മഹാഭാരതത്തിലെ കഥാ പാത്രങ്ങള്‍ --ഭീഷ്മര്‍ --ഭാഗം -5
*********************************************************
ശാന്തനു മഹാരാജാവിന്‍റെ മരണ ശേഷം സത്യവതിയെയും കുഞ്ഞുങ്ങളെയും രാജ്യത്തെയും പിതാവിനെ സാക്ഷിയാക്കി ഭീഷ്മര്‍ നയിച്ചത് ഒരിക്കലും അധര്‍മ്മം അല്ല -ഭീഷ്മര്‍ രാജാവായിട്ടല്ല -ഒരു മേല്‍നോട്ടക്കാരന്‍ എന്നാ നിലയില്‍ രാജ്യതന്ത്രപ്രകാരം ഇത് നിയമവും ആണ് --ഇന്നും മുതലാളിക്ക് പുറമേ ഒരു കമ്പനിയില്‍ M D വേറെ ഉണ്ടാകുമല്ലോ -പരമമായ അധികാരം മുതലാളിക്ക് തന്നെ എന്നാല്‍ മുതലാളി സര്‍വ്വം എല്പ്പിച്ചതിനാല്‍ കാര്യങ്ങള്‍ ഒക്കെ M D ചെയ്യുന്നു --അതെ പോലെ പ്രായപൂര്‍ത്തി ആകാത്ത അനിയന്മാര്‍ വളരുന്നത് വരെ അവര്‍ക്ക് വേണ്ടി രാജ്യം നോക്കുകയായിരുന്നു ഭീഷ്മര്‍ ചെയ്തത് --ഇതില്‍ ധര്‍മ്മമേ ഉള്ളൂ --ഇനി ഭീഷ്മര്‍ രാജ്യം വിട്ടു പോയിരുന്നെങ്കില്‍ ഇവരുടെ വാദം വേറെ ഒരു നിലക്ക് ആകുമായിരുന്നു --തനിക്കു രാജ്യം നഷ്ടപ്പെട്ടതിലുള്ള വൈരാഗ്യം ആണ് കുഞ്ഞുങ്ങളെ നോക്കാതെ ഭീഷ്മര്‍ പോകാന്‍ കാരണം എന്നാകുമായിരുന്നു --അപ്പോള്‍ ഇത്തരം വാദ ഗതികള്‍ അവ അര്‍ഹിക്കുന്ന അവഗണന യോടെ തള്ളിക്കളയുക --പ്രായപൂര്‍ത്തി ആയതോടെ ചിത്രാംഗദന്‍ യുവരാജാവായി --രാജ്യം ഭരിച്ചത് ചിത്രാംഗദന്‍ തന്നെ ഒരു ഉപദേഷ്ടാവ് എന്നാ നിലയില്‍ ആണ് ഭീഷ്മര്‍ വര്‍ത്തിച്ചത് --ഇത് വ്യക്തമായി പറയുന്നുണ്ടോ എവിടെ എങ്കിലും? എന്നായിരിക്കും അടുത്ത ചോദ്യം മഹാഭാരതം കഥ മുഴുവന്‍ ഉള്‍ക്കൊണ്ടാല്‍ ഇത് മനസ്സിലാക്കാന്‍ പ്രയാസം ഉണ്ടാകില്ല --മാത്രമല്ല പലപ്പോളും ചിത്രാംഗടനും വിചിത്രവീര്യനും ജ്യേഷ്ടന്റെ തണലില്‍ കഴിയാനാണ് ആഗ്രഹിച്ചത് --ഒരു പിതാവായിട്ടാണ് ഇവര്‍ ഭീഷ്മരെ കണ്ടിരുന്നത് അതിനാല്‍ തന്നെ വലിയ ഉത്തരവാദിത്വങ്ങള്‍ ഇവര്‍ ഏറ്റെടുത്തിരുന്നില്ല എന്ന് നമുക്ക് മനസ്സിലാകും --ഇതിലൊന്നും ഭീഷ്മരുടെ പേരില്‍ അധര്‍മ്മം ആരോപിക്കുവാന്‍ വഴികള്‍ ഇല്ല --യുദ്ധ പ്രിയനായ ചിത്രാംഗദന്‍ ഒരിക്കല്‍ ചിത്രാംഗദന്‍ എന്ന് പേരുള്ള ഒരു ഗന്ധര്‍വനുമായി ഏറ്റുമുട്ടി --ഒരേ പേരില്‍ ഒരാള്‍ മതി എന്ന് പറഞ്ഞുകൊണ്ടാണ് ഗന്ധര്‍വന്‍ യുദ്ധത്തിനു ഒരുങ്ങിയത് അവസാനം ചിത്രാംഗദന്‍ എന്നാ ശാന്തനുവിന്റെ പുത്രന്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ടു.ഇവിടെ മുക്കുവന്റെ ആഗ്രഹം നടക്കാതെ പോകട്ടെ എന്നാ ശാന്തനുവിന്റെ മനസ്സ് നോന്തുള്ള ആന്തരികമായി പറഞ്ഞ ശാപം ഫലിക്കാന്‍ പോകുന്നു എന്നാ സൂചനയാണ് ഇവിടെ കിട്ടുന്നത് ---വീണ്ടും രാജ്യത്തിന്‍റെ ഉത്തരവാദിത്വം ഒരു ബിനാമി എന്നാ നിലയില്‍ ഭീഷ്മര്‍ക്ക് ഏറ്റെടുക്കേണ്ടി വന്നു -വിചിത്രവീര്യന്‍ പ്രായ പൂര്‍ത്തി എത്തുന്നത് വരെ ഭീഷ്മര്‍ക്ക് അത് ചെയ്തെ പറ്റൂ--ഇതില്‍ നിന്ന് ഭീഷ്മര്‍ ഒഴിഞ്ഞു മാറിയാല്‍ ശാന്തനുവിന്റെ ആത്മാവിനു ശാന്തി ലഭിക്കില്ല --അതിനാല്‍ ഇതും പുത്ര ധര്‍മ്മം തന്നെ --മേല്‍പ്പറഞ്ഞ കാര്യങ്ങളില്‍ ഒന്നും ഭീഷ്മരില്‍ അധര്‍മ്മം കാണാനില്ല വേണമെങ്കില്‍ ആരോപിക്കാം --അതുതന്നെയാണ് കാണുന്നതും --തുടരും
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ