2016, ജനുവരി 21, വ്യാഴാഴ്‌ച

ഒരു സത്സംഗത്തില്‍ നിന്ന്



ഒരു സത്സംഗത്തില്‍ നിന്ന് ..........
****************************
ഉച്ചക്ക് ഒരുമണിക്ക് ഒരു ഫോണ്‍ ഞാനിവിടെ ഉണ്ടോ എന്നറിയാന്‍ ഉണ്ട് എന്ന് പറഞ്ഞപ്പോള്‍ കുറച്ചു പേര് കുറെ സംശയങ്ങളുമായി വന്നു --
ചന്ദ്രന്‍ --സാറിന്‍റെ  ഭീഷ്മരെ  കുറിച്ചുള്ള  പോസ്റ്റും അതിനു ജയകുമാര്‍ സാറിന്‍റെ കമണ്ടും വായിച്ചു --കുറെ സംശയങ്ങള്‍ ഉണ്ട് 1 --ഭീഷ്മര്‍ രാജ്യാവകാശം ഒഴിവാക്കിയ സ്ഥിതിക്ക് പിന്നെ കൊട്ടാരത്തില്‍ നില്‍ക്കാന്‍ പാടില്ലായിരുന്നു എന്നാണു അദ്ദേഹത്തിന്‍റെ ഒരു വാദം --സാര്‍ എന്ത് മറുപടി പറയുന്നു?
ഞാന്‍ --ഭീഷ്മര്‍ രണ്ടു കാര്യങ്ങളെ ഉപേക്ഷിചിട്ടുള്ളൂ --1 --താന്‍ ഒരിക്കലും രാജാവാകില്ല എന്നും 2 --ഞാന്‍ വിവാഹം കഴിക്കില്ല എനിക്ക് കുട്ടികളും ഉണ്ടാകില്ല  എന്നും --ഈ രണ്ടു സംഗതി ഒഴിച്ചു ബാക്കി ഉള്ള സുഖ ഭോഗങ്ങള്‍ ,ധര്‍മ്മങ്ങള്‍ ഇവ ഒഴിവാക്ക ണം എന്ന് പറയുന്നത് എന്തിനെന്നു എനിക്ക് മനസ്സിലാവുന്നില്ല --വളരെ ക്കാലം കാണാതിരുന്നു പിന്നെ തിരിച്ചു കിട്ടിയ പുത്രന്റെ കൂടെ  കഴിയണം മരിക്കുന്നത് വരെ എന്ന് ശാന്തനു ചിന്തിച്ചാല്‍ അത് അനുസരിക്കുകയല്ലേ  പുത്രാ ധര്‍മ്മം?
ശശി --അത് മഹാഭാരതത്തില്‍ പറയുന്നുണ്ടോ?
ഞാന്‍ -- ഇവിടെയാണ്‌ പ്രശ്നം ഇതൊക്കെ പറയണോ? ഒരച്ഛന്റെ  മനോനില  മനസ്സിലാക്കാന്‍  ഒരു കുട്ടി നമുക്ക് ജനിച്ചാല്‍ മതി 
ചന്ദ്രന്‍ --അത് ശരിയാണ് ഇതൊന്നും പ്രത്യേകം എഴുതേണ്ടതില്ല -പിന്നെ അഛന്റെ  കാമത്തിനു കൂട്ട് നില്‍ക്കുകയാണ് ഭീഷ്മര്‍ ചെയ്തത് എന്നാണു മറ്റൊന്ന് അതില്‍ വല്ല ശരിയും ഉണ്ടോ?
ഞാന്‍ --രാജ അധികാരവും ധര്‍മ്മവും  മനുഷ്യ ധര്‍മ്മവും വേറെ വേറെ എടുത്തു ചിന്തിക്കണം --ഗംഗ പിരിഞ്ഞു പോയിട്ട് ഭീഷ്മര്‍ പ്രായ പൂര്‍ത്തിയാകുന്നത് വരെ വേറെ വിവാഹത്തെ കുറിച്ചോ ഒന്നും ശാന്തനു ചിന്തിച്ചിട്ടില്ല--അന്നൊക്കെ ധാര്‍മ്മികമായി അതിനു സൌകര്യവും ഉണ്ടായിരുന്നു --ശാന്തനുവിനു  കാമം ആയിരുന്നെങ്കില്‍ അന്നേ ഗംഗ പോയ ഉടനെ ഒരു വിവാഹത്തിനു ശ്രമിക്കുമായിരുന്നു --അപ്പോള്‍ ശാന്തനുവിനു  കാമമാണ്‌ എന്ന് പറയുന്നതില്‍ അര്‍ത്ഥം ഇല്ല 
ശശി --അതും ശരിയാണ്  പിന്നെന്താണ് സത്യവതിയെ കണ്ടപ്പോള്‍ ശാന്തനുവിനു ഇങ്ങിനെ തോന്നിയത്?
ഞാന്‍ --സത്യവതിയോടു ഇഷ്ടം തോന്നി ഇഷ്ടവും കാമവും രണ്ടും രണ്ടാണ് --ജീവിതത്തില്‍ ഇനി ഒരു താങ്ങിനു പുത്രന്‍ ഉണ്ട് --മാത്രമല്ല അവന്‍ ആയോധന കലയില്‍ പ്രാവീണ്യം ഉള്ളവനും ആണ് --ആയതിനാല്‍ ഒരു പുത്രന്‍ മാത്രമുള്ളപ്പോള്‍ എന്തും സംഭവിക്കാം അപ്പോള്‍ വേറെയും പുത്രര്‍ ഉണ്ടാകുന്നത് രാജ്യം അന്യാധീന പ്പെടാതിരിക്കാന്‍ പറ്റിയതാണ്  അതിനു മനസിന്‌ ഇണങ്ങിയ ഒരുത്തിയെ കണ്ടു മുട്ടുകയും ചെയ്തു അപ്പോള്‍ അങ്ങിനെ ആവാം എന്ന് കരുതി --ഇതിനെ വെറും കാമം ആയി കാണുന്നതിനോട് എനിക്ക് യോജിപ്പില്ല --ദേവ വ്രതനെ സംബന്ധിച്ചിടത്തോളം അച്ഛനെ  കിട്ടിയത് ഇപ്പോളാണ് അപ്പോള്‍ അച്ഛന്റെ ഒരാഗ്രഹം സാധിപ്പിച്ചു കൊടുക്കണം എന്ന് ദേവവ്രതന്‍ ചിന്തിച്ച തില്‍  ഒരു തെറ്റും ഇല്ല --മാത്രമല്ല ശാന്തനുവിനു വിവാഹം കഴിക്കാന്‍ പാടില്ലാത്ത വിധം വൃദ്ധനും ആയിട്ടില്ല -- രാജാവ് എന്നാ നിലക്ക് അതില്‍ യാതൊരു അധര്‍മ്മവും നീതി ശാസ്ത്രം കല്പ്പിക്കുന്നും ഇല്ല -- പിന്നെ അമ്മ അച്ചന്‍ പുത്രന്‍ ഇങ്ങിനെ ഒരു കുടുംബ ജീവിതം ശാന്തനു ആഗ്രഹിചെങ്കില്‍  അത് മനുഷ്യ സഹജമാണ് --ഇതിലൊന്നും അധര്‍മ്മം ഇല്ല -- വെറും  ജഡമായ നിയമം ഒന്നിനും കൊള്ളില്ല അതിനു മനുഷ്യന്റെ ജീവിതവുമായി ബന്ധപ്പെടുത്തി വ്യാഖ്യാനിക്കണം --കാരണം ധര്‍മ്മവും  നിയമവും  മനുഷ്യന്  വേണ്ടിയാണ്  ---അല്ലാതെ നിയമത്തിനും ധര്‍മ്മത്തിനും  മനുഷ്യനെ ആവശ്യമില്ല --മനുഷ്യ ജന്മം സഫലം ആകുവാനാണ് ധര്‍മ്മവും നീതിയും --എന്നാല്‍ എല്ലാ തെറ്റുകളും അധര്‍മ്മവും അല്ല 
ചന്ദ്രന്‍--അതെങ്ങിനെ സാര്‍ തെറ്റ് അധര്‍മ്മം തന്നെയല്ലേ?
ഞാന്‍ --ഹരിനാമ കീര്‍ത്തനം ആരെഴുതി എന്ന് ചോദിച്ചാല്‍ കീര്ത്തനമല്ലേ അപ്പോള്‍ സ്വാതിതിരുനാള്‍ ആണ് എഴുതിയത് എന്ന് ഒരാള്‍ ഉത്തരം പറഞ്ഞാല്‍ അത് തെറ്റാണ് കാരണം തുഞ്ചത്ത് എഴുത്തശ്ശ്ന്‍ ആണ് അതെഴുതിയത് പക്ഷെ ഈ തെറ്റായ ഉത്തരം പറഞ്ഞു എന്ന് വെച്ച് അതെങ്ങിനെ അധര്‍മ്മമാകും?--തുടരും 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ