ഒരു സത്സംഗത്തില്‍ നിന്ന് രണ്ടാം ഭാഗം
*****************************************
ശശി --മഹാഭാരത യുദ്ധത്തിനു ഭീഷ്മര്‍ ആണ് കാരണം എന്നൊരാള്‍ പറഞ്ഞു അത് ശരിയാണോ?
ഞാന്‍ ---- മഹാഭാരതത്ത്തിലുള്ള ഏതു കഥാപാത്രത്തെ പറ്റിയും ഇത് പറയാം --കുന്തിയെ പറഞ്ഞു കൂടെ? കര്‍ണന്‍ തന്റെ പുത്രനാണ് എന്ന് കൃപാചാര്യര്‍ കര്‍ണന്റെ കുലവുംജാതിയും ഒക്കെ അന്വേഷിക്കുന്ന സമയത്ത് പറഞ്ഞിരുന്നെങ്കില്‍ യുദ്ധം നടക്കുമായിരുന്നില്ല എന്ന് വേണമെങ്കില്‍ പറയാം --പാഞ്ചാലി ദുര്യോധനന്‍ ജലഭ്രം ശം ഉള്ള സ്ഥലത്ത് വീണപ്പോള്‍ കൈകൊട്ടി ചിരിച്ചുവത്രേ അതാണ് യുദ്ധത്തിനു കാരണം എന്ന് പലരും പറയുന്നത് കേട്ടിട്ടുണ്ട് --ഇതൊന്നും ഇല്ലായിരുന്നെങ്കില്‍ യുദ്ധം ഒഴിവാകുമായിരുന്നോ? ഇല്ല -കുരുക്ഷേത്ര യുദ്ധം നേരത്തെ നിശ്ചയിക്കപ്പെട്ട വിധിയാണ് --അത് മനസ്സിലാക്കിയ ഒരുവന്‍ ഒരിക്കലും യുദ്ധ കാരണം ഏതെങ്കിലും ഒരു കഥാപാത്രത്തില്‍ അടി ച്ചെല്‍പ്പിക്കില്ല --യുദ്ധം ഉണ്ടായത് കൊണ്ടാണ് വിശ്വ പ്രസിദ്ധമായ ഗീത നമുക്ക് കിട്ടിയത് എന്ന് മറക്കരുത് -അധര്‍മ്മത്തെ ഇല്ലായ്മ ചെയ്യാനുള്ള അവതാരമായ ശ്രീകൃഷ്ണന്‍ അവതരിച്ചപ്പോള്‍ തന്നെ യുദ്ധം നിശ്ചയിക്കപ്പെട്ടു സമയം വന്നപ്പോള്‍ അത് നടക്കുകയും ചെയ്തു
ചന്ദ്രന്‍ --ഒരിക്കല്‍ ഒരു പ്രഭാഷകന്‍ പറഞ്ഞു --പാഞ്ചാലിയുടെ വസ്താക്ഷേപ സമയത്ത് ഭീഷ്മര്‍ മൌനം പാലിച്ചു എന്ന് അത് അധര്‍മ്മം ആണ് എന്ന് --അത് തടയെണ്ടാതായിരുന്നില്ലേ എന്ന് അത് ശരിയാണോ?
ഞാന്‍ --അതൊരിക്കലും ശരിയല്ല ഭീഷ്മര്‍ ഇത് അധര്‍മ്മമാണ് എന്ന് പലവുരു പറഞ്ഞിട്ടുണ്ട് പക്ഷെ ദുര്യോധനന്‍ കേട്ടില്ല കാരണം രാജാവായ ധൃത രാഷ്ട്രര്‍ മൌനാനുവാദം നല്‍കിയിരിക്കുകയാണ് അപ്പോള്‍ രാജാവല്ലാത്ത ഭീഷ്മരുടെ വാക്ക് ആരുകേള്‍ക്കാന്‍?
ശശി --- ആയുധത്താല്‍ തടയാമായുരുന്നില്ലേ?
ഞാന്‍ --ശരിയാണ് --പറഞ്ഞത് കേള്‍ക്കാത്തപ്പോള്‍ ആയുധം കൊണ്ട് കേള്‍പ്പിക്കണം പക്ഷെ ധൃതരാഷ്ട്രരെ തടവറയില്‍ കൊണ്ട് പോയി ഇട്ടു ഹസ്തിന പുരിയിലെ അധികാരം പിടി ച്ചെടുക്കണം എന്നിട്ട് ദുര്യോധനാദികളെ ഈ കൃത്യത്തില്‍ നിന്നും വിലക്കി തടവറയില്‍ കൊണ്ട് പോയി ഇടണം ശിക്ഷിക്കണം --ഇതാണ് രാജ നിയമം --ഒരിക്കലും രാജാവാകില്ല എന്ന് സത്യം ചെയ്ത ഭീഷ്മര്‍ എങ്ങിനെയാണ് അധികാരം പിടിച്ചെടുക്കുക? അപ്പോള്‍ ഒറ്റ വഴിയെ ഉള്ളൂ ഭഗവാനെ രക്ഷിക്കണേ എന്നുപ്രാ ര്‍ത്ഥിക്കുക --അത് തന്നെയാണ് ചെയ്തതും -ഭഗവാന്‍ വന്നു വസ്ത്രം നല്‍കുകയും ചെയ്തുവല്ലോ --നിസ്സഹായനും ഭക്തനും ആയ ഭീഷ്മരുടെ മനസ്സ് നോന്തുള്ള പ്രാര്‍ത്ഥന ആണ് ദ്രൌപതിയുടെ നിലവിളിയെക്കാള്‍ ഭഗവാന്‍ കേട്ടത് --കാരണം ശക്തി ഉണ്ടായിട്ടും അത് പ്രയോഗിക്കാന്‍ കഴിയാതെ നിസ്സഹായനായി ഇരിക്കുകയാണ് ഭീഷ്മര്‍ അപ്പോള്‍ ആ ധര്മ്മിഷ്ടന്റെ പ്രാര്‍ത്ഥനക്കാണ് ഇവിടെ വില
ചന്ദ്രന്‍ --ശ്രീകൃഷ്ണന്‍ ഭീഷ്മരെ അ ധര്‍മ്മി എന്ന് വിളിച്ചു എന്ന് ഒരു വാദം ഉണ്ടല്ലോ അത് ശരിയാണോ?
ഞാന്‍ ---അത് ശരിയല്ല കൃഷ്ണന്‍ അങ്ങിനെ ഒരിക്കലും പറയില്ല മഹാഭാരതം മൂല ശ്ലോകം കിട്ടി അത് വ്യാഖ്യാനിക്കുമ്പോള്‍ ഉള്ള തെറ്റാണ് ഇങ്ങിനെ ഒക്കെ വരാന്‍ കാരണം ഭീഷ്മര്‍ അധര്‍മ്മിയാണ് എങ്കില്‍ യുദ്ധാനന്തരം രാജ്യധര്‍മ്മം യുധീഷ്ടിരന് ഉപദേശിച്ചു കൊടുക്കാന്‍ ഭഗവാന്‍ ഭീഷ്മരോട് ആവശ്യപ്പെടുമായിരുന്നോ? ഭീഷ്മര്‍ക്ക് അഷ്ടവസുക്കളുടെ ഇടയില്‍ തന്റെ പഴയ സ്ഥാനം തിരിച്ചു കിട്ടുമായിരുന്നോ? വി ശദവും നിഷ്പക്ഷവും ആയ ഒരു സമീപനം പുരാണ ഇതിഹാസങ്ങളില്‍ സ്വീകരി ച്ചിട്ടില്ലെങ്കില്‍ സത്യം നമുക്ക് എപ്പോളും അന്യമായിരിക്കും
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ