ശങ്കര ദർശനത്തിൽ ഇസ്ലാമിന്റെ സ്വാധീനമോ?
Dr താരാ ചന്ദ് 1 nfluene of Islamon Indan Culture എന്ന ഗ്രന്ഥത്തിൽ ശങ്കര ദർശനത്തിൽ ഇസ് ലാമിന്റെ സ്വാധീനം ഉണ്ടെന്ന് പറഞ്ഞിരിക്കുന്നു സത്യമാണെങ്കിൽ അതിൽ പ്രതിഷേധം ഒന്നും ഇല്ല. പക്ഷെ അസത്യമാണെങ്കിലോ അതിനെ എതിർക്കേണ്ടേ? ഇവിടെ ശങ്കരന്റ കാലഘട്ടം ആരും ഗൗരവമായി എടുക്കന്നില്ല BC 507 ആണ് ജഗദ് ഗുരുവിന്റെ കാലഘട്ടം എന്ന് വ്യക്തമായി ചിൽ സുഖയതി (ജഗദ് ഗുരുവിന്റെ ശിഷ്യൻ ) തന്റെ ബൃഹത് ശങ്കരവിജയം എന്ന കൃതിയിൽ വ്യക്തമാക്കിയിട്ടുണ്ടു് സർവശ്രീ സഖ്യാനന്ദ സരസ്വതികൾ തന്റെ - കലികാലാവലോകനം - എന്ന ഗ്രന്ഥത്തിലും ഇതിനെ സാധുകരിക്കുന്നു ഒരു പക്ഷെ ജഗദ് ഗുരുവിന്റെ ദർശനങ്ങൾ വല്ല പ്രകാരവും നഷ്ടപ്പെട്ട് അവ പുനർജനിപ്പിച്ചത് കാലടി ശങ്കരാചാര്യർ ആയിരിക്കാം ആയതിനാൽ ആയിരിക്കണം കാലടി ശങ്കരാചാര്യരെ ജഗദ് ഗുരുവായി കാണാൻ കാരണം ജഗദ് ഗുരുവിന്റെ 36 ആം തലമുറയാണ് കാലടി ശങ്കരാചാര്യർ എന്ന് കലികാലാവലോകനം പറയുന്നു അപ്പോൾ കൃസ്തുവിന് മുമ്പ് ജനിച്ച ശങ്കര ദർശനത്തിൽ കൃസ്തുവിന് ശേഷം ഉദയം കൊണ്ട ഇസ്ലാം എങ്ങിനെയാണ് സ്വാധീനിക്കുക? നേരേ തിരിച്ചല്ലേ വന്നിട്ടുണ്ടാവുക? ശങ്കര ദർശനം ഇസ്ലാമിൽ കാണുന്നു എന്ന് വെച്ചാൽ ഖുറാനിൽ പറയുന്നതോ പ്രവാചകൻ പറഞ്ഞതോ ആയ കാര്യങ്ങൾ ജഗദ് ഗുരു നേരത്തെ ദർശിച്ചിരുന്നു എന്നല്ലേ അതിനർത്ഥം? 36 ശങ്കരാചാര്യ ൻമാരുടെയും കഥയും കൃതികളൂം കൂട്ടിക്കുഴച്ച് കാലടി ശങ്കരാചാര്യരിൽ ആരോപിച്ചിരിക്കു വിദേശിക ളു ടെ കരവിരുത് അതിന് കനത്ത വില കൊടുക്കേണ്ടി വരുന്നത് ഹൈന്ദവ സമൂഹത്തിനും - ചിന്തിക്കുക
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ