2016, ഫെബ്രുവരി 27, ശനിയാഴ്‌ച

നിർമ്മല- സാർ ഒരു പോസ്റ്റ് കണ്ടു അതിനൊരു മറുപടി പറയാമോ വി.കെ നാരായണന്റെ താണ് പോസ്റ്റ് - അത് ചേർക്കുന്നു
   "100 പേർ കയറിയ ബസ്സ് മറിഞ്ഞ് 40 പേർ മരിച്ചു 60 പേർ രക്ഷപ്പെട്ടു  ഈശ്വരാനുഗ്രഹം കൊണ്ട് രക്ഷപ്പെട്ടുവെന്ന് രക്ഷപ്പെട്ടവർ പറയുന്നു മരിച്ചവരെ ദൈവം കൊന്നതാണോ? എന്ന് ചിന്തിക്കുന്നില്ല സ്വാർത്ഥം സ്വാർത്ഥം സ്വാർത്ഥം കടുക് കടുക് കടുക് അതാണ് മനുഷ്യ മനസ്സു്
        ഭൂമാനന്ദ തീർത്ഥ

മുപടി
          ഈ പോസ്റ്റ് ഭൂമാനന്ദ തീർത്ഥയുടെ ത് ആകാൻ വഴിയില്ല അഥവാ ആണെങ്കിൽ അങ്ങേരും വിവരക്കേടു് പറയാൻ തുടങ്ങി എന്നർത്ഥം സൃഷ്ടി സ്ഥിതി സംഹാരം ജനനം ജീവിതം മരണം സർവ്വ ചരാചരങ്ങൾക്കും ഈശ്വരൻ കല്ലിച്ച വിധി ഇതാണ് അതിന്നിടയിൽ സംഭവിക്കുന്ന കർമ്മഫലം നമ്മുടെ വിധിയായി മാറുകയാണ് പതിവ് ഒരാൾക്ക് 1 കോടി രൂപ ലോട്ടറി അടിച്ചാലും കിട്ടിയവൻ ഈശ്വരൻ തന്നു എന്റെ ദുരിതം ഭഗവാൻ കണ്ടു എന്നാണ് പറയുക അപ്പോൾ ലോട്ടറി അടിക്കാത്തവന്റെ ദുരിതം ദൈവം കണ്ടില്ലേ? എന്താ ഒരാളോട് മാത്രം ദൈവത്തിന് ഇത്ര താല്പര്യം? എന്ന് ചോദിച്ചാൽ എന്താ മ  റുപടി പറയുക? അത് അയാളുടെ കർമ്മഫലം ലോട്ടറിയുടെ രൂപത്തിൽ വന്നു
     അപ്പോൾ ഇവിടെയും കർമ്മ ഫലമാണ് ബസ്സ് മറിയാൻ ഒരു കാരണം ഉണ്ടാകും അതിന് ആദ്യം 100 പേർക്ക് കയറാനുള്ള പെർമിറ്റ് ബസ്സിന് ഉണ്ടായിരുന്നോ എന്നറിയണം ഉണ്ടാകാൻ വഴിയില്ല അപ്പോൾ ഒരു ബസ്സിന് താങ്ങാവുന്നതിനും അപ്പുറം ഭാരം അതിലുണ്ട് അപ്പോൾ അപകടം സംഭവിക്കാം കർമ്മഫലം നിമിത്തം രക്ഷപ്പെടാൻ യോഗമുള്ളവർ അതിന് പാകത്തിലുള്ള രീതിയിൽ ബസ്സ് മറിഞ്ഞു ജീവനക്കാരുടെ കർമ്മദോഷം ആണ് ബസ്സ് മറിയാൻ മുഖ്യകാരണം അമിതമായ ഭാരം കയറുക ബസ്സ് പുറപ്പെടുന്നതിന് മുപ് ചെക്ക് ചെയ്യാതിരിക്കുക ഇവയെല്ലാം ആണ് കർമ്മദോഷം രക്ഷപ്പെട്ടവർ സ്വാഭാവികമായും ഈശ്വര കടാക്ഷം എന്ന് പറയും ഈ സ്വാമി ആണെങ്കിലും അതേ അപ്പോളത്തെ പരിതസ്ഥിതിയിൽ പറയു ! ഇനി മരിച്ചവർക്ക് എന്താ പറയാൻ ഉണ്ടായിരുന്നത് എന്ന് അറിയുവാൻ വഴിയും ഇല്ലല്ലോ അപ്പോൾ ഒരു കുട്ട  രുടെ വാക്കുകൾ മാത്രം കേട്ട് ഒരു സംഭവത്തെ എങ്ങിനെ വിലയിരുത്തും?''     മരിച്ചവരിൽ അവസാനം കയറിയവരുണ്ടെങ്കിൽ അമിതമായി ജനങ്ങളെ കയറ്റിയ ബസ്സിൽ അവരെന്തിനാ കയറാൻ പോയത്? അപ്പോ അവന്നവന്റെ കർമ്മദോഷം ഈശ്വരനിൽ ആരോപിക്കുകയോ? ഈ സ്വാമി ജനങ്ങളെ ഭക്തി മാർഗ്ഗത്തിലേക്ക് നയിക്കാനാണോ? അതോ നിരീശ്വരവാദികൾ ആക്കാനോ? ഏതിനാ ശ്രമിക്കുന്നത്?

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ