2016, ഫെബ്രുവരി 5, വെള്ളിയാഴ്‌ച

SRI SRI RAVISANKAR"POST







SRI SRI RAVI SHANKAR 
***********************
HOMOSEXUALITY HAS  NEVER BEEN  CONSIDERED  A CRIME  IN  HINDU CULTURE><IN  FACT LORD  AYYAPPA WAS BORN  OF HARI-_HARA(VISHNU&SIVA)  ????SEC 377
*******************************************************************************
*****ശ്രീ ശ്രീ രവി ശങ്കറിന്‍റെ  തായി  വന്ന ഈ പോസ്റ്റ്‌  ഒരു ഗ്രൂപ്പില്‍  കണ്ടതാണ്  അത്  ശ്രീവത്സം  എന്ന പേജില്‍  ഞാന്‍ ഷയര്‍  ചെയ്തിട്ടുണ്ട്  ആവശ്യമുള്ളവര്‍  അത് നോക്കുക 
**************************************************************************
മറുപടി 
********
ജ്ഞാനിയായ  യോഗാചാര്യന്‍  ഇങ്ങിനെ  പറഞ്ഞു എന്ന്  വിശ്വസിക്കാന്‍ പറ്റില്ല --ഏതോ  വിവരദോഷിയായ  സെമിസ്റിക് മത്തവിഭാഗത്ത്തില്‍  പെട്ടവനോ,നിരീശ്വരവാദിയോ  ആയ  ഏതെങ്കിലും  ഒരുവന്‍  ഹൈന്ദവ  വിശ്വാസങ്ങളെ  കരുതിക്കൂട്ടി  അപമാനിക്കാന്‍  ശ്ര്മിച്ചതാകാനെ  വഴിയുള്ളൂ വിവര  ദോഷിയാണ്  എഴുതിയവന്‍  എന്നുള്ളതിന്  തെളിവുകള്‍  താഴെ ചേര്‍ക്കുന്നു 
1 --വസുധൈവ കുടുംബകം  അതായത്  ഭൂമി ഒരു  കുടുംബമാണ്  ആ  കുടുംബത്തിലെ ഓരോ അംഗങ്ങളും  --ലോകാ സമസ്താ സുഖിനോ  ഭവന്തു  എന്ന വാക്യം ലക്ഷ്യമാക്കി  പ്രവര്‍ത്തിക്കണം  അതിനു  ആധാരമായതും ഈശ്വര നിര്‍മ്മിതവും  ആയ  നിയമങ്ങളെ  ആണ് സനാതന ധര്‍മ്മം  എന്ന് പറയുന്നത് --ഇത് തികച്ചും ശാസ്ത്ര നിബദ്ധവും പ്രകൃതി  നിയമവും ഉള്‍പ്പെട്ടതാണ് 

2--സനാതന ധര്‍മ്മം  ഒരിക്കലും  പുരു  ഷാര്‍ത്ഥങ്ങളില്‍ കാമത്തിനും അര്‍ത്ഥ ത്തിനും  പ്രാധാന്യം  നല്‍കിയിട്ടില്ല  ധര്‍മ്മത്തിനും  മോക്ഷത്തിനും ആണ്  പ്രാധാന്യം  നല്‍കിയിട്ടുള്ളത് 

3--മഹാവിഷ്ണു ധാരാളം  അവതാരങ്ങള്‍  എടുത്തിട്ടുണ്ട് അതില്‍ പ്രധാനപ്പെട്ട പത്ത്  അവതാരങ്ങള്‍  ആണ് എടുത്തു കാട്ടിയിട്ടുള്ളത് ആ പ്രാധാന്യം  വഴിയെ  പോസ്റ്റ്‌ ആയി ഇടാം --അപ്പോള്‍ ഭഗവാന്‍ എടുത്ത  അവതാരങ്ങളില്‍ ഒന്ന് സ്ത്രീ ആണ്  അതാണ്‌  മോഹിനി --ആ മോഹിനിയുടെ  പുത്രന്‍  ആണ് ശാസ്താവ്  എന്ന അയ്യപ്പന്‍   അഥവാ മണികണ്ഠന്‍

4--സ്വവര്‍ഗ്ഗ രതി കാമത്തിന് വേണ്ടി മാത്രം  ചിലര്‍ ഉപയോഗിക്കുന്നതാണ്  --ഇത് പ്രകൃതി വിരുദ്ധവും വ്യഭിചാരവും  ആണ് --ഒരു സ്ത്രീയില്‍ സമര്‍പ്പിക്കേണ്ട ബീജം വകമാറ്റി ഒരു പുരുഷനില്‍ കൂടി  പാഴാക്കി  കളയുന്നതിനാല്‍ വ്യതിചലിച്ചു  ആചരിച്ചതിനാല്‍  വ്യഭിചാരം  ആകുന്നു അത് ഒരിക്കലും ഭാരതീയ  സനാതന ധര്‍മ്മത്തില്‍ പെട്ടതല്ല 

5-മോഹിനി സുതനെ അയ്യപ്പാ  എന്നാണു ശരണം വിളി --വിഷ്ണുമായയില്‍ പിറന്ന ജിഷ്ണു രക്ഷകാ  എന്നാണു ഭക്തിഗാനങ്ങളില്‍  അല്ലാതെ വിഷ്ണുവില്‍ പിറന്ന  എന്നല്ല 

6--സ്വവര്‍ഗ്ഗ രതിയില്‍ ഒരിക്കലും  കുട്ടികള്‍  ഉണ്ടാകില്ല എന്ന് ഏതൊരു  മന്ദ ബുദ്ധി ക്കും  അറിയാം  അതിനാല്‍ തന്നെ ഈ പോസ്റ്റ്‌ രവിശങ്കര്‍ പറഞ്ഞതല്ല 

7--ഭാഗവാന്‍  പരമശിവനും  മഹാവിഷ്ണുവും മനസ്സ് കൊണ്ട് തീരുമാനിച്ചു ഒരു ധര്‍മ്മ ശാസ്താവ്  വേണം എന്ന് --അല്ലാതെ ഇവിടെ മോഹിനിയും ശിവനും ശാരീരിക ബന്ധം ഒന്നും  നടന്നിട്ടില്ല  ഈശ്വരന് സൃഷ്ടി നടത്താന്‍ മനുഷ്യന്റേതു പോലുള്ള കര്‍മ്മങ്ങള്‍  ആവശ്യമില്ല --ഇനി അങ്ങിനെ  നടന്നു എന്ന് ചില താല്‍പ്പര കക്ഷികള്‍  പറഞ്ഞാല്‍ തന്നെ  മോഹിനി സ്ത്രീയാണ് --ഇവിടെ എവിടെ സ്വവര്‍ഗ്ഗ രതി?

8--ശ്രീരാമന്‍  മഹാവിഷ്ണുവിന്റെ  അവതാരമാണ്  വിഷ്ണു സഹസ്ര നാമങ്ങള്‍ ചൊല്ലി ശ്രീരാമനെ ഭാജിക്കാ റും ഉണ്ട്  എന്ന് വെച്ച് രാമായണ ക്വിസ് മത്സരത്തില്‍  രാവണനെ  വധിച്ചത് ആരാണ്  എന്ന് ചോദിച്ചാല്‍  മഹാവിഷ്ണു എന്ന് മറുപടി പറഞ്ഞാല്‍  മാര്‍ക്ക് കൊടുക്കുമോ? ശ്രീരാമന്‍  എന്ന് തന്നെ പറയേണ്ടേ?  അതെ പോലെ വിഷ്ണു അവതരിച്ചതാണ്‌  മോഹിനി എന്നുവെച്ചു മോഹിനി പ്രസവിച്ചതാണ് ശാസ്താവിനെ  അത് വിഷ്ണു പ്രസവിച്ചതാണ്  എന്ന് പറയാന്‍  പറ്റുമോ?

9--അപ്പോള്‍ ശിവന് മോഹിനിയില്‍ പിറന്ന അയ്യപ്പന്‍റെ കഥയില്‍ എവോടെയാണ്  സ്വവര്‍ഗ്ഗ രതി നടന്നിട്ടുള്ളത്?

10--അതാണ്‌  ഒരു  വിവര ദോഷിയുടെ ജല്ല്പ്നം  ആണ് ഈ പോസ്റ്റ്‌ എന്ന് പറയുന്നത് 
ഇനി അഥവാ രവിശങ്കറിന്റെ പോസ്റ്റ്‌ തന്നെ  ആണെങ്കിലോ?--ശംഭോ മഹാദേവാ   അത്രയേ പറയാനുള്ളൂ ---എല്ലാവരും ധരിച്ചു വെച്ചിരിക്കുന്നത് വിഷ്ണു പെണ്‍വേഷം കെട്ടി  എന്നാണു  അതായത് നപുംസകം പോലെ -കണ്ടാല്‍ സ്ത്രീ എന്ന് തോന്നും ജനനേന്ദ്രിയം പുരുഷന്‍റെ തും --അങ്ങിനെയല്ല  മോഹിനി   ഭഗവാന്‍റെ  ഉത്തമയായ  സ്ത്രീ അവതാരം ആണ്  അതായത് പരിപൂര്‍ണ  സ്ത്രീ ആണെന്ന് സാരം 

1 അഭിപ്രായം: