മഹാഭാരതത്തിലെ കഥാപാത്രങ്ങള്‍ --2 -കര്‍ണന്‍ (KARNAN)
*************************************************************
ഭീഷ്മരുടെ കഥ ഇനിയും തുടരണമെങ്കില്‍ മറ്റു കഥാപാത്രങ്ങളെ പരിചയപ്പെട്ടെ മതിയാകൂ
**** ദുര്‍വാസാവിന്റെ വര പ്രസാദത്താല്‍ കുന്തീദേവി ആദ്യം പരീക്ഷിച്ചത് സൂര്യ ദേവനെ മനസ്സില്‍ വെച്ച് മന്ത്രം ചൊല്ലിക്കൊണ്ടാണ് --മന്ത്രശക്തിയാല്‍ പുരുഷ സാമീപ്യം ഇല്ലാതെ തന്നെ സൂര്യ ലോകത്ത് മുന്‍പ് എത്തിച്ചേര്‍ന്ന സഹസ്രകവ ച ന്‍റെ ആയിരാമത്തെ കവചം മനുഷ്യരൂപത്തില്‍ രൂപം കൊ ള്ളാനായി സൂഷ്മ രൂപത്തില്‍ കുന്തിയുടെ ഗര്‍ഭഗൃഹത്തില്‍ ആ വേശിക്കപ്പെട്ടു -സൂര്യന്റെ ഗുണഗണങ്ങളോട് കൂടിയ ആ കുട്ടി ജനിക്കുമ്പോള്‍ തന്നെ കര്‍ ണ കവച കു ണ്ഡലങ്ങളോട് കൂടി ആയതിനാല്‍ കര്‍ണന്‍ എന്ന പേര് ലഭിച്ചു --വിവാഹപൂര്‍വ്വം ജനിച്ച കുട്ടി ആയതിനാല്‍ സാമൂഹ്യ നീതിയെ ഭയന്നു ആരും അറിയാതെ ഗംഗയിലൂടെ ഒരു പേടകത്തിലാക്കി ഒരു ഉത്തമ തോഴി മുഖാന്തിരം ഒഴുക്കി വിട്ടു --പേടകം എവിടെയാണ് ചെന്നെത്തുന്നത് എന്നറിയാനായി തോഴി രഹസ്യമായി ചില മുക്കുവന്മാരെ ശട്ടം കെട്ടി -- ഹസ്തിന പുരിയിലെ രാജാവായ പാണ്ഡുവിന്‍റെ തേരാളിയായ ആതിരഥന്‍റെ കയ്യിലാണ് കുട്ടി എത്തിപ്പെ=ട്ടതെന്നു കുന്തീദേവി അറിഞ്ഞു --മുന്‍പേ തന്നെ ദുര്‍വാസാവ് മഹര്‍ഷി തന്റെ പതി ആകാന്‍ പോകുന്നത് പാണ്ഡു ആണെന്ന് പറഞ്ഞിരുന്നതായി കുന്തി ഓര്‍ത്തു പിന്നെ ഒന്നും ചിന്തിച്ചില്ല വിവാഹാലോചന വന്നതും കുന്തി സമ്മതിച്ചു --അങ്ങിനെ കുന്തീദേവി ഹസ്തിന പുരിയിലെ മഹാറാണി യായി
ഹസ്തിനപുരിയില്‍ എത്തിയ കുന്തീദേവി ആതിരഥനുമായി അടുക്കുകയും ഒരു കുടുംബ സുഹൃത്തായി മാറുകയും ചെയ്തു-- തന്റെ കുഞ്ഞിനെ കാണുവാനും താലോ ലിiക്കുവാനും കുന്തി ആ സൌഹൃദം ഉപയോഗിച്ചു-എന്നാല്‍ അധിക നാള്‍ ഇത് തുടരാനായില്ല --ദ്വിഗ് വിജയത്തിനു ഇറങ്ങിപ്പുറപ്പെട്ട പാണ്ഡു മാദ്ര രാജ്യത്ത് നിന്നും സുന്ദരിയായ മാദ്രിയെ സപത്നി ആക്കി കൊണ്ടുവന്നു ഉള്ളിലുള്ള ദുഖം പുറത്ത് കാണിക്കാതെ കുന്തീദേവി സപത്നി യായി മാദ്രിയെ സ്വീകരിച്ചു --രണ്ട് ഭാര്യമാരുമായി സസുഖം കഴിയവേ പാണ്ഡു മൃഗയാവിനോദത്തിനായി പുറപ്പെട്ടു ദുര്‍ല ക്ഷണം കണ്ട ചിലര്‍ അത് സൂചിപ്പിച്ചെങ്കിലും അത് കാര്യമാക്കാതെ രാജാവ് നായാട്ടിനായി ഇറങ്ങി --വിശ്രമ വേളയില്‍ കേട്ട മാനിന്‍റെ ശബ്ദം എവിടെ നിന്ന് എന്ന് അറിയാതെ കുഴങ്ങിയ പാണ്ഡു യുദ്ധത്തില്‍ മാത്രം പ്രയോഗിക്കെണ്ടാതായ ശബ്ദ ഭേദിനി എന്ന അസ്ത്രം പ്രയോഗിച്ചു -- അത് തട്ടിയതും പിന്നെ ഒരു മനുഷ്യ ശബ്ദം ആണ് കേട്ടത് --കുഞ്ഞുങ്ങള്‍ക്ക് മുല കൊടുക്കുക ഇ ണചേരുക എന്നീ സന്ദര്‍ഭങ്ങളില്‍ രാജാക്കന്മാര്‍ മൃഗങ്ങളെ വെട്ടയാടാറില്ല നീ ആ നിയമം ലഘിചിരിക്കുന്നു അതിനാല്‍ സ്ത്രീയെ സ്പര്‍ശിച്ച മാത്രയില്‍ നീ ഹൃദയം പൊട്ടി മരിച്ചു പോകട്ടെ --കിമന്ദന്‍ എന്നാമഹാര്ഷിയായിരുന്നു അത് അദ്ദേഹവും ഭാര്യയും മാനിന്‍റെ രൂപത്തില്‍ ക്രീ ഡിക്കുമ്പോള്‍ ഭാര്യക്കാണ് ആ അസ്ത്രം കൊണ്ടത് തല്‍ക്ഷണം മരിക്കുകയും ചെയ്തു --തുടരും
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ