2016, ഫെബ്രുവരി 11, വ്യാഴാഴ്‌ച

ഭഗവദ് ഗീതാ പഠനം --അറുപത്തി എട്ടാം ദിവസം







ഭഗവദ്ഗീതാ പഠനം --അറുപത്തി എട്ടാം ദിവസം --
************************************************************************************
രണ്ടാം അദ്ധ്യായം--ശ്ലോകം --23 
*********************************************
നൈനം ഛി ന്ദ ന്തി ശസ്ത്രാണി നൈനം ദഹതി പാവക:
ന ചൈനം ക്ലേദയന്ത്യാപോ ന ശോഷയതി മാരുത:
********************************************************************************************
അര്‍ഥം --ഈ ആത്മാവിനെ ശ്സ്ത്രങ്ങള്‍ അതായത് ആയുധങ്ങള്‍ ഛേ ദിക്കുന്നില്ല ഇതിനെ അഗ്നി ദഹിപ്പിക്കുന്നില്ല, ഇവനെ ജലം നനയ്ക്കുന്നില്ല .കാറ്റ് ശോഷിപ്പിക്കുന്നില്ല
********************************************************************************************
വിശദീകരണം -
*******************
ദേഹിയെ ഈ പ്രപഞ്ചത്തിലെ ഒരു വസ്തുവും ബാധിക്കുന്നില്ല എന്ന് ഭഗവാന്‍ പറയുന്നു.അസ്ത്രം വാള്‍ തുടങ്ങിയ ശ്സ്ത്രങ്ങളാല്‍ ആത്മാവിനെ ഒന്നും ചെയ്യാന്‍ സാധ്യമല്ല.അഗ്നിക്ക് ,ജലത്തിന്,വായുവിനു ഒന്നിനും ആത്മാവിനെ ബാധിക്കാന്‍ സാധ്യമല്ല.ഈ പ്രാപഞ്ചിക ക്ഷയത്തിനു കാരണം ആയ ഒന്നിനും ആത്മാവിനെ ബാധിക്കാന്‍ സാധ്യമല്ല.ഞാന്‍ എന്ന് പറയുന്നതും നീ എന്ന് പറയുന്നതും ദേഹിയെ ആണ്. അപ്പോള്‍ അര്‍ജുനാ,ഞാന്‍ കൊല്ലുന്നു,അല്ലെങ്കില്‍ കൊല്ലിക്കുന്നു എന്നിങ്ങനെയുള്ള നിന്റെ ചിന്താഗതിക്ക് യാതൊരു അടിസ്ഥാനവും ഇല്ല.തികച്ചും അജ്ഞാനം ആണ് എന്ന് ഭഗവാന്‍ ഒരിക്കല്‍ക്കൂടി ഊന്നി പറയുന്നു

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ