2016, ജനുവരി 20, ബുധനാഴ്‌ച

മഹാഭാരതത്തിലെ കഥാ പാത്രങ്ങള്‍ --ഭീഷ്മര്‍ --ഭാഗം ---6






മഹാഭാരതത്തിലെ കഥാ പാത്രങ്ങള്‍ ഭീഷ്മര്‍ --ഭാഗം --6
*********************************************************
ഭീഷ്മരെ കുറിച്ചുള്ള എന്റെ പോസ്റ്റ്‌ കള്‍ക്ക് --ഭീഷ്മരെ എതിര്‍ത്തു കൊണ്ട് ശ്രീ jp മൂലയില്‍ സാര്‍ കമണ്ട് കള്‍ ഇടുന്നുണ്ട് --രണ്ടും വായിക്കുക എന്നിട്ട് ഏറ്റവും യുക്തമായി  തോന്നിയത് സ്വീകരിക്കുക --എന്റെ നിലപാട് തെളിവുകളോടെ ഇടുന്നുണ്ട് --അദ്ദേഹത്തിന്‍റെ തെളിവുകള്‍ ആണോ ഞാന്‍ പറയുന്നതാണോ ഏറ്റവും യുക്തിപരവും ധര്‍മ്മ പരവും എന്ന് നന്നായി മനനം ചെയ്തു സ്വീകരിക്കുക 
ഭീഷ്മര്‍ കൊട്ടാരം വിട്ടു പോകണമായിരുന്നു എന്നാണു അദ്ദേഹത്തിന്‍റെ വാദം --അത് ഒരിക്കലും അംഗീകരിക്കാന്‍ നിവൃത്തിയില്ല --കാരണം രാജകുമാരന്‍ എന്നാ നിലയിലുള്ള രാജാവകാശവും മനുഷ്യന്‍ എന്നാ നിലയിലുള്ള പിതൃത്വ അവകാശവും മാത്രമേ ഭീഷ്മര്‍ ഒഴിഞ്ഞിട്ടുള്ളൂ പിന്നെയും ഒരു മനുഷ്യന്‍ എന്ന നിലയില്‍ അദ്ദേഹത്തിനു ഒരു പാട് ധര്‍മ്മങ്ങള്‍ ഉണ്ട് --മാതാപിതാക്കന്മാരെ നോക്കുക എന്നത് അതില്‍ പ്രധാനമാണ് --പുത്രൌ രക്ഷതി വാര്ധക്യെ---ഈ മനുസ്മൃതി ഭീഷ്മര്‍ മറക്കണം എന്നാണോ?പിതാവിന് ജനിക്കുന്ന കുഞ്ഞുങ്ങളെ നോക്കുക എന്നത് പിതാവിനോടുള്ള ധര്‍മ്മം അല്ലെ? ധര്‍മ്മ ശാസ്ത്രത്തിലും ആയോധന കലയിലും പ്രഗല്‍ഭനായ ഭീഷ്മരുടെ സാന്നിധ്യം ശാന്തനുവിനും ജനിക്കാന്‍ പോകുന്ന കുഞ്ഞുങ്ങള്‍ക്കും അത്യാവശ്യമല്ലേ? രാജാവാകില്ല ശരി പക്ഷെ കാവല്‍ക്കാരന്‍ ആകുന്നതില്‍ എന്താണ് തെറ്റ്? എന്താണ് ധര്‍മ്മ വിരുദ്ധം?മാത്രമല്ല കുറെ കാലം കാണാതിരുന്നു പിന്നെ കിട്ടിയതാണ് ശാന്തനുവിനു ദേവവ്രതന്‍ എന്നാ ഭീഷ്മരെ അപ്പോള്‍ പുത്രസാമീപ്യം എപ്പോളും ശാന്തനു കാംക്ഷിചിട്ടുണ്ടാകില്ലേ? ആ പിതാവിന്റെ ആഗ്രഹം ഒഴിവാക്കണമോ?ഇവിടെ രാജാവ് എന്ന അവസ്ഥയല്ലേ ഭീഷ്മര്‍ ത്യജിചിട്ടുള്ളൂ? അതിന്‍റെ പേരില്‍ മറ്റു പുത്രധര്‍മ്മം അനുഷ്ടിക്കരുത് എന്ന് പറയുന്നതില്‍ എന്താണ് യുക്തി?ജനിക്കുന്ന കുട്ടികള്‍ ആണ്‍കുട്ടികള്‍ ആയിരിക്കും എന്ന് ഭീഷ്മര്‍ അറിഞ്ഞിരുന്നോ എന്നാണു മറ്റൊരു ചോദ്യം പെണ്‍കുട്ടികള്‍ ആണെങ്കില്‍ ഒരിക്കലും പോകാന്‍ പറ്റില്ലല്ലോ --ശാന്തനു മരിക്കും എന്ന് അറിഞ്ഞിരുന്നോ? എന്നാണു വേറെ ഒരു ചോദ്യം -പോയിരുന്നെങ്കില്‍ പിതാവ് മരിച്ചാല്‍ ഉടനെ ഭീഷ്മര്‍ക്ക് മടങ്ങി വന്നെ മതിയാകൂ--കാരണം രാജ്യം അനാഥ മാകും --ഭീഷ്മര്‍ അവിടെ ഇല്ലെങ്കില്‍ മറ്റു രാജ്യങ്ങള്‍ വെറുതെ ഇരിക്കുമോ? തക്കം നോക്കി ആക്രമിക്കുന്ന സ്വഭാവമാണ് രാജ്യഭരണ കാലത്ത് അങ്ങിനെ ആക്രമിച്ചു കീഴാടക്കിയാണ് ഓരോ രാജാക്കന്മാരും രാജ്യത്തിന്‍റെ വിസ്തൃതി കൂട്ടുന്നത്‌ --അപ്പോള്‍ സ്വച്ഛന്ദമായ മൃത്യു വരം ലഭിച്ച ഭീഷ്മര്‍ ഹസ്തിന പുരിയില്‍ ഉള്ളത് രാജ രക്ഷക്ക് അനിവാര്യമാണ് --ഇതില്‍ എവിടെയാണ് വായനക്കാര്‍ക്ക് അധര്‍മ്മം കാണുവാന്‍ ഉള്ളത്?രാജാവകാശവും പിതാവാകാനുള്ള അവകാശവും മാത്രം ഒഴിവാക്കിയ ഭീഷ്മര്‍ മറ്റു പുത്ര ധര്‍മ്മം ഒഴിവാക്കി നാട് വിടണം എന്ന് പറയുന്നതില്‍ എന്ത് ധര്‍മ്മമാണ്? എന്ത് യുക്തിയാണ്? വായനക്കാര്‍ വിലയിരുത്തുക 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ