2016, ഫെബ്രുവരി 22, തിങ്കളാഴ്‌ച

ഭഗവദ് ഗീതാപഠനം 273-ആം ദിവസം

ഭഗവദ് ഗീതാപഠനം 273 ആം ദിവസം അദ്ധ്യായം 7 ഗ്ലോകം - 1 ജ്ഞാന വിജ്ഞാന യോഗം 22/2/2016

മയ്യാസക്തമനാ: പാർത്ഥ
യോഗം യുഞ്ജൻ മദാശ്രയ :
അസംശയം സമഗ്രം മാം
യഥാ ജ്ഞാസ്യ സി തത് ശൃണു

അർത്ഥം  ഹേ അർജുന എന്നിൽ മനസ്സുറപ്പിച്ച് എന്നെത്തന്നെ ആശ്രയിച്ച് യോഗം ശീലിക്കുന്നതായാൽ  എ പ്രകാരം എന്നെ പൂർണ്ണമായി സംശയം കൂടാതെ നീ അറിയുമോ അതിനെ കേട്ട് കൊൾക

2 ജ്ഞാനം തേfഹംസ വിജ്ഞാനം
ഇദം വക്ഷ്യാമ്യശേഷത:
യത് ജ്ഞാത്വാ നേ ഹ ഭൂയോf ന്യത്
ജ്ഞാത വ്യമ വശിഷ്യതേ

അർത്ഥം  ഏതൊന്നറിഞ്ഞാൽ പിന്നെ ഇവിടെ വേറെ ഒന്നും അറിയേണ്ടതായി ശേഷിക്കുന്നില്ലയോ ആജ്ഞാനത്തെ അനുഭവജ്ഞാന സഹിതം പൂർണമായിട്ട് ഞാൻ നിനക്ക് ഉപദേശിച്ചു തരാം

      ഭഗവാനിൽ മനസ്സ് ഉറപ്പിച്ച് ഭഗവാനിൽ സർവ്വം സമർപ്പിച്ചു യോഗം ശീലിക്കുമ്പോൾ ഉണ്ടാകുന്ന അവസ്ഥ  ഭഗവാൻ പറയുന്ന
      ഏറ്റവും പരമമായതിനെ അറിഞ്ഞാൽ പിന്നെ വേറെ ഒന്നും അറിയേണ്ടതില്ല അതെന്താണ് എന്ന് അനുഭവ ജ്ഞാനം സഹിതം ഞാൻ നിനക്ക് ഉപദേശിച്ചു തരാം എന്ന് ശ്രീകൃഷ്ണൻ അർജ്ജു ന നോ ട് പറയുന്നു

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ