മഹാഭാരതത്തിലെ കഥാപാത്രങ്ങള്‍ 2-കര്‍ണന്‍ --ഭാഗം -4
********************************************************
** മൂലരൂപം ജയ എന്ന ഇതിഹാസമാണ് അതിന്‍റെ വികസിത രൂപമാണ് മഹാഭാരതം --ആ മഹാഭാരതത്തിന്റെ ഒറിജിനല്‍ പതിപ്പാണ് ഇന്ന് കിട്ടുന്നത് എന്ന് വിശ്വസിക്കാന്‍ പ്രയാസം --അപ്പോള്‍ കഥാപാത്രങ്ങളുടെ വര്‍ണനകളില്‍ നിന്ന് പാത്രത്തെ മനസ്സിലാക്കി പലതും അനുമാനം നടത്തി വേണം നമുക്ക് സംഭവം മനസ്സിലാക്കാന്‍ -ആയതിനാല്‍ ഇന്ന് കാണുന്ന മഹാഭാരതത്തിലെ കാലപ്രമാണമോ സംഭാഷണങ്ങളോ അതെപടി വിശ്വസിക്കുന്നതില്‍ യുക്തിയില്ല --മഹാഭാരതം ഇംഗ്ലീഷ് ലേക്ക് തര്‍ജ്ജമ ചെയ്യുകയും അത് വീണ്ടും സംസ്ക്രുതത്ത്തിലേക്ക് തര്‍ജ്ജമ ചെയ്യുകയും ചെയ്തു അതിന്‍റെ പ്രതിയാണ് ഇപ്പോള്‍ നമ്മുടെ മുന്നില ഉള്ളത്
*****കൌരവരുടെ ജനനം ഒരു കെട്ടുകഥ ആണെന്ന് വിശ്വസിക്കാനാണ് ഇന്ന് കൂടുതല്‍ പേര്‍ക്കും താല്‍പ്പര്യം എന്നാല്‍ ആധുനികമായ ഒരു ശാസ്ത്രം അതില്‍ കാണുന്നു --ഇന്ന് ക്ലോണിംഗ്,ടെസ്റ്റ് ട്യൂബ് ശിശു എന്നിങ്ങനെ ഉണ്ടെങ്കിലും വ്യാസന്‍ ചെയ്ത ആ ആധുനിക ശാസ്ത്രം ഇന്നും നമുക്ക് അന്യമാണ് എന്നതാണ് സത്യം --കൌരവര്‍ എന്ന് അറിയപ്പെടുന്ന ധൃത രാഷ്ട്ര രുടെ മക്കളും പാണ്ഡു മരിച്ചപ്പോള്‍ ഹസ്തിന പുരിയില്‍ എത്തിപ്പെട്ട പാണ്ഡവരും ആദ്യമേ തന്നെ മാനസികമായി വലിയ പോരുത്ത ത്തില്‍ ആയിരുന്നില്ല -- കഥകള്‍ കേട്ടറിഞ്ഞ ദുര്യോധനന് ഈ രാജ്യത്തിനു കാട്ടില്‍ നിന്ന് വന്നവരും അവകാശികള്‍ ആണ് എന്നു അറിഞ്ഞപ്പോള്‍ മാനസികമായി സുഖം തോന്നിയില്ല --മാത്രമല്ല യുധീഷ്ടിരന് ദുര്യോധനനെ ക്കാള്‍ മൂപ്പും ഉണ്ടായിരുന്നു-രാജ്യം ശരിക്കും യുധീഷ്ടിരന് അവകാശം ഉള്ളതാണ് എന്നാ ബോധം കുട്ടികളെ തമ്മില്‍ അകറ്റാന്‍ കാരണമായി --ഭര്‍ത്താവ് അന്ധനായതിനാല്‍ തനിക്കും കാഴ്ച വേണ്ട എന്ന് ഗാന്ധാരി തീരുമാനിച്ചപ്പോള്‍ അച്ഛനും അമ്മയും അന്ധരായി തീര്‍ന്നപ്പോള്‍ കുട്ടികളെ നേരായ വഴിക്ക് തിരിച്ചു വിടാനുള്ള മാര്‍ഗ്ഗം അടയുകയായിരുന്നു ---ഗാന്ധാരി കണ്ണ് മൂടിക്കെട്ടി ആയിരുന്നില്ല പാതിവ്രത്യം അനുഷ്ടിക്കേണ്ടത് മറി ച്ചു തന്‍റെ കണ്ണിലൂടെ ഭര്‍ത്താവിനു കാഴ്ച നല്‍കുകയായിരുന്നു വേണ്ടിയിരുന്നത് എന്നാ വാദം പ്രബലമാണ് കൃഷ്ണന്‍റെ ചില വാക്കുകള്‍ ഇതിനെ സാധൂകരിക്കുന്നു --ഈ അവസരത്തില്‍ ഹസ്തിന പുരിയില്‍ എത്തിപ്പെട്ട ദ്രോണാചാര്യര്‍ കുട്ടികളുടെ ഗുരുനാഥന്‍ ആയിത്തീര്‍ന്നു --കുട്ടികളുടെ സമര്‍പ്പണ ബുദ്ധി പരീക്ഷിക്കാന്‍ ആചാര്യന്‍ ആദ്യമേ കുട്ടികളോട് പറഞ്ഞത് --ഞാന്‍ ഒരു കാര്യം പറഞ്ഞാല്‍ ആര് അത് ചെയ്യും? --എന്നായിരുന്നു- എല്ലാവരും ഏതു കാര്യം എന്ന് ചിന്തിച്ചിരിക്കുമ്പോള്‍ അര്‍ജ്ജുനന്‍ ആണ് ഞാന്‍ അത് ചെയ്യും അതെന്തായാലും --എന്ന് ദൃഡമായി പറഞ്ഞത്-
ദിവ്യയുധങ്ങള്‍ പഠിപ്പിക്കാന്‍ പറ്റിയ ശിഷ്യന്‍ അര്‍ജ്ജുനന്‍ മാത്രമേയുള്ളൂ എന്ന് ദ്രോണര്‍ക്കു ബോധ്യമായി അതിനാല്‍ ആണ് --ഞാന്‍ നിന്നെ ഏറ്റവും വലിയവന്‍ ആക്കാം എന്ന് ദ്രോണര്‍ പറഞ്ഞത് അതായത് സമര്‍പ്പണ ബുദ്ധി ഉള്ള ഒരുവനെ ലോകത്തില്‍ വെച്ച് ഏറ്റവും വലിയവന്‍ ആകാന്‍ പറ്റൂ എന്ന് സാരം -മറ്റു ശിഷ്യന്മാരോട് സ്നേഹം ഇല്ല എന്നാ ഒരു അര്‍ത്ഥം ഇതിലില്ല --ഈ കാലഘട്ടത്തില്‍ ആണ് കര്‍ണന്‍ ആയോധന വിദ്യാഭ്യാസത്തിനായി ഹസ്തിനപുരിയില്‍ എത്തുന്നത് --തുടരും
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ