ബ്രഹ്മം അഥവാ ഈശ്വരന്‍ എന്താണെന്ന് അറിയാന്‍ തുടങ്ങുമ്പോള്‍ *******
***************************************************************************
***യോഗം ധ്യാനം തപസ്സു എന്നിവയ്ക്ക് നാം ഒരര്‍ത്ഥം കല്‍പ്പിച്ചിട്ടുണ്ട് --എന്നാല്‍ ആ അര്‍ത്ഥ പരിധിക്കുള്ളില്‍ നില്‍ക്കുന്നതല്ല ഇതിന്റെയൊന്നും യഥാര്‍ത്ഥ ഭാവം --ഈശ്വര സാക്ഷാത്കാര ത്തിനു നിരവധി വഴികള്‍ ഋഷിമാര്‍ ഗ്രന്ഥങ്ങള്‍ മുഖാന്തിരം നമുക്ക് പറഞ്ഞു തന്നിട്ടുണ്ട് --എന്നാല്‍ ഈശ്വര സാക്ഷാത്കാരത്തിനുള്ള വഴികള്‍ ഇതിലും ഒതുങ്ങുന്നതല്ല --പക്ഷെ ഏതൊക്കെ വഴികളില്‍ കൂടി സഞ്ചരിച്ചാലും അവ യോഗത്തിന്‍റെ പരിധിയിലേക്ക് എത്തും
വിഷ്ണു ശിവന്‍ എന്നിവരുടെ രൂപം എങ്ങിനെ വന്നു എന്ന് കഴിഞ്ഞ ലേഖനങ്ങളില്‍ കൂടി വ്യക്തമാക്കി ഇത് മാത്രമാണ് ശരി എന്ന് പറയുന്നില്ല ഇതേപോലെ ഒരു ഗ്രന്ഥ ത്തിലും പറഞ്ഞിട്ടും ഇല്ല --എന്നാല്‍ വേദ ഇതിഹാസ പുരാണ ഉപനിഷത്തുക്കള്‍ പരിശോധിക്കുകയും പഠിക്കുകയും ചെയ്തപ്പോള്‍ എന്റെ മനസ്സില്‍ സൃഷ്ടിക്കപ്പെട്ട ഉദ്ഭവ രൂപമാണ് പറഞ്ഞത് ഇതില്‍ ഞാന്‍ സംതൃപ്തന്‍ ആണ് താനും ഞാന്‍ സംതൃപ്തന്‍ ആണെങ്കില്‍ പരമാത്മാവിനു സംത്രുപ്തമാണ് എന്ന് ഉറപ്പാണ് പരമാത്മാവിന് സംതൃപ്തി ഉണ്ടെങ്കിലെ ജീവാത്മാവിന് സംതൃപ്തി ഉണ്ടാകൂ --പറഞ്ഞത് ഒരാള്‍ക്കെങ്കിലും ശരിയാണ് എന്ന് തോന്നിയാല്‍ അതിനര്‍ത്ഥം ശരിയായ വീക്ഷണം ആണ് ഇത് എന്ന് തന്നെയാണ് --കാരണം അയാളുടെ ഉള്ളിലും കുടി കൊള്ളുന്നത് അതെ ആത്മാവ് തന്നെ മാത്രമല്ല മുന്വിധിയോടെ അല്ലല്ലോ ഇതൊന്നും കാണുന്നത് --നിരീശ്വര വാദി കള്‍ക്ക് മാത്രമാണ് ഇതൊന്നും ഉള്‍ക്കൊള്ളാന്‍ കഴിയാ ത്തത് അതിനു കാരണം അവര്‍ക്കൊക്കെ ഒരു മുന്‍ വിധി ഉണ്ട് എന്നതാണ് അതെ സമയം പഠിക്കാന്‍ ആഗ്രഹിക്കുന്ന ഒരുവന് ഇത് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞാല്‍ അത് പരമാത്മാവ് ഉള്‍ക്കൊന്ദത്തിനു തുല്യം ആണ്
*****നമ്മുടെ ഇന്ദ്രിയങ്ങളില്‍ നാസികക്ക് ഒരു പ്രത്യേകതയുണ്ട് --അന്തരീക്ഷത്തില്‍ ധാരാളം വാതകങ്ങള്‍ ഉണ്ട് പക്ഷെ നാസിക ആവശ്യമുള്ള പ്രാണവായു മാത്രമേ വലി ച്ചെടുക്കുന്നുള്ളൂ --ആയതിനാല്‍ സത്തായ വായു മാത്രമേ അതിനു മുന്നില്‍ ഉള്ളൂ അതിന്റെ പ്രതീകമായി സത്തായതിനെ കാണുന്നവന്‍ അഥവാ സത്തായതിനെ മാത്രം സൃഷ്ടിച്ചവന്‍ എന്നാ അര്‍ത്ഥത്തില്‍ നീണ്ട നാസിക കൊടുത്തു --നല്ലത് മാത്രമേ അതായത് നേരായത് മാത്രമേ ശ്രദ്ധിക്കൂ എല്ലാം കാണുന്നു പക്ഷെ ശ്രദ്ധ നേരായ തില്‍ മാത്രം അതിന്റെ പ്രതീകമായി നീണ്ട മൂക്കിന്റെ ഇരുവശത്തും രണ്ടു കണ്ണുകള്‍ നല്‍കി --ഈശ്വരന്‍ വിഘ്നങ്ങള്‍ നീക്കുന്നവന്‍ ആകയാല്‍ വിഘ്നം ഇല്ലാതാക്കണം എങ്കില്‍ തുരന്നു ഇല്ലാതാക്കണം അതിന്റെ പ്രതീകമായി എലിയെ വാഹനമാക്കി --സര്‍വ്വ ഗണങ്ങള്‍ക്കും അധിപന്‍ ആണ് ഈശ്വരന്‍ അതിനാല്‍ ഗണപതി എന്നാ പേര് നല്‍കി --സദാ സമയത്തും ഹരിയെ ധ്യാനിച്ച് ഇരിക്കുന്നതിനാല്‍ ലഹരിയില്‍ ആണ് --അപ്പോള്‍ ഗണപതിയെ നയിക്കുന്നത് പരബ്രഹ്മ ചിന്തയും എല്ലാം തുരന്നു നിശ്ശേഷം വിഘ്നങ്ങള്‍ തീര്‍ക്കുന്ന സ്വഭാവവും ആണ് അതിനാല്‍ ഗണപതിയുടെ വാഹനം എലി എന്ന് പറയുന്നു --എലി എന്നതിന് ലഹരി എന്നൊരര്‍ത്ഥം ഉണ്ട് --സിദ്ധി ബുദ്ധി എന്നെ രണ്ടു ഭാര്യമാര്‍ അതിന്‍റെ പ്രതീകം ആയി രണ്ടു കൊമ്പുകള്‍ --ഈ പ്രപഞ്ചം മുഴുവനും സൂഷ്മരൂപത്ത്തില്‍ ബ്രഹ്മത്തില്‍ അടങ്ങിയിരുന്നവ ആയിരുന്നു അതിനാല്‍ എല്ലാം ഉള്‍ക്കൊള്ളാന്‍ പാകത്തില്‍ വലിയ കുക്ഷി അഥവാ ഉദരം കൊടുത്തു --ഗണപതി ലംബോദരന്‍ ആണ് പരബ്രഹ്മ ചിന്ത എന്ന് ഇവിടെ പറഞ്ഞത് സ്വയം ആനന്ദിച്ചു രസിക്കുക എന്നാ അര്‍ത്ഥത്തില്‍ ആണ് -- ഗണ പതിയുടെ വര്‍ണന തുടരും
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ