Dr. സുനില്‍ യാദവിന്‍റെ സംശയങ്ങള്‍:
1. എല്ലാ ഹൈന്ദവ ദേവീ ദേവന്മാരും എന്തുകൊണ്ട് ഇന്ത്യയില്‍ മാത്രം ജനിച്ചു? ഇന്ത്യക്ക് പുറത്തുള്ള ജനത്തിന് ഈ ദൈവങ്ങളെ കുറിച്ച് എന്തുകൊണ്ട് അറിവില്ല?
***************************************************************************88
Dr.sunil യാദവിന്റെ ചില ചോദ്യങ്ങള്‍ എനിക്ക് ഒരു സുഹൃത്ത് ചാറ്റിലൂടെ അയച്ചു തന്നു --ഓരോന്നിനായി വിശദമായി മറുപടി പറയാം --ഒന്നാമത്തെ ചോദ്യമാണ് മുകളില്‍ കൊടുത്തത്
ഉത്തരം ---ഇന്ത്യ എന്ന പേര് നമ്മുടെ രാജ്യത്തിനു എന്നാണു കിട്ടിയത് എന്ന് ചിന്തിക്കണം --അവതാരങ്ങള്‍ എടുക്കുന്ന സമയത്ത് ഇന്ത്യ എന്ന പേരില്ല രാമായണത്തിലോ ഭാഗവതത്തിലോ വേദ പുരാണങ്ങളിലോ ആ പേര് കാണില്ല --അതിനാല്‍ എന്ത് കൊണ്ട് ഇന്ത്യയില്‍ ജനിച്ചു എന്ന ചോദ്യത്തിനു പ്രസക്തി ഇല്ല --അവതാര കാലഘട്ടങ്ങളില്‍ ഭൂമിയില്‍ പരിഷ്കൃത സമൂഹം വളരെ കുറച്ചേ ഉള്ളൂ -- ആ സമൂഹത്തെ ഭരിച്ച രാജാക്കന്മാരുടെ പേരുകള്‍ ആണ് പുരാണ ഇതിഹാസങ്ങളില്‍ കാണുന്നത് --പിന്നെ എല്ലായിടത്തും ജനിക്കാന്‍ പറ്റില്ലല്ലോ ഗംഗ നദി പുണ്യ നദിയാണ് അതുള്ള സ്ഥലം --സാള ഗ്രാമം ഉള്ള സ്ഥലം വേദം ജന്മം കൊണ്ട സ്ഥലം --തുളസി നന്നായി ആ കാലത്ത്
വളരുന്ന സ്ഥലം --കൈലാസം സ്ഥിതി ചെയ്യുന്ന സ്ഥലം ഹിമവാന്‍ ഉള്ള സ്ഥലം --ഇങ്ങിനെ ഒട്ടനവധി കാര്യങ്ങള്‍ ആണ് അവതാരത്തിന് പരിഗണിച്ചിട്ടുള്ളത് -അക്കാല ഘട്ടത്തില്‍ ഭൂമിമുഴുവന്‍ ഭരിച്ച രാജാക്ക്ന്മാരുണ്ട് --പ്രൃഥു ഭൂമി ഭരിച്ചതിനാല്‍ പൃഥ്വി എന്ന് ഭൂമിക്കു പേര് വന്നു --മഹാബലി ഭൂമി മുഴുവന്‍ ഭരിച്ചിരുന്നു --ആ കാലഘട്ടത്തില്‍ ആണല്ലോ വാമനാവതാരം? അപ്പോള്‍ വാമനന്‍ പിറന്നത് ഈ ഭൂമിയില്‍ ആണ് --പിറന്ന സ്ഥലം ഇന്ന് ഭാരതം എന്നാ പേരില്‍ അറിയപ്പെടുന്ന സ്ഥലത്ത് ആണ് എന്ന് മാത്രം --അതിനു ഒരു കാരണം എങ്ങിനെ കണ്ടു പിടിക്കും?----മേല്‍ പറഞ്ഞ ഗുണങ്ങള്‍ ഉള്ള സ്ഥലം കൌരവരുടെ അമ്മ ഗാന്ധാര ദേശത്ത് ആണ് അതായത് അഫ്ഗാനിസ്ഥാന്‍ --അതും ഭൂമി അല്ലെങ്കില്‍ ഭാരതം എന്ന സ്ഥലത്താണ്--- ഭരതന്‍ ഭരിച്ചത് ഭൂമിയാണ് --ഭൂമിക്കു മൊത്തം ഭാരതം എന്ന് പേര് ഉണ്ടായിരുന്നു -- ഇന്ന് കാണുന്ന പല രാജ്യങ്ങളും അന്ന് ഉണ്ടായിരുന്നില്ല ചിലത് വനം ചിലത് സമുദ്രത്തിന്നടിയില്‍ --അപ്പോള്‍ ഇന്നത്തെ ഭാരതം ആണ് അന്നത്തെ ഭാരതം എന്ന് ചിന്തിക്കരുത് --ഹോളണ്ട് പോലെയുള്ള രാജ്യം അന്നില്ല --ഇന്നത്തെ കേരളം തന്നെ മഹാബലിയുടെ കാലത്ത് ഉള്ള കേരളം എന്ന പേരില്‍ അറിയപ്പെടുന്ന സ്ഥലം അല്ല പരശുരാമന്‍ തീര്‍ത്ത ശൂര്‍പ്പകം എന്ന സ്ഥലം ആണ് ഇവിടെ കേര വൃക്ഷം നന്നായി വളരുന്നതിനാല്‍ കേരളം എന്ന പേര് വന്നു --പില്‍ക്കാലത്ത് രൂപം കൊണ്ടതും ആദി ഭൂമിയിലെ സംസ്കാരം പതുക്കെ എല്ലാവരിലും എത്താത്തതും ആണ് ഈ അവതാരങ്ങളെ കുറിച്ച് മറ്റുള്ളവര്‍ക്ക് അറിയാതിരിക്കാന്‍ കാരണം --ആ കാലഘട്ടത്തിലെ കഥയാണ് പറയുന്നത് ഇന്ന് കാണുന്ന ഭൂരിപക്ഷം കാര്യങ്ങളും അന്നില്ല അന്നുള്ള ഒരു കാര്യവും ഇന്നും ഇല്ല ---ഇന്ന് കാണുന്ന ഭാരതത്തിലെ ഹൈന്ദവര്‍ക്ക് പോലും വ്യക്തമായി അവതാരങ്ങളെ കുറിച്ച് അറിയില്ല പിന്നെ മറ്റു രാജ്യങ്ങള്‍ക്ക് അറിയില്ല എന്ന് പറയുന്നതില്‍ എന്ത് പ്രസക്തി --അത്തരത്തിലുള്ള ഒരു പഠന സമ്പ്രദായം ഇന്നില്ല അത് തന്നെ പ്രധാന കാരണം എന്നാല്‍ ഇന്ന് സ്ഥിതി മാറി പാശ്ചാത്യ നാടുകളില്‍ ഭാരതീയ സനാതന ധര്‍മ്മ ശാസ്ത്രം പഠിപ്പിക്കുന്നുണ്ട്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ