മഹാഭാരതത്തിലെകഥാപാത്രങ്ങള്‍--ഭാഗം --14--കഥക്കിടയില്‍ പൂരിപ്പിക്കേണ്ടത് --കുന്തി
*******************************************************************
പാണ്ഡു കുന്തീദേവിയെ വിവാഹം കഴിച്ചു കൊണ്ട് വന്ന ഉടനെ സാരഥി ആയ അതി രഥനുമായി ബന്ധം സ്ഥാപിച്ചു എന്ന് പറഞ്ഞല്ലോ ഇടയ്ക്കിടയ്ക്ക് ചമ്പാ പുരിയിലുള്ള അതിരഥന്‍റെ വീട്ടില്‍ ചെല്ലുകയും കര്‍ണനെ താലോലിക്കുകയും ചെയ്യുമായിരുന്നു --ശക്തി സാവന്ത് വളരെ ഗവേഷണം നടത്തി എഴുതിയ നോവലാണ് മൃത്യുന്ജയം --കര്‍ണന്‍റെ കഥയാണ് അത് അതില്‍ വ്യക്തമായി ഈ കാര്യം പറഞ്ഞിരിക്കുന്നു -- അങ്ങിനെയാണെങ്കില്‍ അവിടെ ചിന്തിക്കാന്‍ വകയുണ്ട് ഒരു രാജ്ഞിമാരും ചെയ്യാത്ത കാര്യം കുന്തീദേവി ചെയ്യുന്നു --ഒരിക്കല്‍ മാത്രമാണ് പോയത് എങ്കില്‍ സ്വാഭാവികം എന്ന് പറയാം പക്ഷെ ഇടയ്ക്കിടയ്ക്ക് അവിടെ പോകുന്നത് എന്ത് കൊണ്ട് എന്ന് മറ്റുള്ളവര്‍ ചിന്തിക്കാതിരിക്കില്ല രാജ്ഞി ആയതിനാല്‍ ആരുടേയും അകമ്പടി ഇല്ലാതെ രഹസ്യമായി പോകാനും കഴിയില്ല --അപ്പോള്‍ ഈ സംഭവം ഹസ്തിന പുരിയില്‍ അറിയാത്തവര്‍ ആരും ഉണ്ടാകില്ല -- ജ്ഞാനിയായ ഭീഷ്മര്‍ ദ്രോണര്‍ എന്നിവര്‍ക്ക് കര്‍ണന്‍ കുന്തീദേവിയുടെ പുത്രനാണ് എന്ന് നേരത്തെ അറിഞ്ഞിരിക്കണം --പിന്നെ ഛായ--കുന്തീ ദേവിക്കും കര്‍ണനും ഉള്ള മുഖഛായ യെ പറ്റി പല ഗ്രന്ഥങ്ങളിലും പരാമര്‍ശമുണ്ട് യുധീഷ്ടിരന് കര്‍ണന്റെ പാദങ്ങള്‍ കാണുമ്പോള്‍ അമ്മയുടെ പാദം പോലെ തോന്നിയിട്ടുണ്ടത്രേ--ചുരുക്കി പറഞ്ഞാല്‍ രഹസ്യമായ പരസ്യം ആണ് കര്‍ണന്‍ കൌന്തെയരില്‍ മൂത്തവന്‍ ആണ് എന്നുള്ളത് -- ആ നിലക്ക് മത്സര പരീക്ഷ നടക്കുമ്പോള്‍ അര്‍ജ്ജുനന്‍ ചെയ്ത കാര്യങ്ങള്‍ എല്ലാം കര്‍ണനും ചെയ്തപ്പോള്‍ കര്‍ണന്‍ ദ്വന്ദ യുദ്ധ ത്തിനു അര്‍ജ്ജുനനെ വിളിച്ചപ്പോള്‍ ആണ് കൃപാചാര്യര്‍ ഇത് ക്ഷത്രിയന്മാര്‍ക്ക് ഉത്തമമായ വേദി ആണെന്നും നീ ആര്? നിന്റെ കുലം ഏതു? നിന്റെ പിതാവാര്?മാതാവാര്>? എന്നീ ചോദ്യങ്ങള്‍ ചോദിച്ചത് തല താഴ്ത്തി പിതാവ് അതി രഥന്‍ ആണ് എന്ന് പറഞ്ഞപ്പോള്‍ എല്ലാവരും സൂത പുത്രന്‍ എന്ന് പറഞ്ഞു അപമാനിക്കുകയാണ് ചെയ്തത് --ആ സമയത്ത് സഭയില്‍ ഉണ്ടായിരുന്ന കുന്തീദേവിക്കു അവന്‍ സൂതന്‍ അല്ല എന്നും തന്റെ പുത്രന്‍ ആണ് എന്നും പറയാമായിരുന്നു പാണ്ടു മരിച്ചു പോയ സ്ഥിതിക്ക് അത് പറഞ്ഞത് കൊണ്ട് പ്രത്യേകിച്ച് ഒന്നും സംഭവിക്കില്ലായിരുന്നു --കുരുക്ഷേത്ര യുദ്ധ ത്തിനു മറ്റൊരു കാരണം കുന്തിയുടെ ഈ സമയത്തുള്ള മൌനം ആയിരുന്നു
ആ സമയത്താണ് ദുര്യോധനന്‍ കര്‍ണനെ അംഗ രാജാവായി പ്രഖ്യാപിക്കുന്നത് --തന്റെ ജീവിതം മുഴുവന്‍ നിനക്ക് കടപ്പെട്ടതാണ് എന്ന് കര്‍ണന്‍ ആ സമയത്ത് ദുര്യോധനനോട് പ്രതിജ്ഞ ചെയ്തു -- ഇവിടെ ക്രുപാചാര്യരിലും ദോഷം കാണാം ജന്മം കൊണ്ടല്ല കര്‍മ്മം കൊണ്ടാണ് ഒരുവന്റെ ജാതി തീരുമാനിക്കുന്നത് എന്നാ ശാസ്ത്രം അറിയാത്തവനല്ല കൃപാചാര്യര്‍-എന്നിട്ടും ലക്ഷണം കൊണ്ട് കര്‍ണന്‍ ക്ഷത്രിയനാണ് എന്നറിഞ്ഞിട്ടും അപമാനിച്ചപ്പോള്‍ കുരുക്ഷേത്ര യുദ്ധത്തിനു ഒരാണി കൂടി അടിച്ചു ഉറപ്പിക്കുകയായിരുന്നു --സത്യത്തില്‍ ഈ സന്ദര്‍ഭം മുതലാണ് കര്‍ണനു പാണ്ഡവര്രോട് വിദ്വേഷം തോന്നാന്‍ തുടങ്ങിയത് അതിനു കാര ണക്കാരനോ ക്രുപാചാര്യരും --രാജാവ് ധൃത രാഷ്ടരും യുവരാജാവ് ദുര്യോധനനും ആയതിനാലും തന്‍റെ വാക്കിനു ഇവിടെ വിലയില്ലാത്തതിനാലും ഭീഷ്മര്‍ മൌനം പാലിച്ചു -- ഭീഷ്മര്‍ മൌനം പാലിച്ചപ്പോള്‍ ഒക്കെ ഭീഷ്മര്‍ വിമര്‍ശനത്തിനു ഇര യായിട്ടുണ്ട് --എന്നാല്‍ വിമര്‍ശിക്കുന്നവര്‍ ഭീഷ്മരുടെ സാഹചര്യം പഠിച്ചിട്ടും ഇല്ല --ഇന്ന് ഓരോ വാര്‍ത്ത കാണുമ്പോള്‍ എഫ് ബി യിലൂടെ പ്രതികരിക്കാ റുണ്ടല്ലോ പക്ഷെ അതിനു എന്തെങ്കിലും വിലുണ്ടോ? ആയതിനാല്‍ ഭീഷ്മര്‍ പ്രതികരിച്ചില്ല --ഇനി പ്രതികരിക്കണം എങ്കില്‍ രാജാവിനെ തടവറ യില്‍ ഇട്ടു അധികാരം പിടിച്ചെടുത്തു നീതി നടപ്പാക്കണം അധികാര പദവി എന്നോ ഉപേക്ഷിച്ച ഭീഷ്മര്‍ക്ക് അതിനു കഴിയുകയും ഇല്ല
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ