2016, ഫെബ്രുവരി 25, വ്യാഴാഴ്‌ച

സുഭാഷിതം 2
ആചാര്യാത്പാദമാദത്തേ
പാദം ശിഷ്യ: സ്വമേധയാ
 പാദം സബ്രഹ്മചാരിഭ്യ:
പാദം കാലക്രമേണ ച

അർത്ഥം -- ശിഷ്യൻ അറിവിന്റെ കാൽ ഭാഗം ആചാര്യനിൽ നിന്നും കാൽ ഭാഗം സ്വയവും കാൽ ഭാഗം സഹപാഠികളിൽ നിന്നും ബാക്കി കാൽ ഭാഗം കാലക്രമത്തിലും നേടിയെടുക്കുന്നു
     
        ഇവിടെ ഗുരുവിൽ നിന്നാണ് ഏതൊന്നിന്റേയും ആദ്യാക്ഷരം  പഠിക്കേണ്ടത്  തുടർന്ന് സ്വയം പുസ്തകത്തിലൂടെ അനുഭവത്തിലൂടെ - പഠിക്കുന്നു സംശയ നിവാരണം മറ്റുള്ളവരോടു് ചോദിച്ച് പഠിക്കുന്നു. സഹപാഠികൾ എന്ന് പറഞ്ഞത് ഒരേ വിഷയത്തിൽ താല്പര്യമുള്ളവർ എന്നർത്ഥം കാലക്രമത്തിൽ ലഭിക്കുന്നത് സംയമന സ്വഭാവം  ആണ് പക്വതയോടെ വിഷയങ്ങളെ സമീപിക്കുവാനുള്ള കഴിവ് ഗുരുവിൽ നിന്ന് ആദ്യ പാഠങ്ങളോടൊപ്പം അനുഗ്രഹവും ലഭിക്കുന്നു സഹപാഠികൾ ആണെങ്കിൽ പറഞ്ഞു കൊടുത്ത് താൻ കേമനാണ് എന്ന് കാണിക്കാനായി ആത്മാർത്ഥമായി സംശയ നിവാരണം നടത്തും കാരണം ആഭാവം സഹപാഠിക്ക് ഇല്ലാതാകണം എങ്കിൽ കാലം - വേണമല്ലോ സ്വയം പഠിക്കുകയാണ് പ്രധാനം 'അത് പെട്ടെന്ന് ഉൾക്കൊള്ളാനും  നേരായ വഴിക്ക് മനനം ചെയ്യാനും ഗുരുവിന്റെ 'അനുഗ്രഹം വേണം ഇത്രയൊക്കെ ആയിക്കഴിഞ്ഞാൽ സാഹചര്യം അനുസരിച്ച് സംയമനം അഥവാ പ ക്വത നേടുന്നു അങ്ങിനെയാണ് വിദ്യ നമ്മളിൽ എത്തുന്നത് അതായത് ഗുരു സഹപാഠി സ്വയം കാലം എന്നിവയിലൂടെ മത്സ്യം ഗമിക്കുന്നത് പോലെ അറിവു നമ്മളിൽ എത്തുന്നു
''

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ