ഈശാവാസ്യോപ നിഷത്ത് --പതിനെട്ടാം ദിവസം --മന്ത്രം --18--തിയ്യതി --3/6/2015
*******************************************************************************************
ആഗ്നേ നയ സുപഥാ രായേആസ്മാന്‍
വിശ്വാനി ദേവ വയുനാനിവിദ്വാന്‍ !
യുയോധ്യസ്മത് ജുഹുരാണമേനോ
ഭുയിഷ്ഠാം തേ നമ ഉക്തിം വിധേമഃ
**************************************************************************************
അല്ലയോ അഗ്നിഭാഗവാനെ എല്ലാ കര്‍മ്മങ്ങളും ജ്നാനങ്ങളും അറിയുന്ന അങ്ങ് ഞങ്ങളെ കര്‍മ്മ ഫലം അനുഭവിക്കുന്നതിനായി ശോഭനമായ വഴിയിലൂടെ നയിച്ചാലും ഞങ്ങളില്‍ നിന്ന് പാപത്തെ വേര്‍ പെടുത്തി അതിനെ നശിപ്പിച്ചാലും അങ്ങക്ക് അനേകം നമസ്കാര വചനങ്ങള്‍ ചൊല്ലാം ----അഗ്നിഭാഗവാനെ അങ്ങ് ഞങ്ങളെ ശ്രേഷ്ഠ മാര്‍ഗ്ഗത്തിലൂടെ പരബ്രഹ്മത്തെ സേവിക്കാന്‍ ഇട നല്‍കുക എല്ലാറ്റിനും അങ്ങ് സാക്ഷി ആണല്ലോ ഞങ്ങളുടെ മാര്‍ഗ്ഗത്തില്‍ പ്രതിബന്ധമായി നില്‍ക്കുന്ന പാപങ്ങളെ നശിപ്പിച്ചാലും അങ്ങക്ക് വീണ്ടും വീണ്ടും നമസ്കാരം
******************************************************************************************
വ്യാഖ്യാനം
****************
ഇവിടെ അഗ്നി ഭഗവാനെ എന്ന് സംബോധന ചെയ്തത് --അല്ലയോ പരമാത്മാവേ,അല്ലെങ്കില്‍ ഈശ്വരാ എന്നാ അര്‍ത്ഥത്തില്‍ ആണ്.പുരാണ കഥകളില്‍ കാണുന്ന അഗ്നി ദേവനെയോ അല്ലെങ്കില്‍ നാം ഉപയോഗിക്കുന്ന അഗ്നിയെ ഉദ്ദേശിച്ചോ അല്ല.---ഇത് അധികം പേരും മനസ്സിലാക്കിയിട്ടില്ല എന്ന് തോന്നുന്നു.എല്ലാം അറിയുന്നവനായ ഈശ്വരാ ചെയ്ത നല്ല കര്‍മ്മങ്ങളുടെ ഫലത്തെ അനുഭവിക്കാന്‍ അനുഗ്രഹിക്കേണമേ എന്ന് പ്രാര്‍ഥിക്കുന്നതിനോടോപ്പം ഞങ്ങളില്‍ അകപ്പെട്ടിട്ടുള്ള പാപ സഞ്ചയത്തെ ഞങ്ങളില്‍ നിന്നും എടുത്ത് മാറ്റി ആ പാപ സമൂഹത്തെ നശിപ്പിക്കണം എന്നും പറയുന്നു. അതായത് അറിഞ്ഞു കൊണ്ട് പാപം ചെയ്യില്ലെന്നും അങ്ങിനെ ആണെങ്കില്‍ ശിക്ഷ അനുഭവിക്കാന്‍ തെയ്യാര്‍ ആണെന്നും ഇത് അറിയാതെ ചെയ്തു പോയതാണ് അതിനാല്‍ ശിക്ഷ നല്‍കാതെ ആ പാപത്തെ ഞങ്ങളില്‍ നിന്നും എടുത്തു മാറ്റി നശിപ്പിക്കണം എന്ന് ആന്തരികമായ അര്‍ഥം.എന്നും സത്തായ കര്‍മ്മങ്ങള്‍ ചെയ്യുവാന്‍ ഞങ്ങളെ അനുഗ്രഹിക്കണം അതിനായി അങ്ങയെ വീണ്ടും വീണ്ടും നമിക്കുന്നു ---ഒരു യഥാര്‍ത്ഥ പ്രാര്‍ത്ഥന എങ്ങിനെ എന്ന് കാണിച്ചു തരുന്നു. പ്രാര്തിക്കുമ്പോള്‍ ഒന്നും ആവശ്യപ്പെടരുത് എന്ന് പറയാറുണ്ട്. പക്ഷെ ഈ ആവശ്യം ന്യായവും യുക്തവും ആണ്.--തെറ്റ് ചെയ്യാന്‍ ആഗ്രഹമില്ല --അപ്പോള്‍ അതൊരിക്കലും സംഭവിക്കാതെ നോക്കേണമേ -- എന്ന് പറയുന്നത് സകാമ പ്രാര്‍ത്ഥന അല്ല--ഏതായാലും ഒരു കര്‍മ്മം ചെയ്‌താല്‍ ഫലം ഉണ്ട് അപ്പോള്‍ അത് ലഭിക്കട്ടെ അതിനു അനുഗ്രഹിക്കണം അതിനു വിഘാതമായി നില്‍ക്കുന്ന വല്ല പാപ സഞ്ചയവും ഉണ്ടെങ്കില്‍ അതിനെ വേര്‍ പെടുത്തി നശിപ്പിക്കണം -- എന്നും പറയുമ്പോള്‍ ഇതിലും സകാമം ഇല്ല --ഒരു ജീവാത്മാവ് ഭഗവാനോട് അഭ്യര്‍ത്ഥിക്കുന്നതു ഇങ്ങിനെ ആകണം എന്നും ഒരു ധ്വനി ഉണ്ട്
ഈശാ വാസ്യോപ നിഷത്ത് ഇവിടെ സമാപിക്കുന്നു --തുടര്‍ന്ന് ഒരു തിരിഞ്ഞു നോട്ടം നാളെ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ