ഭഗവദ് ഗീതാ പഠനം --അറുപത്തി ആറാം ദിവസം --
**************************************************************************************
രണ്ടാം അദ്ധ്യായം--ശ്ലോകം --21
*********************************************
വേദാവിനാശിനം നിത്യം യ ഏനജ മവ്യയം
കഥം സ പുരുഷ:പാര്‍ത്ഥ കം ഘാതയതി ഹന്തി കം
^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^
അര്‍ഥം ---അല്ലയോ അര്‍ജുനാ,ഏതൊരാള്‍ ഈ പറയുന്ന നാശരഹിതനും,നിത്യനും,ജന്മരഹിതനും,ക്ഷയരഹിതനും ആയ ആത്മാവിനെ അറിയുന്നുവോ അങ്ങിനെ ഉള്ള ആള്‍ എങ്ങിനെ ആരെ കൊല്ലിക്കുന്നു?എങ്ങിനെ ആരെ കൊല്ലുന്നു?
^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^
വിശദീകരണം
*******************
ആത്മാവിന്‍റെ യഥാര്‍ത്ഥ ഭാവം അറിയുന്ന ഒരാള്‍ --അതായത് ആത്മാവ് നിത്യനും നാശരഹിതനും ,ജന്മരഹിതനും ക്ഷയ രഹിതനും ആണെന്ന് അറിയുന്ന ഒരാള്‍ ആരെയും കൊല്ലുന്നുമില്ലകൊല്ലിക്കുന്നുമില്ല എന്ന് ഉപദേശിക്കുന്ന ഈ ശ്ലോകത്തില്‍ ആത്മാവിനെ സൂചിപ്പിക്കാന്‍ ഏനം എന്നാണു പറഞ്ഞിരിക്കുന്നത് .കഴിഞ്ഞ ശ്ലോകത്തിലൂടെ പറയപ്പെട്ട സ്വഭാവത്തോട് കൂടിയത് എന്ന് കാണിക്കാനാണ് ഏനം എന്നാ പദം പ്രയോഗിച്ചിരിക്കുന്നത്. പരമമായ അദ്വൈത സിദ്ധാന്തം കാണിക്കുകയാണ് ഇവിടെ സത്യമായിട്ടുള്ളതും എന്നും ഉള്ളതും അജനും ആയ ആത്മാവിനു സുഖ ദുഖാ ദികളോ മറ്റു ഭൌതിക കാര്യങ്ങളോ ഏല്‍ക്കുന്നില്ല. ജനിക്കുന്നും മരിക്കുന്നും ഇല്ലെങ്കില്‍ കൊല്ലുക കൊല്ലിക്കുക എന്നീ വിചാരങ്ങള്‍ക്ക് യാതൊരു അടിസ്ഥാനവും ഇല്ല. ശരീരം എടുക്കുമ്പോള്‍ ഞാന്‍ എന്നാ ശരീര ബോധം ഉണ്ടാകുമ്പോള്‍ ആണ് ഇത്തരത്തിലുള്ള ചിന്താ ഗതികള്‍ വരുന്നത് ഇത് തികച്ചും അജ്നാനവും സത്യവിരുദ്ധവും ആകുന്നു. കാരണം ഈ ശരീരം ഉപേക്ഷിച്ചു മറ്റൊരു ശരീരം സ്വീകരിക്കുമ്പോള്‍ ഈ ജന്മത്തില്‍ ഉള്ള ബന്ധങ്ങളും ദുഃഖ സുഖാദികളും മുന്‍പുള്ള ശരീര നഷ്ടത്തോടെ അപ്രത്യക്ഷം ആകുന്നു.അര്‍ജുനാ നീ ശ്രദ്ധിച്ചു കേള്‍ക്കണം --എന്ന് ഭഗവാന്‍ ഉള്ളു കൊണ്ട് ആഗ്രഹിക്കുന്നു ഇവിടെ
Like · Comment
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ