2016, ഫെബ്രുവരി 9, ചൊവ്വാഴ്ച

ഭഗവദ് ഗീതാ പഠനം --അറുപത്തി ഏഴാം ദിവസം








ഗീതാ പഠനം --അറുപത്തി എഴാം ദിവസം --

**************************************************************************
രണ്ടാം അധ്യായം ശ്ലോകം -22
*******************************************
വാസാംസി ജീര്‍ ണാനി യഥാ വിഹായ 
നവാനി ഗൃഹ്ണാതി നാരോ/പരാണി
തഥാ ശരീരാണി വിഹായ ജീര്ണാന്യ-
ന്യാനി സംയാതി നവാനി ദേഹീ
^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^അര്‍ഥം --ഒരു മനുഷ്യന്‍ എപ്രകാരം ആണോ നാശമായ വസ്ത്രങ്ങളെ ഉപേക്ഷിച്ചു പുതിയവ സ്വീകരിക്കുന്നത്? അതെ പോലെ ദേഹി(ജീവന്‍) ജീര്‍ണിച്ച ശരീരങ്ങളെ ഒഴിവാക്കി പുതിയ ശരീരങ്ങളെ പ്രാപിക്കുന്നു
^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^
വിശദീകരണം 
^^^^^^^^^^^^^^^^
ഇവിടെ പുനര്‍ ജന്മം,ദേഹാന്തര പ്രാപ്തി ഇവയൊക്കെ ദേഹിയെ സംബന്ധിച്ച് ആണ്.പരമാത്മാവിനെ സംബന്ധിച്ച് ഇത് ബാധകമല്ല കാരണം ആത്മാവ് ജനിക്കുന്നും ഇല്ല നശിക്കുന്നും ഇല്ല --വളരെ സംശയം തോന്നാവുന്ന ഒരു ഭാഗം ആണിത് .ഒരിക്കല്‍ ശരീരം സ്വീകരിച്ച ആത്മാവിനെ ആണ് ദേഹി എന്ന് പറയുന്നത് ആ ദേഹിക്ക് ആണ് പുനര്‍ജന്മവും ദേഹാന്തര പ്രാപ്തിയും ഒക്കെ എന്നാല്‍ ജീവാത്മാവിന് വിട്ടു ബാഹ്യമായി നില്‍ക്കുന്ന പരമാത്മാവിന് ഇത് ബാധകം അല്ല.ഇവിടെ ദ്വൈതം,വിശിഷ്ടാദ്വൈതം ദ്വൈതാദ്വൈതം ഇവക്കു പ്രാധാന്യം ഉള്ളതായി തോന്നാം .അദ്വൈതം ആണ് ഭാരതീയ സനാതന ധര്‍മ്മത്തിന്റെ കാതല്‍ എങ്കിലും പ്രപഞ്ച വ്യവഹാരത്തില്‍ ദ്വൈത,വിശിഷ്ടാദ്വൈത,ദ്വൈതാദ്വൈത ഭാവങ്ങള്‍ക്ക് പ്രസക്തി ഉണ്ട്.അഥവാ ഇത്തരം ഭാവങ്ങളില്‍ കൂടി മാത്രമേ പരമമായ സത്യമായ അദ്വൈതത്തില്‍ എത്തിചെരൂ.സൃഷ്ടി സ്തിതി സംഹാരം എന്നൊക്കെ പറയുമ്പോള്‍ ഇതിനു പ്രസക്തി ഉണ്ടാകാതെ തരമില്ല.അതിനാല്‍ ആണ് അവക്കൊക്കെ അസ്ഥിത്വം ഉണ്ട് എന്നാ വാദം നിലനില്‍ക്കുന്നത്.മഹത്തായ പ്രളയം വന്നാല്‍ അദ്വൈതം ഒഴിച്ചു ബാക്കി ഒക്കെ അപ്രത്യക്ഷം ആകുന്നു.അപ്പോള്‍ എപ്പോളും ശാശ്വതം ആയി നില്‍ക്കുന്നത് അദ്വൈതം തന്നെ
ദേഹിയെ സംബന്ധിച്ചിടത്തോളം മോക്ഷ പ്രാപ്തി വരെ പുനര്‍ ജന്മം തുടര്‍ന്ന് കൊണ്ടേ ഇരിക്കും.അതായത് ഞാന്‍ എന്നാ ശരീര ബോധം ഇല്ലാതെ ഇരിക്കണം എങ്കില്‍ മോക്ഷം ലഭിക്കണം എന്നര്‍ഥം.യോഗികള്‍ക്ക് ആ ബോധം ഉണ്ടെങ്കിലും അവര്‍ ശരീരത്തില്‍ ആണ് വസിക്കുന്നത് എന്ന് ചിന്തിച്ചിട്ട് വേണം ഇതിനെ വിലയിരുത്താന്‍ --അപ്പോള്‍ വസ്ത്രം മാറുന്ന പോലെയാണ് പുനര്‍ജന്മം അത് കൊണ്ട് അര്‍ജുനാ മരണ ഭീതി ഒഴിവാക്കുക കൊല്ലുന്നു കൊല്ലിക്കുന്നു മരിക്കുന്നു എന്നീ ചിന്തകള്‍ അടിസ്ഥാനം ഇല്ലാ ത്തതാണ് എന്ന് ഭഗവാന്‍ സൂചിപ്പിക്കുന്നു .
t

1 അഭിപ്രായം: