2016, ഫെബ്രുവരി 26, വെള്ളിയാഴ്‌ച

അന്വേഷണത്തിന്റെ വഴികൾ
,,,,,,,,,,,,,,,,,,,,,
സാർ ഞാൻ ദിനേശ് പണിക്കർ നെല്ലായ് തൃശൂർ ജില്ല: ഒരു ഗ്രൂപ്പിൽ Manaf koomanna  എന്ന വ്യക്തി ഒരു Postഇട്ടിട്ടുണ്ട്.
      (C അല്ലാഹു മുസ്ലിമിന്റെ മാത്രം ദൈവമല്ല' ഏതൊരു വിശ്വാസിയുടെ 'മനസ്സിലും അവൻ ആരാധിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്ന ദൈവങ്ങൾക്കപ്പുറം എല്ലാ വസ്തുക്കളേയും സൃഷ്ടിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന ഒരു വ ൻ ഉണ്ടെന്ന വിശ്വാസമുണ്ട് സ്രഷ്ടാവും സംരക്ഷകനുമായ ആ പ്രപഞ്ചനാഥന് ഇസ്ലാം പറയുന്ന പേരാണ് അല്ലാഹു അത് കൊണ്ട് അല്ലാഹു നമ്മുടെ ദൈവമാണ് ">> അപ്പോൾ നമ്മൾ ആരാധിക്കുന്ന ഈശ്വര നിലും വലുതാണ് അല്ലാഹു എന്നൊരു അർത്ഥം വരുന്നില്ലേ? ഇതിനെന്താണ് ഒരു മറുപടി?

ഉത്തരം
ഇതിന് ഒരു മുപടി കൊടുക്കേണ്ട കാര്യമില്ല പിന്നെ താങ്കളുടെ മനസ്സമാധാനത്തിന് വേണ്ടി ചില കാര്യങ്ങൾ പറയാം ഇസ്ലാം പറയുന്ന പേരാണ് അല്ലാഹു എന്നൊരു വാചകമുണ്ടല്ലോ അപ്പോൾ ഇസ്ലാം മതം പ്രായോഗികതയിൽ വരുന്ന തിന് മുമ്പ് ആ പേരു് ഇല്ലായിരുന്നു എന്ന് വ്യക്തമല്ലേ? 1437-38 വർഷമേ ആയിട്ടുള്ളൂ ആ പേര് നിലവിൽ വന്നിട്ട് എന്നല്ലേ അർത്ഥം വരിക? അപ്പോൾ ആ പേര് നിലവിൽ വരുന്നതിന് മുമ്പ് സൃഷ്ടിക' ർത്താവിന് പേരില്ലേ? നാം ഉപയോഗിക്കുന്ന പേരാണ് പരബ്രഹ്മം അതിന്റെ കാരണ ശരീരത്തെയാണ് ഈശ്വരൻ എന്ന് പറയുന്നത് അപ്പോൾ സനാതന ധർമ്മികളായ ഹിന്ദുക്കൾക്ക് ആ പേരാണ് പത്ഥ്യം മാത്രമല്ല നിരവധി സഹസ്രനാമങ്ങൾ വേറെയും ഉണ്ട് വിഷ്ണു സഹസ്രനാമം ലളിതാസഹസ്രനാമം എന്നിങ്ങനെ മാത്രവുമല്ല ഒരു വാക്കിന്റെ അർത്ഥം പ്രാർത്ഥനാവേളയിൽ നിശ്ചയിക്കുന്നത് നമ്മുടെ അന്തക രണമാണ് ഭക്തിയാണ് ആ വാക്കിന്റെ ജീവനും ആത്മാവും ആയതിനാൽ ഇത്തരം പോസ്റ്റ്കൾ കണ്ടാൽ വിഷമം തോന്നുന്നുവെങ്കിൽ  ഓം നമോ ഭഗവതേ വാസുദേവായ   ഓം നമോ നാരായണായ ഓം നമഃശിവായ എന്നീ മന്ത്രങ്ങൾ കുറേ നേരം ജപിക്കുക അപ്പോൾ മനസ്സമാധാനം ലഭിക്കും സാക്ഷാൽ പരബ്രഹ്മത്തിന് ഈ പ്രാർത്ഥന തൃപ്തിയായി അത് കൊണ്ടാണ് നമുക്ക് മനസ്സമാധാനം ലഭിക്കുന്നത് കാരണം ആ പരബ്രഹ്മം തന്നെയാണല്ലോ ജീവാത്മാരുപത്തിൽ നമ്മുടെ ശരീരത്തിന് ഉള്ളിൽ ഉള്ളത്?  ചിന്തിക്കുക

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ