ഗീതാ പഠനം --അറുപത്തി രണ്ടാം ദിവസം --
****************************************************************************
രണ്ടാം അധ്യായം -ശ്ലോകം --17
********************************************
അവിനാശി തു തദ്വിധി യേന സര്വ്വമി ദം തതം
വിനാശ മവ്യയസ്യാസ്യ ന കശ്ചിത് ക ര്‍ തു മര്‍ഹ തി
അര്‍ഥം -----ഏതൊരു കാരണത്താല്‍ അല്ലെങ്കില്‍ യെതോന്നിനാല്‍ ഇതെല്ലാം തന്നെ വ്യപിക്കപ്പെട്ടിരിക്കുന്നുവോ അത് ആകട്ടെ നാശരഹിതം ആയതാണ്.എന്ന വസ്തുത അറിയുക .ഈ നാശരഹിതമായത്തിനു വിനാശം ചെയ്യുവാന്‍ ആരാലും സാധ്യമല്ല തന്നെ
വിശദീകരണം
********************
നാശം സംഭവിക്കുക എന്നത് യാതൊന്നിനു ഇല്ലയോ അത് നാശരഹിതം ആണെന്ന് ധരിക്കുക --സുഖ ദുഖങ്ങള്‍ക്ക് ആധാരമായ ജീവാത്മാവ് --അതായത് ശരീരമെടു ത്ത ആത്മാവിനു കാരണ ഭൂതമായ ആ പരമാത്മാവ് നാശ രഹിതം ആണ് അതിനു നാശത്തെ സൃഷ്ടിക്കുവാന്‍ ആരാലും സാധ്യമല്ല --ഇവിടെ ബ്രഹ്മസത്യം ജഗദ് മിഥ്യ എന്നാ ശ്രുതി യെ ഭഗവാന്‍ ഒന്ന് കൂടി ഉറപ്പിക്കുന്നു .വിനാശം സംഭവിക്കുക എന്ന ശീലമില്ലാത്തത് യാതൊന്നാണോ അതാണ് അവിനാശി അതായത് ബ്രഹ്മം .നാം ഇന്ന് കാണുന്ന എല്ലാം നശിക്കുന്നതായി കാണുന്നു അതായത് ഈ ജഗത്ത് .ഏതു വിഷയം എടുത്താലും അത് ഏതെങ്കിലും തരത്തില്‍ വി ഷയീകരിക്കപ്പെടുകയാണെങ്കില്‍ അവ ഒക്കെയും നശിക്കുന്നവയും ആയിരിക്കും.നമുക്ക് സുഖ ദുഖങ്ങളെ തരുന്ന ഏതു വിഷയവും ജഗത്തുമായി ബന്ധപ്പെട്ടതാണ് അവയെല്ലാം നശ്വരവും ആണ്.ചുരുക്കി പറഞ്ഞാല്‍ നാം ഇന്ദ്രിയങ്ങള്‍ കൊണ്ട് അനുഭവിക്കുന്നത് എല്ലാം ഒരു തോന്നല്‍ മാത്രമാണ് അത് ക്ഷണികവും ആണ് അവ ഉണ്ടായതായി തോന്നുന്നവയാണ്. ഇവയെല്ലാം മിഥ്യാ ഭ്രമങ്ങള്‍ ആണ് സത്യമായതും നാശരഹിതമായതും ഇതിനൊക്കെ ആധാരമായ ആ ബ്രഹ്മം മാത്രം
t
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ