മഹാഭാരതത്തിലെ കഥാ പാത്രങ്ങള്‍ --ഭീഷ്മര്‍ --രണ്ടാം ഭാഗം
*****************************************************************
സത്യവതിയുടെ പിതാവ് ആവശ്യപ്പെട്ട കാര്യം സാധിച്ചു കൊടുക്കാന്‍ കഴിയാതെ രാജാവായ ശാന്തനു കൊട്ടാരത്തില്‍ എത്തി --ഇതുവരെ ആണല്ലോ കഥ പറഞ്ഞത്?ഇത്രയും ഭാഗത്തെ ഒന്ന് നിരൂപണം ചെയ്തു നോക്കാം --അഷ്ട വസുക്കളെ ശപിച്ചത് വസിഷ്ടനാണ് -അതില്‍ ഭൂമിയില്‍ നില്‍ക്കാന്‍ വിധിയുണ്ടായത് എട്ടാമത്തെ ദേവനായ ദ്യോവിനു ആണ് --മോഷണം ആണല്ലോ ശാപത്തിന് കാരണം --അപ്പോള്‍ ദ്യോവിന്റെ മനുഷ്യ ജന്മം ആയ ദേവവ്രതനെ ധര്‍മ്മ ശാസ്ത്രങ്ങള്‍ പഠിപ്പിച്ചു ദേവാവസ്ഥയില്‍ ഉണ്ടായിരുന്ന ആ അധര്‍മ്മ സ്വഭാവം മനുഷ്യാവസ്ഥയില്‍ വസിഷ്ടന്‍ നീക്കി --അങ്ങിനെ ദേവവ്രതന്‍ ധ്ര്മ്മിഷ്ടനായി --ഒരു ഗുരുവിന്റെ ധര്‍മ്മം ശിക്ഷിക്കുക മാത്രമല്ല നേരെ ആക്കല്‍ കൂടിയാണ് എന്ന് വസിഷ്ടനില്‍ കൂടി വ്യാസന്‍ നമ്മെ ബോധിപ്പിക്കുന്നു -അപ്പോള്‍ ദേവവ്രതന്‍ ധ ര്‍മ്മിഷ്ടന്‍ ആണ് എന്ന ഉറച്ച വിശ്വാസത്തില്‍ വേണം ഇനി ഇവിടുന്നങ്ങോട്ട് ഉള്ള വ്യാഖ്യാനം --ഇവിടെ തെറ്റ് പറ്റിയാല്‍ ഭീഷ്മര്‍ എന്ന കഥാപാത്രം നമ്മുടെ മുന്നില്‍ വികലമായിത്തീരും -എട്ടാമത്തെ കുട്ടിയെ ഗംഗ കൊണ്ട് പോയി പ്രായ പൂര്‍ത്തി എത്തിയതിനു ശേഷം ഏല്‍പ്പിക്കാം എന്നാ വ്യവസ്ഥയില്‍ --ഈ സംഭവത്തിലൂടെ ഒരു കുഞ്ഞു അമ്മയുടെ പരിചരണം കിട്ടിവേനം വളരാന്‍ എന്ന സന്ദേശം നമുക്ക് വ്യാസന്‍ തരുന്നു ഇന്നും കോടതി വിധി അങ്ങിനെ ആണല്ലോ വിവാഹ മോചന സമയത്ത് കുഞ്ഞു അമ്മയുടെ കൂടെ കഴിയട്ടെ പ്രായപൂര്‍ത്തി എത്തിയാല്‍ കുഞ്ഞു തീരുമാനിക്കട്ടെ ആരുടെ കൂടെ കഴിയ ണം എന്നുള്ളത് -
പിതാവിന്റെ അസ്വസ്ഥത യുടെ കാരണം ദേവവ്രതന്‍ ആരാഞ്ഞു സംഭവം മനസ്സിലാക്കിയ ദേവവ്രതന്‍ ഭടന്മാരോട് തേര് ഒരുക്കുവാന്‍ പറഞ്ഞു --മുക്കുവ ക്കുടിലില്‍ എത്തിയ കുമാരന്‍ പറഞ്ഞു സത്യവതിയെ ഞാന്‍ അമ്മയായി സ്വീകരിച്ചിരിക്കുന്നു തേരില്‍ കയറുക --അപ്പോള്‍ മുക്കുവന്‍ പറഞ്ഞു --കുമാരാ എന്റെ മകളില്‍ അങ്ങയുടെ പിതാവിന് പിറക്കുന്ന കുഞ്ഞു ആയിരിക്കണം അടുത്ത അവകാശി --ഇത് കേട്ട ദേവവ്രതന്‍ പറഞ്ഞു --ഞാന്‍ എന്റെ പിതാവിന് വേണ്ടി എന്നെന്നേക്കുമായി രാജ്യം ഒഴിവാക്കിയിരിക്കുന്നു --സന്തോഷത്തോടെ തേരില്‍ കയറുക --അപ്പോള്‍ മുക്കുവന്‍ ഒന്ന് കൂടി പറഞ്ഞു --കുമാരാ ഇത് അങ്ങയുടെ വാക്ക് പക്ഷെ അങ്ങക്ക് ഒരു കുഞ്ഞു ജനിച്ചു അവകാശവും ആയി വന്നാലോ? --ഇത് കേട്ട ദേവവ്രതന്‍ -- എന്നാല്‍ ഞാന്‍ ഒരിക്കലും വിവാഹം കഴിക്കില്ല എനിക്ക് കുഞ്ഞും ജനിക്കില്ല --ഇത്രയും കഠിനമായ ശപഥം ചെയ്തതിനാല്‍ ദേവകള്‍ പുഷ്പ വൃഷ്ടി നടത്തി --ഇവന്‍ തന്നെ ഭീഷ്മര്‍ എന്ന് അശരീരിയും ഉണ്ടായി --ഇവിടെ പലരും ദേവവ്രതന്റെ ഈ സത് പ്രവര്‍ത്തിയെ തെറ്റായി കാണുന്നു പിതാവിന്റെ കാമ ഭ്രാന്തിനു കൂട്ട് നിന്നവന്‍ എന്നൊരു പഴി ഭീഷ്മര്‍ക്ക് നേരെ പ്രയോഗിക്കുന്നു --സത്യത്തില്‍ അതാണോ? അമ്മയുടെ മൂല്യം ഭീഷ്മര്‍ക്ക് ശരിക്കും അറിയാം ഗംഗ ഉപേക്ഷിച്ചു പോയി അതിനു കാരണവും ഉണ്ട് ഇനി ഒരമ്മ വേണം മാത്രമല്ല അശ്വമേധം പോലുള്ള യാഗം നടത്തണം എങ്കില്‍ രാജാവിന് പട്ട മഹിഷി വേണം താനും അപ്പോള്‍ പിതാവിന് വേണ്ടി ആണെങ്കിലും തനിക്കു ഒരമ്മ അതായിരുന്നു ഭീഷ്മരുടെ ലക്‌ഷ്യം --അമ്മ അഥവാ പട്ടമഹിഷി ഇല്ലാത്ത രാജ്യം വരണ്ടു കിടക്കുന്ന തരിശു ഭൂമിപോല്രെ ആണ് --സത്യവതിയെ ശാന്തനുവിന്റെ മുന്നില്‍ കൊണ്ട് പോയി നിര്‍ത്തി ഭീഷ്മര്‍ പറഞ്ഞു --ഞാന്‍ അമ്മയായി സ്വീകരിച്ചിരിക്കുന്നു --പിതാവേ ഇനി അങ്ങ് പത്നിയായി സ്വീകരിച്ചു കൊള്ളുക --സന്തോഷത്തോടെ ശാന്തനു പുത്രനെ ആലിംഗനം ചെയ്തു വരവും കൊടുത്തു --സ്വച്ഛന്ദ മൃത്യു ഭവ --നിനക്ക് ഇഷ്ടമുള്ളപ്പോള്‍ മാത്രമേ നീ മരിക്കൂ ---അന്നുമുതല്‍ ഭീഷ്മര്‍ അജയ്യനായി --പക്ഷെ ധര്‍മ്ന്മ്മിഷ്ടനായ ശാന്തനു ചിന്തിച്ചു തന്റെ ഇഷ്ടം പാലിക്കാന്‍ പുത്രന്‍ വലിയൊരു ത്യാഗം ആണല്ലോ ചെയ്തത് ഇതിനൊക്കെ കാരണം ആ മുക്കുവന്റെ സ്വാര്‍ഥത അല്ലെ? ഭാരതത്തിലെ പട്ടമഹിഷി ആവുക എന്നത് തന്നെ സത്യവതിയെ സംബന്ധിച്ചിടത്തോളം ഭാഗ്യമാണ് അതും പോരാഞ്ഞു തന്റെ പുത്രന്റെ ഭൌതിക ജീവിതം മുക്കുവന്‍ തകര്‍ത്തില്ലേ? ശാന്തനുവിനു കോപം ജ്വലിച്ചു --ആ മുക്കുവന്റെ ആഗ്രഹം നടക്കാതെ പോകട്ടെ മനസ്സില്‍ ശാപം നുരഞ്ഞു പൊന്തി --തുടരും
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ