വിനയന് വീണ്ടും ചോദിക്കുന്നു
********************************************
വിനയന്‍ -- സാറ് പറയുന്നത് പോലെ ആണെങ്കില്‍ ഓരോ ഈശ്വര ഭാവങ്ങള്‍ക്കും ഓരോ അവയവത്തിനും തത്വം ഉണ്ടായിരിക്കണം അങ്ങിനെയാണെങ്കില്‍ എന്താണ് thathwamതത്വം?
...
ഉത്തരം --കുറച്ചു ചലനം വിനയന് സംഭിച്ചു എന്ന് തോന്നുന്നു എന്താ ശരിയല്ലേ ?
വിനയന്‍ --ഇല്ല എനിക്ക് ഒരു ചലനവും ഇല്ല ഈശ്വരന്‍ എന്നാ ഒരു നിയത്രിക്കുന്നവന്‍ ഉണ്ട് എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല --
ഞാന്‍ --വേണ്ട --വിനയന്‍ വിശ്വസിച്ചാലും ഇല്ലെങ്കിലും സത്യം എന്നും സത്യം തന്നെയാണ്
****ജ്ഞാനം ആണ് ഈശ്വര രൂപം ജ്ഞാനികള്‍ ആയ ഋഷി മാര്‍ ഈശ്വര സ്വഭാവം മനസ്സില്‍ ചിന്തിച്ചപ്പോള്‍ ചില രൂപങ്ങള്‍ രൂപാന്തരപ്പെട്ടു --ഈശ്വരന് ഏറ്റവും ശ്രേഷ്ടമായ സൃഷ്ടി മനുഷ്യന്റേതു ആയതിനാല്‍ ഒരു മനുഷ്യ രൂപം കല്‍പ്പിച്ചു --ആദിയും അന്തവും ഇല്ലാത്തതാകയാല്‍ ഉറവിടം അനന്തമാണ് ആയതിനാല്‍ അനന്തന്റെ മുകളില്‍ കിടക്കുന്നതായി സങ്കല്‍പ്പിച്ചു --സര്‍പ്പാകൃതിയില്‍ ആണ് ഗ്യാലക്സി ആയതിനാല്‍ അനന്തനെ സര്‍പ്പമായി കല്‍പ്പിച്ചു --കാല സ്വരൂപ്ന്‍ ആയതിനാലും എപ്പോളും സത്തായ ദര്‍ശനം മാത്രം ഉള്ളവനും ആകയാല്‍ സുദര്‍ശനം എന്നാ ചക്രം കയ്യില്‍ കല്‍പ്പിച്ചു --ജ്ഞാന സ്വരൂപനും ഓം കാര സ്വരൂപനും ആകയാല്‍ ഒരു കയ്യില്‍ ശംഖു കല്‍പ്പിച്ചു -ജീവന്റെ ഉല്‍പ്പത്തിജലത്തില്‍ ആയതിനാലും സൌന്ദര്യ വര്‍ണ നയില്‍ ശ്രേഷ്ഠ പദവും ഔഷധിയും ആയതിനാല്‍ ഒരു കയ്യില്‍ താമര കല്‍പ്പിച്ചു --അധര്‍മ്മത്തെ അടിച്ചമര്‍ത്താന്‍ അവതാരം എടുക്കുന്നതിനാല്‍ അതിന്റെ സൂചനയായി ഒരു കയ്യില്‍ ഗദയും കല്‍പ്പിച്ചു --സര്‍വ ഐശ്വര്യത്തിനും ധനത്തിനും അധിപന്‍ ആയതിനാല്‍ ലക്ഷ്മീ ദേവിയെ പത്നിയായി കല്‍പ്പിച്ചു -അരൂപിയും ശാന്ത സ്വഭാവം ഉള്ളതും ആയതിനാല്‍ അതിന്റെ പ്രതീകമായി നീല നിറം ശരീരത്തിനു കല്‍പ്പിച്ചു - വിശ്വം മുഴുവന്‍ വ്യാപിച്ചവനും സംരക്ഷിക്കുന്നവനും ആകയാല്‍ മഹാവിഷ്ണു എന്ന് നാമവും ചെയ്തു --ആ ഈശ്വരന്റെ ലീലകള്‍ നമ്മെ അറിയിക്കാനായി കഥകളു ടെ രൂപം മെനഞ്ഞു അപ്പോള്‍ ആ കഥകള്‍ അതായത് ഇതിഹാസ പുരാണങ്ങള്‍ സാധാരണ കഥ വായിച്ചു മനസ്സിലാക്കുന്നത് പോലെ എളുപ്പമല്ല --കഥയുടെ രൂപം ആണ് ഇതിഹാസ പുരാണങ്ങള്‍ അല്ലാതെ കഥയല്ല
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ