2016, ജനുവരി 1, വെള്ളിയാഴ്‌ച

ഭഗവദ് ഗീതാ പഠനം --അന്‍പത്തി നാലാം ദിവസം






ഗീതാ പഠനം --അന്‍പത്തി നാലാം ദിവസം --

*****************************************************************************
രണ്ടാം അദ്ധ്യായം--ശ്ലോകം --9
*******************************************
സഞ്ജയ ഉവാച -
ഏവ ന്മുക്ത്വാ ഹൃഷികേശം 
ഗൂഡാകേശ:പരന്തപ: 
ന യോത്സ്യ ഇതി ഗോവിന്ദ-
മുക്ത്വാ തുഷ് ണീം ബഭുവ ഹ

അര്‍ഥം ----സഞ്ജയന്‍ പറഞ്ഞു ഇപ്രകാരം ഹൃഷി കേശനായ ഗോവിന്ദ നോട് പറഞ്ഞിട്ട് പരന്തപനായ ഗൂഡാകേശ്ന്‍ യുദ്ധം ചെയ്യില്ലെന്നും പറഞ്ഞു തുഷ്ണീ ഭാവത്തില്‍ ഇരുന്നു.
വിശദീകരണം 
*******************
ഇവിടെ അര്‍ജ്ജുനനെ ഗൂഡാ കേശ്ന്‍ എന്ന് വിശേഷിപ്പിച്ചിരിക്കുന്നു. ഗൂഡാകാ എന്നാല്‍ ഉറക്കം .ഉറക്കത്തിന്റെ ഈശന്‍ അഥവാ നിയന്താതാവ് ആരോ അവന്‍ ഗൂഡാ കേശന്‍  ഏകാഗ്രത നേടിയ ഒരാള്‍ക്കെവേദാന്ത ശാസ്ത്രം അനുശാസിക്കുന്ന ആത്മ ബോധം സാക്ഷാത്കരിക്കാന്‍ ആകൂ .ഈ ഏകാഗ്രത നേടുവാനുള്ള മാര്‍ഗ്ഗം ആണ് യോഗം എന്ന വാക്കിനാല്‍ പറയപ്പെടുന്നത്‌ .യോഗത്തിനു അനേകം വിഘ്നങ്ങള്‍ ഉണ്ടാകാറുണ്ട്. അതില്‍ മുഖ്യം ആണ് നിദ്ര .ഉറക്കത്തെ ജയിച്ചവന് മാത്രമേ ചിത്തത്തിന്റെ ഏകാഗ്രത സാധ്യമാകൂ. ഇവിടെ നിദ്ര അല്ലെങ്കില്‍ ഉറക്കം എന്ന് പറഞ്ഞത് ആലസ്യം,പ്രമാദം,വിപരീത ഭാവന എന്നിവയെ ഉദ്ദേശിച്ചു ആണ് എന്ന് മനസ്സിലാക്കണം
ഒരു യഥാര്‍ത്ഥ ശിഷ്യന്‍ ആണെങ്കില്‍ ഈ വക ദോഷങ്ങള്‍ അകറ്റിയവന്‍ ആകണം . അപ്പോള്‍ അയാള്‍ പരന്തപന്‍ ആകുന്നു.പരമായതിനെ--അതായത് അജ്ഞാനത്തെ തപിപ്പിക്കുവാനുള്ള കരു=ത്തോട് കൂടിയവന്‍ ആരോ അവന്‍ പരന്തപന്‍ --ശിഷ്യന്‍ ഗൂഡാകേശ്നും പരന്തപനും ആയിരിക്കണം എന്ന് പറഞ്ഞു.ഇനി ഗുരുവാരാന് എന്ന് നോക്കാം .ഗുരു ഋഷികേശനും,ഗോവിന്ദനും ആണ്.ഋഷീകങ്ങളുടെ ഈശന്‍ അഥവാ നിയന്താതാവ് ആരോ അവന്‍ ഋഷികേശന്‍ .അതായത് ഇന്ദ്രിയങ്ങള്‍ക്കു വശപ്പെടുന്നവനല്ല അവയെ നിയന്ത്രിച്ചു വശപ്പെടുത്തുന്നവന്‍ ആണ്  ഋഷികേശന്‍ .വേദ മന്ത്രങ്ങളെ അറിയുന്നവന്‍ ഗോവിന്ദന്‍ --മഹാഭാരതം ഉദ്യോപര്‍വ്വം--70-13 ഇല്‍ പറയുന്നു. ഗോവിന്‍ ദോ വേദനാദ് ഗവാം -----വേദമാന്ത്രങ്ങളെ അറിയുന്നത് കൊണ്ട് ഗോവിന്ദനാണ് --എന്നാല്‍ ഗോ എന്നതിന് പശു എന്ന ഒരര്‍ഥം കൂടി ഉണ്ട് ആയതിനാല്‍ ഗോക്കളെ കൊണ്ടും,വേദമാന്ത്രങ്ങളെ കൊണ്ടും അറിയപ്പെടുന്നവന്‍ --ശ്രീകൃഷ്ണന്‍ --എന്ന അര്‍ഥം എടുക്കാം .ഏതൊരു തത്വത്തെ പറയുന്നുവോ അത് തന്നെ സ്വരൂപമായി സാക്ഷാത് കരിച്ചിരിക്കുന്നവന്‍ ആണ് ഗോവിന്ദന്‍ അതായത് വേദ സ്വരൂപ്ന്‍ തന്നെ ഗുരു .ഇങ്ങിനെയുള്ള ഗുരു ശിഷ്യന്മാര്‍ക്ക് ഇടയിലാണ് ആത്മ വിദ്യ പ്രവര്‍ത്തിക്കുന്നത് പറയുന്നവന്‍ ആശ്ച്ചര്യകരമായ ഗു ണത്തോട് ഒത്ത്തവന്‍ ആയിരിക്കണം.അത് പോലെ കേള്‍ക്കുന്നവനും കുശലനായിരിക്ക്ണം എന്ന് വേദവും അനുശാസിക്കുന്നു
·

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ