപ്പാ! കൃതകൃത്യ നായ കർദ്ദമൻ വനത്തിലേക്ക് തപസ്സിനായി പോയപ്പോൾ അമ്മയ്ക്ക് മത സിദ്ധാന്തങ്ങളുടെയെല്ലാം സാരാംശം ഉപദേശിക്കുന്ന നിന്തിരുവടി എന്നെ വേഗത്തിൽ എല്ലാ രോഗ ങ്ങളും മാറ്റിത്തന്നു രക്ഷിക്കണേ! -
         മത സിദ്ധാന്തം എന്ന് ഇവിടെ പറഞ്ഞത് സാംഖ്യ ദ ർ ശനത്തെ ഉദ്ദേശിച്ചാണ് കപില മഹർഷിയാണ് അതിന്റെ ഉപജ്ഞാതാവു്
         പതിനാലാം ദശകം ഇവിടെ പൂർണ്ണമാകുന്നു

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ