2016, ഫെബ്രുവരി 21, ഞായറാഴ്‌ച

ഭഗവദ് ഗീതാപഠനം 27 2 ആം ദിവസം ആറാം അദ്ധ്യായം തിരിഞ്ഞുനോട്ടം ഭാഗം 4

ഭഗവദ് ഗീതാ പഠനം 27 2 ആം ദിവസം ആറാം അദ്ധ്യായം തിരിഞ്ഞു നോട്ടം ഭാഗം 4
    സർവ്വ ബാഹ്യമായ വിഷയങ്ങളിൽ നിന്നും മനസ്സിനെ വേർപെടുത്തി എല്ലാ ഇടത്തും അകത്തു.o പുറത്തും ഞാൻ തന്നെ എന്ന ബോധം ഉറച്ച വൻ യോഗിയാകുന്നു. ജീവാത്മാവായ ഞാൻ പരമാത്മാവായ ആഞാൻ തന്നെയാണ് എന്ന് ' ധരിച്ച് ആരാണോ എന്നെ എല്ലാ ഇടത്തും കാണുന്നത് അഥവാ ഈ ദൃശ്യപ്രപഞ്ചം എന്നിൽ നിന്ന് ഉദ്ഭവിച്ചതാണ് എന്ന് ആർ കരുതുന്നുവോ അവൻ എന്നേയുo ഞാൻ അവനേയും അറിയുന്നു
    അദ്വൈതം ആയ ഞാൻ തന്നെയാണ് ദ്വൈതവും വിശിഷ്ടാദ്വൈതവും ദ്വൈതാ ദ്വൈതവും എന്ന് മനസ്സിലാക്കിയവൻ യോഗിയാകുന്നു. അവൻ ബ്രഹ്മ സത്യം ജഗദ് മിഥ്യ എന്ന സത്യം ഉൾക്കൊണ്ടവൻ ആകുന്നു
      അകത്തും പുറത്തും ഞാൻ തന്നെ എന്ന് പറയുമ്പോൾ ഞാൻ അല്ല. തെ വേറെ ഒന്നും ഇല്ലെന്ന് പറയുമ്പോൾ ക്ഷേത്രസങ്കല്പത്തിൽ എന്താണ് അപാകത ? ഗീത വിഗ്രഹത്തിലൂടെയുള്ള പ്രാർത്ഥന അംഗീകരിക്കുന്നില്ല എന്ന് ചിലർ വാദിക്കുന്നതിന്റെ അർത്ഥം എന്ത്? ഒരു പുഴയിൽ എവിടെ വേണമെങ്കിലും കുളിക്കാമല്ലോ നമ്മുടെ സൗകര്യത്തിന് ചില സ്ഥാനങ്ങൾ നാം ഉണ്ടാക്കുന്നു എന്ന് വെച്ച് മറ്റു സ്ഥലങ്ങളിൽ കുളിച്ചാൽ ശുചിയാവില്ല എന്ന് പറയുന്നതിൽ എന്തർത്ഥം? എല്ലാ ഇടത്തും ഞാൻ തന്നെ എങ്കിൽ വിഗ്രഹത്തിലും ഞാൻ ഉണ്ടാകില്ലോ ചിന്തിക്കുക   നാളെ 7-ാം അദ്ധ്യായം തുടങ്ങുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ