ചോദ്യം -പരിണാമ സിദ്ധാന്തത്തെ ഹൈന്ദവർ അംഗീകരിക്കുന്നുണ്ടോ? ഇസ് ലാം മതം അംഗീകരിക്കുന്നില്ല. ഹൈന്ദവർ അംഗീകരിക്കുന്നുവെങ്കിൽ എന്ത് കൊണ്ട്? മുഹമ്മദ് അസ്ലം ചങ്ങനാശ്ശേരി
ഉത്തരം
ശാസ്ത്രം പരിണാമ സിദ്ധാന്തം തെളിയിക്കുന്നതിന് വളരെ കാലം മുമ്പ് തന്നെ ഭാരതീയ സനാതന ധർമ്മവിശ്വാസികൾ അംഗീകരിച്ചിട്ടുണ്ടു് ആന്തരികമായ പരിണാമം അതായത് വിത്തിൽ നിന്ന് വ്യക്ഷം പിന്നെ അതിൽ നിന്ന് ഫലം - മനുഷ്യൻ ശൈശവത്തിൽ നിന്ന് ബാല്യത്തിലേക്കും കൗമാരം യൗവ്വനം വാർദ്ധക്യം എന്നിവയിലേക്കും പരിണമിക്കുന്നു 'ബ്രഹ്മാണ്ഡത്തിന്റെ ചെറിയ പതിപ്പ് ആണ് പിണ്ഡാണ്ഡം അപ്പോൾ ബ്രഹ്മാണ്ഡത്തിൽ നടക്കുന്നതു് മാത്രമേ പിണ്ഡാണ്ഡത്തിലും നടക്കുകയുള്ളു. അപ്പോൾ ശൈശവം ബാല്യം യവ്നം വാർദ്ധക്യം എന്നീ അവസ്ഥകൾ പരിണാമത്തിലൂടെ ആണ് അപ്പോൾ ബ്രഹ്മാണ്ഡത്തിലുo പരിണാമം നടന്നിരിക്കണം ഇന്ന് കാണുന്ന വൃക്ഷങ്ങൾ പക്ഷി മൃഗാദികൾ എന്നിവ ആദ്യകാലങ്ങളിൽ ഇല്ല. അന്ന് ഉണ്ടായിരുന്ന പലതും ഇന്നില്ല. കോടി ക്കണക്കിന് വർഷങ്ങൾ എടുത്താണ് ചെറിയ വ്യത്യാസങ്ങൾ വന്ന് വന്ന് മറെറാന്നായി മാറുന്നത് ആയിരം വർഷങ്ങൾക്ക് മുൻപ് ഉണ്ടായിരുന്ന മനുഷ്യരുടെ കഴിവ് അല്ല ഇപ്പോൾ ഉള്ളവർക്ക് ശാരീരികമായും ഉയരം കായബലം ആയുസ്സ് എന്നിവയിൽ വളരെ കുറവ് വന്നിട്ടുണ്ട്. ഇന്ന് യന്ത്രങ്ങളുടെ സഹായത്താൽ ചെയ്തിരുന്ന പലതും അന്ന് മന്ത്രങ്ങളൂടെ സഹായത്താൽ ചെയ്തിരുന്നു.' ഇനിയും നിരവധി വർഷം കഴിഞ്ഞാൽ മനുഷ്യൻ വളരെ ഉയർന്നതോ താഴ്ന്നതോ ആയ അവസ്ഥയെ പ്രാപിക്കില്ല എന്ന് പറയാൻ നിവൃത്തി ഇല്ല. ശിലായുഗ ത്തിലെ മനുഷ്യരുടെ അവസ്ഥയെ പ്പറ്റി നാം പഠിക്കുന്നു ആ അവസ്ഥയിൽ നിന്ന് ഇന്നത്തെ മനുഷ്യൻ മാറിയിട്ടില്ലേ? ഈ മാറ്റം പിന്നാമ സിദ്ധാന്തം അനുസരിച്ച് അല്ലെങ്കിൽ പിന്നെന്താണ്?
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ