2016, ഫെബ്രുവരി 2, ചൊവ്വാഴ്ച

ജന്വേഷനത്ത്തിന്റെ വഴികള്‍ --ജയയും മഹാഭാരതവും






അന്വേഷണത്തിന്‍റെ വഴികള്‍ 
******************************
സര്‍ ഞാന്‍ രാധിക  ചിറ്റൂര്‍ മലയാളം M A  വിദ്യാര്‍ത്ഥി--മഹാഭാരതത്തെ കുറിച്ചുള്ള  പഠനത്തില്‍  ഒരു സംശയം  ജയ  എന്ന ഇതിഹാസവും  മഹാഭാരതവും  തമ്മിലുള്ള ബന്ധത്തെ പറ്റി പല അഭിപ്രായങ്ങളും ഉണ്ട്  സാറിന്‍റെ വിലയേറിയ  അഭിപ്രായം ആരായുന്നു 
***********************************************************************************പല ഗ്രന്ഥങ്ങളും  പഠനങ്ങളും  പരിശോധിച്ചതില്‍ നിന്ന് ഞാന്‍ പഠിച്ച  കാര്യം ഇവിടെ പറയാം  എല്ലാവര്ക്കും  അത് സ്വീകാര്യമായിക്കോ ളണം എന്നില്ല --എങ്കിലും പറയാം  ഞാന്‍ പ്രഭാഷണങ്ങളില്‍ പറയുന്നത് ഇതാണ് 
****വ്യാസന്‍ 8800  കാരികകളില്‍ ജയ എന്ന ഇതിഹാസം എഴുതി --സൂക്തങ്ങളെ  അനുഷ്ടുപ്പ് വൃത്തത്തില്‍  നിബന്ധിച്ചതിനെ  ആണ് കാരിക  എന്ന് പറയുന്നത് --കടപയാദി സംഖ്യ അനുസരിച്ച് ജയ എന്നതിന് 1 8  എന്ന അര്‍ത്ഥം ആണ് --എന്താണ്  കടപയാദി സംഖ്യ?
***1*********1**2**3***4***5**6**7**8**9****0
കാദിനവ ---ക-ഖ -ഗ  -ഘ  ങ-ച -ഛ ജ ഝ--ഞ

ടാദിനവ ------ട--ഠ---ഡ--ഢ-ണ-ത-ഥ---ദ---ധ----ന

പാദി പഞ്ച -പ--ഫ-ബ--ഭ--മ

യദ്യഷ്ട----------യ--ര---ല-വ--ശ---ഷ-----സ

**************************************************************
മേല്‍ പറഞ്ഞ പട്ടിക പ്രകാരം --ജ  എട്ടാമത്തെയും  യ  ഒന്നാമത്തെയും  ആണ്  അപ്പോള്‍ 81  എന്ന് കിട്ടും  അത്  നേരെ തിരിച്ചു ഇടുക  അപ്പോള്‍ 1 8   എന്ന് കിട്ടും --ഇങ്ങിനെയാണ്‌  കടപയാദി സംഖ്യ ഉപയോഗിക്കുക സംഗീതത്തില്‍ രാഗങ്ങളുടെ ഓര്‍ഡര്‍ കണ്ടു പിടിക്കുവാനാണ് സാധാരണ  ഇത്  ഉപയോഗിക്കാറുള്ളത് 
ജയ  എഴുതി ക്കഴിഞ്ഞതിനു  ശേഷം  ഇത് വിസ്തരിക്കാന്‍  ആരെകിട്ടും എന്ന് അറിയാന്‍  വ്യാസന്‍ ബ്രഹ്മാവിനെ  തപ സ്സ് ചെയ്തു --ഗണപതി  എന്നാണു  വ്യാസനോട് ബ്രഹ്മാവ്‌  പറഞ്ഞത് --ആരാണ് ഗണപതി? ഗണങ്ങളുടെ  പതി --ഗണങ്ങള്‍ --ശിഷ്യന്മാര്‍ -- പൈലന്‍-വൈശ്മ്ബായണന്‍--ജമിനി--സുമന്തു --പുത്രനായ  ശുകന്‍ --ഇവരാണ് വ്യാസന്റെ പ്രധാന ശിഷ്യര്‍ അതില്‍  നേതാവ് ശ്രേഷ്ടനായ  ശുകന്‍ ആണ് അപ്പോള്‍ ഇ വിടെ  ഗണപതി  എന്ന് പറഞ്ഞത് ശുകനെ ആണ് 
വ്യാസന്‍ ശിഷ്യരെ വിളിച്ചു പറഞ്ഞു മഹത്വവും ഭാരത്വവും ഉള്ള ഇതിനെ  മഹാഭാരതം എന്ന പേരില്‍  നിങ്ങള്‍ വ്യാഖ്യാനിക്കണം --ഇത് 18  അധ്യായങ്ങളില്‍ ആക്കണം --കുരുക്ഷേത്ര യുദ്ധം  നടന്നത് 1 8  ദിവസം  ആണ്  ഭഗവദ് ഗീത ഇതില്‍ 1 8  അധ്യായങ്ങളില്‍ നിബന്ധിക്കണം --യുദ്ധ ത്തില്‍ പ്രയോഗിച്ച  അടവുകള്‍ 18 ആണ് --അതില്‍  നിന്നും ഉരുത്തിരിഞ്ഞു വന്ന  വിദ്യ 18 ആണ് --ഇതില്‍ നിന്ന് നിങ്ങള്‍ 18 പുരാണങ്ങളും  18 ഉപപുരാ ണങ്ങളും നിര്‍മ്മിക്കണം--പുരുഷാര്‍ത്ഥങ്ങളെ ഇതില്‍ കാണിക്കണം --ധര്‍മ്മത്തിന്റെ പ്രതീകമായി എന്റെ പുത്രനായ   വിദുര രേ നിങ്ങള്‍ കാണിക്കണം--അര്‍ത്ഥ ത്തിന്റെ പ്രതീകമായി എന്റെ പുത്രനായ  ധൃതരാഷ്ട്ര രേ നിങ്ങള്‍ കാണിക്കണം--കാമത്തിന്‍റെ പ്രതീകമായി എന്റെ പുത്രനായ പാണ്ഡുവിനെ നിങ്ങള്‍ കാണിക്കണം --മോക്ഷത്തിന്റെ  പ്രതീകമായി എന്റെ പുത്രനായ ശുകനെ  നിങ്ങള്‍  കാണിക്കണം --അങ്ങിനെ പറഞ്ഞു അവര്‍ക്ക് ജയ കൊടുത്തു --ശിഷ്യര്‍ ഗുരു പറഞ്ഞ പ്രകാരം 8800  കാരികകള്‍ ഉള്ള ജയയെ ഒരു ലക്ഷം ശ്ലോകങ്ങള്‍ ഉള്ള  മഹാഭാരതം ആക്കിത്തീര്‍ത്തു-കഥ എഴുതിയത് ശുകന്‍ ആണ്  മറ്റുള്ളവര്‍ ചര്‍ച്ച ചെയ്യും ശുകന്‍ എഴുതും --അതാണ്‌  വ്യാസന്‍  പറഞ്ഞു  ഗണപതി എഴുതി എന്ന് പറയുന്നത് --സ്വീകാര്യമെങ്കില്‍ എടുക്കുക അല്ലെങ്കില്‍ തള്ളിക്കളയുക  

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ