2016, ഫെബ്രുവരി 29, തിങ്കളാഴ്‌ച

ഭഗവദ് ഗീതാപഠനം - 280 ആം ദിവസം അദ്ധ്യായം 7 ജ്ഞാനവിജ്ഞാന യോഗം ശ്ലോകം 13 Date 29/2/2016

ത്രിഭിർഗുണമയൈർ ഭാവൈ: ഏ ഭി: സർവ്വമിദം ജഗത്
മോഹിതം നാഭിജാനാതി മാമേഭ്യ: പരമ വ്യയം
അർത്ഥം
ഈ ത്രിഗുണ ഭാവങ്ങളാൽ ഈ എല്ലാ ലോകവും മോഹിതമായിരിക്കുന്നു അതിനാൽ ഇവയ്ക്ക് അതീതനും അവ്യയനു 'മായ എന്നെ അറിയൂന്നില്ല
വിശദീകരണം
    മനുഷ്യനെ മോഹിപ്പിക്കുന്ന ഘടകങ്ങൾ ത്രിഗുണങ്ങൾ ചേർന്നതാണ് സത്വഗുണം രജോഗുണം തമോഗുണം ഇവയാണ് ത്രിഗുണങ്ങൾ പഞ്ചഭൂതാത്മകമായ ഈ പ്രപഞ്ചത്തിൽ ത്രിഗുണങ്ങൾ ചേരുമ്പോൾ മനുഷ്യനെ മോഹിപ്പിക്കുവാനുള്ള വസ്തുവായി മാറുന്നു അവയിൽ ഭ്രമിച്ചു പോയാൽ പിന്നെ അതീതനായ എന്നെ കുറിച്ച് ചിന്തിക്കുവാൻ മനുഷ്യൻ തയ്യാറല്ല ഊഹരണം സുന്ദരിയായ ഒരു സ്ത്രീയുമായി ശൃംഗാര ഭാവത്തോടെ
സംസാരിച്ച് നിൽക്കുന്ന ഒരു പുരുഷനോടു് വിളിച്ച് ധർമ്മ ശാസ്ത്ര ഗ്രന്ഥങ്ങളെ കുറിച്ചോ ഭക്തിയെ കുറിച്ചോ സംസാരിക്കാൻ വിളിച്ചു നോക്കു അയാൾ കോ പീഷ് oനും അസ്വസ്ഥനും ആയി മാറുന്നത് കാണാം അയാൾ മോഹിച്ച ആ സ്ത്രീയിൽ നിന്നും മനസ്സിനെ വേർപെടുത്തി ഈശ്വര കാര്യത്തിൽ ശ്രദ്ധിക്കാൻ അയാൾക്ക് കഴിയുന്നില്ല അതിനാൽ എന്നെ അറിയുവാനോ സ്മരീക്കുവാനോ അയാൾക്ക്‌ കഴിയുന്നില്ല - ഇങ്ങനെയാണ് ത്രിഗുണാത്മകമായ ഈ ലോകം ഏവരേയും മോഹിത മനസ് കരാക്കുന്നത്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ