2016, ജനുവരി 19, ചൊവ്വാഴ്ച

ശ്രീമദ്‌ ഭാഗവതം --ഇരുപത്തി ആറാം ദിവസം





ശ്രീമദ്‌ ഭാഗവതം --ഇരുപത്തി ആറാം ദിവസം ---മാഹാത്മ്യം --ശ്ലോകം 65
**************************************************************************
നാരദ ഉവാച --
******************
യദി പ്രുഷ്ടസ്ത്വയാ ബാലേപ്രേമതഃശ്രവണം കുരു 
സര്‍വ്വം വക്ഷ്യാമി തേ ഭദ്രേ കശ്മലം തേ ഗമിഷ്യതി
******************************************************************
ശ്ലോകം --66
****************
യദാ മുകുന്ദോ ഭഗവാന്‍ ക്ഷ്മാം ത്യക്ത്വാ സ്വപദം ഗതഃ
ത ദ്ദിനാത് കലിരായാതഃ സര്‍വ്വ സാധന ബാധകഃ
**********************************************************************
അര്‍ത്ഥം---നാരദര്‍ പറഞ്ഞു ബാലേ ഞാന്‍ സകലതും പറയാം ശ്രദ്ധിച്ചു കേട്ട് കൊള്ളുക ഇത് കേള്‍ക്കുന്ന പക്ഷം നിന്‍റെ ക്ലേശങ്ങള്‍ എല്ലാം നശിക്കും ഭഗവാനായ മുകുന്ദന്‍ ഭൂമി കൈ വിട്ടു സ്വന്തം പദത്തെ പ്രാപിച്ചതോടെ സകലതിനെയും ബാധിക്കുന്ന കലി വന്നു ചേര്‍ന്നു
***********************************************************************************
വ്യാഖ്യാനം 
***************
ഭഗവാന്റെ സ്വര്‍ഗ്ഗാരോഹണത്തിനു ശേഷം പിറ്റേ ദിവസം മുതല്‍ കലിയുഗം ആരംഭിച്ചു --ദ്വാപരയുഗത്തില്‍ കലിയുടെ സാന്നിദ്ധ്യം ക ലി അവതാരം ആയ ദുരോധനനില്‍ കൂടി നാം കണ്ടുവല്ലോ എങ്കിലും ദുര്യോധന ന്ചില നന്മകള്‍ ഉണ്ടായിരുന്നു -- ആ നിലക്ക് ഈ കലിയുഗത്തിലും ചില നന്മകള്‍ ഉണ്ട് - കലിയുഗ ത്തിലെ ആരാധനാ സമ്പ്രദായം നാമ ജപം ആണ് കൃതയുഗത്തില്‍ ധ്യാനവും-ത്രേതാ യുഗത്തില്‍ യാഗവും--ദ്വാപരയുഗത്തില്‍ പൂജയും കലിയുഗത്തില്‍ നാമ ജപവും ആണ് ആരാധനാ സമ്പ്രദായം ആയി ഋഷിമാര്‍ നമുക്കായി നിശ്ചയിച്ചിട്ടുള്ളത്- ഭഗവാന്‍ വൈകുണ്ഡത്തിലേക്ക് മടങ്ങിയപ്പോള്‍ കലിയുഗ വാസികളായ നമുക്ക് തന്ന വരമാണ് നാമജപം --ധ്യാനം യാഗം പൂജ ഇവയൊക്കെ അനുഷ്ടിക്കാന്‍ പ്രയാസം ആണ് എന്നാല്‍ നാമജപം വളരെ എളുപ്പം ആണ്--കലിയുഗത്തില്‍ സജ്ജനങ്ങള്‍ നാമജപം നടത്തി സ്വസ്ഥം ആയി ഇരിക്കുക സജ്ജനങ്ങളുടെ വാക്കിനു കലിയുഗത്തില്‍ യാതൊരു വിലയും ഇല്ല --ആയതിനാല്‍ സര്‍വം ഭഗവാനില്‍ സമര്‍പ്പിച്ചു സ്വസ്ഥമായി മറ്റു ഭൌതിക കാര്യങ്ങളില്‍ ഇടപെടാതെ ഇരിക്കുക--കാരണം സത് കര്‍മ്മം ചെയ്യുവാന്‍ സാഹചര്യം നമ്മെ അനുവദിക്കില്ല --ഇന്ന് അത് അനുഭവം ആണല്ലോ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ