2016, ജനുവരി 15, വെള്ളിയാഴ്‌ച

ഭഗവദ് ഗീതാ പഠനം --അറുപതാം ദിവസം




ഗീതാ പഠനം --അറുപതാം ദിവസം --

******************************************************************
രണ്ടാം അദ്ധ്യായം --ശ്ലോകം --15 
************************************************
യം ഹി ന വ്യഥയ ന്ത്യേത പുരുഷം പുരുഷര്‍ ഷഭ:
സമ ദുഃഖ സുഖം ധീരം സൊ/മൃതത്വായ കല്പ തേ

അര്‍ഥം --അല്ലയോ പുരുഷ ശ്രേഷ്ടാ (അര്‍ജുനാ)സുഖ ദുഖങ്ങളെ സമമായി കരുതുന്നവനും ധീരനും ആയ ഏതൊരു പുരുഷനെ ആണോ ഈ ശീതോഷ്ണസുഖ ദുഃഖങ്ങള്‍ ബാധിക്കാത്തത്‌? അയാള്‍ നിശ്ചയമായും മോക്ഷത്തിനു അര്‍ഹാനാകുന്നു
വിശദീകരണം 
********************
ഇവിടെ ആദ്യം ശീതോഷ്ണ സുഖ ദുഖങ്ങള്‍ അനിത്യങ്ങ ളാണ് അവ നീ സഹിച്ചേ പറ്റൂ എന്ന് പറയുന്നു. പിന്നീടു അത് ആരെയാണോ ബാധി ക്കാത്തതു അവന്‍ മോക്ഷത്തിനു അര്‍ഹന്‍ ആണ് എന്നും പറയുന്നു. ചിലര്‍ക്ക് ഇവിടെ സംശയം തോന്നാം അങ്ങിനെ ആണെങ്കില്‍ എല്ലാം സഹിച്ചാല്‍ പോരെ പിന്നെന്തിനു ഈ യുദ്ധം? എന്ന്.ഈ ശ്ലോകത്തെ ദുര്‍വ്യാഖ്യാനം ചെയ്തിട്ടാണ് സംഭവിച്ചതെല്ലാം നല്ലതിന് ഇനി സംഭവിക്കാന്‍ പോകുന്നതും നല്ലതിന് എന്നൊക്കെ പറഞ്ഞുള്ള ലിഖിതങ്ങള്‍ പ്രചാരത്തില്‍ വന്നത്. ഇവിടെ ഏതു സന്ദര്‍ഭത്തില്‍ ആണ് ഇതൊക്കെ സഹിക്കേണ്ടത് എന്ന് ആലോചിക്കണം. അവനവനു ചെയ്യാനുള്ള ധര്‍മ്മത്തില്‍ നിന്ന് ഒളിച്ചോടി എല്ലാം സഹിക്കണം എന്നല്ല പറയുന്നത്.എല്ലാ ധര്‍മ്മങ്ങളും വേണ്ട വിധം അനുഷ്ടിച്ചു പിന്നെയും ഇത്യാദി ദുഖങ്ങള്‍ വരുമ്പോള്‍ അതാണ്‌ സഹിക്കണം എന്ന് പറഞ്ഞത്.അതിനെ ആണ് വിധി എന്ന് പറയുന്നത്. വിധിയെ മാറ്റാന്‍ ആര്‍ക്കും കഴിയില്ലെന്നും ഒരു ധ്വനി ഉണ്ട്. എന്നാല്‍ നമ്മെ കൊണ്ട് കഴിയുന്ന അല്ലെങ്കില്‍ നമുക്ക് ചെയ്യേണ്ടുന്ന ധര്‍മ്മങ്ങള്‍ മുഴുവനും വൃത്തിയായും സത്യമായും അനുഷ്ടിച്ചതിനു ശേഷം വരുന്നവയാണ് വിധി
അപ്പോള്‍ ഇവിടെ മോക്ഷത്തിനു അര്‍ഹാമാകുന്നത് ദുഖത്താല്‍ ധര്‍മ്മത്തില്‍ നിന്ന് ഒഴിഞ്ഞു നിന്ന് സഹിക്കുമ്പോള്‍ അല്ല മറിച്ചു നമുക്ക് ചെയ്യുവാനുള്ളത് എല്ലാം ചെയ്തതിനു ശേഷം മനസ്സിനെ സമനിലയില്‍ നിര്‍ത്തി പിന്നെ വരുന്നതിനെ സമചിത്തതയോടെ വീക്ഷിക്കുമ്പോള്‍ ആണ്. അല്ലാതെ ഉള്ള ദുഖം അഥവാ ധര്‍മ്മം ചെയ്യുന്നതിന് മടിക്കാട്ടി ദുഖിക്കുന്നത് ഒരു ധീരന് ചേര്‍ന്നതല്ല എന്നാണു ഭഗവാന്‍ ഇവിടെ പറയുന്നത് .ഇവിടെ സുഖ ദുഖങ്ങളെ സമമായി കാണുക എന്നാല്‍ എന്ത് എന്ന് ചിന്തിക്കണം.ഒരിക്കലും സുഖവും ദുഖവും അവസ്ഥ തുല്യമല്ല .സുഖം തോന്നുമ്പോള്‍ ദുഖം ഉണ്ടാകുന്നില്ല.ദുഖം തോന്നുമ്പോള്‍ സുഖവും ഉണ്ടാകുന്നില്ല അപ്പോള്‍ പിന്നെ ഇതിന്റെ അര്‍ഥം എന്ത്?ഇവിടെ ബ്രഹ്മ സത്യം ജഗദ്‌ മിഥ്യ എന്നാ അദ്വൈത തത്വത്തെ ആധാരമാക്കി എടുക്കണം .ശരീരമല്ല ഞാന്‍ എന്നാ ബോധത്തോടെ, ആത്മാവിനെ ഇതൊന്നും ബാധിക്കുന്നില്ല എന്ന് ജ്ഞാനികള്‍ ചിന്തിക്കുന്നു. അതാതു കാലത്ത് നമുക്ക് ലഭിക്കുന്ന ശരീരം മൂലം ഉണ്ടാകുന്ന ബന്ധങ്ങള്‍ക്ക് ആണ് ഇത്തരം അവസ്ഥാ ഭേദം ഉണ്ടാകുന്നത്.അപ്പോള്‍ ജീവാത്മാവിനെ ദുഖം ബാധിക്കുമ്പോള്‍ അഹം ബ്രഹ്മാസ്മി എന്നാ ചിന്ത ഉണരണം .ഞാന്‍ അതെ പരമാത്മാവ്‌ തന്നെ ആണ് ആ പരമാത്മാവ്‌ കല്‍പ്പിച്ച നിയമങ്ങള്‍ അഥവാ വിധി ജീവാത്മാ ഭാവത്തിലാകുമ്പോള്‍ തോന്നുന്നതാണ്.എന്നാ ഉറച്ച ബോധം ഇതിനെ ആണ് സമചിത്തത എന്ന് ഇച്വിടെ ഉദ്ദേശിച്ചത് --ചിന്തിക്കുക .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ