2016, ജനുവരി 28, വ്യാഴാഴ്‌ച

ഭഗവദ് ഗീതാ പഠനം --അറുപത്തി നാലാം ദിവസം





ഭഗവദ് ഗീതാ പഠനം ----അറുപത്തി നാലാം ദിവസം -

*****************************************************************************************
രണ്ടാം അദ്ധ്യായം--ശ്ലോകം --19 
*********************************************
യ ഏനംവേത്തി ഹന്താരം 
യ ശ്ചൈനം മന്യതേ ഹതം 
ഉഭൌ തൌ ന വിജാനീതോ 
നായം ഹന്തി ന ഹന്യതേ

അര്‍ഥം --ഏതു ഒരുവന്‍ ആണോ പറയപ്പെട്ട ആത്മാവിനെ കൊല്ലുന്നവന്‍ എന്ന് അറിയുന്നത്? ഏതൊരുവനാണോ ഈ ആത്മാവിനെ കൊല്ലപ്പെട്ടതായും കരുതുന്നത്? ആ രണ്ടു പേരും സത്യം അറിയുന്നില്ല എന്ത് കൊണ്ടെന്നാല്‍ ഈ ആത്മാവ് ആരെയും കൊല്ലുന്നില്ല ആരാലും കൊല്ലപ്പെടുന്നും ഇല്ല
വിശദീകരണം 
*******************
ദേഹിയെ കൊല്ലും എന്നോ കൊല്ലപ്പെടും എന്നോ ആരെങ്കിലും വിചാരിച്ചാല്‍ അത് അജ്ഞാനം ആണ് കാരണം ദേഹി ആരെയും കൊല്ലുന്നും ഇല്ല കൊല്ലപ്പെടുന്നും ഇല്ല -ശരീരം എടുത്ത ആത്മാവിനെ ആണ് ദേഹി എന്ന് പറയുന്നത്. ശരീര നാശം ഒരിക്കലും ദേഹിയുടെ നാശം അല്ല.ദേഹത്തിന്റെ നാശത്തിന്റെ ദേഹിയുടെ നാശം ആയി കാണുന്നതാണ് ഇവിടെ അജ്ഞാനം ആയി പറയുന്നത് 
.
ജായതേ---ജനിക്കുന്നു 
അസ് തി --ഉണ്ട് 
വര്‍ദ്ധ തേ --വളരുന്നു 
വിപരിണമതേ--മാറ്റങ്ങള്‍ വരുന്നു 
അപക്ഷീയതേ---ക്ഷയിക്കുന്നു 
നശ്യതി--നശിക്കുന്നു

ഇവയാണ് ഷഡ് ഭാവങ്ങള്‍ .പ്രപഞ്ചത്തിലെ സകല വസ്തുക്കളും ജീവജാലങ്ങളും ഈ ആറു ഭാവത്തിലൂടെ കറങ്ങു ന്നവയാണ് .എന്നാല്‍ ഷഡ് ഭാവ രഹിതം ആണ് ആത്മാവ് എന്ന് ഉപദേശിക്കുകയാണ് ഭഗവാന്‍ ഈ ശ്ലോകത്തിലൂടെ ചെയ്യുന്നത് .ഈ ശ്ലോകവും വേദത്തില്‍ നിന്ന് ഉദ്ധരിച്ചു ചേര്‍ത്ത ഒരു മന്ത്രം ആണ് .ന ജായതേ --എന്നാല്‍ ജനിക്കുക എന്ന പ്രക്രിയ ആത്മാവിനില്ല .എല്ലാ സ്ഥാവര ജംഗമ പ്രപഞ്ചവും ജനിക്കുന്നതാണ്.എന്നാല്‍ ഇതിനെല്ലാം കാരണ ഭൂതമായ സത്യം ജനിക്കുന്നില്ല,ചുരുക്കി പറഞ്ഞാല്‍ ജനനവും തുടര്‍ന്നുള്ള പരിണാമവും പിന്നെ മരണം എന്ന അവസ്ഥയും ആത്മാവിനു ഇല്ല എന്ന് സാരം

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ