2016, ജനുവരി 31, ഞായറാഴ്‌ച

Dr സുനില്‍ യാദവിന്‍റെ ചോദ്യവും ഉത്തരവും -7





Dr  സുനില്‍ യാദവിന്‍റെ ചോദ്യവും ഉത്തരവും 
********************************************************************
7 ഹിന്ദു മതം അത്ര പൌരാണികമായ മതമാണെങ്കില്‍ ലോകത്തുടനീളം എന്തുകൊണ്ടത് വേണ്ട വിധം പ്രചരിപ്പിക്കപ്പെടുന്നില്ല? മറ്റു മതങ്ങളായ ഇസ്ലാമിനും ക്രിസ്തുമതത്തിനും എന്തുകൊണ്ടാണിത്രയധികം പ്രചാരം? അവയ്ക്ക് ഹിന്ദുമതത്തെക്കാള്‍ കൂടുതല്‍ അനുയായികളെ എന്തുകൊണ്ട് ലഭിക്കുന്നു? എന്തുകൊണ്ടാണ് ഹൈന്ദവ ദൈവങ്ങള്‍ക്കും ടെവിമാ
ര്‍ക്കും അവയുടെ പ്രചാരം തടയാന്‍ സാധിക്കാത്തത്? 
*********************************************************************************************************************
 ഹിന്ദു മതം എന്നൊരു  മതം ഇല്ല --അതിനാല്‍  അത് പ്രചരിപ്പിക്കേണ്ട  ആവശ്യവും ഇല്ല --ഒരേ ആശയം  പല പേരുകളില്‍ അറിയപ്പെടുന്നുണ്ട് -- കലിയുഗം  ആരംഭിച്ചു കൃസ്തുവിനു മുന്‍പ് ലോകം മുഴുവന്‍  വ്യാപിച്ച ഒന്നായിരുന്നു   ബുദ്ധ മതം --ഇതാകട്ടെ  ആധാരം  വേദങ്ങളും --വേദത്തില്‍  പറഞ്ഞ  കാര്യങ്ങള്‍  അല്ലാതെ  ബുധന്‍ ഒന്നും  പറഞ്ഞിട്ടില്ല -- ആ ബുദ്ധ,മതത്തില്‍  നിന്നും പൊട്ടി മുളച്ച  ഒരു  മു ളയാണ്  കൃസ്തുമതം  എന്ന് വിവേകാനന സ്വാമികള്‍ സമര്‍ത്ഥിച്ചിട്ടുണ്ട് --ഇ സ്ലാം  മുഖ്യമായി കാണുന്ന  മക്കയില്‍ ശിവലിംഗം  ആണ് എന്നാണു ഹൈന്ദവ വിശ്വാസം --മാത്രമല്ല ഒരു  മുസ്ലിം  പുരോഹിതന്‍ ഈ  അടുത്ത  കാലത്ത്  പറയുകയുണ്ടായി  ആദ്യ പ്രവാചകന്‍  പരമശിവന്‍  ആണ് എന്ന് --

ഇന്നത്തെ  ഇഷ്ലാം  കൃസ്ത്യന്‍  വിഭാഗങ്ങള്‍  പുറമേക്ക് വളരെ  വ്യത്യസ്തമായി  ഇപ്പോള്‍  കാണുന്നുണ്ടെങ്കിലും  ആന്തരികമായി വര്‍ഷങ്ങള്‍  കഴിയുമ്പോള്‍ ഭാരതീയ  സനാതന  ധര്‍മ്മം  കയ്യാളുന്നവര്‍  ആയിരിക്കും  എന്നതിന് സംശയം  വേണ്ട  അതിനുള്ള സൂചനകള്‍  ഉണ്ട്  --ഈ ഭീകരവാദം തന്നെ  ഈ സിദ്ധാന്തത്തെ  ഭയപ്പെട്ടു കൊണ്ട്  ഉദയം ചെയ്തതാണ് --പിന്നെ ഹൈന്ദവ ദേവന്‍ ദേവി എന്നൊന്നും ഇല്ല ഇവിടെ ഒരു ഈശ്വരന്‍  മാത്രമേ ഉള്ളൂ  ആ ഈശ്വരന്റെ തീരുമാനം ആണ് വ്യത്യസ്ത രീതിയില്‍ ഉള്ള  ആരാധനകളും  മറ്റും --

മഹാഭാരതത്തിലെ കഥാ പാത്രങ്ങള്‍ -2 കര്‍ണന്‍ (KARNAN)-ഭാഗം --2





മഹാഭാരതത്തിലെ കഥാപാത്രങ്ങള്‍ --2 കര്‍ണന്‍ --ഭാഗം --2 -നാം പൂരിപ്പി ക്കേണ്ടവ
*****************************************************************************
*** ആതിര ഥന്‍റെ വീട്ടില്‍ എത്തിച്ചേര്‍ന്ന കര്‍ണന്‍  അമ്മയായ രാധ യെയും അച്ഛനെയും വളരെ യധികം സ്നേഹ ബഹുമാനാദികള്‍ കൊണ്ട് സന്തോഷിപ്പിച്ചു --കര്‍ണന്‍  വന്നതിനു  ശേഷം രാധക്ക് രണ്ടു ആണ്‍കുട്ടികള്‍ ജനിച്ചു  അവരുടെ ആചാരപ്രകാരം ആതിരഥന്  ആദ്യം ജനിച്ച കുട്ടിയുടെ അവകാശം അയാളുടെ മൂത്ത സഹോദരിക്ക് ആണ് അവര്‍ അവനെ കൊണ്ട് പോയി പിന്നെ ജനിച്ച കുട്ടിയാണ് ശത്രുന്തപന്‍  ശോണന്‍  എന്നാണു അവനെ വിളിക്കുക എപ്പോളും ജ്യെഷ്ടനായ  കര്‍ണന്റെ തണലില്‍ കഴിയാനാണ് ശോണന്‍ ഇഷ്ടപ്പെട്ടത് ഒരു രക്ഷകനെ ശോണന്‍  കര്‍ണനില്‍  കണ്ടിരുന്നു --തന്റെ ജ്യേഷ്ടന്‍ എല്ലാ കാര്യത്തിലും കേമന്‍ ആണ് എന്ന് പറയുന്നത്  ശോണനെ സംബന്ധിച്ച് വലിയ ഇഷ്ടമുള്ള കാര്യമാണ് --ശോണന്‍റെ ബലഹീനതയും തന്റെ ശക്തിയും കര്‍ണന്‍  ഒത്തു നോക്കി -- താന്‍ ആരാണ്? തനിക്കു ഇത്രയും ശക്തി എങ്ങിനെ ലഭിച്ചു? ശോണനു എന്തുകൊണ്ട് ഇങ്ങിനെ ഇല്ല? എന്നീ ചിന്തകള്‍ കര്‍ണനില്‍ ഉണ്ടായിരുന്നു കുന്തിയുടെ തന്നോട് ഉള്ള പ്രത്യേക  വാത്സല്യം കര്‍ണന്‍ ശ്രദ്ധിച്ചിരുന്നു --ബാലനാനെങ്കിലും അവന്റെ ഉള്ളില്‍ താന്‍ ഇവരുടെ യഥാര്‍ത്ഥ പുത്രന്‍ അല്ല എന്ന് തോന്നിയിരുന്നു -- പക്ഷെ ആര് ചോദിച്ചാലും അഭിമാനത്തോടെ  കര്‍ണന്‍ പറയും എന്‍റെ അച്ഛന്‍  ആതിരഥന്‍  ആണ്  അമ്മ രാധയും -- എനിക്കിനി വേറെ ഒരമ്മയും അച്ഛനും വേണ്ടാ ഇവര്‍തന്നെ എനിക്കെല്ലാം --കര്‍ ണന്റെ മനസ്സ് കലുഷിതമായിരുന്നു --

*****ശാപം  കിട്ടിയ പാണ്ഡു  രണ്ടു ഭാര്യമാരോട് കൂടി വനത്തിലേക്ക് പോയി രാജ്യം  അന്ധനാണ് എങ്കിലും ജ്യേഷ്ടന് ഇഷ്ട ദാനമായി കൊടുത്തു കൊണ്ടാണ് പോയത് --അതിനു  ഒരു കാരണവും ഉണ്ട്  ഇഷ്ട ദാനം കൊടുത്താല്‍ അത് സ്വീകരിച്ചവന്  മാത്രമേ അനുഭവിക്കാന്‍  പറ്റൂ-- അയാള്‍ ഒഴിവാക്കുകയോ മരിക്കുകയോ ചെയ്‌താല്‍ അത് പാണ്ഡു വിന്‍റെ അനന്തരാവകാശികള്‍  ഉണ്ടെങ്കില്‍  അവര്‍ക്ക്  ആണ്  കിട്ടുക --ദുഖിച്ചിരിക്കുന്ന  ഭര്‍ത്താവിനോട്  കുന്തീ ദേവി  കാരണം തിരക്കി -തന്റെ ശേഷ ക്രിയ ചെയ്യാന്‍ പോലും പുത്രന്‍ ഉണ്ടാകില്ലല്ലോ എന്നതാണ് ദുഖം എന്ന് പറഞ്ഞപ്പോള്‍  തനിക്കു ദുര്‍വാസാവ് മഹര്‍ഷി 4 മന്ത്രം ഉപദേശിച്ചിട്ട് ഉണ്ട് എന്നും ഏതു ദേവനെ  മനസ്സില്‍  വിചാരിച്ചു ചൊല്ലിയാലും  ആ ദേവന്‍റെ ഗുണ ഗണ ങ്ങളോട് കൂടിയ പുത്രന്‍ ജനിക്കും എന്ന് അനുഗ്രഹിച്ചിട്ടുണ്ട് എന്നും കുന്തി പറഞ്ഞു --സന്തോഷ ത്തോടെ എനിക്ക് ധര്‍മ്മിഷ്ടനായ ഒരു പുത്രന്‍ വേണം എന്ന് പാണ്ഡു ആവശ്യപ്പെട്ടതനുസരിച്ച്  യമധര്‍മ്മ രാജാവിനെ  മനസ്സില്‍ വിചാരിച്ചു കുന്തി ഒരു മന്ത്രം  ചൊല്ലി അവള്‍ ഗര്‍ഭിണിയാകുകയും  പ്രസവി ക്കുകയും ചെയ്തു-- കുഞ്ഞിനു യുധീഷ്ടിരന്‍ എന്ന് നാമകരണം ചെയ്തു --തുടര്‍ന്ന് ഭര്‍ത്താവിന്റെ നിര്‍ദ്ദേശ പ്രകാരം  വായു ദേവനെ മനസ്സില്‍ വിചാരിച്ചു ശക്തനായ പുത്രനെ നേടി --ഭീമസേനന്‍ --പിന്നെ ഇന്ദ്രനെ  മനസ്സില്‍ വിചാരിച്ചു മന്ത്രം ചൊല്ലി ജനിച്ച കുട്ടിക്ക് പേരിട്ടു  അര്‍ജ്ജുനന്‍ --ബാക്കി ശേഷിക്കുന്ന  മന്ത്രം മാദ്രിക്ക് കൊടുക്കാന്‍ പറഞ്ഞു കുന്തീദേവി അനുസരിച്ച്  ഒരു മന്ത്രം കൊണ്ട് ഇരട്ടകളായ  ആശ്വനീ ദേവന്മാരെ  മനസ്സില്‍  വിചാരിച്ചു മാദ്രി  മന്ത്രം  ചൊല്ലിയതിനാല്‍  ഇരട്ട പ്രസവിച്ചു --അത് ഒരാള്‍ നകുലനും മറ്റേതു സഹദേവനും --  ഇവിടെ ശ്രദ്ധിക്കണം  ദേവന്മാരെ ആരെയും കുന്തീദേവി  കിടപ്പറയിലേക്ക്  ക്ഷണിച്ചിട്ടില്ല --വിചാരിച്ച  ദേവന്‍റെ ഗുണം ഉള്ള കുഞ്ഞു മന്ത്ര ശക്തിയാല്‍  ലഭിച്ചതാണ് --ഇത് ഓര്‍ക്കാതെ കുന്തീദേവി 5 പേരുടെ ഭാര്യ  ആയിരുന്നു എന്നൊക്കെ ചിലര്‍ വിളിച്ചു പറയുന്നത് കേള്‍ക്കാം --തികച്ചും അജ്ഞാനം ആണ് അത് അല്ലെങ്കില്‍  മനപ്പൂര്‍വം  കരിവാരി ത്തേക്ക ല്‍--ചിന്തിക്കുക  തുടരും  

2016, ജനുവരി 30, ശനിയാഴ്‌ച

മഹാഭാരതത്തിലെ കഥാപാത്രങ്ങള്‍ --2 കര്‍ണന്‍ (KARNAN)






മഹാഭാരതത്തിലെ കഥാപാത്രങ്ങള്‍ --2 -കര്‍ണന്‍ (KARNAN)
*************************************************************
ഭീഷ്മരുടെ കഥ ഇനിയും തുടരണമെങ്കില്‍ മറ്റു കഥാപാത്രങ്ങളെ പരിചയപ്പെട്ടെ മതിയാകൂ 


**** ദുര്‍വാസാവിന്റെ  വര പ്രസാദത്താല്‍ കുന്തീദേവി ആദ്യം പരീക്ഷിച്ചത് സൂര്യ ദേവനെ മനസ്സില്‍ വെച്ച് മന്ത്രം ചൊല്ലിക്കൊണ്ടാണ് --മന്ത്രശക്തിയാല്‍ പുരുഷ സാമീപ്യം ഇല്ലാതെ തന്നെ സൂര്യ ലോകത്ത് മുന്‍പ് എത്തിച്ചേര്‍ന്ന സഹസ്രകവ ച ന്‍റെ  ആയിരാമത്തെ കവചം മനുഷ്യരൂപത്തില്‍ രൂപം കൊ ള്ളാനായി സൂഷ്മ രൂപത്തില്‍ കുന്തിയുടെ ഗര്‍ഭഗൃഹത്തില്‍ ആ വേശിക്കപ്പെട്ടു -സൂര്യന്റെ ഗുണഗണങ്ങളോട് കൂടിയ ആ കുട്ടി ജനിക്കുമ്പോള്‍ തന്നെ കര്‍ ണ കവച കു ണ്ഡലങ്ങളോട് കൂടി ആയതിനാല്‍ കര്‍ണന്‍ എന്ന പേര് ലഭിച്ചു --വിവാഹപൂര്‍വ്വം  ജനിച്ച കുട്ടി ആയതിനാല്‍ സാമൂഹ്യ നീതിയെ ഭയന്നു ആരും അറിയാതെ ഗംഗയിലൂടെ ഒരു പേടകത്തിലാക്കി ഒരു ഉത്തമ തോഴി മുഖാന്തിരം ഒഴുക്കി വിട്ടു --പേടകം എവിടെയാണ് ചെന്നെത്തുന്നത് എന്നറിയാനായി തോഴി രഹസ്യമായി ചില മുക്കുവന്മാരെ ശട്ടം കെട്ടി -- ഹസ്തിന പുരിയിലെ രാജാവായ  പാണ്ഡുവിന്‍റെ തേരാളിയായ ആതിരഥന്‍റെ കയ്യിലാണ് കുട്ടി എത്തിപ്പെ=ട്ടതെന്നു കുന്തീദേവി അറിഞ്ഞു --മുന്‍പേ തന്നെ ദുര്‍വാസാവ് മഹര്‍ഷി തന്റെ പതി ആകാന്‍ പോകുന്നത് പാണ്ഡു ആണെന്ന് പറഞ്ഞിരുന്നതായി കുന്തി ഓര്‍ത്തു പിന്നെ ഒന്നും ചിന്തിച്ചില്ല  വിവാഹാലോചന  വന്നതും കുന്തി സമ്മതിച്ചു --അങ്ങിനെ കുന്തീദേവി ഹസ്തിന പുരിയിലെ മഹാറാണി യായി 

ഹസ്തിനപുരിയില്‍ എത്തിയ കുന്തീദേവി ആതിരഥനുമായി അടുക്കുകയും ഒരു കുടുംബ സുഹൃത്തായി മാറുകയും ചെയ്തു-- തന്റെ കുഞ്ഞിനെ കാണുവാനും താലോ ലിiക്കുവാനും കുന്തി ആ സൌഹൃദം ഉപയോഗിച്ചു-എന്നാല്‍ അധിക നാള്‍ ഇത് തുടരാനായില്ല --ദ്വിഗ് വിജയത്തിനു ഇറങ്ങിപ്പുറപ്പെട്ട പാണ്ഡു മാദ്ര രാജ്യത്ത് നിന്നും സുന്ദരിയായ മാദ്രിയെ സപത്നി ആക്കി കൊണ്ടുവന്നു ഉള്ളിലുള്ള ദുഖം പുറത്ത് കാണിക്കാതെ കുന്തീദേവി സപത്നി യായി മാദ്രിയെ സ്വീകരിച്ചു --രണ്ട് ഭാര്യമാരുമായി സസുഖം കഴിയവേ  പാണ്ഡു മൃഗയാവിനോദത്തിനായി പുറപ്പെട്ടു ദുര്‍ല ക്ഷണം  കണ്ട ചിലര്‍ അത് സൂചിപ്പിച്ചെങ്കിലും അത് കാര്യമാക്കാതെ രാജാവ്  നായാട്ടിനായി ഇറങ്ങി --വിശ്രമ വേളയില്‍ കേട്ട  മാനിന്‍റെ  ശബ്ദം  എവിടെ നിന്ന് എന്ന് അറിയാതെ കുഴങ്ങിയ പാണ്ഡു  യുദ്ധത്തില്‍ മാത്രം പ്രയോഗിക്കെണ്ടാതായ ശബ്ദ ഭേദിനി എന്ന അസ്ത്രം പ്രയോഗിച്ചു -- അത് തട്ടിയതും പിന്നെ ഒരു മനുഷ്യ ശബ്ദം ആണ് കേട്ടത് --കുഞ്ഞുങ്ങള്‍ക്ക്‌ മുല കൊടുക്കുക  ഇ ണചേരുക എന്നീ സന്ദര്‍ഭങ്ങളില്‍ രാജാക്കന്മാര്‍ മൃഗങ്ങളെ വെട്ടയാടാറില്ല  നീ ആ നിയമം ലഘിചിരിക്കുന്നു അതിനാല്‍ സ്ത്രീയെ സ്പര്‍ശിച്ച മാത്രയില്‍ നീ ഹൃദയം പൊട്ടി മരിച്ചു പോകട്ടെ --കിമന്ദന്‍  എന്നാമഹാര്ഷിയായിരുന്നു അത് അദ്ദേഹവും ഭാര്യയും മാനിന്‍റെ രൂപത്തില്‍ ക്രീ ഡിക്കുമ്പോള്‍ ഭാര്യക്കാണ് ആ അസ്ത്രം കൊണ്ടത്‌ തല്‍ക്ഷണം മരിക്കുകയും ചെയ്തു --തുടരും 

2016, ജനുവരി 29, വെള്ളിയാഴ്‌ച

മഹാഭാരതത്തിലെ കഥാ പാത്രങ്ങള്‍ --ഭീഷ്മര്‍ --ഭാഗം 14--കഥക്കിടയില്‍ പൂരിപ്പിക്കേണ്ടത് --കുന്തി






മഹാഭാരതത്തിലെകഥാപാത്രങ്ങള്‍--ഭാഗം --14--കഥക്കിടയില്‍ പൂരിപ്പിക്കേണ്ടത് --കുന്തി 
*******************************************************************
പാണ്ഡു കുന്തീദേവിയെ  വിവാഹം  കഴിച്ചു കൊണ്ട് വന്ന ഉടനെ സാരഥി  ആയ അതി രഥനുമായി ബന്ധം സ്ഥാപിച്ചു എന്ന് പറഞ്ഞല്ലോ ഇടയ്ക്കിടയ്ക്ക് ചമ്പാ പുരിയിലുള്ള അതിരഥന്‍റെ വീട്ടില്‍ ചെല്ലുകയും  കര്‍ണനെ താലോലിക്കുകയും ചെയ്യുമായിരുന്നു --ശക്തി സാവന്ത് വളരെ ഗവേഷണം നടത്തി എഴുതിയ നോവലാണ്‌ മൃത്യുന്ജയം --കര്‍ണന്‍റെ കഥയാണ് അത് അതില്‍ വ്യക്തമായി ഈ കാര്യം  പറഞ്ഞിരിക്കുന്നു -- അങ്ങിനെയാണെങ്കില്‍ അവിടെ ചിന്തിക്കാന്‍ വകയുണ്ട് ഒരു രാജ്ഞിമാരും ചെയ്യാത്ത കാര്യം കുന്തീദേവി ചെയ്യുന്നു --ഒരിക്കല്‍ മാത്രമാണ് പോയത് എങ്കില്‍ സ്വാഭാവികം എന്ന് പറയാം പക്ഷെ ഇടയ്ക്കിടയ്ക്ക് അവിടെ പോകുന്നത് എന്ത് കൊണ്ട് എന്ന് മറ്റുള്ളവര്‍  ചിന്തിക്കാതിരിക്കില്ല രാജ്ഞി ആയതിനാല്‍ ആരുടേയും അകമ്പടി ഇല്ലാതെ രഹസ്യമായി പോകാനും കഴിയില്ല --അപ്പോള്‍  ഈ സംഭവം ഹസ്തിന പുരിയില്‍ അറിയാത്തവര്‍  ആരും ഉണ്ടാകില്ല -- ജ്ഞാനിയായ ഭീഷ്മര്‍ ദ്രോണര്‍ എന്നിവര്‍ക്ക് കര്‍ണന്‍ കുന്തീദേവിയുടെ  പുത്രനാണ് എന്ന് നേരത്തെ അറിഞ്ഞിരിക്കണം --പിന്നെ ഛായ--കുന്തീ ദേവിക്കും കര്‍ണനും ഉള്ള മുഖഛായ  യെ പറ്റി  പല ഗ്രന്ഥങ്ങളിലും പരാമര്‍ശമുണ്ട് യുധീഷ്ടിരന് കര്‍ണന്റെ പാദങ്ങള്‍  കാണുമ്പോള്‍ അമ്മയുടെ പാദം പോലെ തോന്നിയിട്ടുണ്ടത്രേ--ചുരുക്കി പറഞ്ഞാല്‍ രഹസ്യമായ പരസ്യം ആണ് കര്‍ണന്‍ കൌന്തെയരില്‍  മൂത്തവന്‍ ആണ് എന്നുള്ളത് --  ആ നിലക്ക് മത്സര പരീക്ഷ നടക്കുമ്പോള്‍  അര്‍ജ്ജുനന്‍ ചെയ്ത കാര്യങ്ങള്‍ എല്ലാം കര്‍ണനും ചെയ്തപ്പോള്‍ കര്‍ണന്‍ ദ്വന്ദ യുദ്ധ ത്തിനു അര്‍ജ്ജുനനെ  വിളിച്ചപ്പോള്‍ ആണ് കൃപാചാര്യര്‍ ഇത് ക്ഷത്രിയന്മാര്‍ക്ക് ഉത്തമമായ വേദി ആണെന്നും നീ ആര്? നിന്റെ കുലം ഏതു? നിന്റെ പിതാവാര്?മാതാവാര്>? എന്നീ ചോദ്യങ്ങള്‍ ചോദിച്ചത് തല താഴ്ത്തി പിതാവ് അതി രഥന്‍  ആണ് എന്ന് പറഞ്ഞപ്പോള്‍ എല്ലാവരും സൂത പുത്രന്‍ എന്ന് പറഞ്ഞു അപമാനിക്കുകയാണ് ചെയ്തത് --ആ സമയത്ത് സഭയില്‍ ഉണ്ടായിരുന്ന കുന്തീദേവിക്കു അവന്‍ സൂതന്‍ അല്ല എന്നും തന്റെ പുത്രന്‍ ആണ് എന്നും പറയാമായിരുന്നു പാണ്ടു മരിച്ചു പോയ സ്ഥിതിക്ക് അത് പറഞ്ഞത് കൊണ്ട് പ്രത്യേകിച്ച് ഒന്നും സംഭവിക്കില്ലായിരുന്നു --കുരുക്ഷേത്ര യുദ്ധ ത്തിനു മറ്റൊരു കാരണം കുന്തിയുടെ ഈ സമയത്തുള്ള  മൌനം ആയിരുന്നു 

ആ സമയത്താണ് ദുര്യോധനന്‍ കര്‍ണനെ അംഗ രാജാവായി പ്രഖ്യാപിക്കുന്നത് --തന്റെ ജീവിതം മുഴുവന്‍  നിനക്ക് കടപ്പെട്ടതാണ് എന്ന് കര്‍ണന്‍ ആ സമയത്ത് ദുര്യോധനനോട് പ്രതിജ്ഞ ചെയ്തു -- ഇവിടെ ക്രുപാചാര്യരിലും ദോഷം കാണാം ജന്മം കൊണ്ടല്ല കര്‍മ്മം കൊണ്ടാണ് ഒരുവന്റെ ജാതി തീരുമാനിക്കുന്നത് എന്നാ ശാസ്ത്രം അറിയാത്തവനല്ല കൃപാചാര്യര്‍-എന്നിട്ടും ലക്ഷണം കൊണ്ട് കര്‍ണന്‍ ക്ഷത്രിയനാണ് എന്നറിഞ്ഞിട്ടും അപമാനിച്ചപ്പോള്‍  കുരുക്ഷേത്ര യുദ്ധത്തിനു ഒരാണി  കൂടി അടിച്ചു ഉറപ്പിക്കുകയായിരുന്നു --സത്യത്തില്‍ ഈ സന്ദര്‍ഭം മുതലാണ്‌ കര്‍ണനു  പാണ്ഡവര്രോട് വിദ്വേഷം തോന്നാന്‍ തുടങ്ങിയത്  അതിനു കാര ണക്കാരനോ  ക്രുപാചാര്യരും --രാജാവ് ധൃത രാഷ്ടരും യുവരാജാവ് ദുര്യോധനനും ആയതിനാലും തന്‍റെ  വാക്കിനു ഇവിടെ വിലയില്ലാത്തതിനാലും  ഭീഷ്മര്‍ മൌനം പാലിച്ചു -- ഭീഷ്മര്‍ മൌനം പാലിച്ചപ്പോള്‍ ഒക്കെ ഭീഷ്മര്‍  വിമര്‍ശനത്തിനു ഇര യായിട്ടുണ്ട് --എന്നാല്‍  വിമര്‍ശിക്കുന്നവര്‍  ഭീഷ്മരുടെ സാഹചര്യം പഠിച്ചിട്ടും ഇല്ല --ഇന്ന് ഓരോ വാര്‍ത്ത കാണുമ്പോള്‍ എഫ് ബി യിലൂടെ പ്രതികരിക്കാ റുണ്ടല്ലോ പക്ഷെ അതിനു എന്തെങ്കിലും വിലുണ്ടോ? ആയതിനാല്‍ ഭീഷ്മര്‍ പ്രതികരിച്ചില്ല --ഇനി പ്രതികരിക്കണം എങ്കില്‍ രാജാവിനെ തടവറ യില്‍ ഇട്ടു അധികാരം പിടിച്ചെടുത്തു നീതി നടപ്പാക്കണം അധികാര പദവി എന്നോ ഉപേക്ഷിച്ച ഭീഷ്മര്‍ക്ക് അതിനു കഴിയുകയും ഇല്ല 

സുനില്‍‍ യാദവിന്‍റെ ചോദ്യവും അതിനുള്ള ഉത്തരവും

 


സുനില്‍ lയാദവിന്‍റെ ചോദ്യവും അതിനുള്ള ഉത്തരവും 
******************************************************************

6. ഭൂമിയില്‍ തിന്മ വ്യാപിക്കുമ്പോഴെല്ലാം ദൈവം ഒരു
രാജകുടുംബത്തില്‍ ജന്മമെടുക്കുകയും, 30 - 35 വയസ്സ് വരെ അവിടെ വളര്‍ന്ന ശേഷം ആ തിന്മ നിഷ്കാസനം ചെയ്യുകയും ചെയ്യുമെന്ന് ഐതിഹ്യങ്ങള്‍ നമ്മെ പഠിപ്പിക്കുന്നു. എപ്പോള്‍ വേണമെങ്കിലും തിന്മയെ നിഷ്കാസനം ചെയ്യാന്‍ കഴിവുള്ള ദൈവം എന്തിനാണ് 30 - 35 വര്‍ഷം കാത്തിരിക്കുന്നത്? ഉത്തര്‍ഖണ്ടില്‍ സ്വന്തം ആരാധകരെ കൊന്ന പോലെ തല്‍ക്ഷണം എന്ത് കൊണ്ട് ദൈവത്തിന് തിന്മയെ തുടച്ചു നീക്കിക്കൂടാ
**********************************************************************************
ഉത്തരം 
*********
എല്ലാറ്റിനും ഒരു സമയമുണ്ട് ദാസാ --ഭൂമിയില്‍ ചില നിയമങ്ങളും കാല പ്രമാണങ്ങളും ഉണ്ട് --തിന്മ ഒരു ദിവസം കൊണ്ട് വരുന്നതല്ല അനേക സാഹചര്യങ്ങളാല്‍ അനേക കാലം കൊണ്ട് വരുന്നതാണ് അപ്പോള്‍ അതിനെ ഇല്ലാതാക്കാനും കാലം സന്ദര്‍ഭം എന്നിവ നോക്കണം -പുരാണങ്ങള്‍ നമ്മെ പഠിപ്പിക്കുന്നു എന്ന് പറഞ്ഞല്ലോ മര്യാദക്ക് പഠിച്ചിരുന്നെങ്കില്‍ ഈ ചോദ്യം ചോദിക്കില്ലായിരുന്നു -ഒരു ജീവാത്മാവിന് അവന്റെ കര്‍മ്മം നല്ലതായാലും ചീത്തയായാലും ചെയ്തു അതിനൊരു കാലം ഉണ്ട് ആ കാലം കഴിയുമ്പോള്‍ ആ കര്മ്മദോഷി ഇല്ലാതാകും സാധാരണ ഭൂമിയിലെ നിയമം ബാധിക്കാതെ വരുമ്പോള്‍ ആണ് അവതാരം പ്രത്യേകമായി ഇത്തരക്കാരെ നശിപ്പിക്കാന്‍ എത്തുന്നത് --രാവണന്‍ കംസന്‍ മുതലായവര്‍ ഇതിനു ഉദാഹരണം ആണ് സാധാരണ സംഭവ വികാസങ്ങള്‍ക്ക്‌ ഇവരെ ഒന്ന് തൊടുവാന്‍ പോലും പറ്റാത്ത സാഹചര്യത്തില്‍ ആണ് അവതാര പുരുഷന്മാര്‍ എത്തുന്നത് അവര്‍ എത്തിയാലും ഭൂമിയിലെ നിയമക്രമം കാലക്രമം എന്നിവ പാലിച്ചു കൊണ്ടേ ഇതൊക്കെ ചെയ്യൂ

കൃഷ്ണന്‍ പൂതന ശകടാസുരന്‍ -വല്സാസുരന്‍ കംസന്‍ എന്നിവരെ വധിച്ചത് മുപ്പത്തി അഞ്ചു വയസ്സുവരെ കാത്തിട്ടാണോ? പൂതനയെ വധിക്കുമ്പോള്‍ ജനിച്ചിട്ട്‌ രണ്ടോ മൂന്നോമാസം --കംസനെ വധിക്കുമ്പോള്‍ 9 വയസ്സ് --പിന്നെ രാമന്‍ ആണെങ്കിലും രാവണ വധ സമയത്ത് 3 5 വയസ്സ് ആയിട്ടില്ല --പിന്നെ എവിടെ നോക്കിയാണ് ഈ സംശയം ഉണ്ടായത്? രാജവംശത്തില്‍ ജനിച്ച ബുദ്ധന്‍ ആരെയും വധിച്ചിട്ടും ഇല്ല --അപ്പോള്‍ സ്വയം സ്വപ്നം കണ്ടു ചോദിച്ചതാണോ?
സുബ്രഹ്മണ്യന്‍ ജനിച്ചു എഴു ദിവസം പൂര്‍ത്തിയാകുന്നതിനു മുന്‍പേ താരകനെ വധിച്ചു -അത് ഭൂമിയില്‍ വെച്ചല്ല എന്ന് മാത്രം --അങ്ങിനെ നോക്കുമ്പോള്‍ മുപ്പത്തി അഞ്ചു വയസ്സ് വരെ കാത്തിരുന്ന അവതാരം ഏതു?
ഭൂമിയില്‍ നിയമങ്ങള്‍ ഉണ്ടാക്കിയത് ഈശ്വരന്‍ തന്നെ അപ്പോള്‍ ആ നിയമം ഈശ്വരന്‍ തന്നെ ലംഘിക്കണോ?--കുറച്ചു എന്തെങ്കിലും പഠിച്ചിട്ടു പോലെ നീളമുള്ള ചോദ്യങ്ങള്‍ ചോദിക്കാന്‍ തുടങ്ങാന്‍?

ഭഗവദ് ഗീതാ പഠനം --അറുപത്തി അഞ്ചാം ദിവസം






ഭഗവദ് ഗീതാ പഠനം ----അറുപത്തി അഞ്ചാം ദിവസം -

******************************************************************************************
രണ്ടാം അധ്യായം --ശ്ലോകം --20
*********************************************
ന ജായതേ മൃയതേ വാ കദാചി-
ന്നായം ഭുത്വാ /ഭവിതാ വാ ന ഭുയ:
അജോ നിത്യ:ശാശ്വതോ/യം പുരാണോ 
ന ഹന്യതേ ഹന്യമാനേ ശരീരേ

അര്‍ഥം --ഈ ആത്മാവ് ജനിക്കുന്നില്ല അഥവാ അജന്‍ ആണ്.ഒരിക്കല്‍ ഭവിച്ചിട്ടു പിന്നീട് ഇല്ലാതാവുന്ന സ്വഭാവവും ഇല്ല.ഇവന്‍ ജന്മ രഹിതന്‍ ആണ് .നിത്യനും ശാശ്വതനും പുരാണ സ്വരൂപനും ആകുന്നു. കൊല്ലപ്പെടുന്ന ശരീരത്തില്‍ ഇവന്‍ കൊല്ലപ്പെടുന്നില്ല
വിശദീകരണം 
*******************
ഇവിടെ സാധാരണക്കാര്‍ക്ക് മനസ്സിലാകാന്‍ വളരെ പ്രയാസം നേരിടുന്ന ഒരു ശ്ലോകം ആണ് ഇത്.ജനിക്കുന്നില്ല എന്ന് പറയുമ്പോള്‍ പിന്നെങ്ങിനെ അനുഭവപ്പെടുന്നു? അല്ലെങ്കില്‍ ഉണ്ട് എന്ന് എങ്ങിനെപറയുന്നു എന്നാ ചോദ്യം സ്വാഭാവികമായും ഉയര്‍ന്നേക്കാം ഇവിടെ പറയുന്നത് ജനിക്കുന്നില്ല എന്നത് ഒരു കാല പ്രമാണം വെച്ച് കണക്കാക്കാന്‍ പറ്റില്ല എന്നര്‍ഥം .എന്നും ഉണ്ടായിരുന്നതാണ് അപ്പോള്‍ ജനിക്കുന്ന അവസ്ഥ ഇല്ലല്ലോ.മാത്രമല്ല ഉള്ളത് അത് മാത്രം. ഉണ്ടോ ഇല്ലയോ എന്ന് ചിന്തിക്കാന്‍ വേറെ ആരും ഇല്ല. കാരണം ഞാന്‍ തന്നെ ആണല്ലോ അത്?പ്രപഞ്ചം ആവിര്‍ഭവിച്ച അന്ന് മുതല്‍ ആണല്ലോ ഇന്ന് നമുക്ക് അനുഭവപ്പെടുന്ന കാലത്തിന്റെ സാഹ്നിദ്ധ്യം?അതിനു മുന്‍പ് കാലവും ആ ബ്രഹ്മത്തില്‍ ലയിച്ചിരിക്കയാണല്ലോ!സൂഷ്മ രൂപത്തില്‍ അത് എന്നും ഉണ്ടായിരുന്നു.ഇനി എന്നും ഉണ്ടായിരിക്കുകയും ചെയ്യും.സര്‍വം നശിച്ചാലും അത് നമുക്ക് അനുഭവിക്കാന്‍ സാധ്യം അല്ലെങ്കിലും അത് എന്നും ഉണ്ടായിരിക്കും നാശം പ്രപഞ്ചത്തിനാണ് അഥവാ ജഗത്തിനാണ് ബ്രഹ്മത്തിന് നാശം ഇല്ല അത് അവിനാശി ആണ് --ഇവിടെ ആണ് ബ്രഹ്മ സത്യം ജഗത് മിഥ്യ എന്ന് പറയുന്ന പരമമായ സത്യം ഉള്‍ക്കൊള്ളുന്നത്

മഹാഭാരതത്തിലെ കഥാ പാത്രങ്ങള്‍ --ഭീഷ്മര്‍ --ഭാഗം --1 3 --കുന്തിയുടെ കൌമാര ചാപല്യം







മഹാഭാരതത്തിലെ  കഥാ പാത്രങ്ങള്‍ --ഭീഷ്മര്‍ --ഭാഗം 1 3--കുന്തിയും കൌമാര ചാപല്യവും 
*********************************************************************************
ബാല കൌമാര യൌവന ചാപല്യങ്ങള്‍ പ്രകൃതി ദത്തമാണ് അതിനു പാപം ഇല്ല അത് അധര്‍മ്മവും അല്ല --എന്നാല്‍ കാമത്തിന്‍റെ  ആധിക്യം മൂലവും അജ്ഞാനം മൂലവും ചെയ്യുന്ന കാര്യങ്ങള്‍  ചാപല്യം എന്ന് പറയാനാകില്ല  അത് പാപവും അധര്‍മ്മവും ആണ് --ഒരു പ്രത്യേക സാഹചര്യത്തില്‍ ത്രിമൂര്‍ത്തികള്‍ തന്റെ മക്കളായി പിറക്കണം എന്നാ അനസൂയയുടെ ആഗ്രഹം ത്രിമൂര്‍ത്തികള്‍ അംഗീകരിച്ചു വിഷ്ണു ദത്താത്രേയന്‍ ആയും ബ്രഹ്മാവ്‌ സോമന്‍ ആയും ശിവന്‍ ദുര്‍വാസാവ് മഹര്‍ഷി ആയും പിറന്നു ശിവന്റെ അവതാരം ആയ ദുര്‍വാസാവ് ആണ് കുന്തീദേവിക്കു വരം കൊടുത്തത് --സംഹാരം ശിവന്‍റെ  ധര്‍മ്മം ആണ് അപ്പോള്‍ ബ്രഹ്മാവിന്‍റെ  വിയര്‍പ്പില്‍ നിന്നും ജനിച്ച സ്വേദജന്‍  എന്ന സഹസ്രകവ ചന്‍റെ  ആസുരഭാവം മാറ്റി ദേവ സ്വഭാവം ആക്കണം -9 9 9 കവചങ്ങള്‍ നര നാരായനന്മാര്‍ ചേര്‍ന്ന്  ഖണ്ടിച്ചു  അപ്പോള്‍ ആ ആത്മാവ് ചെന്ന് പെട്ടത് സൂര്യ ലോകത്താണ് --വിഷ്ണു ലോകത്തില്‍ എത്തിക്കണം അതിനു ഒരു ജന്മം കൂടി ശ്രേഷ്ഠ മായാത് വേണം എന്നാല്‍ ഒരു ന്യുനതയും വേണം --അതുകൂടി ഉദ്ദേശിച്ചാണ് ദുര്‍വാസാവ് കുന്തിഭോജ ന്‍റെ കൊട്ടാരത്തില്‍ എത്തിയത് സാധാരണ  വിവാഹം കഴിഞ്ഞു കുട്ടികള്‍ ഇല്ലാതെ വിഷമിക്കുന്ന ഘട്ടത്തില്‍ ആണ് മഹാന്മാര്‍ വന്നു വരമോ അനുഗ്രഹമോ നല്‍കുക എന്നാല്‍ ഇവിടെ സ്വപ്നത്തില്‍ പോലും കരുതാത്ത  ഒരു കാര്യമാണ് കുന്തിക്ക് മഹര്‍ഷി നല്‍കിയത് --5  മന്ത്രങ്ങള്‍ ഉപദേശിച്ച ശേഷം പറഞ്ഞു --ഈ മന്ത്രം ചൊല്ലി ഏതു  ദേവനെയാണോ നീ മനസ്സില്‍ വിചാരിക്കുന്നത്? ആ ദേവന്‍റെ ഗുണ  ഗണങ്ങളോട്  കൂടിയ പുത്രന്‍ നിനക്ക് ജനിക്കും --അദ്ഭുതവും അവിശ്വസനീയവും ആയ  ഈ വരം ഒന്ന് പരീക്ഷിച്ചു നോക്കാന്‍ കുന്തി തീരുമാനിച്ചെങ്കില്‍ അതില്‍ കുന്തീ ദേവിയെ കുറ്റം പറയാനാകില്ല കുന്തിയുടെ സ്ഥാനത്ത് ആരായിരുന്നാലും  ഇതുതന്നെയാണ് സംഭവിക്കുക ആയതിനാല്‍ ഈ ചാപല്യം പാപമോ അധര്‍മ്മാമോ അല്ല ഒരു സ്വഭാവം --നമുക്കെല്ലാം ഉണ്ടാകാവുന്ന ഒരാകാംക്ഷ --പ്രഭാത സൂര്യനെ കണ്ടപ്പോള്‍ തോന്നിയ ഒരു പരീക്ഷണ കൌതുകം- മന്ത്ര ശക്തിയാല്‍ കുന്തീ ദേവി സൂര്യ സ്വഭാവമുള്ള കുഞ്ഞിനെ ഗര്‍ഭം ധരിച്ചു --ഭൂമിയില്‍ പിതാവായി ചൂണ്ടിക്കാണിക്കാന്‍ ഒരാള് വേണം ഇവിടെ മനുഷ്യനായി ചൂണ്ടിക്കാണിക്കാന്‍ ആരും ഇല്ല --അത് തന്നെയാണ് കര്‍ണന്റെ  ന്യുനതയും --മന്ത്രത്തിന്റെ ശക്തിയില്‍ സൂര്യ മണ്ഡലത്തില്‍ എത്തിച്ചേര്‍ന്ന സ്വേദ j ന്‍റെ ആത്മാവ് അങ്ങിനെ കുന്തിയുടെ ഗര്‍ഭ ഗൃഹത്തില്‍ കവചകുണ്ഡലങ്ങളോടെ  സൂഷ്മ രൂപേണ പ്രവേശിച്ചു -- സൂര്യനില്‍ നിന്നും ഒരു യുവാവ് വന്നു എന്നൊക്കെ പറയുന്നത് കഥ മാത്രമാണ് അന്യ പുരുഷനുമായി കുന്തീദേവിക്കു യാതൊരു ബന്ധവും ഉണ്ടായിരുന്നില്ല ഈ മന്ത്ര ശക്തി തന്നെയാണ്  ഗര്‍ഭാത്തിനു കാരണം  അത് കൊണ്ട് തന്നെയാണ് കുന്തീദേവി  കന്യകയാണ് എന്ന് പറയുന്നതും --ശരീര ബന്ധത്തിലൂടെ കന്യകാ ചര്‍മ്മം ഭേ ദിക്കപ്പെട്ടാലെ ഒരുവളുടെ കന്യകാത്വം  നഷ്ടപ്പെടുകയുള്ളൂ 

2016, ജനുവരി 28, വ്യാഴാഴ്‌ച

ഭഗവദ് ഗീതാ പഠനം --അറുപത്തി നാലാം ദിവസം





ഭഗവദ് ഗീതാ പഠനം ----അറുപത്തി നാലാം ദിവസം -

*****************************************************************************************
രണ്ടാം അദ്ധ്യായം--ശ്ലോകം --19 
*********************************************
യ ഏനംവേത്തി ഹന്താരം 
യ ശ്ചൈനം മന്യതേ ഹതം 
ഉഭൌ തൌ ന വിജാനീതോ 
നായം ഹന്തി ന ഹന്യതേ

അര്‍ഥം --ഏതു ഒരുവന്‍ ആണോ പറയപ്പെട്ട ആത്മാവിനെ കൊല്ലുന്നവന്‍ എന്ന് അറിയുന്നത്? ഏതൊരുവനാണോ ഈ ആത്മാവിനെ കൊല്ലപ്പെട്ടതായും കരുതുന്നത്? ആ രണ്ടു പേരും സത്യം അറിയുന്നില്ല എന്ത് കൊണ്ടെന്നാല്‍ ഈ ആത്മാവ് ആരെയും കൊല്ലുന്നില്ല ആരാലും കൊല്ലപ്പെടുന്നും ഇല്ല
വിശദീകരണം 
*******************
ദേഹിയെ കൊല്ലും എന്നോ കൊല്ലപ്പെടും എന്നോ ആരെങ്കിലും വിചാരിച്ചാല്‍ അത് അജ്ഞാനം ആണ് കാരണം ദേഹി ആരെയും കൊല്ലുന്നും ഇല്ല കൊല്ലപ്പെടുന്നും ഇല്ല -ശരീരം എടുത്ത ആത്മാവിനെ ആണ് ദേഹി എന്ന് പറയുന്നത്. ശരീര നാശം ഒരിക്കലും ദേഹിയുടെ നാശം അല്ല.ദേഹത്തിന്റെ നാശത്തിന്റെ ദേഹിയുടെ നാശം ആയി കാണുന്നതാണ് ഇവിടെ അജ്ഞാനം ആയി പറയുന്നത് 
.
ജായതേ---ജനിക്കുന്നു 
അസ് തി --ഉണ്ട് 
വര്‍ദ്ധ തേ --വളരുന്നു 
വിപരിണമതേ--മാറ്റങ്ങള്‍ വരുന്നു 
അപക്ഷീയതേ---ക്ഷയിക്കുന്നു 
നശ്യതി--നശിക്കുന്നു

ഇവയാണ് ഷഡ് ഭാവങ്ങള്‍ .പ്രപഞ്ചത്തിലെ സകല വസ്തുക്കളും ജീവജാലങ്ങളും ഈ ആറു ഭാവത്തിലൂടെ കറങ്ങു ന്നവയാണ് .എന്നാല്‍ ഷഡ് ഭാവ രഹിതം ആണ് ആത്മാവ് എന്ന് ഉപദേശിക്കുകയാണ് ഭഗവാന്‍ ഈ ശ്ലോകത്തിലൂടെ ചെയ്യുന്നത് .ഈ ശ്ലോകവും വേദത്തില്‍ നിന്ന് ഉദ്ധരിച്ചു ചേര്‍ത്ത ഒരു മന്ത്രം ആണ് .ന ജായതേ --എന്നാല്‍ ജനിക്കുക എന്ന പ്രക്രിയ ആത്മാവിനില്ല .എല്ലാ സ്ഥാവര ജംഗമ പ്രപഞ്ചവും ജനിക്കുന്നതാണ്.എന്നാല്‍ ഇതിനെല്ലാം കാരണ ഭൂതമായ സത്യം ജനിക്കുന്നില്ല,ചുരുക്കി പറഞ്ഞാല്‍ ജനനവും തുടര്‍ന്നുള്ള പരിണാമവും പിന്നെ മരണം എന്ന അവസ്ഥയും ആത്മാവിനു ഇല്ല എന്ന് സാരം

2016, ജനുവരി 27, ബുധനാഴ്‌ച

മഹാഭാരതത്തിലെ കഥാ പാത്രങ്ങള്‍ --ഭീഷ്മര്‍ --ഭാഗം -12--സത്യവതിയുടെ അക്ഷമ







മഹാഭാരതത്തിലെ കഥാപാത്രങ്ങള്‍ --ഭീഷ്മര്‍ --ഭാഗം -12(സത്യവതിയുടെ അക്ഷമ )
********************************************************************
***സത്യവതി  വ്യാസനെ  വിളിച്ചു വരുത്തിയപ്പോള്‍ ഇപ്പോള്‍ സമയം മോശമാണെന്നും ഒരു വര്‍ഷം കഴിയട്ടെ എന്നും അതുവരെ അംബികയും അംബാലികയും വ്രതം അനുഷ്ടിക്കട്ടെ എന്നും വ്യാസന്‍ പറഞ്ഞു പക്ഷെ ഇനിയും വൈകാന്‍ പറ്റില്ലെന്നും രാജ്യത്തിനു അവകാശികള്‍ ഇല്ലെന്നും അതിനാല്‍ എത്രയും നേരത്തെ തന്നെ വേണം എന്നും സത്യവതി പറഞ്ഞപ്പോള്‍ എല്ലാം വിധിക്ക് വിട്ടുകൊടുക്കുകയാണ് വ്യാസന്‍ ചെയ്തത് -അംബികയില്‍ അന്ധനായ ധൃത രാഷ്ട്രര്‍ ജനിക്കുകയും  അടുത്ത വര്‍ഷം വന്നപ്പോള്‍ ദാസിയില്‍ ആണെങ്കിലും ശ്രേഷ്ടനായ പുത്രന്‍ വിദുരര്‍ ജനിക്കുകയും ചെയ്തപ്പോളാണ് സത്യവതിക്ക് തന്റെ തീരുമാനം തെറ്റായിരുന്നു എന്ന് മനസ്സിലായത്‌ --ഇത് അധര്‍മ്മം ഒന്നും അല്ല പക്ഷെ തെറ്റ് തന്നെയായിരുന്നു അതിന്‍റെ ഫലം വളരെ ഭീകരവും ആയിരുന്നു  കുരുക്ഷേത്ര യുദ്ധത്തിന്‍റെ  കാരണങ്ങളില്‍ ഒന്ന് ഈ തെറ്റായ തീരുമാനം ആയിരുന്നു --സ്വാഭാവികമായും അമ്ബികക്ക് ലഭിക്കേണ്ടതായ രാജമാതാ വിന്‍റെ  പദവി അമ്ബാലികക്ക്  ആണ് ലഭിച്ചത് അംബാലിക പ്രതീക്ഷിക്കാതെ കിട്ടിയ സ്ഥാനം എന്നാല്‍ അംബിക പ്രതീക്ഷിച്ചത് കിട്ടുകയും ചെയ്തില്ല --ഇത് മാനസികമായ ഒരു വിദ്വേഷ ഭാവം അംബികയില്‍ ഉണര്‍ന്നിരിക്കാം --സത്യവതിയുടെ തെറ്റായ തീരുമാനം ആണ് തന്‍റെ  രാജമാതാ പദവി നഷ്ടപ്പെടുവാനുള്ള കാരണം എന്ന ചിന്ത അംബികയില്‍ ഉണ്ടായിരുന്നിരിക്കാം --നിനക്ക് ലഭിക്കേണ്ടതായിരുന്നു രാജ്യാവകാശം എന്ന് ഇടയ്ക്കിടയ്ക്ക് അംബിക ധൃതരാഷ്ട്രരേ  ഓര്‍മ്മിപ്പിച്ചിരിക്കാം --അത് തള്ളിക്കളയാന്‍ ആകില്ല --ഈ ചിന്തയോട് കൂടി വളര്‍ന്ന ധൃത രാഷ്ട്രര്‍ സ്വല്‍പ്പം സ്വാര്‍ത്ഥ ചിന്താഗതിക്കാരന്‍  ആയതില്‍ അദ്ഭുതമില്ല -കൂടെ കഴിവും ശക്തിയും എല്ലാം ഉണ്ടായിട്ടും താന്‍ ഒരു അന്ധനാണല്ലോ  എന്നാ അപകര്‍ഷതാ ബോധവും ധുതരാഷ്ട്രരേ പിടികൂടിയിട്ടുണ്ടാകാം --തുടര്‍ന്ന് വരുന്ന സംഭവങ്ങള്‍ ഇതിലേക്കാണ് വിരല്‍ ചൂണ്ടുന്നത് 
പാണ്ടു രാജാവായപ്പോള്‍ വളരെ ബഹുമാനത്തോടും സ്നേഹത്തോടും കൂടിയാണ് ജ്യെഷ്ടനോട് പെരുമാ റിയിരുന്നതെങ്കിലും അധികാരമില്ലാതെ ഒരു ഔദാര്യത്തില്‍ കഴിയുകയാണ് എന്ന ചിന്ത ധൃതരാഷ്ടരേ  ബാധിച്ചിരുന്നു -പാണ്ടുവിനു രാജ്യം കൊടുത്തു രാജഗുരു എന്നാ നിലയില്‍ കാര്യങ്ങള്‍ ശ്രദ്ധിച്ചു വരികയായിരുന്നു ഭീഷ്മര്‍ -രാജ്യാവകാശം ഒഴിവാക്കി എങ്കിലും സാധാരണ വീട്ടില്‍ താമസിക്കുവാനുള്ള അവകാശം ഭീഷ്മര്‍ ഒഴിവാക്കിയിട്ടില്ല --ഭീഷ്മരുടെ വാക്കുകളെ ബഹുമാന പൂര്‍വ്വം പാണ്ടു സ്വീകരിച്ചിരുന്നതിനാല്‍ പ്രശ്നം ഒന്നും ഉണ്ടായിരുന്നില്ല --ഭീഷ്മരുടെ വാക്കിനു വിലയില്ലാത്ത ഒരു ഘട്ടം വന്നപ്പോളാണ് ഭീഷ്മരുടെ തീരുമാനം തെറ്റായിരുന്നു എന്ന് മറ്റുള്ളവര്‍ പറയാന്‍ തുടങ്ങുന്നത് --അതായത് അന്നത്തെ കാര്യമല്ല ഇന്നത്തെ പണ്ഡിതന്മാരുടെ കാര്യം ആണ് പറയുന്നത്---പാണ്ടുവിന്റെ വിവാഹം കുന്തീദേവിയുമായി  ഭീഷ്മര്‍ നടത്തി --പാണ്ടു രോഗിയായ പാണ്ടുവിനെ സ്വീകരിക്കാന്‍ സുന്ദരിയായ കുന്തീദേവി തീരുമാനിച്ചത് തന്നെ ഹസ്തിന പുരിയിലെ  സാരഥിയായ അതി രഥന്റെ അടുത്ത് തന്റെ പുത്രനായ കര്‍ണ്ണന്‍ ഉണ്ട് എന്നാ വിവരം അറിഞ്ഞാണ് --തുടര്‍ന്ന് അതി രഥനുമായി കുന്തീദേവി സൌഹൃദം സ്ഥാപിക്കുകയും  തന്റെ കുഞ്ഞിനെ കാണുകയും ചെയ്തിരുന്നു --തുടരും  

2016, ജനുവരി 26, ചൊവ്വാഴ്ച

Dr--സുനില്‍ യാദവിന്‍റെ ചോദ്യങ്ങള്‍ക്ക് ഉള്ള മറുപടി --4,5








Dr--സുനില്‍ യാദവിന്‍റെ ചോദ്യത്തിനുള്ള മറുപടി --ചോദ്യം --4,5 
******************************************************************


4. വേദങ്ങളില്‍ ദൈവങ്ങളുടെ ദൈനന്ദിന പ്രവൃത്തികള്‍ വിശദീകരിക്കുന്നുണ്ട്. പാര്‍വ്വതീ ദേവി എപ്പഴാണ് ചന്ദന ലേപത്തില്‍ കുളിക്കുന്നതെന്നും എപ്പഴാണ് ഗണേശകുമാരന് ലഡ്ഡു ഉണ്ടാക്കി കൊടുക്കുന്നതെന്നും ഗണേശ കുമാരന്‍ എത്ര രുചിയോടെയാണവ കഴിക്കുന്നതെന്നും മറ്റും...! വേദ പുസ്തകങ്ങളിലെ എഴുത്തുകള്‍ അവസാനിക്കുന്നിടത്ത് ഈ വിവരണങ്ങളും അവസാനിക്കുന്നു. വേദങ്ങള്‍ക്ക് ശേഷം ദൈവങ്ങള്‍ എവിടെപ്പോയി? ഇപ്പോള്‍ അവര്‍ എവിടെയാണ്? എന്താണിപ്പോള്‍ അവര്‍ ചെയ്തു കൊണ്ടിരിക്കുന്നത്? 

5. ദൈവങ്ങളും ദേവിമാരും ഇടയ്ക്കിടെ ഭൂമി സന്ദര്‍ശിക്കുന്നു എന്നും ചിലപ്പോള്‍ അവര്‍ ചിലര്‍ക്ക് വരങ്ങള്‍ നല്‍കുമെന്നും ചില ദുഷ്ടന്മാരെ അവര്‍ വകവരുത്തുമെന്നുമൊക്കെ വേദങ്ങള്‍ നമ്മോടു പറയുന്നു. ഇപ്പോള്‍ ഇതെന്തു പറ്റി? അവരിപ്പോള്‍ ഭൂമി സന്ദര്‍ശിക്കുന്നത് തീരെ നിര്‍ത്തിക്കളഞ്ഞോ? 

ഉത്തരം 
********
നാലാമത്തെ  ചോദ്യത്തിനു  മറുപടി പറയണം എങ്കില്‍ എന്താണ് വേദം എന്നറിയണം -- പാര്‍വതിയുടെ കുളിയും ഗണേശന്റെ ഭക്ഷണവും വേദത്തില്‍ വിശദീകരിക്കുന്നു എന്ന് പറയുമ്പോള്‍ തന്നെ അതിനു ഉത്തരം പറയാതിരിക്കുന്നതാണ് നല്ലത് എന്ന് തോന്നുന്നു --വേദത്തില്‍ കഥ ഇല്ല -പറയുന്ന പേരുകള്‍ക്ക് ഒക്കെ വേറെ അര്‍ത്ഥവും ഉണ്ട് --സുകുമാര്‍ അഴീക്കോടിന്റെ തത്വമസി ഒന്ന് വായിക്കണം --വേദത്തിലെ ചില കാര്യങ്ങള്‍ അതില്‍ വിശദീകരിച്ചിട്ടുണ്ട് --പക്ഷെ അത് വായിച്ചു മനസ്സിലാക്കണം എങ്കിലും വലിയ  പ്രയാസമാണ് -- പിന്നെ ഈ പറഞ്ഞതൊക്കെ ഏതു വേദത്തില്‍ ആണ്?നമുക്കുള്ള 4 വേദങ്ങളില്‍ ഇതൊന്നും അല്ല പറയുന്നത് അത് കൊണ്ട് ഉത്തരം പറയാന്‍ പറ്റില്ല ഇല്ലാത്ത ഒന്നിന് എങ്ങിനെ ഉത്തരം പറയും?


5--ദൈവങ്ങളും ദേവീ ദേവന്മാരും --ഈ പ്രയോഗത്തില്‍ തന്നെ ചോദ്യകര്‍ത്താവ് ഒരു  പ്രൈമറി ക്ലാസ് ജ്ഞാനക്കാരന്‍ ആണ് എന്ന് ഉറപ്പാണ് --ദൈവം അഥവാ ഈശ്വരന്‍ ഒന്നേയുള്ളൂ പിന്നെ ദൈവങ്ങള്‍ എന്നാ പ്രയോഗം തെറ്റാണ് -- പിന്നെ ദേവീ ദേവന്മാര്‍ വന്നു വരം കൊടുക്കുന്നുണ്ടോ?  ഇവിടെ  -ഓരോ സംസ്ഥാനത്തെയും വിവിധ വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന മന്ത്രിമാരെ പോലും അറിയുന്നില്ല പിന്നാ ദേവന്മാര്‍ ഭൂമിയില്‍ വന്നാല്‍ അറിയുന്നത്-അത് അറിയണം എങ്കില്‍ അതിനു യോഗ്യത ഉള്ളവര്‍ വേണം അവര്‍ അത് അറിയുന്നും ഉണ്ട് ഹിമാലയ സാനുക്കളിലെ ദിഗംബരന്മാരായ യോഗികള്‍ --അവര്‍ ഈ പ്രപഞ്ചത്തില്‍ നടക്കുന്നതും ഇനി നടക്കാന്‍ ഇരിക്കുന്നതും നടന്നതും അവര്‍ അറിയുന്നു --പിന്നെ യമധര്‍മ്മ രാജാവ് ഇടയ്ക്കിടയ്ക്ക് വരുന്നുണ്ട് --അതിന്‍റെ ഫലവും കാണാന്‍ ഉണ്ട് സുനാമി മുതല്‍ ഉള്ള ചില കാര്യങ്ങള്‍ നോക്കിയാല്‍ മതി ഭൂകമ്പം -ചു ഴലി ക്കാറ്റ്  ഇവയൊക്കെ വരുന്നത് അദ്ദേഹം ഇടയ്ക്കിടയ്ക്ക് ഭൂമി സന്ദര്‍ശിക്കുന്നു എന്നതിന്റെ തെളിവാണ് 

2016, ജനുവരി 25, തിങ്കളാഴ്‌ച

Dr--സുനില്‍ യാ ദവിന്റെ മൂന്നാം ചോദ്യത്തിനുത്തരം






3. എന്തുകൊണ്ടാണ് എല്ലാ ദേവീ ദേവന്മാരും രാജകുടുംബങ്ങളില്‍ പിറന്നത്? ഒറ്റ ദൈവവും എന്തുകൊണ്ട് പാവപ്പെട്ടവരിലോ കീഴ്ജാതികളിലോ പിറക്കാതെ പോയി?
*******************************************************************************
ഉത്തരം ----മേല്‍ ജാതി കീഴ്ജാതി എന്നൊക്കെയുള്ളത് ഭൂമിയില്‍ ആണ് ദേവീദേവന്മാരുടെ ആസ്ഥാനം ദേവലോകം ആണ്  അവിടെ മതമോ ജാതിയോ  വര്‍ണമോ ഒന്നും ഇല്ല  അമൃത് ഉള്ളതിനാല്‍ എല്ലാവരും യൌവനാവസ്തയിലാണ് ജരാനരകള്‍ അവിടെ ഇല്ല --ഭൂമിയില്‍ കാണുന്ന സംഭവങ്ങള്‍ എന്ത് കൊണ്ട് ദേവലോകത്ത്‌ ഉള്ളവര്‍ അനുഭവിക്കുന്നില്ല എന്ന് ചോദിച്ചാല്‍ എന്ത് ഉത്തരം ആണ് പറയുക? ഏതു ദേവന്‍ ആണ് രാജ കുടുംബത്തില്‍ പിറന്നിട്ടുള്ളത്? ബ്രഹ്മാവിന്റെ പൌത്രന്‍ ആയ കശ്യപ പ്രജാപതിക്ക്‌  ദക്ഷ പുത്രിയായ അദിതീ ദേവിയില്‍ പിറന്നവ ര്‍ ആണ് ദേവ സമൂഹം --ഇനി അവതാരങ്ങളെ ഇഉദ്ദെശിച്ചാണ് പറഞ്ഞതെങ്കില്‍ ശ്രീരാമനും ബുധനും   ശ്രീകൃഷ്ണനും  ബലരാമനും മാത്രമാണ് രാജ കുടുംബത്തില്‍ പിറന്നു എന്ന് പറയുവാനുള്ളത് --വാമനന്‍ പരശുരാമന്‍ --ഇനി വരാന്‍ പോകുന്ന കല്‍ക്കി എന്നിവരൊന്നും രാജ കുടുംബത്തില്‍  അല്ല --പിന്നെ അവതാരങ്ങള്‍  ശ്രേഷ്ഠ കുടുംബത്തിലെ ജനിക്കൂ --താഴ്ന്നവര്‍ എന്നൊരു സമൂഹം ഇല്ല --കര്‍മ്മ ദോഷം കൊണ്ട് താഴ്ന്ന നിലയില്‍ എത്തിയവര്‍ ഉണ്ടാകാം അഷ്ടവസുക്കളില്‍ ഒരാളായ ദ്യോവ് ഭീഷ്മരായി മനുഷ്യനായി താഴ്ന്ന അവസ്ഥയില്‍ വന്നു കര്‍മ്മ ദോഷം കൊണ്ട് ശ്രേഷ്ടമായ വൈകുണ്ട ത്തിലെ കാവല്‍ക്കാരായ ജയവിജയന്മാരും കര്‍മ്മദോഷം കൊണ്ട് അസുരന്മാരായി ജനിച്ചു --അങ്ങിനെയുള്ള വരില്‍ എങ്ങിനെ അവതാരങ്ങള്‍ വരും?

കര്‍മ്മ ദോഷം കൊണ്ടാണ് സാമ്പത്തികമായും  സാമൂഹ്യ മായും ഒക്കെ താഴ്ന്ന അവസ്ഥയില്‍ എത്തുന്നത്  അതെ കര്‍മ്മ ഗുണം കൊണ്ട് ഉയര്‍ന്ന അവസ്ഥയിലും എത്തും ഒരു ദാസി പ്പെണ്ണിന്‍ടെ  പുത്രന്‍ അടുത്ത ജന്മത്തില്‍ ശ്രേഷ്ടനായ  നാരദര്‍ ആയിത്തീര്‍ന്നു 

dr. സുനില്‍ യാദവിന്‍റെ സംശയങ്ങള്‍ --2--മറുപടിയും





Drr -സുനില്‍ യാദവിന്‍റെ സംശയങ്ങള്‍ --2 മറുപടിയും 

 എല്ലാ ഹൈന്ദവ ദൈവങ്ങളും എന്തുകൊണ്ടാണ് ഇന്ത്യന്‍ മൃഗങ്ങളെ വാഹനമാക്കി? ചില രാജ്യങ്ങളില്‍ മാത്രം കണ്ടു വരുന്ന കങ്കാരൂ, ജിറാഫ് പോലുള്ള മൃഗങ്ങളെ എന്ത് കൊണ്ട് ഒരു ദൈവവും വാഹനമാക്കിയില്ല!?


ദൈവങ്ങളും എന്നാ  പ്രയോഗം തന്നെ തെറ്റാണ് --ദൈവം അഥവാ ഈശ്വരന്‍ ഒന്നേയുള്ളൂ --പിന്നെ അവതാരങ്ങളെ  ആയിരിക്കും ഉദ്ദേശിച്ചത് എന്ന് കരുതുന്നു ---വാഹനം എന്നാല്‍ വഹിക്കുന്ന ആധാരമായ വസ്തു -- അത്  സഞ്ചരിക്കുന്നതിനു ഉള്ള മാധ്യമം ആണ് വാഹനം എന്നാ ധാരണയിലാണ്  ഈ ചോദ്യം --അത് ശരിയല്ല --ഈ ഈശ്വര രൂപങ്ങളുടെ അവതാരങ്ങളില്‍  ചിലത് മാത്രമേ  സഞ്ചാര വാഹനം എന്ന് ഉദ്ദേശിക്കുന്നുള്ളൂ -

1--ഗണപതി --വാഹനം മൂഷികന്‍‌ അഥവാ എലി --ഗണപതി വിഘ്നേശ്വരന്‍ ആണ് അപ്പോള്‍ ഗണപതിയെ പ്രാര്‍ഥിച്ചാല്‍ ഗണപതി വിഘ്നങ്ങളെ എലി എപ്രകാരമാണോ ഓരോ കാര്യവും തുരന്നു എടുക്കുന്നത് അത് പോലെ എല്ലാം തുരന്നു വിഘ്നങ്ങള്‍ നീക്കുന്ന സ്വഭാവം ആണ് --പിന്നെ മറ്റൊന്ന് --എലി --എന്നാല്‍ ലഹരി എന്നൊരു അര്‍ത്ഥം ഉണ്ട് അപ്പോള്‍ ഹരിയില്‍ ലയിക്കുക എന്നാണു ലഹരി എന്നതിന് അര്‍ത്ഥം --അപ്പോള്‍ ഗണപതിയെ നയിക്കുന്നത് രണ്ട്--ഘടകം ആണ് --ഒന്ന് സദാസമയവും  ഹരിയില്‍ ലയിച്ചിരി ക്കുക  മറ്റൊന്ന് എല്ലാ വിഘ്നങ്ങളേയും തുരന്നു ഇല്ലാതാക്കുക -- ഈ രണ്ടു ഭാവം ആണ് ഗണപതിയെ വഹിക്കുന്നത്  അതിനാല്‍ എലിയാണ്  വാഹനം എന്ന് പറയുന്നു 

2-വിഷ്ണു -- ഗരുഡന്‍ --കശ്യപ പ്രജാപതിയുടെ അനുഗ്രഹത്താല്‍ വിനതക്ക് ജനിച്ചവനാണ് ഗരുഡന്‍ --ഗരുഡന്‍റെ ശക്തിയും ബുദ്ധിയും ഭഗവാന് വേണ്ടി വിനിയോഗിക്കണം എന്നായിരുന്നു കുഞ്ഞിലെ ഉള്ള ആഗ്രഹം അത് വിഷ്ണു സാധിച്ചു കൊടുത്തു യാത്രകളില്‍ ഗരുഡന്‍ വിഷ്ണുവിന് വാഹനമായി - കങ്കാരു ജിരാഫ് എന്നിവയൊന്നും കഷ്യപനില്‍ നിന്ന് നേരിട്ട് ഉണ്ടായതല്ല 

3--ശിവന്‍ --കാള--ധര്‍മ്മത്തിന്റെ പ്രതീകമാണ് കാള അങ്ങിനെയാണ്  ഭാരതീയ സങ്കല്‍പ്പം --അപ്പോള്‍ ഈശ്വര സ്വരൂപമായ ശിവനെ വഹിക്കുന്നത് ധര്‍മ്മമാണ് --അഥവാ ശിവന്‍ സഞ്ചരിക്കുന്നത് ധര്‍മ്മത്തിലൂടെ ആണ് അതാണ്‌ ശിവന്റെ വാഹനം കാള  എന്ന് പറയുവാന്‍ കാരണം 
4-സുബ്രഹ്മണ്യന്‍ --മയൂരന്‍--മഹാ വിഷ്ണുവിന്റെ നിര്‍ദ്ദേശ പ്രകാരം ഗരുഡന്‍ തന്‍റെ  പുത്രനായ  മയൂരനെ  സുബ്രഹ്മണ്യന്റെ വാഹനം  ആക്കി -- ഇതിനൊക്കെ തത്വ ചിന്താപരമായ  വ്യാഖ്യാനം -പലതും ഉണ്ട് --യുക്തിപരമായത് എടുക്കാം 

5--യമധര്‍മ്മ രാജാവ് -- പോത്ത് -- പോത്തിന് ഇന്ദ്രിയങ്ങളെ നിയന്ത്രിച്ചു നിര്‍ത്താന്‍ ആകില്ല അതിന്‍റെ നിയന്ത്രണത്തില്‍ അല്ല അതിന്‍റെ ശരീരം --ഒന്ന് ചിന്തിക്കാനുള്ള വൈഭവം  അതിനില്ല അത് കൊണ്ട് തന്നെ അജ്ഞാനം ആണെങ്കിലും നിഷ്കളങ്കം ആണ് ആരോടും വൈരാഗ്യമോ ഒന്നും ഇല്ല --ഇവിടെ മനുഷ്യന്‍റെ  ആയുസ്സ് തീരുമാനിച്ചു ധാര്‍മ്മികമായി ഇവിടെ നിന്നും  ദേഹിയെ ദേഹത്തില്‍ നിന്നും വേര്‍ പെടുത്തി  കൊണ്ട് പോകുകയാണല്ലോ യമധര്‍മ്മ രാജാവ് അപ്പോള്‍ ആരോടും വൈരാഗ്യം ഇല്ലാത്ത അന്തകരണം ആണ് യമധര്‍മ്മ രാജാവിനെ വഹിക്കുന്നത്   അതിന്‍റെ പ്രതീകമായി  പോത്തിനെ കല്‍പ്പിച്ചിരിക്കുന്നു -

*** ഇങ്ങിനെ ഓരോ മൃഗത്തിനേയും വാഹന മാക്കിയതില്‍ തത്വ ചിന്താപരമായും  ആത്മീയമായും  വാക്യാര്‍ത്ഥ പരമായും  ഉള്ള ഭാവങ്ങള്‍ ഉണ്ട് --ഇനി സുനിലിനോട് ഒരു ചോദ്യം  അങ്ങോട്ട്‌
-*****മോട്ടോര്‍ മുതലായവയ്ക്ക്  ശക്തിയുടെ അളവ് കോല്‍  കുതിര ശക്തിയാണ് --ആമോട്ടോര്‍ എത്രയാ പവര്‍? എന്ന് ചോദിച്ചാല്‍ ! HP  എന്നാണല്ലോ പറയുക?അതായതു horse  power-- എന്ത് കൊണ്ട് കുതിരയെ ക്കാള്‍ വലുപ്പമുള്ള  അനയുടെയോ അല്ലെകില്‍ സിംഹത്തിന്റെയോ ശക്തി ആധാരമായി എടുത്തില്ല?

ഭഗവദ് ഗീതാ പഠനം --അറുപത്തി മൂന്നാം ദിവസം



ഗീതാ പഠനം --അറുപത്തി മൂന്നാം ദിവസം -
****************************************************************************
രണ്ടാം അധ്യായം --ശ്ലോകം -18
********************************************
അന്ത വന്ത ഇമേ ദേഹോ നിത്യസ്യോക്താ:ശരീരിണ:

അനാശിനോ/പ്രമേയസ്യ തസ്മാദ്യുദ്ധ്യസ്വ ഭാരത
അര്‍ഥം --ഭഗവാന്‍ തുടരുന്നു --അല്ലയോ ഭാരത(അര്‍ജുനാ)വിനാശത്തോടു കൂടിയ ഈ ദേഹങ്ങള്‍ ഒക്കെയും അതായ ത് ഭീഷ്മ ദ്രോണാദികളുടെ നിത്യനും നാശരഹിതനും,അപ്ര മേയനും ആയ ശരീരി യുടെ തെന്നു പറയപ്പെടുന്നവ ആകുന്നു --അതിനാല്‍ നീ യുദ്ധം ചെയ്തു കൊള്ളുക
വിശദീകരണം 
*******************
ദേഹങ്ങള്‍ എല്ലാം അന്ത ത്തോട് കൂടിയവയാണ് അന്തം എന്നാല്‍ വിനാശം. കഴിഞ്ഞ ശ്ലോകത്തില്‍ ആത്മാവ് അവിനാശി ആണെന്ന് പറഞ്ഞു ഈ ശ്ലോകത്തില്‍ ശരീരം വിനാശി ആണ് എന്ന് പറയുന്നു.
എപ്രകാരം ആണ് വിനാശി ആകുന്നതു എന്ന് ഒരു ഉദാഹരണ സഹിതം വ്യക്തമാക്കാം.എന്നും സൂര്യന്‍ ഉദിക്കുന്നതായും അസ്തമിക്കുന്നതായും നാം കാണുന്നു.എന്നാല്‍ ഭൂമി സൂര്യനെ ചുറ്റുക ആണെന്നും സൂര്യന്‍ ഉള്ളിടത്ത് നിന്ന് കറങ്ങുന്നതല്ലാതെ ഭ്രമണം ചെയ്യുന്നില്ലെന്നും ഉള്ള പ്രമാണം അടിസ്ഥാനമാക്കി ചിന്തിച്ചാല്‍ ഉദയം അസ്തമയം എന്നിവ യാതാര്‍ത്ഥ്യം അല്ലെന്ന ബുദ്ധി ഉറക്കുന്നു. ഇവിടെ ഉദയം അസ്തമയം എന്നാ ചിന്തക്ക് അന്ത്യം വന്നു.പ്രായോഗികമായ ഒരുഭാഷ മാത്രമാണ് ഉദയം അസ്തമയം എന്ന് വന്നു.വ്യാവഹാരികമായി ദേഹങ്ങള്‍ ഉണ്ടെന്നാകിലും വാസ്തവിക ദൃഷ്ട്യാ ഇല്ല തന്നെ എന്നാ തത്വമാണ് ഇവിടെ ദൃഷ്ടാന്ത സഹിതം സമര്‍ ഥിക്കപ്പെടുന്നത് 
ശരീരം ആര്‍ക്കുണ്ടോ അവന്‍ ശരീരി അപ്പോള്‍ ജീവാത്മാവിനെ ആണ് ശരീരി എന്ന് പറഞ്ഞിരിക്കുന്നത്

dr-സുനില്‍ യാദവിന്‍റെ സംശയങ്ങള്‍ക്ക് മറുപടി --സംശയം ഒരു സുഹൃത്ത് അയച്ചു തന്നത്








Dr. സുനില്‍ യാദവിന്‍റെ  സംശയങ്ങള്‍: 

1. എല്ലാ ഹൈന്ദവ ദേവീ ദേവന്മാരും എന്തുകൊണ്ട് ഇന്ത്യയില്‍ മാത്രം ജനിച്ചു? ഇന്ത്യക്ക് പുറത്തുള്ള ജനത്തിന് ഈ ദൈവങ്ങളെ കുറിച്ച് എന്തുകൊണ്ട് അറിവില്ല?
***************************************************************************88
Dr.sunil  യാദവിന്റെ ചില ചോദ്യങ്ങള്‍ എനിക്ക് ഒരു സുഹൃത്ത് ചാറ്റിലൂടെ  അയച്ചു തന്നു --ഓരോന്നിനായി വിശദമായി മറുപടി പറയാം --ഒന്നാമത്തെ  ചോദ്യമാണ്  മുകളില്‍ കൊടുത്തത് 
ഉത്തരം ---ഇന്ത്യ എന്ന പേര് നമ്മുടെ രാജ്യത്തിനു എന്നാണു കിട്ടിയത് എന്ന് ചിന്തിക്കണം --അവതാരങ്ങള്‍ എടുക്കുന്ന സമയത്ത് ഇന്ത്യ എന്ന പേരില്ല  രാമായണത്തിലോ  ഭാഗവതത്തിലോ വേദ പുരാണങ്ങളിലോ ആ പേര് കാണില്ല --അതിനാല്‍ എന്ത് കൊണ്ട് ഇന്ത്യയില്‍ ജനിച്ചു എന്ന ചോദ്യത്തിനു പ്രസക്തി ഇല്ല --അവതാര കാലഘട്ടങ്ങളില്‍ ഭൂമിയില്‍ പരിഷ്കൃത സമൂഹം വളരെ കുറച്ചേ ഉള്ളൂ -- ആ സമൂഹത്തെ ഭരിച്ച രാജാക്കന്മാരുടെ പേരുകള്‍ ആണ് പുരാണ ഇതിഹാസങ്ങളില്‍ കാണുന്നത് --പിന്നെ എല്ലായിടത്തും ജനിക്കാന്‍ പറ്റില്ലല്ലോ ഗംഗ നദി പുണ്യ നദിയാണ് അതുള്ള സ്ഥലം --സാള ഗ്രാമം ഉള്ള സ്ഥലം വേദം ജന്മം കൊണ്ട സ്ഥലം --തുളസി നന്നായി  ആ കാലത്ത് 
വളരുന്ന സ്ഥലം --കൈലാസം സ്ഥിതി ചെയ്യുന്ന സ്ഥലം ഹിമവാന്‍ ഉള്ള സ്ഥലം --ഇങ്ങിനെ ഒട്ടനവധി കാര്യങ്ങള്‍ ആണ് അവതാരത്തിന് പരിഗണിച്ചിട്ടുള്ളത് -അക്കാല ഘട്ടത്തില്‍ ഭൂമിമുഴുവന്‍  ഭരിച്ച  രാജാക്ക്ന്മാരുണ്ട് --പ്രൃഥു  ഭൂമി ഭരിച്ചതിനാല്‍ പൃഥ്വി  എന്ന് ഭൂമിക്കു പേര് വന്നു --മഹാബലി ഭൂമി മുഴുവന്‍ ഭരിച്ചിരുന്നു --ആ കാലഘട്ടത്തില്‍ ആണല്ലോ വാമനാവതാരം? അപ്പോള്‍ വാമനന്‍ പിറന്നത്‌  ഈ ഭൂമിയില്‍ ആണ് --പിറന്ന സ്ഥലം ഇന്ന് ഭാരതം എന്നാ പേരില്‍ അറിയപ്പെടുന്ന സ്ഥലത്ത് ആണ് എന്ന് മാത്രം --അതിനു ഒരു കാരണം എങ്ങിനെ കണ്ടു പിടിക്കും?----മേല്‍ പറഞ്ഞ  ഗുണങ്ങള്‍ ഉള്ള സ്ഥലം  കൌരവരുടെ അമ്മ ഗാന്ധാര ദേശത്ത് ആണ് അതായത് അഫ്ഗാനിസ്ഥാന്‍ --അതും ഭൂമി അല്ലെങ്കില്‍ ഭാരതം എന്ന സ്ഥലത്താണ്--- ഭരതന്‍ ഭരിച്ചത് ഭൂമിയാണ്‌ --ഭൂമിക്കു മൊത്തം ഭാരതം എന്ന് പേര് ഉണ്ടായിരുന്നു -- ഇന്ന് കാണുന്ന പല രാജ്യങ്ങളും അന്ന് ഉണ്ടായിരുന്നില്ല ചിലത് വനം ചിലത് സമുദ്രത്തിന്നടിയില്‍ --അപ്പോള്‍ ഇന്നത്തെ ഭാരതം ആണ് അന്നത്തെ ഭാരതം എന്ന് ചിന്തിക്കരുത് --ഹോളണ്ട് പോലെയുള്ള രാജ്യം അന്നില്ല --ഇന്നത്തെ കേരളം തന്നെ മഹാബലിയുടെ കാലത്ത് ഉള്ള കേരളം എന്ന പേരില്‍ അറിയപ്പെടുന്ന സ്ഥലം അല്ല പരശുരാമന്‍ തീര്‍ത്ത ശൂര്‍പ്പകം എന്ന സ്ഥലം ആണ് ഇവിടെ കേര വൃക്ഷം നന്നായി വളരുന്നതിനാല്‍ കേരളം എന്ന പേര് വന്നു --പില്‍ക്കാലത്ത് രൂപം കൊണ്ടതും ആദി ഭൂമിയിലെ സംസ്കാരം പതുക്കെ എല്ലാവരിലും എത്താത്തതും ആണ് ഈ അവതാരങ്ങളെ കുറിച്ച് മറ്റുള്ളവര്‍ക്ക് അറിയാതിരിക്കാന്‍ കാരണം --ആ കാലഘട്ടത്തിലെ കഥയാണ് പറയുന്നത് ഇന്ന് കാണുന്ന ഭൂരിപക്ഷം കാര്യങ്ങളും അന്നില്ല അന്നുള്ള ഒരു കാര്യവും ഇന്നും ഇല്ല ---ഇന്ന് കാണുന്ന ഭാരതത്തിലെ ഹൈന്ദവര്‍ക്ക് പോലും വ്യക്തമായി അവതാരങ്ങളെ കുറിച്ച് അറിയില്ല പിന്നെ മറ്റു രാജ്യങ്ങള്‍ക്ക് അറിയില്ല എന്ന് പറയുന്നതില്‍ എന്ത് പ്രസക്തി --അത്തരത്തിലുള്ള ഒരു പഠന സമ്പ്രദായം ഇന്നില്ല  അത് തന്നെ പ്രധാന കാരണം എന്നാല്‍ ഇന്ന് സ്ഥിതി മാറി പാശ്ചാത്യ നാടുകളില്‍ ഭാരതീയ സനാതന ധര്‍മ്മ ശാസ്ത്രം പഠിപ്പിക്കുന്നുണ്ട് 

2016, ജനുവരി 24, ഞായറാഴ്‌ച

മഹാഭാരതത്തിലെ കഥാപാത്രങ്ങള്‍ --ഭീഷ്മര്‍ --ഭാഗം -11-ഭീഷ്മരുടെ ഔദാര്യം






മഹാഭാരതത്തിലെ കഥാ പാത്രങ്ങള്‍ --ഭീഷ്മര്‍ --ഭാഗം --11--ഭീഷ്മരുടെ ഔദാര്യം 
**********************************************************************
***വിചിത്ര വീര്യന്റെ  ഭാര്യമാരെ അന്യരാക്കി വ്യാസന്‍ സ്വീകരിച്ചു --അംബികയില്‍ ജനിച്ച കുട്ടി അന്ധനായി --ഏതു രൂപത്തിലുള്ള സന്താനോല്‍പ്പാദന പ്രക്രിയ ആണെങ്കിലും സ്ത്രീ മാനസികമായും ശാരീരികമായും പരിപൂര്‍ണ സംത്രുപ്തയും സന്തോഷവതിയും ആയിരിക്കണം എന്നാലെ സത് സന്താനം ജനിക്കൂ വ്യാസനെ കണ്ട ഉടനെ ഉള്‍ക്കൊള്ളാന്‍ കഴിയാതെ അംബ കണ്ണടച്ചതു മൂലം ജനിച്ച കുട്ടി അന്ധനായി --ഇവിടെ നമുക്ക് തരുന്ന സന്ദേശം --ഇതാണ്  ഗര്‍ഭം ധരിക്കുംബോളും ഗര്‍ഭാവസ്ഥയിലും ഒരു സ്ത്രീ സന്തോഷവതിയും സംത്രുപ്തയും ആയിരിക്കണം ഭക്തി പൂര്‍വ്വം ജീവിക്കണം സംഗീതാദി കലകളുടെ ആസ്വാദനം നാമ ജപം മുതലായവ ഈ കാലഘട്ടത്തില്‍ സ്ത്രീ ആചരിക്ക ണം --എന്നാല്‍ സ്ത്പുത്ര ഭാഗ്യം ഉണ്ടാകും --ഈ തത്വമാണ് നമുക്ക് ഇതില്‍ നിന്നും കിട്ടുന്നത് -തുടര്‍ന്ന് അമ്ബാലികയുടെ അടുത്തേക്ക് ആണ് അടുത്ത ദിവസം പോയത് കണ്ണ് അടച്ചില്ലെങ്കിലും വിളറി പ്പോയി വ്യാസനെ കണ്ടപ്പോള്‍ അതിനാല്‍ പാണ്ട് രോഗം ഉള്ള കുഞ്ഞായി --അംബികയുടെ പുത്രന് ധൃതരാഷ്ട്രര്‍ എന്നും അമ്ബാലികയുടെ പുത്രന് പാണ്ടു  എന്നും പേര്‍ നല്‍കി --അടുത്തവര്‍ഷം വ്യാസന്‍  വീണ്ടും വന്നപ്പോള്‍ അംബിക ഏകദേശം തന്റെ രൂപ സാദൃശ്യം ഉള്ള ഒരു ദാസിയെ പറഞ്ഞയച്ചു --ദാസിയാകട്ടെ വ്യാസന്റെ ശാരീരിക ഗുണങ്ങള്‍ ഒന്നും നോക്കിയില്ല സല്പ്പുത്ര ജനനം കാംക്ഷിച്ചു നാമ ജപത്തോടെ ഇരുന്നു അതിനാല്‍ ധര്മ്മിഷ്ടനും ശ്രേഷ്ടനും ആയ കുഞ്ഞു ജനിച്ചു അതാണ്‌  വിദുരര്‍-മാത്രമല്ല യമധര്‍മ്മ രാജാവിന്റെ അവതാരവും ആണ് --എന്നാല്‍ ദാസീ  പുത്രനായത് കാരണം യോഗ്യന്‍ എങ്കിലും രാജാവകാശം നിഷേധിക്കപ്പെട്ടു --സത്യത്തില്‍ അമ്ബികയ്രെയും അമ്ബാലികയെയും  അന്യരാക്കിയതിലൂടെ രാജ്യത്തിന്മേലുള്ള അവരുടെ അവകാശം നഷ്ടപ്പെടുകയും ഭീഷ്മ ശപഥ ത്തിനു വിലയില്ലാതാവുകയും ചെയ്തു --പക്ഷെ ഭീഷ്മര്‍ തന്റെ  ശപഥ ത്തില്‍ ഉറച്ചു നിന്നത് കൊണ്ടാണ് രാജ്യാവകാശം വ്യാസനില്‍ ജനിച്ച കുട്ടികള്‍ക്ക് കിട്ടിയത് അന്ധനെ രാജാവാക്കാന്‍ നിയമം അനുവദിക്കാത്തതിനാല്‍  പാണ്ടു ഹസ്തിന പുരിയിലെ രാജാവായി ഇത് ഭീഷ്മ രുടെ  ഔദാര്യം തന്നെയാണ് --ഈ സന്ദര്‍ഭത്തില്‍ രാജാവാകാനോ  വിവാഹം കഴിക്കാനോ ധര്‍മ്മ ശാസ്ത്ര പരമായി ഭീഷ്മര്‍ക്ക് യാതൊരു  വിലക്കും ഉണ്ടായിരുന്നില്ല  കാരണം മുക്കുവന്റെ ആഗ്രഹത്തിന് പ്രസക്തിയില്ലാതായി --സത്യവതിയില്‍ ശാന്തനുവിനു പിറന്ന രണ്ടു കുട്ടികളും മരിച്ചു പോയതിനാല്‍  ഭീഷ്മരുടെ ശപഥം സാധുത ഇല്ലാത്തതായി --പിന്നെ ഭീഷ്മരുടെ ഉറച്ച തീരുമാനം മാത്രമാണ് രാജ്യം സ്വീകരിക്കില്ല എന്നും വിവാഹം കഴിക്കില്ല എന്നുള്ളതും --തികച്ചും  വ്യക്തിപരമായ തീരുമാനം അതിനെ  വിമര്‍ശിiക്കെണ്ടാതായി ഒന്നും ഇല്ല --തുടരും 

2016, ജനുവരി 23, ശനിയാഴ്‌ച

മഹാഭാരതത്തിലെ കഥാപാത്രങ്ങള്‍ -ഭീഷ്മര്‍ -ഭാഗം -10 (വ്യാസനും ആപദ്ധര്‍മ്മവും)






മഹാഭാരതത്തിലെ കഥാപാത്രങ്ങള്‍ --ഭീഷ്മര്‍ -ഭാഗം -10 (വ്യാസനും ആപദ്ധര്‍മ്മവും)
********************************************************************
ഭീഷ്മരുടെ അനിയന്മാരാന് ചിത്രാംഗദനും വിചിത്രവീര്യനും എന്നാല്‍ വ്യാസന്റെ സഹോദരന്മാര്‍ ആണ് അവര്‍ --രണ്ടും ഒന്നല്ലേ എന്ന് ചോദിക്കാം --അല്ല വ്യത്യാസമുണ്ട് --വ്യാസനും ചിത്രാംഗദനും വിചിത്രവീര്യനും ഒരേ ഉദരത്തില്‍ ആണ് പിറന്നത്‌ സത്യവതി പ്രസവിച്ചതാണ് അവരെ എന്നാല്‍ ഭീഷ്മരെ പ്രസവിച്ചത് ഗംഗ യാണ് --വ്യാസന് അംബികയും അംബാലികയും മക്കളുടെ സ്ഥാനമാണ് എന്നിട്ടും വ്യാസന്‍ അവരെ സ്വീകരിച്ചത് കാണുമ്പോള്‍ ഉടനെ അധര്‍മ്മം എന്ന് വിചാരിക്കരുത് --ഇവിടെ ആപദ് ധര്‍മ്മം ഉപയോഗിച്ചിട്ടുണ്ട് -- ചെയ്യാന്‍ പാടില്ലാത്ത കാര്യം അത്യാവശ്യ ഘട്ടത്തില്‍ പ്രായശ്ചിത്ത  കര്‍മ്മത്തോടെ  ഏറ്റെടുക്കുന്നതിനാണ് ആപദ്ധര്‍മ്മം എന്ന് പറയുന്നത് --പണ്ട് സഹിക്കാന്‍ കഴിയാത്ത തെറ്റ് ഒരാള്‍ ചെയ്‌താല്‍ അയാളെ പടിയടച്ചു പിണ്ഡം വെച്ച് ബന്ധം ഒഴിവാക്കുന്ന ഒരു കര്‍മ്മം ഉണ്ട് തെറ്റ് ചെയ്തവനെ പുറത്താക്കി പടിയടക്കും എന്നിട്ട് മരണാനന്തര ശേഷ ക്രിയകള്‍ ചെയ്യും അത് കഴിഞ്ഞാല്‍ പുറത്താക്കപ്പെട്ട വ്യക്തിക്ക് തന്റെ കുടുംബവുമായി യാതൊരു ബന്ധവും ഇല്ല --മാതപിതാക്കളോ സഹോദരന്മാരോ മരിച്ചാല്‍ പുല  ആ ചരിക്കെണ്ടതും ഇല്ല --ബന്ധം ഇല്ലല്ലോ പിന്നെന്തിനു പുല ആ ചരിക്ക ണം?--അതെ പോലെ വിചിത്രവീര്യന്റെ പത്നിമാരെ ബന്ധം വേര്‍പെടുത്തി അന്യകള്‍ ആക്കി പിന്നെ അവര്‍ക്ക് ഹ സ്തിനപുരിയുമായി യാതൊരു ബന്ധവും ഇല്ല  സത്യവതിയും ഭീഷ്മരും ചേര്‍ന്നാണ് ആ കര്‍മ്മം ചെയ്യേണ്ടത് --പിന്നെ വ്യാസന് അവരെ സ്വീകരിക്കാന്‍ ധാര്‍മ്മികമായി പ്രയാസം ഒന്നും ഇല്ല 
അങ്ങിനെ പ്രായശ്ചിത്ത കര്മ്മത്തോടെ വ്യാസന്‍ സ്വീകരിച്ചപ്പോള്‍ വ്യാസനെ കണ്ടു ഭയന്നു അംബിക എന്ന് പറയുന്നു --ഇവിടെയും  ശ്രദ്ധിക്കെണ്ടാതുണ്ട് --ഇഷ്ടമില്ലാതെ ഭയന്നു നില്‍ക്കുന്ന ഒരുവളെ ശാരീരികമായി പ്രാപിക്കാന്‍ വ്യാസന്‍ അധര്‍മ്മിയല്ല  ഭഗവാന്‍റെ 24  അവതാരങ്ങളില്‍ ഒരാളായ വ്യാസന് പുത്ര ദാനം ചെയ്യുവാന്‍ ശാരീരികമായി പ്രാപിക്കണം എന്നില്ല  ഗാന്ധാരി പ്രസവിച്ച മാംസ പിണ്ഡത്തെ 101 കുടങ്ങളിലാക്കി കൌരവരെ സൃഷ്ടിച്ച വ്യാസന്--യുദ്ധ സമയത്ത് സഞ്ജയന് ദിവ്യ ദൃഷ്ടി നല്‍കിയ വ്യാസന് അംബികയിലും അംബാലികയിലും പുത്രന്മാരെ ജനിപ്പിക്കുവാന്‍ ശാരീരികമായ ബന്ധം ആവശ്യമില്ല -- മണിയറയിലേക്ക് പ്രവേശിച്ചു എന്നും പിറ്റേ ദിവസം പുറത്തേക്ക് വന്നു എന്നും മാത്രമേ മഹാഭാരതത്തില്‍ പറയുന്നുള്ളൂ --അതിന്നിടയില്‍ എന്താണ് സംഭവിച്ചത് എന്ന് പറയുന്നില്ല --അവതാരമായ വ്യാസന്‍ അധര്‍മ്മം പ്രവര്‍ത്തിക്കില്ല എന്ന് ഉറപ്പിച്ചു വ്യാഖ്യാനിക്കുംബോ ളെഅതിലെ സത്യം കണ്ടെത്താനാകൂ --നമ്മുടെ അല്‍പ്പ ബുദ്ധി ഉപയോഗിച്ച് ഇതിനെ കൈകാര്യം ചെയ്‌താല്‍ വ്യാസന്‍ ഭീഷ്മര്‍ എന്നിവര്‍ അധര്‍മ്മികള്‍ ആണ് എന്നെ തോന്നൂ --ചിന്തിക്കുക --തുടരും 

മാഹാഭാരതത്തിലെ കഥാ പാത്രങ്ങള്‍ --ഭീഷ്മര്‍ --ഭാഗം -9 ശപഥത്തിലെ നിഗൂഡതകള്‍





മഹാഭാരതത്തിലെ  കഥാപാത്രങ്ങള്‍ -ഭീഷ്മര്‍ --ഭാഗം -9 --ഭീഷ്മ ശപഥത്തിലെ നിഗൂ ഡതകള്‍ 
**********************************************************************
-- രണ്ടു കാര്യമാണ് മുക്കുവന്‍ ആവശ്യപ്പെട്ടത് --1-അങ്ങക്ക്‌ എന്റെ പുത്രിയില്‍ ഉണ്ടാകുന്ന മക്കള്‍ക്ക് ആയിരിക്കണം രാജ്യാവകാശം --ഇത് ശന്തനുവിനോട് ആണ് ആവശ്യപ്പെട്ടത്   ദേവവ്രതന്റെ മുന്നില്‍ ഈ ആവശ്യം  ആവര്‍ത്തിച്ചു എന്ന് മാത്രം --ദേവവ്രതന്‍ എനിക്ക് രാജ്യാവകാശം വേണ്ട  എന്ന് പറഞ്ഞു --ഇങ്ങിനെ പറഞ്ഞെങ്കിലും അത് ദുര്‍ബലമാണ് കാരണം മക്കള്‍ ജനി ച്ചില്ലെങ്കിലോ? ഈ രാജാവകാശം ഒഴിയുന്ന തില്‍ പ്രസക്തി ഇല്ല --പെണ്മക്കള്‍ ആയാലും വികലാംഗനോ ബുദ്ധിഭ്രമം ഉള്ള കുട്ടികളാണേങ്കിലോ ഈ  ശപഥത്തിനു  വിലയില്ല --രണ്ടാമത്തേതില്‍ മാത്രമാണ് ഭീഷ്മര്‍ക്ക് നേരിട്ട് ഉത്തരവാദം ഉള്ളത് വിവാഹം കഴിക്കില്ല എന്ന പ്രതിജ്ഞ --ആദ്യത്തെ ആവശ്യത്തില്‍ തീരുമാനം എടുക്കേണ്ടത് ശാന്തനുവാന് --ശാന്തനു രാജ്യം  ഭീഷ്മര്‍ക്കായി ഒസ്യത്ത് എഴുതിയിരുന്നെങ്കില്‍  ഭീഷ്മരുടെ ശപഥ ത്തിനു യാതൊരു പ്രസക്തിയും ഉണ്ടാകുമായിരുന്നില്ല --ഇവിടെ പിതാവിന്റെ ആഗ്രഹം സഫലീകരിക്കുക എന്നുള്ളതാണ് --ഈ അഭിപ്രായത്തിനു  രാമായണം സാക്ഷിയാണ് --ഭരതന്‍ നല്ലൊരു ഭരണാധികാരിയാണ് എന്നിട്ടും രാമന്‍ തിരിച്ചു വന്നത് രണ്ടു കാരണങ്ങളാല്‍ ആണ് പതിനാലുവര്‍ഷം കഴിഞ്ഞു ഒരു ദിവസം വൈകിയാല്‍ താന്‍ അഗ്നിയില്‍ പ്രവേശിക്കും എന്ന ഭരതന്റെ വാക്ക് മറ്റൊന്ന് ദശരഥന്റെ ആഗ്രഹം ആയിരുന്നു രാമന്‍ രാജാവാകുക എന്നുള്ളത് അപ്പോള്‍ പിതാവിന്റെ ആഗ്രഹത്തിന് ആണ് മുഖ്യ സ്ഥാനം --ഭരതന്റെ ശപഥം --രാമന് വന്നു ഒഴിവാക്കാം --അതെ പോലെ ഇവിടെയും അപ്പോള്‍ മുക്കുവന്‍ പറഞ്ഞ കാര്യം ദേവവ്രതന്‍  അംഗീകരിച്ചെങ്കിലും കുട്ടികള്‍ക്ക് അതിനു യോഗ്യത ഉണ്ടെങ്കില്‍ മാത്രമേ നടപ്പിലാക്കാന്‍ പറ്റൂ ആ നീതി അനുസരിച്ചാണ് കുട്ടികള്‍ പ്രായ പൂര്‍ത്തി എത്തുന്നത് വരെ ഭീഷ്മര്‍ ഒരു ബിനാമിയായി രാജ്യം  നോക്കിയത് --ചിത്രാംഗദന്‍ മരണപ്പെട്ടപ്പോളും  വിചിത്രവീര്യന് യോഗ്യത വരുവോളം ഭീഷ്മര്‍ നോക്കി --വിചിത്രവീര്യന്‍  മരിച്ചതിനു ശേഷവും അനന്തര അവകാശികള്‍ വരുന്നത് വരെ ഭീഷ്മര്‍ ബിനാമിയായി രാജ്യം നോക്കി രാജാവായിട്ടില്ല -- അത് കൊണ്ടാണല്ലോ സത്യവതി ഭീഷ്മരോട് വിവാഹം  കഴിക്കാ നും രാജ്യം ഏറ്റെടുക്കാനും പറഞ്ഞത്-- ഭീഷ്മര്‍ തന്റെ ശപഥ ത്തില്‍ ഉറച്ചു നില്‍ക്കുകയാണ് ചെയ്തത് അതിനാലാണ് അന്നത്തെ ആപാദ് ധര്‍മ്മം അനുസരിച്ച് വ്യാസനെ വിളിച്ചു വരുത്തിയത് --ഇവിടെ വ്യാസന്‍ വളരെ അധികം തെറ്റിദ്ധ രിക്കപ്പെട്ടിട്ടുണ്ട് --വേദത്തെ വ്യസിച്ച വ്യാസന് ഒരിക്കലും അധര്‍മ്മം ചെയ്യാന്‍ കഴിയില്ല എന്നു റപ്പോട് കൂടി വ്യാസന്‍ വിചിത്രവീര്യന്റെ ഭാര്യമാരെ എങ്ങിനെയാണ് സ്വീകരിച്ചത് എന്ന് പഠിക്കണം --തുടരും 

M N കാരശ്ശേരിയും വിവരക്കേടും







M N -കാരശ്ശേരി യും  വിവരക്കേടും 
**********************************
ദളിതന്റെ പാഠശാലകള്‍ എന്നാ ഒരു ലേഖനം കാരശ്ശേരിയുടെത് ആയി ഇന്ന്  മാതൃഭൂമിയില്‍ കണ്ടു --എന്ത് വേണമെങ്കിലും  പറയട്ടെ പക്ഷെ ഇതിഹാസ പുരാണങ്ങള്‍ അയാളുടെ ഇഷ്ടത്തിനു അനുസരിച്ച് പറയുക എന്ന് വെച്ചാല്‍  അംഗീ കരിക്കാന്‍  ആകില്ല -- നിഷാദ രാജാവായ  ഹിരണ്യ ധനുസ്സിന്റെ പുത്രന്‍  ആണ് ഏകലവ്യന്‍  എന്ന് പറയുമ്പോള്‍ ക്ഷത്രിയന്‍ ആണ് ഇയാള്‍ ഏതു വകുപ്പ് പ്രകാരം ആണ് ദളിതനായി ഏകലവ്യനെ ചിത്രീകരിച്ചത്?രാജാവ് എന്നാ പദവി യില്‍ ഇരിക്കുന്ന ഒരാള്‍ മനുഷ്യനായാലും   ദേവനായാലും  അസുരനായാലും കാട്ടാ ളന്മാരായാലും ക്ഷത്രിയന്‍ തന്നെ -- ഹിരണ്യ ധനുസ്സ് കാട്ടാളന്‍ ആണ് എന്ന് സ്വയം ആരൊക്കെയോ ഉണ്ടാക്കിയതാണ് --ആ കാലത്ത് എല്ലാ രാജ്യങ്ങളും വൃക്ഷ ലതാദികള്‍  കൊണ്ട്  നിറഞ്ഞതാണ്‌ --പട്ടണം മാത്രമേ കുറച്ചു ഒഴിഞ്ഞു ഉള്ളൂ സര്‍വം വന സമാനം ആണ് --ആ നിലക്ക് കാട്ടാളന്‍ എന്നാ വാക്കിനു തന്നെ പ്രസക്തിയില്ല  വൃന്ദാവനം എന്നാണു പറയുന്നത് --അപ്പോള്‍ഇവരുടെ കണക്കു അനുസരിച്ച്  നന്ദഗോപരും ശ്രീകൃഷ്ണനും ഒക്കെ  കാട്ടാളന്മാര്‍ ആയിരിക്കണമല്ലോ അപ്പോള്‍ അവരും ദളിതര്‍ ആയിരിക്കും ഇങ്ങിനെയുള്ള  വിവരദോഷികളുടെ  അഭിപ്രായത്തില്‍ 

രാമന്‍ ശൂദ്രനെ കൊന്നു എന്ന് കാരശ്ശേരി പറയുമ്പോള്‍ ആ കഥ മുഴുവനും വിശ്വസിക്ക ണമല്ലോ അല്ലാതെ അയാള്‍ക്ക് ഇഷ്ടമുള്ള ഭാഗം മാത്രം ഇഷ്ടപ്പെടുക എന്നുള്ളത് തോന്നിവാസം അല്ലെ --ഒരു കഥ സത്യമെന്ന് ധരിച്ചാല്‍ അത് മുഴുവനും സത്യം എന്ന് ധരിക്കണം --ഒരു ബ്രാഹ്മണന്റെ മകന്‍ മരിച്ചത് ശൂദ്രന്റെ തപസ്സു മൂലം ആണ് എന്നും അവനെ വധിച്ചാല്‍ ബ്രാഹ്മണന്‍  ജീവിക്കും എന്നുമാണ്  നാരദര്‍  പറഞ്ഞത് --അപ്പോള്‍ ഏതു ബ്രാഹ്മണന്റെ മകന്‍ മരിച്ചു? ശ്മ്ബൂകനെ രാമന്‍ വധിച്ചപ്പോള്‍ ബ്രാഹ്മണ പുത്രന്‍ ജീവിച്ചുവോ? ഇതിനൊക്കെ ഉത്തരം ഇയാള്‍ പറയണം അല്ലാതെ രാമന്‍ ശൂദ്രനെ വധിച്ചു എന്ന് മാത്രം പറഞ്ഞു രാമായണത്തെ ഒന്ന് ആക്കാന്‍ നോക്കണ്ട 

രാമന്‍ വധിച്ചത് ശംബൂകനിലെ ശൂദ്രത്വത്തെ ആണ് തപസ്സു ചെയ്യുന്ന ശംബൂകന്റെ മുന്നില്‍ രാമന്‍ പ്രത്യക്ഷപ്പെട്ടു രാമാ ദര്‍ശനം നിമിത്തം ശംബൂകന്‍ ജ്ഞാനിയായി ബ്രാഹ്മണന്‍ ആയി --അപ്പോള്‍ മരിച്ചത് ശൂദ്രനായ ശംബൂകന്‍ പിന്നെയുള്ളത് ബ്രാഹ്മണന്‍ ആയ ശംബൂകന്‍ -- അതായത് അജ്നാനിയായവനെ ആണ് ശൂദ്രന്‍ എന്ന് പറയുന്നത് --
സത്യകാമന്‍ സത്യം പറഞ്ഞപ്പോള്‍ നീബ്രഹ്മണന്‍ ആണ് കാരണം നീ സത്യം പറഞ്ഞു --അതില്‍ എന്താണ് തെറ്റ്? ബ്രാഹ്മണന്‍ ആയാല്‍ സത്യമേ പറയൂ അത് കൊണ്ട് ബ്രാഹ്മണന്‍  ആകാന്‍ ശ്രമിക്കുക കര്‍മ്മ ശുദ്ധി കൊണ്ട് --കാരശ്ശേരിക്കും ബ്രാഹ്മണന്‍ ആകാമല്ലോ പക്ഷെ ഈ ജ്ഞാനം വെച്ച് ശൂദ്രന്‍ പോലും ആകാന്‍ പറ്റില്ല കാരണം  ചാതുര്‍വര്‍ണ്യം എന്നാല്‍ ജാതീയത ആണ് എന്ന് കരുതുന്ന ഇയാളെ പോലുള്ള അല്പ്പ്ന്മാര്‍ക്ക്  ജ്ഞാനം എന്നാ അവസ്ഥ  സൂര്യലോകത്ത്തിനും അപ്പുറത്താണ് 

2016, ജനുവരി 22, വെള്ളിയാഴ്‌ച

ഒരു സത്സംഗത്തില്‍ നിന്ന് --രണ്ടാം ഭാഗം







ഒരു സത്സംഗത്തില്‍ നിന്ന്  രണ്ടാം  ഭാഗം 
*****************************************
ശശി --മഹാഭാരത  യുദ്ധത്തിനു  ഭീഷ്മര്‍ ആണ് കാരണം എന്നൊരാള്‍ പറഞ്ഞു അത് ശരിയാണോ?

ഞാന്‍ ---- മഹാഭാരതത്ത്തിലുള്ള ഏതു കഥാപാത്രത്തെ പറ്റിയും ഇത് പറയാം --കുന്തിയെ പറഞ്ഞു കൂടെ? കര്‍ണന്‍ തന്റെ പുത്രനാണ് എന്ന് കൃപാചാര്യര്‍ കര്‍ണന്റെ കുലവുംജാതിയും ഒക്കെ അന്വേഷിക്കുന്ന സമയത്ത്    പറഞ്ഞിരുന്നെങ്കില്‍ യുദ്ധം നടക്കുമായിരുന്നില്ല എന്ന് വേണമെങ്കില്‍ പറയാം --പാഞ്ചാലി ദുര്യോധനന്‍ ജലഭ്രം ശം ഉള്ള സ്ഥലത്ത് വീണപ്പോള്‍ കൈകൊട്ടി ചിരിച്ചുവത്രേ  അതാണ്‌ യുദ്ധത്തിനു  കാരണം എന്ന് പലരും പറയുന്നത് കേട്ടിട്ടുണ്ട്  --ഇതൊന്നും ഇല്ലായിരുന്നെങ്കില്‍ യുദ്ധം  ഒഴിവാകുമായിരുന്നോ? ഇല്ല -കുരുക്ഷേത്ര യുദ്ധം നേരത്തെ നിശ്ചയിക്കപ്പെട്ട വിധിയാണ് --അത് മനസ്സിലാക്കിയ ഒരുവന്‍ ഒരിക്കലും യുദ്ധ കാരണം ഏതെങ്കിലും ഒരു കഥാപാത്രത്തില്‍ അടി ച്ചെല്‍പ്പിക്കില്ല  --യുദ്ധം ഉണ്ടായത് കൊണ്ടാണ് വിശ്വ പ്രസിദ്ധമായ ഗീത നമുക്ക് കിട്ടിയത് എന്ന് മറക്കരുത് -അധര്‍മ്മത്തെ ഇല്ലായ്മ ചെയ്യാനുള്ള അവതാരമായ ശ്രീകൃഷ്ണന്‍ അവതരിച്ചപ്പോള്‍ തന്നെ യുദ്ധം നിശ്ചയിക്കപ്പെട്ടു സമയം വന്നപ്പോള്‍ അത് നടക്കുകയും ചെയ്തു 

ചന്ദ്രന്‍ --ഒരിക്കല്‍ ഒരു പ്രഭാഷകന്‍ പറഞ്ഞു --പാഞ്ചാലിയുടെ വസ്താക്ഷേപ സമയത്ത് ഭീഷ്മര്‍  മൌനം പാലിച്ചു എന്ന് അത് അധര്‍മ്മം ആണ് എന്ന് --അത് തടയെണ്ടാതായിരുന്നില്ലേ എന്ന് അത് ശരിയാണോ?

ഞാന്‍ --അതൊരിക്കലും ശരിയല്ല  ഭീഷ്മര്‍ ഇത് അധര്‍മ്മമാണ് എന്ന് പലവുരു പറഞ്ഞിട്ടുണ്ട് പക്ഷെ ദുര്യോധനന്‍ കേട്ടില്ല  കാരണം രാജാവായ  ധൃത രാഷ്ട്രര്‍ മൌനാനുവാദം നല്‍കിയിരിക്കുകയാണ് അപ്പോള്‍ രാജാവല്ലാത്ത ഭീഷ്മരുടെ വാക്ക് ആരുകേള്‍ക്കാന്‍?

ശശി ---  ആയുധത്താല്‍ തടയാമായുരുന്നില്ലേ?

ഞാന്‍ --ശരിയാണ് --പറഞ്ഞത് കേള്‍ക്കാത്തപ്പോള്‍ ആയുധം കൊണ്ട് കേള്‍പ്പിക്കണം പക്ഷെ ധൃതരാഷ്ട്രരെ  തടവറയില്‍ കൊണ്ട് പോയി ഇട്ടു ഹസ്തിന പുരിയിലെ  അധികാരം പിടി ച്ചെടുക്കണം എന്നിട്ട് ദുര്യോധനാദികളെ ഈ കൃത്യത്തില്‍ നിന്നും വിലക്കി തടവറയില്‍ കൊണ്ട് പോയി ഇടണം ശിക്ഷിക്കണം --ഇതാണ് രാജ നിയമം --ഒരിക്കലും രാജാവാകില്ല  എന്ന് സത്യം ചെയ്ത ഭീഷ്മര്‍ എങ്ങിനെയാണ്  അധികാരം പിടിച്ചെടുക്കുക? അപ്പോള്‍ ഒറ്റ വഴിയെ ഉള്ളൂ ഭഗവാനെ രക്ഷിക്കണേ എന്നുപ്രാ ര്‍ത്ഥിക്കുക  --അത് തന്നെയാണ് ചെയ്തതും -ഭഗവാന്‍ വന്നു വസ്ത്രം നല്‍കുകയും ചെയ്തുവല്ലോ --നിസ്സഹായനും ഭക്തനും ആയ ഭീഷ്മരുടെ മനസ്സ് നോന്തുള്ള പ്രാര്‍ത്ഥന ആണ് ദ്രൌപതിയുടെ നിലവിളിയെക്കാള്‍ ഭഗവാന്‍ കേട്ടത് --കാരണം ശക്തി ഉണ്ടായിട്ടും അത് പ്രയോഗിക്കാന്‍ കഴിയാതെ നിസ്സഹായനായി ഇരിക്കുകയാണ് ഭീഷ്മര്‍ അപ്പോള്‍  ആ ധര്മ്മിഷ്ടന്റെ പ്രാര്‍ത്ഥനക്കാണ് ഇവിടെ  വില 

ചന്ദ്രന്‍ --ശ്രീകൃഷ്ണന്‍  ഭീഷ്മരെ  അ ധര്‍മ്മി എന്ന് വിളിച്ചു എന്ന് ഒരു വാദം ഉണ്ടല്ലോ അത് ശരിയാണോ?

ഞാന്‍ ---അത് ശരിയല്ല കൃഷ്ണന്‍ അങ്ങിനെ ഒരിക്കലും  പറയില്ല  മഹാഭാരതം  മൂല ശ്ലോകം കിട്ടി അത് വ്യാഖ്യാനിക്കുമ്പോള്‍  ഉള്ള തെറ്റാണ്  ഇങ്ങിനെ ഒക്കെ വരാന്‍ കാരണം ഭീഷ്മര്‍ അധര്‍മ്മിയാണ് എങ്കില്‍ യുദ്ധാനന്തരം രാജ്യധര്‍മ്മം യുധീഷ്ടിരന് ഉപദേശിച്ചു കൊടുക്കാന്‍  ഭഗവാന്‍  ഭീഷ്മരോട്  ആവശ്യപ്പെടുമായിരുന്നോ?  ഭീഷ്മര്‍ക്ക് അഷ്ടവസുക്കളുടെ ഇടയില്‍  തന്റെ പഴയ സ്ഥാനം തിരിച്ചു കിട്ടുമായിരുന്നോ?  വി ശദവും  നിഷ്പക്ഷവും ആയ ഒരു സമീപനം പുരാണ ഇതിഹാസങ്ങളില്‍ സ്വീകരി ച്ചിട്ടില്ലെങ്കില്‍ സത്യം നമുക്ക് എപ്പോളും അന്യമായിരിക്കും 

മഹാഭാരതത്തിലെ കഥാ പാത്രങ്ങള്‍ --1 ഭീഷ്മര്‍ --ഭാഗം --8





മഹാഭാരതത്തിലെ കഥാപാത്രങ്ങള്‍ --1 ഭീഷ്മര്‍ --ഭാഗം --8
***********************************************************
കാശി രാജ്യത്ത് എത്തിയ ഭീഷ്മരെ കണ്ടു കുമാരിമാര്‍ ഭയന്നു--തങ്ങള്‍ വിവാഹം കഴിക്കാതെ ഇരുന്നു കൊള്ളാം എന്നും പറഞ്ഞു അപ്പോള്‍ ഭീഷ്മര്‍ ഒരു നീണ്ട പ്രഭാഷണം തന്നെ നടത്തി അഷ്ട വിധത്തിലുള്ള വിവാഹത്തെ പറ്റി അദ്ദേഹം പറഞ്ഞു അപ്പോളാണ് വിചിത്രവീര്യന് വേണ്ടിയാണ് ഭീഷ്മര്‍ വന്നതെന്ന് അവര്‍ക്ക് മനസ്സിലായത്‌ അപ്പോള്‍ തന്നെ ഭീഷ്മരെ പറ്റി അറിയാവുന്ന കന്യകമാര്‍ ഹസ്തിന പുരിയിലേക്ക് പോകാന്‍ മാനസികമായി തെയ്യാറായി--ഭീഷ്മര്‍ക്ക് വേണ്ടിയാണ് എന്ന് കരുതിയാണ് മറ്റു രാജാക്കന്മാരും എതിര്‍ത്തത് തന്റെ നിലപാട് വ്യക്തമാക്കിയപ്പോള്‍ മറ്റുള്ളവര്‍ക്ക് കന്യകമാരെ കിട്ടില്ല എന്നാ ഉറപ്പു മൂലമാണ് അസൂയ മൂത്ത് അവര്‍ യുദ്ധത്തിനു തെയ്യാ റായത് --ഭീഷ്മര്‍ അവരെ നിഷ്പ്രയാസം തോല്‍പ്പിച്ചു --കന്യകമാരെ ബലമായി പിടിച്ചു കയറ്റി ക്കൊണ്ട് പോന്നു എന്നാണു കഥ പക്ഷെ ശാരീരികമായി ഒരു ബലം ഭീഷ്മര്‍ പ്രയോഗിച്ചിട്ടില്ല അതിന്‍റെ ആവശ്യവും ഇല്ല കാരണം കുമാരിമാര്‍ വിചിത്ര വീര്യനെ സ്വീകരിക്കാന്‍ മാനസികമായി തെയ്യാ റായിട്ടുണ്ട് --ഇവിടെ തേരില്‍ കയറുക എന്ന് അധികാര സ്വരത്തില്‍ ഭീഷ്മര്‍ പറഞ്ഞു എന്നെ ഉള്ളൂ അല്ലാതെ ബലമായി കയ്യില്‍ പിടിച്ചു കയറ്റി എന്ന് കരുതരുത് 
വഴിക്ക്  വെച്ചാണ് അംബ താന്‍ സാല്വനെ സ്നേഹിക്കുന്നു എന്ന വിവരം പറഞ്ഞത് --തേരില്‍ കയറാന്‍ പറയുന്ന സമയത്ത് തന്നെ അംബ ഇത് പറഞ്ഞിരുന്നെങ്കില്‍ അവളെ കൊണ്ട് പോരുമായിരുന്നില്ല  അവിടെ  അംബ ക്ക് ആണ്  പിഴവ് പറ്റിയത് --അറിഞ്ഞ ഉടനെ ഒരു സഹോദരന്‍ സഹോദരിയെ എപ്രകാരമാണോ ഭര്‍തൃ ഗൃഹത്തിലേക്ക് അയക്കുന്നത്? അപ്രകാരം ബഹുമാന പൂര്‍വം ആണ് ഭീഷ്മര്‍ അമ്ബയെ യാത്രയാക്കിയത് --അംബികയെയും  അംബാലികയെയും വിചിത്രവീര്യന്  വിവാഹം കഴിച്ചു കൊടുത്തു --അന്നത്തെ കാലത്ത് രാജാക്കന്മാര്‍ക്ക് ഒന്നിലധികം ഭാര്യമാര്‍ അനുവദനീയമായിരുന്നു -കുറച്ചു വര്‍ഷങ്ങള്‍ക്കു ശേഷം രാജെഷ്മാവ് എന്നാ രോഗം പിടി പെട്ട് വിചിത്രവീര്യന്‍ മരണമടഞ്ഞു അമ്ബികക്കും  അംബാലികക്കും മക്കള്‍ ഉണ്ടായിരുന്നില്ല --രാജെഷ്മാവ് എന്നാല്‍ ക്ഷയം എന്ന് നിഘണ്ടുവില്‍ കാണാം പക്ഷെ T B  എന്ന് പറയുന്ന ക്ഷയം അല്ല --ശരീരം ക്ഷയിക്കുക അതിനു കാരണം പ്രതിരോധ ശക്തി ഇല്ലാതാകുക  ആ രോഗത്തിനു പുതിയൊരു പേര് ഇപ്പോള്‍ ഉണ്ട് എയിഡ്സ്--നിയന്ത്രണം വിട്ട ലൈങ്ങികത മൂലം മാത്രമല്ല ഈ രോഗം വരുന്നത് എന്നൊരു സൂചന കൂടി ഇതിലുണ്ട്  സാധാരണ ക്ഷയം അല്ല കാരണം അതിനു ആയു ര്‍വേദ ത്തില്‍ മികച്ച ചികിത്സ ഉണ്ട് അപ്പോള്‍ അത് പിടിച്ചു ഒരു രാജാവ് മരിക്കില്ല ----മേല്‍ പറഞ്ഞ സംഭവങ്ങളില്‍ ഒന്നും ഭീഷ്മരുടെ പേരില്‍ അധര്‍മ്മം കാണാന്‍ ഇല്ല --ഒരു പിതാവിന്റെ സ്ഥാനത്ത് നിന്ന് ഒരാള്‍ പ്രവര്‍ത്തി ക്കേണ്ടതേ  ഭീഷ്മരും ചെയ്തിട്ടുള്ളൂ --അധര്‍മ്മമാണ് ചെയ്യാന്‍ പോകുന്നതെങ്കില്‍ കാശി രാജ്യത്ത് ചെന്ന് ഒരു നീണ്ട പ്രസംഗം നടത്തേണ്ട  ആവശ്യമില്ലല്ലോ --ചിന്തിക്കുക 

2016, ജനുവരി 21, വ്യാഴാഴ്‌ച

ഒരു സത്സംഗത്തില്‍ നിന്ന്



ഒരു സത്സംഗത്തില്‍ നിന്ന് ..........
****************************
ഉച്ചക്ക് ഒരുമണിക്ക് ഒരു ഫോണ്‍ ഞാനിവിടെ ഉണ്ടോ എന്നറിയാന്‍ ഉണ്ട് എന്ന് പറഞ്ഞപ്പോള്‍ കുറച്ചു പേര് കുറെ സംശയങ്ങളുമായി വന്നു --
ചന്ദ്രന്‍ --സാറിന്‍റെ  ഭീഷ്മരെ  കുറിച്ചുള്ള  പോസ്റ്റും അതിനു ജയകുമാര്‍ സാറിന്‍റെ കമണ്ടും വായിച്ചു --കുറെ സംശയങ്ങള്‍ ഉണ്ട് 1 --ഭീഷ്മര്‍ രാജ്യാവകാശം ഒഴിവാക്കിയ സ്ഥിതിക്ക് പിന്നെ കൊട്ടാരത്തില്‍ നില്‍ക്കാന്‍ പാടില്ലായിരുന്നു എന്നാണു അദ്ദേഹത്തിന്‍റെ ഒരു വാദം --സാര്‍ എന്ത് മറുപടി പറയുന്നു?
ഞാന്‍ --ഭീഷ്മര്‍ രണ്ടു കാര്യങ്ങളെ ഉപേക്ഷിചിട്ടുള്ളൂ --1 --താന്‍ ഒരിക്കലും രാജാവാകില്ല എന്നും 2 --ഞാന്‍ വിവാഹം കഴിക്കില്ല എനിക്ക് കുട്ടികളും ഉണ്ടാകില്ല  എന്നും --ഈ രണ്ടു സംഗതി ഒഴിച്ചു ബാക്കി ഉള്ള സുഖ ഭോഗങ്ങള്‍ ,ധര്‍മ്മങ്ങള്‍ ഇവ ഒഴിവാക്ക ണം എന്ന് പറയുന്നത് എന്തിനെന്നു എനിക്ക് മനസ്സിലാവുന്നില്ല --വളരെ ക്കാലം കാണാതിരുന്നു പിന്നെ തിരിച്ചു കിട്ടിയ പുത്രന്റെ കൂടെ  കഴിയണം മരിക്കുന്നത് വരെ എന്ന് ശാന്തനു ചിന്തിച്ചാല്‍ അത് അനുസരിക്കുകയല്ലേ  പുത്രാ ധര്‍മ്മം?
ശശി --അത് മഹാഭാരതത്തില്‍ പറയുന്നുണ്ടോ?
ഞാന്‍ -- ഇവിടെയാണ്‌ പ്രശ്നം ഇതൊക്കെ പറയണോ? ഒരച്ഛന്റെ  മനോനില  മനസ്സിലാക്കാന്‍  ഒരു കുട്ടി നമുക്ക് ജനിച്ചാല്‍ മതി 
ചന്ദ്രന്‍ --അത് ശരിയാണ് ഇതൊന്നും പ്രത്യേകം എഴുതേണ്ടതില്ല -പിന്നെ അഛന്റെ  കാമത്തിനു കൂട്ട് നില്‍ക്കുകയാണ് ഭീഷ്മര്‍ ചെയ്തത് എന്നാണു മറ്റൊന്ന് അതില്‍ വല്ല ശരിയും ഉണ്ടോ?
ഞാന്‍ --രാജ അധികാരവും ധര്‍മ്മവും  മനുഷ്യ ധര്‍മ്മവും വേറെ വേറെ എടുത്തു ചിന്തിക്കണം --ഗംഗ പിരിഞ്ഞു പോയിട്ട് ഭീഷ്മര്‍ പ്രായ പൂര്‍ത്തിയാകുന്നത് വരെ വേറെ വിവാഹത്തെ കുറിച്ചോ ഒന്നും ശാന്തനു ചിന്തിച്ചിട്ടില്ല--അന്നൊക്കെ ധാര്‍മ്മികമായി അതിനു സൌകര്യവും ഉണ്ടായിരുന്നു --ശാന്തനുവിനു  കാമം ആയിരുന്നെങ്കില്‍ അന്നേ ഗംഗ പോയ ഉടനെ ഒരു വിവാഹത്തിനു ശ്രമിക്കുമായിരുന്നു --അപ്പോള്‍ ശാന്തനുവിനു  കാമമാണ്‌ എന്ന് പറയുന്നതില്‍ അര്‍ത്ഥം ഇല്ല 
ശശി --അതും ശരിയാണ്  പിന്നെന്താണ് സത്യവതിയെ കണ്ടപ്പോള്‍ ശാന്തനുവിനു ഇങ്ങിനെ തോന്നിയത്?
ഞാന്‍ --സത്യവതിയോടു ഇഷ്ടം തോന്നി ഇഷ്ടവും കാമവും രണ്ടും രണ്ടാണ് --ജീവിതത്തില്‍ ഇനി ഒരു താങ്ങിനു പുത്രന്‍ ഉണ്ട് --മാത്രമല്ല അവന്‍ ആയോധന കലയില്‍ പ്രാവീണ്യം ഉള്ളവനും ആണ് --ആയതിനാല്‍ ഒരു പുത്രന്‍ മാത്രമുള്ളപ്പോള്‍ എന്തും സംഭവിക്കാം അപ്പോള്‍ വേറെയും പുത്രര്‍ ഉണ്ടാകുന്നത് രാജ്യം അന്യാധീന പ്പെടാതിരിക്കാന്‍ പറ്റിയതാണ്  അതിനു മനസിന്‌ ഇണങ്ങിയ ഒരുത്തിയെ കണ്ടു മുട്ടുകയും ചെയ്തു അപ്പോള്‍ അങ്ങിനെ ആവാം എന്ന് കരുതി --ഇതിനെ വെറും കാമം ആയി കാണുന്നതിനോട് എനിക്ക് യോജിപ്പില്ല --ദേവ വ്രതനെ സംബന്ധിച്ചിടത്തോളം അച്ഛനെ  കിട്ടിയത് ഇപ്പോളാണ് അപ്പോള്‍ അച്ഛന്റെ ഒരാഗ്രഹം സാധിപ്പിച്ചു കൊടുക്കണം എന്ന് ദേവവ്രതന്‍ ചിന്തിച്ച തില്‍  ഒരു തെറ്റും ഇല്ല --മാത്രമല്ല ശാന്തനുവിനു വിവാഹം കഴിക്കാന്‍ പാടില്ലാത്ത വിധം വൃദ്ധനും ആയിട്ടില്ല -- രാജാവ് എന്നാ നിലക്ക് അതില്‍ യാതൊരു അധര്‍മ്മവും നീതി ശാസ്ത്രം കല്പ്പിക്കുന്നും ഇല്ല -- പിന്നെ അമ്മ അച്ചന്‍ പുത്രന്‍ ഇങ്ങിനെ ഒരു കുടുംബ ജീവിതം ശാന്തനു ആഗ്രഹിചെങ്കില്‍  അത് മനുഷ്യ സഹജമാണ് --ഇതിലൊന്നും അധര്‍മ്മം ഇല്ല -- വെറും  ജഡമായ നിയമം ഒന്നിനും കൊള്ളില്ല അതിനു മനുഷ്യന്റെ ജീവിതവുമായി ബന്ധപ്പെടുത്തി വ്യാഖ്യാനിക്കണം --കാരണം ധര്‍മ്മവും  നിയമവും  മനുഷ്യന്  വേണ്ടിയാണ്  ---അല്ലാതെ നിയമത്തിനും ധര്‍മ്മത്തിനും  മനുഷ്യനെ ആവശ്യമില്ല --മനുഷ്യ ജന്മം സഫലം ആകുവാനാണ് ധര്‍മ്മവും നീതിയും --എന്നാല്‍ എല്ലാ തെറ്റുകളും അധര്‍മ്മവും അല്ല 
ചന്ദ്രന്‍--അതെങ്ങിനെ സാര്‍ തെറ്റ് അധര്‍മ്മം തന്നെയല്ലേ?
ഞാന്‍ --ഹരിനാമ കീര്‍ത്തനം ആരെഴുതി എന്ന് ചോദിച്ചാല്‍ കീര്ത്തനമല്ലേ അപ്പോള്‍ സ്വാതിതിരുനാള്‍ ആണ് എഴുതിയത് എന്ന് ഒരാള്‍ ഉത്തരം പറഞ്ഞാല്‍ അത് തെറ്റാണ് കാരണം തുഞ്ചത്ത് എഴുത്തശ്ശ്ന്‍ ആണ് അതെഴുതിയത് പക്ഷെ ഈ തെറ്റായ ഉത്തരം പറഞ്ഞു എന്ന് വെച്ച് അതെങ്ങിനെ അധര്‍മ്മമാകും?--തുടരും 

മഹാഭാരതത്തിലെ കഥാ പാത്രങ്ങള്‍ --1 ഭീഷ്മര്‍ --ഭാഗം --7







മഹാഭാരതത്തിലെ കഥാപാത്രങ്ങള്‍ --1 -ഭീഷ്മര്‍ -ഭാഗം -7
**********************************************************
ശാന്തനുവിന്റെ മരണശേഷം പ്രായ പൂര്‍ത്തി വന്നതിനു ശേഷം ചിത്രാംഗദന്‍ യുവരാജാവായി ഭരണം ഏറ്റെടുത്തു --ഭീഷ്മര്‍ ഒരു രാജ ഗുരുവിനെ പോലെ മേല്‍നോട്ടം നടത്തി --രാജ ഭരണ തന്ത്രപ്രകാരം അത് ശരിയായ കീഴ്വഴക്കം തന്നെ--ചിത്രാംഗദന്‍ കൊല്ലപ്പെട്ടതിനു ശേഷം വിചിത്ര വീര്യന്‍ രാജാവായി അപ്പോള്‍ രാജ ഗുരുവായി ഭീഷ്മര്‍ തന്നെ --രാജഗുരുവിന്റെ അധികാരം ഭീഷ്മര്‍ വഹി ച്ചെങ്കില്‍ അത് നിയമപരമായി അനുവദിക്കപ്പെട്ടതാണ് --രാമായ ണത്തിലേക്ക് ഒന്ന് ശ്രദ്ധിച്ചാല്‍ രാജഗുരുവിന്റെ അവസ്ഥ മനസ്സിലാക്കാന്‍ പറ്റും --തനിക്കു പുത്രര്‍ ഇല്ല എന്ന്‍ ദുഖിച്ചിരിക്കുന്ന  ദശരഥന്നോട് ഋഷ്യശ്രുംഗനെ കൊണ്ട് വന്നു പുത്രകാമേഷ്ടി യാഗം നടത്താന്‍ ഉപദേശിച്ചത് രാജ ഗുരുവായ വസിഷ്ടന്‍ ആണ് --കുറെ കാലത്തിനു ശേഷം വിശ്വാമിത്രന്‍ രാമലക്ഷ്മണന്‍ മാരെ ആവശ്യപ്പെട്ടു വന്നപ്പോളും വന്നതിന്‍റെ ഉദ്ദേശവും നന്മയും ദശരഥനെ ബോധിപ്പിച്ചു സമാധാനിപ്പിച്ചതും വസിഷ്ടന്‍ തന്നെ --അപ്പോള്‍ രാജാവിന് വേണ്ട ഉപദേശങ്ങള്‍ നല്‍കി ഭരണം സംപുഷ്ട മാക്കാന്‍  രാജഗുരുവിനു അധികാരമുണ്ട്‌ --ഇതും ഭീഷ്മരുടെ ശപഥവും തമ്മില്‍ ബന്ധം ഒന്നും ഇല്ല 
പിന്നെ ഭീഷ്മര്‍ ഏറ്റവും വിമര്‍ശനത്തിനു വിധേയനായത് വിചിത്രവീര്യന്റെ വിവാഹത്തോട് അനുബന്ധിച്ചുള്ള കാര്യങ്ങളിലാണ് --കാശിരാജ പുത്രിമാരില്‍ ഒരാളെ തന്റെ അനിയന്  വിവാഹം കഴിച്ചു കൊടുക്കണം എന്ന് ഭീഷ്മര്‍ ഒരു പിതാവിന്റെ സ്ഥാനത്ത് നിന്ന് ചിന്തിക്കുന്നു --കന്യകയെ ആലോചിക്കാനായി കാശിരാജ്യത്തെക്ക്  പോയി -- അവിടെ ചെന്നപ്പോളാണ് കുമാരിമാര്‍ക്ക് മത്സരത്തിലൂടെ ഉള്ള സ്വയംവരമാണ് നിശ്ചയിച്ചത് എന്ന് ഭീഷ്മര്‍ അറിയുന്നത് --ക്ഷണിക്കാതെ ആണ് ഭീഷ്മര്‍ പോയത് എന്നാണു ഒരു പരാതി --ശരി തന്നെ ക്ഷണിച്ചിട്ടില്ല --പക്ഷെ ഭീഷ്മര്‍ കല്യാണാലോചനക്ക് ആണ് പോയത് --നമ്മളെ ആരെങ്കിലും ക്ഷണിച്ചിട്ടാണോ  വിവാഹാലോ ചനക്ക് ഒരു വീട്ടില്‍ ചെന്ന് കയറുന്നത്? അവിടെ ചെന്നപ്പോളല്ലേ മത്സരമാണ് എന്ന് അറിഞ്ഞത്?അന്നത്തെ നിയമം അനുസരിച്ച് വീരനായ ഒരാള്‍ക്ക്‌  ക്ഷണിച്ചിട്ടില്ലെങ്കിലും യുദ്ധം ചെയ്തു ജയിച്ചു കന്യകയെ സ്വന്തം ആക്കാം --പാഞ്ചാലീ സ്വയംവരത്തിനു പൊതുവേ നിയമം പ്രഖ്യാപിക്കുകയെ ചെയ്തിട്ടുള്ളൂ അല്ലാതെ ഓരോ രാജ്യത്തേക്കും ക്ഷണിച്ചിട്ടില്ല --പാണ്ഡവര്‍ ബ്രാഹ്മണ വേഷത്തിലാണ് വന്നത് --പാണ്ഡവര്‍ ആണെന്ന് അപ്പോള്‍ അറിയില്ലല്ലോ ആ സമയത്ത് ക്ഷണിച്ചിട്ടില്ല എന്ന് പറഞ്ഞു ആരെയും വിലക്കിയില്ലല്ലോ --- അങ്ങിനെ ക്ഷണിച്ചാലേ  പോകാന്‍ പറ്റൂ എന്നാണെങ്കില്‍ കര്‍ണന്‍ അവിടെ എത്തുകയില്ലായിരുന്നു --കര്‍ണനെ ക്ഷണിക്കില്ലായിരുന്നു  കാരണം കര്‍ണന്‍  അര്‍ജ്ജുനന്‍ എത്തുന്നതിനു മുന്‍പേ വന്നപ്പോള്‍ കര്‍ണന്‍ മത്സരം വിജയിക്കും എന്ന് ഉറപ്പുള്ളത് കൊണ്ടാണല്ലോ പാഞ്ചാലി കര്‍ണനെ അപമാനിച്ചത്-- ക്ഷണിച്ചാലെ പറ്റൂ എന്നാണെങ്കില്‍ ഈ കാരണം കൊണ്ട് തന്നെ കര്‍ണനെ ക്ഷണിക്കില്ല എന്ന് ഉറപ്പിക്കാം എന്നിട്ടും കര്‍ണന്‍ പങ്കെടുത്തെങ്കില്‍ അങ്ങിനെ  ക്ഷണിച്ചാലെ വരാന്‍ പറ്റൂ എന്നൊരു നിയമം ഇല്ലാത്തത് --കൊണ്ടല്ലേ?-----തുടരും 

2016, ജനുവരി 20, ബുധനാഴ്‌ച

മഹാഭാരതത്തിലെ കഥാ പാത്രങ്ങള്‍ --ഭീഷ്മര്‍ --ഭാഗം ---6






മഹാഭാരതത്തിലെ കഥാ പാത്രങ്ങള്‍ ഭീഷ്മര്‍ --ഭാഗം --6
*********************************************************
ഭീഷ്മരെ കുറിച്ചുള്ള എന്റെ പോസ്റ്റ്‌ കള്‍ക്ക് --ഭീഷ്മരെ എതിര്‍ത്തു കൊണ്ട് ശ്രീ jp മൂലയില്‍ സാര്‍ കമണ്ട് കള്‍ ഇടുന്നുണ്ട് --രണ്ടും വായിക്കുക എന്നിട്ട് ഏറ്റവും യുക്തമായി  തോന്നിയത് സ്വീകരിക്കുക --എന്റെ നിലപാട് തെളിവുകളോടെ ഇടുന്നുണ്ട് --അദ്ദേഹത്തിന്‍റെ തെളിവുകള്‍ ആണോ ഞാന്‍ പറയുന്നതാണോ ഏറ്റവും യുക്തിപരവും ധര്‍മ്മ പരവും എന്ന് നന്നായി മനനം ചെയ്തു സ്വീകരിക്കുക 
ഭീഷ്മര്‍ കൊട്ടാരം വിട്ടു പോകണമായിരുന്നു എന്നാണു അദ്ദേഹത്തിന്‍റെ വാദം --അത് ഒരിക്കലും അംഗീകരിക്കാന്‍ നിവൃത്തിയില്ല --കാരണം രാജകുമാരന്‍ എന്നാ നിലയിലുള്ള രാജാവകാശവും മനുഷ്യന്‍ എന്നാ നിലയിലുള്ള പിതൃത്വ അവകാശവും മാത്രമേ ഭീഷ്മര്‍ ഒഴിഞ്ഞിട്ടുള്ളൂ പിന്നെയും ഒരു മനുഷ്യന്‍ എന്ന നിലയില്‍ അദ്ദേഹത്തിനു ഒരു പാട് ധര്‍മ്മങ്ങള്‍ ഉണ്ട് --മാതാപിതാക്കന്മാരെ നോക്കുക എന്നത് അതില്‍ പ്രധാനമാണ് --പുത്രൌ രക്ഷതി വാര്ധക്യെ---ഈ മനുസ്മൃതി ഭീഷ്മര്‍ മറക്കണം എന്നാണോ?പിതാവിന് ജനിക്കുന്ന കുഞ്ഞുങ്ങളെ നോക്കുക എന്നത് പിതാവിനോടുള്ള ധര്‍മ്മം അല്ലെ? ധര്‍മ്മ ശാസ്ത്രത്തിലും ആയോധന കലയിലും പ്രഗല്‍ഭനായ ഭീഷ്മരുടെ സാന്നിധ്യം ശാന്തനുവിനും ജനിക്കാന്‍ പോകുന്ന കുഞ്ഞുങ്ങള്‍ക്കും അത്യാവശ്യമല്ലേ? രാജാവാകില്ല ശരി പക്ഷെ കാവല്‍ക്കാരന്‍ ആകുന്നതില്‍ എന്താണ് തെറ്റ്? എന്താണ് ധര്‍മ്മ വിരുദ്ധം?മാത്രമല്ല കുറെ കാലം കാണാതിരുന്നു പിന്നെ കിട്ടിയതാണ് ശാന്തനുവിനു ദേവവ്രതന്‍ എന്നാ ഭീഷ്മരെ അപ്പോള്‍ പുത്രസാമീപ്യം എപ്പോളും ശാന്തനു കാംക്ഷിചിട്ടുണ്ടാകില്ലേ? ആ പിതാവിന്റെ ആഗ്രഹം ഒഴിവാക്കണമോ?ഇവിടെ രാജാവ് എന്ന അവസ്ഥയല്ലേ ഭീഷ്മര്‍ ത്യജിചിട്ടുള്ളൂ? അതിന്‍റെ പേരില്‍ മറ്റു പുത്രധര്‍മ്മം അനുഷ്ടിക്കരുത് എന്ന് പറയുന്നതില്‍ എന്താണ് യുക്തി?ജനിക്കുന്ന കുട്ടികള്‍ ആണ്‍കുട്ടികള്‍ ആയിരിക്കും എന്ന് ഭീഷ്മര്‍ അറിഞ്ഞിരുന്നോ എന്നാണു മറ്റൊരു ചോദ്യം പെണ്‍കുട്ടികള്‍ ആണെങ്കില്‍ ഒരിക്കലും പോകാന്‍ പറ്റില്ലല്ലോ --ശാന്തനു മരിക്കും എന്ന് അറിഞ്ഞിരുന്നോ? എന്നാണു വേറെ ഒരു ചോദ്യം -പോയിരുന്നെങ്കില്‍ പിതാവ് മരിച്ചാല്‍ ഉടനെ ഭീഷ്മര്‍ക്ക് മടങ്ങി വന്നെ മതിയാകൂ--കാരണം രാജ്യം അനാഥ മാകും --ഭീഷ്മര്‍ അവിടെ ഇല്ലെങ്കില്‍ മറ്റു രാജ്യങ്ങള്‍ വെറുതെ ഇരിക്കുമോ? തക്കം നോക്കി ആക്രമിക്കുന്ന സ്വഭാവമാണ് രാജ്യഭരണ കാലത്ത് അങ്ങിനെ ആക്രമിച്ചു കീഴാടക്കിയാണ് ഓരോ രാജാക്കന്മാരും രാജ്യത്തിന്‍റെ വിസ്തൃതി കൂട്ടുന്നത്‌ --അപ്പോള്‍ സ്വച്ഛന്ദമായ മൃത്യു വരം ലഭിച്ച ഭീഷ്മര്‍ ഹസ്തിന പുരിയില്‍ ഉള്ളത് രാജ രക്ഷക്ക് അനിവാര്യമാണ് --ഇതില്‍ എവിടെയാണ് വായനക്കാര്‍ക്ക് അധര്‍മ്മം കാണുവാന്‍ ഉള്ളത്?രാജാവകാശവും പിതാവാകാനുള്ള അവകാശവും മാത്രം ഒഴിവാക്കിയ ഭീഷ്മര്‍ മറ്റു പുത്ര ധര്‍മ്മം ഒഴിവാക്കി നാട് വിടണം എന്ന് പറയുന്നതില്‍ എന്ത് ധര്‍മ്മമാണ്? എന്ത് യുക്തിയാണ്? വായനക്കാര്‍ വിലയിരുത്തുക