********************************************
****സര്‍വം വ്യാപിച്ചു കിടക്കുന്ന ബ്രഹ്മത്തെ വിഷ്ണു എന്ന് ഭാവത്തില്‍ മാത്രം കണ്ടു ഋഷിമാര്‍ സംതൃപ്തരായില്ല --പ്രപഞ്ച നാഥന്റെ ഗുണഗണങ്ങള്‍ ഏറെ അപ്പോള്‍ കുറെ ഗുണവും തത്വവും ഉള്‍ക്കൊള്ളിച്ചു ഓരോ രൂപങ്ങളെ ദര്‍ശിച്ചു -മനുഷ്യ ശരീരം ഒടുവില്‍ ഭസ്മം ആകേണ്ടതാണ് ഈ തത്വത്തില്‍ ശരീരം ചുടല ഭസ്മം പൂശിയവനാക്കി --സംസാര ബന്ധ്മാകുന്ന കരാള സര്‍പ്പം എപ്പോളും ജീവാത്മാവിനെ ചുറ്റി വരിഞ്ഞിരിക്കും ഇതിന്റെ പ്രതീകമായി കഴുത്തില്‍ സര്‍പ്പത്തെ ചിത്രീകരിച്ചു -- മനുഷ്യ ശരീരം മൃഗ തുല്യമാണ് അതിനാല്‍ ആനത്തോലും പുലിത്തോലും ഉടുപ്പിച്ചു --പക്ഷെ ഈശ്വരന്‍ സഞ്ചരിക്കുന്നത് ധര്‍മ്മത്തിലൂടെ ആണ് ആയതിനാല്‍ ധര്‍മ്മത്തിന്റെ പ്രതീകമായി കാളയെ നിശ്ചയിച്ചു --സകല താളവും ഉയിര്‍ കൊണ്ടത് ഈശ്വരനില്‍ നിന്ന് ആയതിനാല്‍ ഉടുക്ക് ഒരു കയ്യില്‍ കൊടുത്തു -സംഹാരം ധര്മ്മമായത് കാരണം ശൂലം അധര്‍മ്മത്തെ കീറി മുറിക്കെണ്ടാതിന്റെ പ്രതീകമായി കൊടുത്തു --ചിന്ത എപ്പോളും തെളിഞ്ഞതാണ് ഈശ്വരന്റെത് --മനുഷ്യന്റെതും അതെ പോലെ ആയിരിക്കണം അതിന്റെ പ്രതീകമായി ചന്ദ്രക്കല തലയ്ക്കു മുകളില്‍ കൊടുത്തു ചിന്ത ആകാശം ആണ് --ചിദാകാശം അതിനാല്‍ തലയ്ക്കു മുകളില്‍ ചന്ദ്രക്കല കൊടുത്തു --പുരുഷന് എപ്പോളും സഹധര്‍മ്മിണി യായി പ്രകൃതി വേണം അഥവാ ഈശ്വരന്‍റെ ധര്‍മ്മം പുരുഷ സ്ത്രീ സംയുക്തമായി ചെയ്യേണ്ടതാണ് അതായത് ഒന്നായ ബ്രഹ്മത്തിന്റെ രണ്ടു ഭാവം ആണ് പുരുഷന്‍-സ്ത്രീ എന്നുള്ളത് അതിനാല്‍ അര്‍ദ്ധ നാരീശ്വരന്‍ എന്ന് പറയുന്നു -പരമമായ ശ്രേഷ്ടമായ മംഗലം മാത്രമേ ഭഗവാന്‍ തരുന്നുള്ളൂ ആയതിനാല്‍ പരമശിവന്‍ എന്ന് ആ സങ്കല്പത്തിനു പേര് കൊടുക്കുകയും കൈലാസം വാസസ്ഥാനമായി കല്‍പ്പിക്കുകയും ചെയ്തു ധ്യാനിച്ചപ്പോള്‍ അരൂപിയായ ബ്രഹ്മം പരമശിവ രൂപത്തില്‍ വാങ് മയ രൂപത്തിലും പിന്നെ അവ്യക്ത രൂപത്തിലും പിന്നെ വ്യക്ത രൂപത്തിലും പിന്നെ ബാഹ്യ ചക്ഷു സിന് ഗോചരമായ വിധത്തിലും ഭാവിച്ചു അനേകം ഋഷികള്‍ ഇത് ദര്‍ശിച്ചതിനാല്‍ പരമശിവന്‍ ഇവരുടെ മുന്നില്‍ രൂപഭാവ അസ്ഥിത്വം ഉള്ളബ്വനായി പിന്നെ ഓരോ കഥകള്‍ മഹര്‍ഷിമാര്‍ നിര്‍മ്മിച്ച് --ഇവര്‍ എന്താണോ ചിന്തിച്ചത് അത് സംഭവിച്ചു കൊണ്ടേ ഇരുന്നു -- അന്ന് എല്ലാവരും യോഗികളും ഈശ്വര ഭാവം കാണാന്‍ കഴിവുള്ള ജ്ഞാനികളും ആയിരുന്നു
**** അപ്പോള്‍ അജനും സംരക്ഷണ സ്വഭാവവും അദ്വൈതവും ആയ ബ്രഹ്മത്തെ വിഷ്ണു എന്ന് പറഞ്ഞപ്പോള്‍ ദ്വൈതം ഇല്ലാതെ പ്രപഞ്ചം ഉണ്ടാകില്ല അപ്പോള്‍ അജനായ മഹാവിഷ്ണുവില്‍ നിന്ന് സൃഷ്ടി കര്‍ത്താവ് ആയ ബ്രഹ്മാവ് ഉണ്ടായി സൃഷ്ടിയും സ്ഥിതിയും കഴിഞ്ഞാ ണല്ലോ സംഹാരം? അപ്പോള്‍ ബ്രഹ്മ രൂപമായ ബ്രഹ്മാവ് വിഷ്ണുവില്‍ നിന്നും സംഹാര സ്വരൂപനായ ശിവന്‍ ബ്രഹ്മാവില്‍ നിന്നും ഉയിര്‍ കൊണ്ടതായി കല്‍പ്പിച്ചു ധ്യാനിച്ച് അത് സത്യമായി പരിണമിച്ചു അത് മുനികള്‍ കഥാ രൂപമായ പുരാണം നിര്‍മ്മിച്ചു --ചിന്തിക്കുക
ജീവന്‍ ഈശ്വരനിലൂടെ മാത്രമേ ഭൂമിയില്‍ എത്തൂ --ജീവന്റെ ഉദ്ഭവം ജലത്തിലും ആണ് അതാണ് ആകാശ ഗംഗ ശിവ ശിരസ്സില്‍ കൂടി ഭൂമിയില്‍ വന്നു എന്ന് സങ്കല്‍പ്പിച്ചത് --എന്ന് വെച്ച് പരമശിവന്‍ ഏതു സമയത്തും ഇത് ശിരസ്സിലേറ്റി നടക്കുന്നില്ല ഭൂമിയില്‍ എത്താന്‍ വേണ്ടി ഒരു മാധ്യമമായി ശിവന്‍ നിലകൊണ്ടു ശിവന്‍ ഇല്ലെങ്കില്‍ ഗംഗാ ജലം ഭൂമിയില്‍ എത്തില്ല

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ