2016, ഫെബ്രുവരി 2, ചൊവ്വാഴ്ച

ശ്രീമദ്‌ ഭാഗവതം അദ്വൈതത്തിനാണോ ദ്വൈതത്തിനാണോ പ്രാധാന്യം കല്‍പ്പിച്ചിരിക്കുന്നത്?








ശ്രീമദ്‌ ഭാഗവതം  അദ്വൈതത്തിനാണോ ദ്വൈതത്തിനാണോ  പ്രാധാന്യം കല്‍പ്പിച്ചിരിക്കുന്നത്?
**********************************************************************
*****ഇതിനു ഉത്തരം  പറയണം എങ്കില്‍ ഇവ ഒന്ന് വിശദീകരിക്കണം 
1-അദ്വൈതം --ജീവാത്മാവും പരമാത്മാവും  ഒന്ന് തന്നെ 
2--ദ്വൈതം --ജീവാത്മാവും പരമാത്മാവും ഒന്നല്ല രണ്ടാണ് 
3-വിശിഷ്ടാദ്വൈതം ---ജീവാത്മാവും  പരമാത്മാവും ഒന്ന് തന്നെയാണെങ്കിലും  മനുഷ്യനെ സംബന്ധിച്ച് രണ്ടും രണ്ടാണ് 
***********************************************************************************
മേല്‍ പറഞ്ഞപ്രകാരം  സൂക്ഷിച്ചു നോക്കിയാല്‍  ആധികാരികമായ  അടിസ്ഥാനം  അദ്വൈതത്തിന് ആണ് എന്ന് കാണാം --കാരണം --ദ്വൈതം വിശിഷ്ടാദ്വൈതം  എന്നിവ ഭൌതിക മായ വ്യവഹാരങ്ങളില്‍ മാത്രമാണ് അസ്ഥിത്വം  ഉള്ളത് --ആത്മീയമായി ദ്വൈതത്തി നോ വിഷിഷ്ടാദ്വൈതത്തിനോ പ്രസക്തിയില്ല --കാരണം  ഞാന്‍  മാത്രമേ ഉള്ളൂ --മറ്റൊന്ന് ഇല്ല --അപ്പോള്‍ ഞാന്‍ എന്നും നീ എന്നും ഉള്ളത് സൃഷ്ടിക്കു ശേഷമുള്ള അവസ്ഥയാണ് --ഞാന്‍ എന്നും നീ എന്നും ഉള്ളത് ഒരു താല്ക്കാലിക  അനുഭവം ആണ് --സൃഷ്ടിക്കു മുന്‍പും പ്രളയത്തിനു ശേഷവും  ഞാന്‍ മാത്രമേ ഉള്ളൂ --അപ്പോള്‍ അദ്വൈതം ആണ് ആത്യന്തികമായി നില കൊള്ളുന്നത്‌ --സൃഷ്ടി സ്ഥിതി സംഹാരം എന്നീ ഘടകങ്ങള്‍ സൃഷ്ടിക്കു ശേഷമാണ്  അതിനു മുന്‍പ് ഈ ഘടകങ്ങള്‍ ഇല്ല --കാരണം പരമാത്മാവ്‌ അജനും ശാശ്വത നും ആണ് 
*****എന്നാല്‍ ജീവിത  വ്യവഹാരത്തിന് --ദ്വൈതവും വിശിഷ്ടാദ്വൈതവും  ആവശ്യമാണ്‌ --എന്റെ ഭാര്യ എന്റെ  മക്കള്‍  എന്നീ  പദങ്ങള്‍  ജീവിത  വ്യവഹാരത്തിലാണ്  നാം ഉപയോഗിക്കുന്നതു---ദ്വൈതം ജീവാത്മാവും  പരമാത്മാവും ഒന്നല്ല രണ്ടാണ്  എന്ന് പറയുന്നു --പക്ഷെ അദ്വൈതം തെറ്റാണ്  എന്ന് പറയുന്നില്ല --രണ്ടാണ് എന്ന് പറയുമ്പോള്‍ അദ്വൈതം തെറ്റ് എന്നാ അര്‍ത്ഥം അല്ലെ  എന്ന് സംശയം  ഉണ്ടാകാം --ഒരു ഉദാഹരണം വഴി വ്യക്തമാക്കാം --മൊബൈല്‍ എന്നത്  ആശയ വിനിമയത്തിനുള്ള ഉപാധി ആണല്ലോ അതാണ്‌ മുഖ്യമായ ഉദ്ദേശം ആദ്യകാലത്ത് ഉണ്ടായിരുന്നവ ഇതിനു മാത്രം ഉപയോഗിചിരുന്നവയാണ്  എന്നാല്‍ ഓരോ ദിവസം കഴിയും തോറും പുതിയ സംവിധാനങ്ങളോട് കൂടിയ മൊബൈല്‍ വരുന്നു സൗകര്യം  പ്രമാണിച്ച്  അവ നമ്മള്‍  വാങ്ങുന്നു --എന്നാല്‍  ആദ്യം ഉണ്ടായത് തെറ്റാണ് ശരിയല്ല എന്ന് വരുന്നില്ല --കാരണം കൂടുതല്‍ സൗകര്യം നമ്മള്‍ ഉപയോഗിക്കുന്നു എന്നാല്‍ ആത്യന്തികമായി ആശയവിനിമയം എന്ന ക്രിയയില്‍ യാതൊരു മാറ്റവും ഇല്ല  അതെ പോലെതന്നെയാണ്  ഇവിടെയും --അദ്വൈതത്തിനെ  വ്യാഖ്യാനിക്കുമ്പോള്‍ ദ്വൈതം വിശിഷ്ടാദ്വൈതം  എന്നിവയില്‍ കൂടി കടന്നു പോകും --അപ്പോള്‍ സനാതനമായ അദ്വൈതം ആണ് നമ്മുടെ എല്ലാ ഗ്രന്ഥങ്ങളിലും പറയുന്നത് --രാമായണത്തില്‍  ശ്രീരാമന്‍  ഹനുമാനോട്  പറയുന്ന വാകുകള്‍ ശ്രദ്ധിക്കുക 

**പരമാത്മാവാകുന്ന ബിംബത്തില്‍ പ്രതിബിംബം 
പരിചില്‍ കാണുന്നത് ജീവാത്മാവ റി കേടോ!
തേജോരൂപിണി യാകുമെന്നുടെ മായതങ്കല്‍ 
വ്യാജമെന്നിയേ നിഴലിക്കുന്നു കപിവര!
***************************************************************************
ഇവിടെ പരമാത്മാവിന്റെ നിഴല്‍ ആണ് ജീവാത്മാവ്  എന്ന് പറയുന്നു --വിശിഷ്ടാദ്വൈതം ഇവിടെ ധ്വനിക്കുന്നു --എന്നാല്‍  അത് എന്റെ മായ കൊണ്ടാണ് എന്നും പറയുന്നു --അപ്പോള്‍ വിഷിഷ്ടാദ്വൈതത്ത്തിനും ദ്വൈതത്തിനും അസ്ഥിത്വം ഇല്ല എന്ന് വന്നല്ലോ --അതെ പോലെതന്നെയാണ്  ഭാഗവതവും --ഭാഗവതം വ്യാഖ്യാനിക്കുമ്പോള്‍ ഇത് ഒന്ന് കൂടി വ്യക്തമാക്കാം --ചുരുക്കി പറഞ്ഞാല്‍  നമ്മുടെ എല്ലാ സനാതന ധര്‍മ്മ ഗ്രന്ഥങ്ങളും  അദ്വൈതത്തില്‍ അധിഷ്ടിതം ആണ് 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ