2016, ഫെബ്രുവരി 1, തിങ്കളാഴ്‌ച

മഹാഭാരതത്തിലെ കഥാ പാത്രങ്ങള്‍ -2 കര്‍ണന്‍ (KARNAN)






മഹാഭാരതത്തിലെ  കഥാ പാത്രങ്ങള്‍ --2 -കര്‍ണന്‍ (KARNAN)--ഭാഗം --3
*********************************************************************
**വസുക്ഷേണന്‍  എന്നായിരുന്നു  അതിരഥനും  രാധയും  കര്‍ണ നു നല്‍കിയ നാമം -ചെറുപ്പത്തിലെ ലക്‌ഷ്യം തെറ്റാതെ അസ്ത്രമെയ്യാനുള്ള  പാടവം കര്‍ ണ നു ഉണ്ടായിരുന്നു -- ആയതിനാല്‍ തന്നെ ഹസ്തിന പുരിയിലേക്ക്  മകനെ  കൊണ്ട് പോകാന്‍  ആതിരഥന്‍  തീരുമാനിച്ചു --അവരുടെ വീട് ചമ്പാപുരിയില്‍ ആയിരുന്നു --
ഇതിനു  മുന്‍പേ  കുന്തിക്കും  മാദ്രിക്കും  കുട്ടികള്‍  ജനിച്ചപ്പോള്‍ കുട്ടികളെ  കുന്തി നോക്കുമായിരുന്നു --ഭര്‍ത്താവിനെ  മാദ്രിയും --ഒരിക്കല്‍ കുളികഴിഞ്ഞു വരുന്ന മാദ്രിയെ കണ്ടതും  വളര്റെ കാലമായി അടക്കിപ്പിടിച്ച  ആവേശം  അണപൊട്ടി ഒഴുകി --കാമവും  ഭയവും  പാണ്ഡുവില്‍ ആവേശിച്ചു ഫലം  ഹൃദയ സ്തംഭനം  ആയിരുന്നു -- പാണ്ഡുവിന്‍റെ മരണ ശേഷം ധൃത രാഷ്ട്രര്‍   വിദുരരുടെ നിര്‍ദ്ദേശ പ്രകാരം  കുന്തിയെയും  കുട്ടികളെയും ഹസ്തിന പുരിയിലേക്ക്  കൊണ്ട് പോന്നു --മാദ്രി പാണ്ഡുവിന്‍റെ ചിതയില്‍ ചാടി ആത്മാഹുതി ചെയ്തു --താന്‍ കാരണമാണല്ലോ  ഭര്‍ത്താവ്  മരിക്കാന്‍ ഇടയായത്  എന്നാ കുറ്റബോധം  മാദ്രിക്ക് ഉണ്ടായിരുന്നു -- കുന്തിയെക്കാള്‍  സുന്ദരിയായ  മാദ്രിയോട്  പാണ്ഡുവിനെ  പരിചരിക്കുമ്പോള്‍  വളരെ ശ്ര്ധ്ധിക്കനം എന്ന് പറഞ്ഞിരുന്നു അങ്ങിനെ തന്നെയാണ്  ചെയ്തു പോന്നതും  പക്ഷെ ഒരിക്കല്‍ പിഴച്ചു --അതിനാല്‍ മക്കളെ നോക്കണം എന്ന് കുന്തിയോട് പറഞ്ഞു മാദ്രിയും ഭര്‍ത്താവിനെ  അനുഗമിച്ചു 
പാണ്ഡു വിന്‍റെ  വിവാഹശേഷം ഭീഷ്മര്‍ ധൃതരാഷ്ട്ര്‍ക്ക്  വിവാഹാലോചനയുമായി  ഗാന്ധാര ദേശത്ത് എത്തി --രാജാവായ  സുബേലന്റെ  പുത്രി  ഗാന്ധാരിയെ  ആവശ്യപ്പെട്ടാണ് എത്തിയത് --ശ്രേഷ്ടമാണ് ഹസ്തിനപുരി എങ്കിലും അന്ധനായ  ഒരുവന് പുത്രിയെ നല്‍കുന്നതില്‍ സുബെലനോ പുത്രനായ  ശകുനിക്കോ ഇഷ്ടം ആയിരുന്നെന്നു  വിശ്വസിക്കാന്‍  പ്രയാസം --ഭീഷ്മര്‍ ക്ക്  ലഭിച്ച  വരം  ആണ്  ഏവരെയും ഭയപ്പെടുത്തിയത് --എന്നാല്‍  ഭീഷ്മരെ  മനസ്സിലാക്കാന്‍  ഇവര്‍  ശ്രമിച്ചില്ല  എന്നതാണ്  സത്യം  പിതാവിന്  വേണ്ടി സത്യവതിയെ  കൊണ്ട് വന്നപ്പോളും  അനിയന് വേണ്ടി  അംബിക  അംബാലിക  എന്നിവരെ  കൊണ്ട് വന്നപ്പോളും ഉള്ള  പരിത സ്ഥിതിയല്ല  ഇവിടെ --മറ്റു രണ്ടും കൊണ്ടുവരാന്‍  ഭീഷ്മര്‍ യത്നിച്ചു അത് നടന്നു  എന്നാല്‍  ഇവിടെ ഒരന്വേഷണം നടത്തി എന്നത് ശരിയാണ്  അവര്‍ നിഷേധിചെങ്കില്‍ തീര്‍ച്ചയായും  ഭീഷ്മര്‍  മടങ്ങി പ്പോകുമായിരുന്നു --ഒരു  ബല പ്രയോഗത്തിനു  ഭീഷ്മര്‍  തെയ്യാ റാകില്ല  കാരണം ഒരന്ധനു  വേണ്ടിയാണ് വിവാഹം  ആലോചിക്കുന്നത്  അത് തന്നെ --പക്ഷെ ഗാന്ധാര രാജാവ്  ഭയപ്പെട്ടു കുട്ടിയെ  കൊടുക്കുകയാണ്   ചെയ്തത് -- ഈ കാര്യവും  ഭീഷ്മരില്‍  ആരോപിക്കുന്നുണ്ട് --ഇവിടെയൊന്നും  ഭീഷ്മര്‍  തെറ്റുകാരന്‍ അല്ല --ഒരു  പിതാവിന്‍റെ  സ്ഥാനത്ത്  നിന്ന്  കൊണ്ട്  അതെ അദ്ദേഹത്തിനു  ചെയ്യാന്‍  കഴിയൂ -- മാത്രമല്ല  എല്ലാം  അറിയുന്ന  വ്യാസന്‍  ഒന്നും  എതിര്‍ത്തിട്ടും ഇല്ല 
കുന്തീ ദേവിക്ക് കുട്ടി ജനിച്ചു എന്നറിഞ്ഞ മുതല്‍ ഹസ്തിനപുരിയില്‍ ധൃത രാഷ്ട്ര രുടെ പത്നിയായി എത്തിയ  ഗാന്ധാരിക്കും  പുത്രന്മാര്‍ക്കുള്ള  ആശയുണ്ടായി  --ഗര്‍ഭം ധരിക്കുകയും  ചെയ്തു  സമയം കഴിഞ്ഞിട്ടും  പ്രസവിക്കാത്തതിനാല്‍ സ്വന്തം ഉദരത്തില്‍ മര്‍ദ്ദിക്കുക കാരണം പ്രസവിച്ചത്  ഒരു  മാംസ  പിണ്ഡം  ആയിരുന്നു --വ്യാസന്‍  ആ പിണ്ഡം  101  കുടങ്ങളില്‍ ആക്കി വെക്കുകയും കുടത്തില്‍  നിന്ന് കൌരവര്‍  ജനിച്ചു എന്നും ആണ് കഥ --ഇവിടെ  ഒരു സ്ത്രീയുടെ ഗര്‍ഭ പാത്രത്തിലെ അവസ്ഥയെ ശാസ്ത്രത്തിന്‍റെ  സഹായത്താല്‍  നേരെയാക്കിയ കഥയാണ്  പറയുന്നത്  എങ്ങിനെ  എന്നറിയാന്‍  ആയുര്‍വേദ ഗ്രന്ഥങ്ങള്‍  പരിശോധിച്ചേ മതിയാകൂ മഹാഭാരതം മാത്രം പോരാ --തുടരും 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ