ഈശാ വാസ്യോപ നിഷത്ത് --പതിനാറാം ദിവസം --പതിനാറാം മന്ത്രം -
*******************************************************************************************
പൂഷന്നേകര്‍ഷേ യമ സൂര്യ പ്രാജാ-
പത്യവ്യുഹ രാഷ്മിന്‍ സമൂഹ!
തേജോ യത്തേ രൂപം കല്യാണതമംതത്തേ പശ്യാമി
യോസാ വസൌ പുരുഷഃ സൊ/ഹമസ്മി
(((((((((((((((((((((((((((((((((((((((((((((((((((((((((((((((((((((((((((((((((((((((((((((((
അര്‍ത്ഥം-- പോഷിപ്പിക്കുന്നവനായ സൂര്യാ,നിയന്ത്രിക്കുന്നവനെ എല്ലാ രസങ്ങളും സ്വീകരിക്കുന്നവനെ,പ്രജാപതി പുത്രാ തേജസ്സിനെ ഉപസംഹരിക്കുക അങ്ങയുടെ മംഗളമായ രൂപം യാതൊന്നാണോ അത് ഞാന്‍ അങ്ങയുടെ അനുഗ്രഹത്താല്‍ കാണുന്നു. യാതോരാളാണോഈ ആദിത്യ മണ്ഡലസ്ഥനായ പുരുഷന്‍? അവന്‍ ഈ ഞാന്‍ തന്നെ ആകുന്നു
((((((((((((((((((((((((((((((((((((((((((((((((((((((((((((((((((((((((((((((((((((((((((((((((((((((((((
വ്യാഖ്യാനം
****************
ഈ ആദിത്യന്‍ പരമാത്മാ സ്വരൂപനും,പര ബ്രഹ്മ സ്വരൂപനും ആണെന്ന് വേദം പറയുന്നു.ആ ബ്രഹ്മത്തിന്റെ പ്രത്യക്ഷ പ്രതി ഭാസം തന്നെ ആണ് ഊര്‍ജ്ജ ദായകനായ ആദിത്യന്‍. ജീവാത്മാവും പരമാത്മാവും ഒന്ന് തന്നെ എന്ന് ഇവിടെ സ്ഥാപിക്കുന്നു.ആദിത്യ മണ്ഡല സ്ഥനായ പുരുഷനും ഉപാസകനും ഒന്ന് തന്നെ എന്ന് ഇവിടെ വിശദീകരിക്കുന്നു.അദ്വൈത സിദ്ധാന്തം ആണ് ഈ ശ്ലോകത്തില്‍ കൂടി വ്യക്തമാക്കുന്നത്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ