ഈ ശാവാസ്യോപനിഷത്ത് --പതിമൂന്നാം ദിവസം -മന്ത്രം --13-
***************************************************************************************
അന്യദേവാഹുഃസംഭവാദന്യദാഹുര സംഭാവാദ്
ഇതി ശുശ്രുമ ധീരാണാംയേ നസ്ത ദ്വിചചക്ഷിരേ
**************************************************************************************
അര്‍ത്ഥം--കാര്യ ബ്ര ഹ്മോ പാസനാ ഫലം വേറെ തന്നെയാണ് എന്ന് പറയുന്നു.പ്രകൃതി ഉപാസനാ ഫലം വേറെ ആണ്.എന്നും പറയുന്നു.ചിലര്‍ നമുക്ക് അത് ഉപദേശിച്ചു തന്നു. ബുദ്ധി മാന്മാരായ ആ ആചാര്യന്മാരുടെ വാക്കും നാം കേട്ടിട്ടുണ്ട്
***************************************************************************************
വ്യാഖ്യാനം
****************ബ്രഹ്മത്തെ ഉപാസിക്കുന്നതിന്റെ ഫലം വേറെ ആണ് പിതൃ ദേവാദി കളെ ഉപാസിക്കുന്നതിന്റെ ഫലം വേറെ ആണ്.ശ്രേഷ്ടമായ ബ്രഹ്മോപാസന ആണ് വേണ്ടത്.ബ്രഹ്മത്തെ അല്ലാതെ ഉപാസിക്കുന്നത് ശരിയല്ല എന്ന് ആചാര്യന്മാര്‍ പറയുന്നത് നാം കേട്ടിട്ടുണ്ട് എന്ന് പറയുന്നു---ഇവിടെ തെറ്റായ രീതിയില്‍ ധരിക്കാന്‍ ഇടയുണ്ട്.ബ്ര ഹ്മോപാസന ശീലിക്കാന്‍ വേണ്ടി നടത്തുന്ന ക്ഷേത്ര സംബന്ധമായ കാര്യമല്ല ഇവിടെ പറഞ്ഞിരിക്കുന്നത്.നിഷ്കളവും നിര്ഗുണവും നിരാകാരവുമായ ബ്രഹ്മത്തെ ആരാധിക്കാനുള്ള പരിശീലന പ്രക്രിയ ആണ് ആരാധനാ വിഷയത്തില്‍ ക്ഷേത്രത്തിന്റെ പങ്കു.എന്നാല്‍ ശാസ്ത്രീയമായ ക്ഷേത്ര സങ്കല്‍പ്പത്തെ പറ്റി ഇവിടെ ഉപനിഷത്ത് വിമര്‍ശിക്കുന്നില്ല എന്ന് ശ്രദ്ധിക്കണം -- അതെ സമയം സിദ്ധ ന്മാരായി ചമഞ്ഞു നടക്കുന്നവരെ ഉപാസിക്കരുത് എന്നും ആന്തരി കാര്‍ത്ഥം ഉണ്ട്.--പരമമായ ആ ശുദ്ധ ബ്രഹ്മത്തെ മാത്രമേ ഉപാസിക്കാവൂ എന്ന് പറയുമ്പോള്‍ ആ ശുധ്ധ ബ്രഹ്മം കൈക്കൊണ്ട സത്വ ഗുണാധിഷ്ടിതമായ ശരീരം പൂണ്ട കൃഷ്ണന്‍ രാമന്‍ എന്നിവരെ ഉപാസിക്കരുത് എന്നാ അര്‍ത്ഥവും വരുന്നില്ല.ഉപനിഷത്തിലെ ഈ ശ്ലോകത്തെ ആ ധാരമാക്കി അവതാരങ്ങളെ ഉപാസിക്കരുത് എന്ന് വിലയിരുത്തുന്നവരും ഉണ്ട് -- അത് ശരിയല്ല ചി ന്തിക്കുക
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ