2016, ജനുവരി 23, ശനിയാഴ്‌ച

മഹാഭാരതത്തിലെ കഥാപാത്രങ്ങള്‍ -ഭീഷ്മര്‍ -ഭാഗം -10 (വ്യാസനും ആപദ്ധര്‍മ്മവും)






മഹാഭാരതത്തിലെ കഥാപാത്രങ്ങള്‍ --ഭീഷ്മര്‍ -ഭാഗം -10 (വ്യാസനും ആപദ്ധര്‍മ്മവും)
********************************************************************
ഭീഷ്മരുടെ അനിയന്മാരാന് ചിത്രാംഗദനും വിചിത്രവീര്യനും എന്നാല്‍ വ്യാസന്റെ സഹോദരന്മാര്‍ ആണ് അവര്‍ --രണ്ടും ഒന്നല്ലേ എന്ന് ചോദിക്കാം --അല്ല വ്യത്യാസമുണ്ട് --വ്യാസനും ചിത്രാംഗദനും വിചിത്രവീര്യനും ഒരേ ഉദരത്തില്‍ ആണ് പിറന്നത്‌ സത്യവതി പ്രസവിച്ചതാണ് അവരെ എന്നാല്‍ ഭീഷ്മരെ പ്രസവിച്ചത് ഗംഗ യാണ് --വ്യാസന് അംബികയും അംബാലികയും മക്കളുടെ സ്ഥാനമാണ് എന്നിട്ടും വ്യാസന്‍ അവരെ സ്വീകരിച്ചത് കാണുമ്പോള്‍ ഉടനെ അധര്‍മ്മം എന്ന് വിചാരിക്കരുത് --ഇവിടെ ആപദ് ധര്‍മ്മം ഉപയോഗിച്ചിട്ടുണ്ട് -- ചെയ്യാന്‍ പാടില്ലാത്ത കാര്യം അത്യാവശ്യ ഘട്ടത്തില്‍ പ്രായശ്ചിത്ത  കര്‍മ്മത്തോടെ  ഏറ്റെടുക്കുന്നതിനാണ് ആപദ്ധര്‍മ്മം എന്ന് പറയുന്നത് --പണ്ട് സഹിക്കാന്‍ കഴിയാത്ത തെറ്റ് ഒരാള്‍ ചെയ്‌താല്‍ അയാളെ പടിയടച്ചു പിണ്ഡം വെച്ച് ബന്ധം ഒഴിവാക്കുന്ന ഒരു കര്‍മ്മം ഉണ്ട് തെറ്റ് ചെയ്തവനെ പുറത്താക്കി പടിയടക്കും എന്നിട്ട് മരണാനന്തര ശേഷ ക്രിയകള്‍ ചെയ്യും അത് കഴിഞ്ഞാല്‍ പുറത്താക്കപ്പെട്ട വ്യക്തിക്ക് തന്റെ കുടുംബവുമായി യാതൊരു ബന്ധവും ഇല്ല --മാതപിതാക്കളോ സഹോദരന്മാരോ മരിച്ചാല്‍ പുല  ആ ചരിക്കെണ്ടതും ഇല്ല --ബന്ധം ഇല്ലല്ലോ പിന്നെന്തിനു പുല ആ ചരിക്ക ണം?--അതെ പോലെ വിചിത്രവീര്യന്റെ പത്നിമാരെ ബന്ധം വേര്‍പെടുത്തി അന്യകള്‍ ആക്കി പിന്നെ അവര്‍ക്ക് ഹ സ്തിനപുരിയുമായി യാതൊരു ബന്ധവും ഇല്ല  സത്യവതിയും ഭീഷ്മരും ചേര്‍ന്നാണ് ആ കര്‍മ്മം ചെയ്യേണ്ടത് --പിന്നെ വ്യാസന് അവരെ സ്വീകരിക്കാന്‍ ധാര്‍മ്മികമായി പ്രയാസം ഒന്നും ഇല്ല 
അങ്ങിനെ പ്രായശ്ചിത്ത കര്മ്മത്തോടെ വ്യാസന്‍ സ്വീകരിച്ചപ്പോള്‍ വ്യാസനെ കണ്ടു ഭയന്നു അംബിക എന്ന് പറയുന്നു --ഇവിടെയും  ശ്രദ്ധിക്കെണ്ടാതുണ്ട് --ഇഷ്ടമില്ലാതെ ഭയന്നു നില്‍ക്കുന്ന ഒരുവളെ ശാരീരികമായി പ്രാപിക്കാന്‍ വ്യാസന്‍ അധര്‍മ്മിയല്ല  ഭഗവാന്‍റെ 24  അവതാരങ്ങളില്‍ ഒരാളായ വ്യാസന് പുത്ര ദാനം ചെയ്യുവാന്‍ ശാരീരികമായി പ്രാപിക്കണം എന്നില്ല  ഗാന്ധാരി പ്രസവിച്ച മാംസ പിണ്ഡത്തെ 101 കുടങ്ങളിലാക്കി കൌരവരെ സൃഷ്ടിച്ച വ്യാസന്--യുദ്ധ സമയത്ത് സഞ്ജയന് ദിവ്യ ദൃഷ്ടി നല്‍കിയ വ്യാസന് അംബികയിലും അംബാലികയിലും പുത്രന്മാരെ ജനിപ്പിക്കുവാന്‍ ശാരീരികമായ ബന്ധം ആവശ്യമില്ല -- മണിയറയിലേക്ക് പ്രവേശിച്ചു എന്നും പിറ്റേ ദിവസം പുറത്തേക്ക് വന്നു എന്നും മാത്രമേ മഹാഭാരതത്തില്‍ പറയുന്നുള്ളൂ --അതിന്നിടയില്‍ എന്താണ് സംഭവിച്ചത് എന്ന് പറയുന്നില്ല --അവതാരമായ വ്യാസന്‍ അധര്‍മ്മം പ്രവര്‍ത്തിക്കില്ല എന്ന് ഉറപ്പിച്ചു വ്യാഖ്യാനിക്കുംബോ ളെഅതിലെ സത്യം കണ്ടെത്താനാകൂ --നമ്മുടെ അല്‍പ്പ ബുദ്ധി ഉപയോഗിച്ച് ഇതിനെ കൈകാര്യം ചെയ്‌താല്‍ വ്യാസന്‍ ഭീഷ്മര്‍ എന്നിവര്‍ അധര്‍മ്മികള്‍ ആണ് എന്നെ തോന്നൂ --ചിന്തിക്കുക --തുടരും 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ