Dr sunil യാദവിന്‍റെ ചോദ്യങ്ങള്‍ക്കുള്ള മറുപടി
************************************************************************
8. ഹിന്ദുമതമനുസരിച്ച് ബഹുഭാര്യാത്വം നിഷിദ്ധമായിരിക്കെ ശ്രീരാമദേവന്‍റെ പിതാവ് മൂന്നു സ്ത്രീകളെ വിവാഹം ചെയ്തത് എന്തുകൊണ്ട്?
***********************************************************************
9. മഹാദേവനായ ശിവന് തന്‍റെ പുത്രന്‍റെ ശിരസ്സ് അറുത്ത് മാറ്റാമെങ്കില്‍, അതെ ശിരസ്സ് തിരിച്ച് തല്‍സ്ഥാനത്ത് പ്രതിഷ്ടിക്കാന്‍ കഴിയാതെ പോയത് എന്തുകൊണ്ട്? നിരപരാധിയായ ഒരാനക്കുട്ടിയുടെ തല വെട്ടിയെടുത്ത് ഗണേശന്റെ കഴുത്തില്‍ ഫിറ്റ് ചെയ്തത് എന്ത് ന്യായം? എങ്ങിനെയാണൊരു മനുഷ്യ ശരീരത്തില്‍ ഒരാനയുടെ ശിരസ്സ് ചേരുക?
****************************************************************************
10. ഹിന്ദുമതപ്രകാരം മാംസാഹാരം നിഷിദ്ധമാണെങ്കില്‍ എന്തിനാണ് രാമന്‍ സുവര്‍ണ്ണ മാനിനെ വേട്ടയാടാന്‍ പോയത്? ഒരു മാനിനെ കൊല്ലുന്നത് തെറ്റല്ലേ?
***********************************************************************************************************************************ഉത്തരം --8---ബഹുഭാര്യാത്വം hindu മത പ്രകാരം രാജാക്കന്മാര്‍ക്ക് നിഷിദ്ധം ആണ് എന്ന് ഏതു ഗ്രന്ഥത്തില്‍ ആണ് പറഞ്ഞിട്ടുള്ളത്? ബഹുഭാര്യാത്വത്ത്തിനു മതിയായ കാരണം ഇവിടെയുണ്ടല്ലോ ! പക്ഷെ രാമന്‍ മഹാവിഷ്ണുവിന്റെ അവതാരം ആണ് എന്ന് വിശ്വസിക്കുന്നവര്‍ക്ക് മാത്രമാണ് ഈ ഉത്തരം --അല്ലാത്തവര്‍ക്ക് ഇത് ചോദ്യം ചെയ്യാന്‍ അവകാശമേ ഇല്ല സാധാരണ മനുഷ്യന്‍ ആണെങ്കില്‍ പലതും ചെയ്തെന്നിരിക്കും --അത് ഇപ്പോളും നടക്കുന്നു തെറ്റാണെങ്കില്‍ ശിക്ഷിക്കുക അത്ര തന്നെ --മഹാവിഷ്ണുവിന്റെ ഒപ്പം പോരേണം അവയവങ്ങളും -അപ്പോള്‍ ശംഖിന്റെ അവതാരമായ ഭരതനും അനന്തന്റെ അവതാരമായ ലക്ഷ്മണനും ചക്രത്തിന്റെ അവതാരമായ ശത്രുഘ്നനും ഒരുമിച്ചു ജനിക്കണം എങ്കില്‍ ഒരു സ്ത്രീ മതിയോ? എന്നിട്ടും സുമിത്ര ഇരട്ട പ്രസവിച്ചു --സംഭവം രാവണ വധം ഉദ്ദേശിച്ചു --ഇവിടെ ദശരഥന്റെ ആവശ്യം പുത്രാ ലാഭം പക്ഷെ ഈശ്വര നിശ്ചയം അതിലൂടെ രാവണ വധം -അപ്പോള്‍ ആപദ് ധര്‍മ്മം ഉപയോഗിച്ചു ദശരഥന്‍ ആയ രാജാവിന് ഒന്നില്‍ കൂടുതല്‍ വിവാഹം കഴിക്കാം കാരണം മഹാവിഷ്ണുവിനും കലകള്‍ക്കും മനുഷ്യ രൂപം എടുക്കണം അത് കൊണ്ടാണ് രാജ ഗുരുക്കന്മാര്‍ പോലും അതില്‍ അധര്‍മ്മം കാണാത്തത് --
9--ശിവന്‍ പുത്രന്റെ ശിരസ്സ് അറുത്തു എന്ന് എതുവ്യാസന്‍ ആണ് എഴുതിയിട്ടുള്ളത്? താങ്കളുടെ മനസ്സില്‍ തോന്നുന്ന തോന്നിവാസങ്ങള്‍ക്ക് മറ്റുള്ളവര്‍ ഉത്തരം പറയണോ?
10--രാമായണം വായിച്ചിട്ടുണ്ടോ? അത് സുവര്‍ണ മാന്‍ ആയിരുന്നോ? മാരീചന്‍ എന്നാ അസുരന്‍ അല്ലെ? മാന്‍ രൂപത്തില്‍ കൊന്നപ്പോള്‍ യഥാര്‍ത്ഥ ശരീരം ആണല്ലോ കണ്ടത്? അപ്പോള്‍ അതാണോ ? ആ രാക്ഷസ രൂപം ആണോ രാമന്‍ ഭക്ഷിച്ചത്?
സുനില്‍ ഇത് അറിയാന്‍ വേണ്ടി ചോദിക്കുന്നതോ അതോ ഞങ്ങളെ പോലുള്ളവരെ ഒന്ന് കളിയാക്കാന്‍ വേണ്ടി ചോദിക്കുന്നതോ?
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ