എന്താണ് സനാതന ധർമ്മം 4
ചാതുർ വർണ്യം മയാ സൃഷ്ടം
ഗുണകർമ്മ വിഭാഗ ശ
ഈ ശ്ലോകം വളരെ തെറ്റിദ്ധരിപ്പിക്കപ്പെട്ട ഒന്നാണ് ചാതുർവർ ണ്യം ഈ ലോകത്ത് സർവ്വ മതങ്ങളിലും രാഷ്ട്രങ്ങളിലും പ്രസക്തി ഉള്ളതാണ് എന്നാൽ അതിനെ ജാതീയതയുമായി ബന്ധപ്പെട്ത്തി ഹൈന്ദവരുടെ തലയിൽ കെട്ടിവെയ്ക്കാൻ ബോധപൂർവ്വം ശ്രമം നടന്നു
ജോലികളിലെ അധികാര വ്യത്യസ്ഥത ജാതിയിലെ ഉച്ചനീചത്വമായി വ്യാഖ്യാനിക്കപ്പെട്ടു
ഈ സത്യം നമ്മുടെ ഹൈന്ദവ സമൂഹം അടുത്ത കാലത്താണ് തിരിച്ചറിയാൻ തുടങ്ങിയത് കാലം എല്ലാറ്റിനും മറുപടി നൽകും എന്ന ആപ്തവാക്യം ഇവിടെ പ്രസക്തമാണ് പ്രകൃതിയിൽ ഈ ചാതുർവർണ്യം ഫലപ്രദമായി പ്രപഞ്ച വസ്തുക്കളിൽ നിക്ഷിപ്തമാണ് പ്രകൃതിയിലെ വിഭവങ്ങൾക്ക് പ്രാധാന്യ വ്യത്യാസം വരുന്നത് ഈ കാരണത്താൽ ആണ് പ്രകൃതിയിൽ നിന്ന് കിട്ടുന്ന ലോഹങ്ങൾ എല്ലാം തുല്യ സ്ഥാനം ആണെങ്കിലും സ്വർണത്തിന് നാം പ്രാധാന്യം കൊടുക്കുന്നുണ്ടല്ലോ ' സംഗീതത്തിലെ സ്വരങ്ങൾക്കടക്കം ബ്രാഹ്മണ ക്ഷത്രിയ വൈശ്വ ശൂദ്ര വ്യത്യാസം കൽപ്പിച്ചിരിക്കുന്നു വിശാലമായ ചിന്തയിലൂടെ സനാതനമായ അഥവാ പ്രകൃതി ദത്തമായ നിയമാനുസൃതമാണ് ചാതുർവർണ്യം എന്ന് നമുക്ക് തിരിച്ചറിയാൻ കഴിയും തുടരും
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ