ചോദ്യവും ഉത്തരവും
**********************
സര്‍ ഞാന്‍ സജീഷ് -പരപ്പനങ്ങാടി --ഇന്നലെ ഒരു മുസ ലിയാരുമായി കുറച്ചു നേരം ആധ്യാത്മിക കാര്യങ്ങള്‍ സംസാരിച്ചു --ഇശ്ലാം ദ്വൈതത്തില് വിശ്വസിക്കുന്നു അദ്വൈതം അവര്‍ അന്ഗീകരിക്കുന്നില്ല അത് യുക്തിയല്ലത്രേ ഇതിനു സാറിനു എന്ത് മറുപടിയാണ് ഉള്ളത്?
*****************************************************************************
മറുപടി
********
അവര്‍ ദ്വൈതത്ത്തില്‍ വിശ്വസിക്കട്ടെ പക്ഷെ അദ്വൈതം യുക്തി യല്ല എന്ന് പറയുന്നത് വിവരക്കേടാണ് --അദ്വൈതം ലക്ഷ്യമാണ് മാര്‍ഗ്ഗം ദ്വൈതം വിശിഷ്ടാദ്വൈതം എന്നിവയും --
സജീഷ് --ഇതൊക്കെ അയാള്‍ പറഞ്ഞു എന്നിട്ടും അദ്വൈതം തെറ്റ് ആണ് എന്നാണു അയാള്‍ പറയുന്നത് -
മറുപടി -- ബ്രഹ്മസത്യം ജഗദ് മിഥ്യ എന്നാ അദ്വൈത വചനം ഉള്‍ക്കൊള്ളാന്‍ മാത്രം വിവേകശാലികള്‍ പൊതുവേ കുറവാണ് ഭൌതിക നേട്ടങ്ങളില്‍ നോട്ടമിട്ടവര്‍ക്ക് അദ്വൈതം അംഗീകരിക്കാന്‍ കഴിയില്ല -ഒരു ഉദാഹരണത്തിലൂടെ വ്യക്തമാക്കാം --താങ്കളുടെ കയ്യില്‍ ഇപ്പോള്‍ പത്ത് ലക്ഷം രൂപയുണ്ട് എന്ന് കരുതുക --ഒന്ന് എന്ന സംഖ്യയെ ആധാരം ആക്കിയല്ലേ പത്ത് ലക്ഷം വന്നത്? ഒന്നില്ലെങ്കില്‍ പിന്നെ മറ്റൊന്നും ഇല്ല എന്ന് ഉറപ്പല്ലേ ഒന്ന് കഴിഞ്ഞല്ലേ രണ്ടു എന്ന് പറയാന്‍ പറ്റൂ അപ്പോള്‍ ഒന്നില്ലെങ്കില്‍ പിന്നെ ഒന്നും ഇല്ല മാത്രമല്ല ഒന്നേ ഉള്ളൂ രണ്ടു എന്ന് പറയുന്നത് --ഒന്ന് വീണ്ടും ഒന്ന് അപ്പോളാണ് രണ്ടു വരുന്നത് 100 എന്ന് പറയുമ്പോളും ലക്ഷം എന്ന് പറയുമ്പോളും ഈ ഒന്ന് മാത്രമേ സത്യമായിട്ടുള്ളൂ ശരിയല്ലേ? ഒന്നിനെ നിഷേധിച്ചു പത്ത് ആണ് ശരി എന്ന് പറയാന്‍ പറ്റുമോ?പത്ത് വരണം എങ്കില്‍ ഒന്ന് വീണ്ടും വീണ്ടും വന്നു കൊണ്ടേ ഇരിക്കണം അപ്പോളെ പത്താകൂ അപ്പോള്‍ ഒന്നേ ഇവിടെ യുള്ളൂ ബാക്കി യൊക്കെ ഒന്ന് എണ്ണം കൂടി അവര്ത്തി ക്കുമ്പോള്‍ തോന്നുന്ന ഒരു തോന്നല്‍ --ഭൌതിക വ്യവഹാരത്തില്‍ അതിനു വില കല്‍പ്പിക്കുന്നു എന്ന് മാത്രം
സജീഷ് --സാറ് പറഞ്ഞ ഉദാഹരണ ത്തിലൂടെ നോക്കുമ്പോള്‍ അദ്വൈതം --രണ്ടാല്ലാത്തത് --ഒന്ന് --ഇത് മാത്രമാണ് ശരി എന്ന് വരുന്നല്ലോ?
മറുപടി --തീര്‍ച്ചയായും ഒരിക്കലും നിഷേധിക്കാന്‍ പറ്റാത്തതാണ് അദ്വൈതം --പിന്നെ വിവരക്കേട് കൊണ്ട് പലതും വിളിച്ചു പറയാം എന്ന് മാത്രം --സൃഷ്ടിക്കു മുന്‍പും പ്രളയത്തിനു ശേഷവും ഒന്നേ ഉള്ളൂ അതിനിടയില്‍ പലതും കാണും എന്നാല്‍ അവയൊക്കെ ആ ഒന്നിന്റെ വിവിധ ഭാവങ്ങള്‍ ആണ്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ