മഹാഭാരതത്തിലെ കഥാ പാത്രങ്ങള്‍ --ഭീഷ്മര്‍ --ഭാഗം -4
***********************************************************
സത്യവതിയില്‍ ശാന്തനു മഹാരാജാവിനു രണ്ടു ആണ്‍കുട്ടികള്‍ ജനിച്ചു --ചിത്രാംഗദന്‍ ,വിചിത്ര വീര്യന്‍ എന്നിവര്‍ --വിചിത്ര വീര്യന്‍ ജനിച്ചു അധികം കഴിയുന്നതിനു മുന്‍പ് തന്നെ ശാന്തനു ഇഹലോകവാസം വെടിഞ്ഞു --പിന്നെ സത്യവതിയെയും കുഞ്ഞുങ്ങളെയും നോക്കിയത് ഭീഷ്മര്‍ ആണ് ---ഒരു കാര്യസ്ഥന്‍ എന്ന നിലയില്‍ രാജ്യം പരിപാലിച്ചു പോന്നു --ഇവിടെ പലരും പറയാറുണ്ട് --ശപഥം ചെയ്ത ഭീഷ്മര്‍ കൊട്ടാരത്തില്‍ നില്‍ക്കരുതായിരുന്നു എന്ന് --തീരെ ആലോചിക്കാതെ പറയുന്നതാണ് ഇത് --തനിക്കു അവകാശപ്പെട്ട രാജ്യം ഉപേക്ഷിക്കുകയും വിവാഹം കഴിക്കില്ല എന്ന് സത്യം ചെയ്യുകയും ആണ് ഭീഷ്മര്‍ ചെയ്തത് --പുത്രന്‍ എന്ന നിലയില്‍ കൊട്ടാരത്തില്‍ ത്താമാസിക്കുവാനുള്ള അവകാശം ഭീഷ്മര്‍ കളഞ്ഞിട്ടില്ല --രാജാവ് എന്നാ പദവി ആണ് ഉപേക്ഷിച്ചത് --മാത്രമല്ല ഭീഷ്മര്‍ ശാന്തനു മരിച്ചപ്പോള്‍ അവിടെ ഇല്ലായിരുന്നു എങ്കില്‍?/ ഭീഷ്മര്‍ സര്‍വാംഗ പരിത്യാഗി ആയി പോയി എങ്കില്‍ ആ രാജ്യത്തെ സ്ഥിതി എന്താകുമായിരുന്നു?ചെറിയ രണ്ടു കുഞ്ഞുങ്ങളെയും വെച്ച് സത്യവതി എങ്ങിനെ രാജ്യം ഭരിക്കും?സ്വച്ഛന്ദമായ മൃത്യു വരം ലഭിച്ച ഭീഷ്മര്‍ അജയ്യന്‍ ആണ് എല്ലാവര്ക്കും പേടിയും ആണ് അത് കൊണ്ട് രാജാവ് ഇല്ലെങ്കിലും രാജ്യത്തിന്‍റെ ഭരണം ഒരു ബിനാമി എന്നാ നിലക്ക് ഭീഷ്മര്‍ കൈകാര്യം ചെയ്തു --ഇതില്‍ എന്താണ് അപാകത?സത്യവതിയെയും കുഞ്ഞുങ്ങളെയും നോക്കാതെ രാജ്യം വിട്ടു പോയിരുന്നെങ്കില്‍ അതാകുമായിരുന്നില്ലേ അധര്‍മ്മം? പുത്രാ ധര്‍മ്മത്തില്‍ പെട്ടതല്ലേ അമ്മയെയും അനുജന്മാരെയും നോക്കുക എന്നത്? അപ്പോള്‍ എന്ത് കണ്ടിട്ടാണ് വിമര്‍ശകര്‍ ഈ കാര്യത്തില്‍ ഭീഷ്മരെ വിമര്‍ശിക്കുന്നത്?
ശാന്തനുവിന്റെ മറുപടി --ഒരു പുത്രന്‍ ഉള്ളതും പുത്രന്മാര്‍ ഇല്ലാത്തതും തുല്യമാണ് എന്ന് ധര്‍മ്മ ശാസ്ത്രം പറയുന്നു എന്നാണു --പിതാവിന് ഇനിയും പുത്രന്മാര്‍ വേണം എന്നാ ആഗ്രഹം ഉണ്ടെന്നു മനസ്സിലാക്കിയ ഭീഷ്മര്‍ അതിനു സൌകര്യം ഒരുക്കി --വിവാഹം എന്നത് സല്പ്പുത്ര ലാഭത്തിനു ആകാമെന്ന് തൈത്തിരിയോപ നിഷത്ത് ഉപദേശിക്കുന്നു --മാത്രമല്ല ആ സമയത്ത് ശാന്തനു വൃദ്ധന്‍ ഒന്നും അല്ല -സത്തായ ആഗ്രഹം അല്ലെങ്കില്‍ അവകാശം ഉള്ള ആഗ്രഹം ആണ് അത് -പക്ഷെ ഇഷ്ടപ്പെട്ട ഭാര്യയെ കിട്ടുവാനായി പുത്രനായ ദേവവ്രതന് തനിക്കു ഉള്ള രണ്ടു അവകാശങ്ങളെ കളയേണ്ടി വന്നു പിതാവിനോട് ഉള്ള കടപ്പാട് അഥവാ ധര്‍മ്മം തന്നെയാണ് ഭീഷ്മര്‍ ചെയ്തത് --ഭീഷ്മരുടെ വിധി അവിവാഹിതനായി കഴിയാനാണ് അത് മാറ്റുവാന്‍ ആര്‍ക്കെങ്കിലും കഴിയുമോ? ധര്‍മ്മം അനുസരിച്ച് ജീവിക്കുന്നവര്‍ക്ക് ഇങ്ങിനെ പലതും സംഭവിക്കും --രാജ്യാവകാശം ഒഴിവാക്കി എന്നത് കൊണ്ട് സ്വന്തം ഗൃഹത്തിലെ അവകാശം ഭീഷ്മര്‍ ഒഴിവാക്കിയിട്ടില്ല അതിനാല്‍ തന്നെ കൊട്ടാരം വിട്ടു പോകേണ്ടതായിരുന്നു എന്നാ വാദത്തിനു കഴമ്പില്ല ---തുടരും
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ